Solidarity Youth Movement Perumbavoor

Solidarity Youth Movement Perumbavoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Solidarity Youth Movement Perumbavoor, Youth Organization, Perumbavoor.

ടീം പെരുമ്പാവൂർ 🔥 ❤️
20/03/2026

ടീം പെരുമ്പാവൂർ 🔥
❤️

പതിനേഴ് വർഷങ്ങൾ! ഒരു മനുഷ്യായുസ്സിന്റെ വസന്തകാലം മുഴുവൻ ഇരുമ്പഴികൾക്കുള്ളിൽ ഹോമിക്കപ്പെട്ട അയ്യായിരത്തിലധികം രാപ്പകലുകൾ....
11/03/2026

പതിനേഴ് വർഷങ്ങൾ! ഒരു മനുഷ്യായുസ്സിന്റെ വസന്തകാലം മുഴുവൻ ഇരുമ്പഴികൾക്കുള്ളിൽ ഹോമിക്കപ്പെട്ട അയ്യായിരത്തിലധികം രാപ്പകലുകൾ.

സക്കരിയയും മഅദനി ഉസ്താദും ഉൾപ്പെടെ മുപ്പത്തിരണ്ടോളം വിചാരണത്തടവുകാർ അനുഭവിച്ചുതീർത്തത് വെറുമൊരു തടവുകാലമല്ല; മറിച്ച് നീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ നെഞ്ചുപൊള്ളിക്കുന്ന തേങ്ങലാണ്.

ഒരു കുറ്റവും തെളിയിക്കപ്പെടാതെ എൻ.ഐ.എ (NIA) കോടതികളിൽ ഇഴഞ്ഞുനീങ്ങിയ ആ വിചാരണകൾ ഏതൊരു ശിക്ഷാവിധിയേക്കാളും ഭീകരമായിരുന്നു. വിചാരണ തീരാതെ മനുഷ്യരെ പതിറ്റാണ്ടുകളോളം തടവിലിടുന്നത് പച്ചയായ മനുഷ്യാവകാശ ലംഘനമാണ്.

നാടിനെ നടുക്കിയ കൊടും കുറ്റവാളികളും രാഷ്ട്രീയ ഗുണ്ടകളും ശിക്ഷിക്കപ്പെട്ട ക്രിമിനൽ സംഘങ്ങളും ഭരണസ്വാധീനത്തിൽ പുറത്ത് സ്വൈര്യവിഹാരം നടത്തുമ്പോഴാണ്, നിരപരാധികളായ മനുഷ്യർ കെട്ടിച്ചമച്ച കള്ളക്കേസുകളുടെയും യു.എ.പി.എ (UAPA) എന്ന കരിനിയമത്തിന്റെയും ഇരകളായി തടവറയിൽ ശ്വാസം മുട്ടുന്നത്. മനുഷ്യനെ വിവേചനരഹിതമായി വേട്ടയാടുന്ന ഇത്തരം കരിനിയമങ്ങൾ അറബിക്കടലിൽ എറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ജീവിതം ഹോമിക്കപ്പെട്ട ആ 32 പേരുടെ വേദനകൾക്കും, അവരുടെ പ്രിയതമർ പേറുന്ന അടങ്ങാത്ത ഒറ്റപ്പെടലിനും ആര് മറുപടി പറയും?

ബിയ്യുമ്മയുടെ ആ നിശബ്ദമായ പ്രാർത്ഥനയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അർശിൽ ഉത്തരം കിട്ടാതെ മടങ്ങില്ല. നീതി ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും തേട്ടം ആ ഉമ്മയുടെയും പ്രിയപ്പെട്ടവരുടെയും പ്രാർത്ഥനക്കൊപ്പമുണ്ട്.

സോളിഡാരിറ്റിയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ലക്ഷ്യം കാണുക തന്നെ ചെയ്യും. ഇരുളടഞ്ഞ നീതിപീഠങ്ങളിൽ ഇപ്പോൾ തെളിഞ്ഞുവരുന്ന ആ വെട്ടം ഒരു വലിയ പ്രതീക്ഷയാണ്.

ഈ റമസാനിന് തൊട്ടുമുമ്പ് ജയിലിൽ സക്കരിയയെയും സമീറിനെയും കണ്ട് മടങ്ങുമ്പോൾ ആത്മവിശ്വാസത്തോടെ നെഞ്ചിൽ കൈവെച്ച് പറഞ്ഞിരുന്നു; "ഇനി നമ്മുടെ അടുത്ത കൂടിക്കാഴ്ച ജയിലിന് പുറത്തായിരിക്കും" എന്ന്. ഇൻശാ അല്ലാഹ്, ആ വാക്ക് പുലരുക തന്നെ വേണം.

നാല് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് ആ കണ്ണീരിന്റെയും പ്രാർത്ഥനകളുടെയും ഫലമാണ്.

ആ തടവറവാതിലുകൾ അവർക്കായി ഉടൻ തുറക്കപ്പെടട്ടെ.
നീതി പുലരുക തന്നെ ചെയ്യും. ഇൻശാ അല്ലാഹ്! 🤲

- തൗഫീഖ് മമ്പാട്.( പ്രസിഡന്റ്‌,സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള )

ഒരു ആഴ്ച.. നാല് ജീവൻ!രാജ്യത്ത് മുസ്ലിംകൾ കൊല്ലപ്പെടുന്നത് ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുന്നു.അതുകൊണ്ട് തന്നെ അത് വാർത...
09/03/2026

ഒരു ആഴ്ച.. നാല് ജീവൻ!

രാജ്യത്ത് മുസ്ലിംകൾ കൊല്ലപ്പെടുന്നത്
ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുന്നു.
അതുകൊണ്ട് തന്നെ അത് വാർത്തയാകുന്നില്ല !!

"സത്യവിശ്വാസികളേ, നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നരകാഗ്നിയിൽ നിന്ന് സംരക്ഷിക്കുക"സ്വർഗ്ഗം കൊതിച്ചു ജീവിക്കുന്ന കുടു...
02/03/2026

"സത്യവിശ്വാസികളേ, നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നരകാഗ്നിയിൽ നിന്ന് സംരക്ഷിക്കുക"
സ്വർഗ്ഗം കൊതിച്ചു ജീവിക്കുന്ന കുടുംബത്തിന് കുടുംബം തന്നെ സ്വർഗ്ഗം ആക്കി കൊടുക്കുന്ന ഇസ്ലാമിക കാഴ്ചപ്പാടിനെ മുൻനിർത്തി മുന്നോട്ടുപോകുന്ന കുടുംബവും,പ്രസ്ഥാനവും എന്ന വലിയ ഘടനകൾക്കുള്ളിൽ പ്രവർത്തകർ തമ്മിലുള്ള ഊഷ്മളമായ ബന്ധം വലുതാക്കുന്നതിന്റെയും, പുതുതലമുറയും പഴയ തലമുറയും ഒരു കുടുംബം കണക്കെ ഇസ്ലാമിക പ്രസ്ഥാന മാർഗത്തിൽ ഒന്നായി ചേരുന്നതിന്റെയും മനോഹരമായ നിമിഷങ്ങൾ നിറഞ്ഞ അനുഭവമായി മാറി പെരുമ്പാവൂർ ഇ.എം.എസ് ടൌൺ ഹാളിൽ ഇന്നലെ നടന്ന ജമാഅത്തെ ഇസ്ലാമി പെരുമ്പാവൂർ ഏരിയ കുടുംബ സംഗമം.ഇഫ്താർ വിരുന്ന് അതിന്റെ മാറ്റ് കൂട്ടുകയും ചെയ്തു. മലർവാടി ബാലസംഘവും, ടീൻ ഇന്ത്യയും, എസ്.ഐ.ഒയും, സോളിഡാരിറ്റിയും, ജി.ഐ.ഒ യും, വനിതാ വിഭാഗവും അങ്ങനെ ഏത് പ്രായ ഘടനയിലും പ്രവർത്തിക്കുവാൻ കഴിയുന്ന മഹത്തായ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രതേകതയാണ്.ആ പ്രതേകതയെ ഇസ്ലാമിന്റെ സംസ്ഥാപനം എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിൽ മുന്നിൽ നടക്കുവാൻ നമ്മെ പ്രാപ്തമാകട്ടെ.
പടച്ചവൻ അനുഗ്രഹിക്കട്ടെ!

01/03/2026
“പതറാത്ത പോരാട്ടം, ഒടുങ്ങാത്ത ആവേശം... ഒരു യുഗത്തിന്റെ അന്ത്യം." യാ ശഹീദ് അസ്സലാം.....💚🤲
01/03/2026

“പതറാത്ത പോരാട്ടം,
ഒടുങ്ങാത്ത ആവേശം...
ഒരു യുഗത്തിന്റെ അന്ത്യം."

യാ ശഹീദ് അസ്സലാം.....💚🤲

ഇസ്രായേൽ അമേരിക്കൻ ഭീകരതയ്ക്കെതിരെഇറാൻ ജനതയ്ക്ക് ഐക്യദാർഢ്യം #സോളിഡാരിറ്റി  പ്രതിഷേധംപെരുമ്പാവൂർ🔥
28/02/2026

ഇസ്രായേൽ അമേരിക്കൻ ഭീകരതയ്ക്കെതിരെ

ഇറാൻ ജനതയ്ക്ക് ഐക്യദാർഢ്യം

#സോളിഡാരിറ്റി
പ്രതിഷേധം
പെരുമ്പാവൂർ🔥

ഇസ്രായേൽ അമേരിക്കൻ ഭീകരതക്കെതിരെ ഇറാൻ ജനതയ്ക്ക് ഐക്യദാർഢ്യം ഇന്ന് രാത്രി 9:00 pm, പെരുമ്പാവൂർ
28/02/2026

ഇസ്രായേൽ അമേരിക്കൻ ഭീകരതക്കെതിരെ
ഇറാൻ ജനതയ്ക്ക് ഐക്യദാർഢ്യം

ഇന്ന് രാത്രി 9:00 pm, പെരുമ്പാവൂർ

സോളിഡാരിറ്റി റമദാൻ ഹദിയ ജില്ലാ സമിതി അംഗം സഫീർ.എസ്.പരീത്, ഏരിയ സെക്രട്ടറി അനസ്.കെ എച്ച്, മുഹമ്മദ്‌ പൂപ്പാനി എന്നിവർ കോടന...
22/02/2026

സോളിഡാരിറ്റി റമദാൻ ഹദിയ
ജില്ലാ സമിതി അംഗം സഫീർ.എസ്.പരീത്, ഏരിയ സെക്രട്ടറി അനസ്.കെ എച്ച്, മുഹമ്മദ്‌ പൂപ്പാനി എന്നിവർ കോടനാട്, പൂപ്പനി, മലയാറ്റുർ ഇല്ലിതോട് ജുമാമസ്ജിദ് ഭാരവാഹികൾക്കു കൈമാറുന്നു.
Solidarity Youth Movement Perumbavoor

പെരുമ്പാവൂരിൽ ലഹരിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അലയടിച്ചുകൊണ്ടിരിക്കുകയാണ്.കുറച്ചു നാളുകളായുള്ള ലഹരിക്കെതിരെയുള്ള ഒരു നാ...
06/02/2026

പെരുമ്പാവൂരിൽ ലഹരിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അലയടിച്ചുകൊണ്ടിരിക്കുകയാണ്.കുറച്ചു നാളുകളായുള്ള ലഹരിക്കെതിരെയുള്ള ഒരു നാടിന്റെ പ്രതിരോധം തീർത്തും നിരാശജനകമായ മറ്റൊരു ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. യുവതലമുറയുടെ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം പലതരത്തിലുള്ള ദൂഷ്യഫലങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ലഹരിക്കെതിരെ പഴുതുകൾ അടച്ച ബഹുമുഖ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു സർക്കാരാണ് നമുക്കുള്ളത്.

അതിഥി സംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂരിൽ കഞ്ചാവും, മയക്കുമരുന്നും വേശ്യാവൃത്തിയുമെല്ലാം പരസ്യമായ രഹസ്യങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. നാടിന്റെ നാനാഭാഗത്തുനിന്നും മയക്കുമരുന്നിനും, പെണ്ണിനും വേണ്ടി പെരുമ്പാവൂരിലേക്ക് ഈ തലമുറ മാറി മാറിവന്നുകൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ സാമൂഹിക അന്തരീക്ഷം അത്രമേൽ മലിനമായരിക്കുന്നു എന്ന് സാരം.

നിയമപാലകർ ഇത്തരം ലഹരി കടത്തുകളോട് മൃദുവായ സമീപനങ്ങളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ പെരുമ്പാവൂരിലെ എക്സൈസും, പോലീസും ഉണർന്ന് പ്രവർത്തിച്ചാൽ നല്ല ഒരളവിൽ ഇവിടുത്തെ "അധോലോക"ത്തെ ഒതുക്കാനാകും. എന്നാൽ അധികാരികളും ലഹരി മാഫിയയും ഒന്നാവുന്ന കാഴ്ചയാണ് പലപ്പോഴും നാം കാണേണ്ടി വരുന്നത്.
ലഹരി നിർമാർജ്ജനത്തിനുവേണ്ടി പ്രയത്നിക്കുന്നതിനേക്കാൾ കൂടുതൽ ലഹരി മാഫിയക്കതിരെ പോരാടേണ്ട സ്ഥിതിയാണ് ഇവിടം എന്നത് കാര്യങ്ങളുടെ പോക്ക് എത്രത്തോളം മോശമായിരിക്കുന്നു എന്ന് മനസ്സിലാക്കാനാകും.

നാടിന്റെ മൊത്തം സമാധാനം അന്തരീക്ഷം നിലനിർത്തുന്നതിനായി എല്ലാവരും ഒന്നായി നിലനിൽക്കേണ്ട സന്ദർഭത്തിൽ അധികാരികളും ജനങ്ങളും രണ്ട് തട്ടുകളായി പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്നത് നമ്മൾ ലക്ഷ്യം വയ്ക്കുന്ന ലഹരി എന്ന വിഷയത്തിന്റെ മെറിറ്റ്നെ ഇല്ലാതാക്കും. കാരണം ഇതുമൂലം ഉണ്ടാകുന്ന സാമൂഹിക വിപത്ത് നമ്മുടെ പിൻ തലമുറയെയാണ് നശിപ്പിക്കുന്നത്. ഒരു നാടിന്റെ വളർച്ചക്കും വികസനത്തിനും ഏറ്റവും പ്രധാനം ആരോഗ്യവാന്മാരായ ഒരു തലമുറയാണല്ലോ.

ലഹരിക്കെതിരെ എന്തെകിലും ചെയ്യാനാകുന്ന നാട്ടിലെ യുവജന സംഘടനകൾ,രാഷ്ട്രീയ പാർട്ടികൾ, മതസാമൂഹിക സംഘടനകൾ, ക്ലബുകൾ എല്ലാവരും ഉണർന്നു പ്രവർത്തിച്ചു കൊണ്ട് ഈ മാരക വിപത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കണം. പോലീസും, എക്സൈസും ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിച്ചാൽ സംഗതി എളുപ്പമാകും.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഈ വിഷയത്തിൽ എന്നും ജനങ്ങളോടൊപ്പം തന്നെ ഉണ്ട്.ഇവിടുത്തെ ലഹരി വ്യാപനത്തെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
ലഹരി വിരുദ്ധ, ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ പെരുമ്പാവൂരിലെ ജനങ്ങളോടൊപ്പം മുന്നിൽ തന്നെയുണ്ടാകും.
പോരാട്ടങ്ങൾക് ഐക്യദാർഢ്യം.

ഉബൈദത്ത് ഇ.എം
ഏരിയ പ്രസിഡന്റ്
(സോളിഡാരിറ്റി, പെരുമ്പാവൂർ )

സോളിഡാരിറ്റി പെരുമ്പാവൂരിന്റെ വിപ്ലവാഭിവാദ്യങ്ങൾ 💐
01/01/2026

സോളിഡാരിറ്റി പെരുമ്പാവൂരിന്റെ വിപ്ലവാഭിവാദ്യങ്ങൾ 💐

We will not tolerate any fundamentalist activities or politics on sensitive issues, whether they come from Kerala, Mumba...
16/09/2025

We will not tolerate any fundamentalist activities or politics on sensitive issues, whether they come from Kerala, Mumbai or Delhi”

ആസാമിലെ മനുഷ്യാവകാശ ശ്വസനങ്ങളിലെ ഇടപെടലുകളെ ചെറുക്കാനും ഫാഷിസ്റ്റ് സർക്കാറിന്റെ അതിക്രമങ്ങൾ പുറത്തെത്തുന്നത് തടയാനും ലക്ഷ്യമിട്ട് ആസാം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വാ ശർമ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയാണ് മുകളിൽ . അത്തരം ഭീഷണികളിൽ പിൻമാറാതെ ആസാമിലെ കുടിയിറക്കപ്പെട്ടവരിലേക്കെത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് തൗഫീഖ് സാഹിബിൻറെ നേതൃത്വത്തിലുള്ള സംഘത്തെ ആസാം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അഭിവാദ്യങ്ങൾ.

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when Solidarity Youth Movement Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share