29/05/2026
ഒരു യുഗത്തിൻ്റെ അന്ത്യം... പ്രിയ നേതാവിന് കണ്ണീരണഞ്ഞ ആദരാഞ്ജലികൾ... 💐
മുൻ സംസ്ഥാന മന്ത്രിയും, പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മുൻ അല്മായ സെക്രട്ടറിയുമായിരുന്ന Commander ഷെവലിയർ Dr. ടി.യു. കുരുവിള (Chev. Dr. T.U. Kuruvila) സാറിൻ്റെ നിര്യാണത്തിൽ പൗരസ്ത്യ സുവിശേഷ സമാജം ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു...
സഭയുടെയും സമൂഹത്തിൻ്റെയും വളർച്ചയ്ക്കായി അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും, ആത്മീയ-ഭരണ നേതൃത്വ പാടവവും എക്കാലവും വലിയ കൃതജ്ഞതയോടെ ഓർമ്മിക്കപ്പെടും...
പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തോട് അദ്ദേഹം പുലർത്തിയിരുന്ന ദൃഢമായ ആത്മബന്ധം ഏറെ സവിശേഷമായതായിരുന്നു.
അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം, വേർപെട്ട ആത്മാവിൻ്റെ നിത്യശാന്തിക്കായി അതിഭദ്രാസനത്തിൻ്റെ പ്രാർത്ഥനകൾ അർപ്പിക്കുന്നു...