Care Charitable Trust Edappal

Care Charitable Trust Edappal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Care Charitable Trust Edappal, Charitable organisation, Ponnani.

11/02/2026
23/01/2026
23/01/2026

സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം

എടപ്പാൾ | സാന്ത്വന ഗീതവുമായി ഒരുമയുടെ സ്നേഹ സംഗമം കെയർ വില്ലേജിൽ നടന്നു. എടപ്പാൾ കെയർ വില്ലേജിന്റെ ഫിസിയോ തെറാപ്പി സെന്ററിന്റെ നാലാം വാർഷിക ചടങ്ങാണ് വേദനയും പ്രതീക്ഷയും പങ്കുവെക്കുന്ന സംഗമമായി മാറിയത്. ശാരീരിക അവശതകൾ മറന്ന് ഒത്തുകൂടിയ നിരാലംബർ ജീവിതാനുഭവങ്ങൾ പങ്കുവച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.പി. മെഹറുനിസ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ. ഗായത്രി മുഖ്യാതിഥിയായി. വിവിധ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

23/01/2026

*സാന്ത്വന ഗീതവുമായി കെയർ വില്ലേജിൽ ഒരുമയുടെ സ്നേഹ സംഗമം*

എടപ്പാൾ : സാന്ത്വനത്തിന്റെ തണലൊരുക്കിയ സുമനസ്സുകൾക്കൊപ്പം ശാരീരിക അവശതകൾ മറന്നു ഒത്തുകൂടിയ നിരാലംബ ഹൃദയങ്ങൾ ജീവിത വേദനകൾ പൊതുപ്രവർത്തകർക്ക് മുന്നിൽ പങ്കുവച്ചത് ഒരുവേള ഏവരെയും ഈറനണിയിച്ചു. നാലര വർഷമായി സാമൂഹിക സേവന ജീവകാരുണ്യ രംഗത്ത് പുതുമയോടെ പ്രവർത്തിച്ചു മാതൃകയായ
എടപ്പാൾ കെയർ വില്ലേജിന്റെ ഫിസിയോ തെറാപ്പി സെൻ്ററിൻ്റെ വാർഷിക ചടങ്ങാണ് സമൂഹത്തിന്റെ നാനാതുറകളിൽ വേദന അനുഭവിക്കുന്നവരുടെ സംഗമമായി മാറിയത്. എടപ്പാളിന്റെ സാംസ്കാരിക രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്തെ പ്രമുഖരും കെയർ വില്ലേജിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണാനും, ആശംസകൾ അറിയിക്കുവാനുമായി എത്തിച്ചേർന്നിരുന്നു . എടപ്പാൾ, കാലടി, വട്ടംകുളം ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്ക് കെയർ ഹൃദ്യമായ സ്വീകരണം ഒരുക്കി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ പി മെഹറുനിസ ഉദ്ഘാടനം ചെയ്തു. ഇ പി നൗഷാദ് അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഗായത്രി മുഖ്യാതിഥിയായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എ നജീബ്, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിരാവുണ്ണി എന്ന കുഞ്ഞാപ്പ, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എ ബുഷറ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആസിയ പറക്കുഴിയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല ൈ വസ് പ്രസിഡൻ്റ് ഇ.പ്രകാശ്, വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി , മജീദ് കഴുങ്ങിൽ , കെ പി ഇസ്മയിൽ, റഫീഖ് മാളിയേക്കൽ , മജീദ് സുഹരി , കുഞ്ഞിമരക്കാർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു .

04/09/2025

ആർദ്രത വറ്റാത്ത കൗമാരം പ്രതീക്ഷകൾക്ക്‌ വകനൽകി കെയർ വില്ലേജ് സന്ദർശിച്ചു..
എടപ്പാൾ :ആഘോഷങ്ങൾ അതിരുവിടുന്ന കൗമാരങ്ങൾക്ക്‌ ആർദ്രതയുടെയും, മാനവികതയുടെയും, സ്വാന്തനത്തിന്റെയും നല്ല പാഠങ്ങൾ പകർന്നു നൽകി
മെസോൺ ഗ്ലോബൽ ഇൻസ്റ്റിറ്റു ഷൻസ് മേധാവികൾ.എഴുപതോളം കുട്ടികളും അധ്യാപകരും care വില്ലജ് ഫിസിയോ തെറാപ്പി സെന്റർ സന്ദർശിച്ചു.
കുട്ടികളിൽ മനുഷ്യത്വവും,പരസ്പര സ്നേഹവും,സേവനമനസ്സും വളർത്തിയെടുക്കുന്നതിനും ഇമോഷണൽ കോഷ്യന്റസ് വികസിപ്പിക്കുന്നതിനും ഉത്തമപൗരന്മാരായി രാജ്യത്തിനും സഹജീവികൾക്കും കാരുണ്യ ചിറകു വിരിക്കാൻ പ്രാപ്തരാക്കുക എന്ന കാഴ്ചപ്പാടോടുകൂടി അക്കാദമിക പാഠങ്ങൾക്കുമപ്പുറം മനുഷ്യനെ സേവിക്കാനും സഹജീവികൾക്ക് കൈത്താങ്ങാകുവാനും പരിശീലിപ്പിക്കുക എന്നതാണ് ഇത്തരം കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മെസോൺ ഗ്ലോബൽ ഇൻസ്റ്റിറ്റുഷൻ എം. ഡി റാഷിദ് മുക്കത്തിൽ വിശദീകരിച്ചു. കെയർ വില്ലേജ് ഭാരവാഹികളായ ഇസ്മായിൽ കെ.പി, റഫീഖ് മാളിയേക്കൽ , അഷ്‌റഫ്‌. എൻ.എന്നിവർ കെയർ ന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഡോക്ടർ മാരായ ശരീഫ്, നസീബ് എന്നിവർ ഫിസിയോ തെറാപ്പി പരിചരണവും , ഉപകരണങ്ങളുടെ ഉപയോഗവും, സി പി ആർ. പ്രഥമ ശുശ്രൂഷ രീതിയും പരിചയ പ്പെടുത്തി. രോഗികളുമായി ആശയവിനിമയം നടത്തിയത് അവർക്ക് ഏറെ ആശ്വാസം പകർന്നതായി രോഗികൾ അഭിപ്രാപ്പെട്ടു . ആഘോഷങ്ങൾ ഇങ്ങിനെയും ആകാമെന്ന് അനുഭവങ്ങൾ പങ്കു വെച്ച് സംസാരിച്ച കുട്ടികൾ പറഞ്ഞു.

Address

Ponnani
679576

Telephone

+918281869769

Website

Alerts

Be the first to know and let us send you an email when Care Charitable Trust Edappal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Care Charitable Trust Edappal:

Share