09/02/2025
#കോയിപ്രം #പഞ്ചായത്ത്
#വാർഡ് - #15( #പതിനഞ്ച് )
ഇന്നിന്റെ ഏറ്റവും വലിയ പ്രതിസന്ധി ജനസംഖ്യയിൽ കൂടുതൽ പേർക്കും പിടിപെടുന്ന ജീവിത ശൈലീ രോഗങ്ങളുടെ ബാഹുല്യമാണ്. ഇതിന്റെ പരിണിധി എന്ന നിലയിൽ നമ്മുടെ ചുറ്റുപാടും ഒരുപാട് ചെറുപ്പക്കാർ വൃക്കരോഗങ്ങളിലേക്കും ക്രമേണ ഡയാലിസിസ് ലേക്കും വീഴുകയാണ്. നമ്മുടെ പഞ്ചായത്തിൽ 15 ആം വാർഡിലും ചെറുപ്പക്കാർ ഇത്തരം പ്രതിസന്ധികളെ നേരിടുന്നുണ്ട്. അത്തരം ആളുകളെ ചേർത്ത് പിടിക്കുന്നതിന് 15 ആം വാർഡിലെ സേവന സന്നദ്ധരായ ചെറുപ്പക്കാരുടെ പിന്തുണയിൽ മഹാത്മാ സേവാഗ്രാം ഗ്രാമ വികസന സമിതി ഒരു പദ്ധതി തയ്യാറാക്കി വരുന്നു. ഡയാലിസിസ് ആവശ്യമായ എല്ലാവരും വാർഡ് മെമ്പറുമായോ പ്രോഗ്രാം കൺവീനറുമായോ ബന്ധപ്പെടുമല്ലോ?