SFI പയ്യന്നൂർ ഏരിയാ കമ്മിറ്റി

  • Home
  • India
  • Payyanur
  • SFI പയ്യന്നൂർ ഏരിയാ കമ്മിറ്റി

SFI പയ്യന്നൂർ ഏരിയാ കമ്മിറ്റി ⭐ OFFICIAL FACEBOOK PAGE OF SFI PAYYANUR AREA COMMITTEE ⭐

അഭിവാദ്യങ്ങൾ 💛
15/02/2025

അഭിവാദ്യങ്ങൾ 💛

25/03/2024

നിങ്ങൾ എന്നെങ്കിലും ഒരു എസ്‌എഫ്ഐക്കാരൻ ആയിരുന്നിട്ടുണ്ടോ? സമരയൗവനത്തിലെ എണ്ണമറ്റ പ്രകടനങ്ങളിൽ ഒന്നിലെങ്കിലും മുഷ്ടിചുരുട്ടിയുയർത്തിയിട്ടുണ്ടോ? ക്ഷുഭിതമുദ്രാവാക്യത്തിന്റെ കടലിരമ്പത്തിലൂളിയിട്ട് തൊണ്ട കീറിയിട്ടുണ്ടോ?

അങ്ങനെയുള്ളൊരാൾക്ക് ഏതുറക്കത്തിൽ നിന്ന് വിളിച്ചെഴുന്നെൽപ്പിച്ച്‌ സഖാവ് അഷ്‌റഫ് എന്നോ കൊച്ചനിയൻ എന്നോ സെയ്താലി എന്നോ വെറുതെ കേൾപ്പിച്ചാലും സ്മരണകൾ കാടിറങ്ങിവരും! മുഹമ്മദ് മുസ്തഫ, വേലായുധൻ, പികെ രാജൻ, സിവി ജോസ് എന്നിങ്ങനെ, പേരു കാണുന്ന മാത്രയിൽ രുധിരസ്മൃതികളുണരും! എം എസ്‌ പ്രസാദെന്നും ശ്രീകുമാറെന്നും ഭുവനേശ്വരനെന്നും കണ്ടാൽ രോമകൂപങ്ങെളെഴുന്നുനിൽക്കും! റോഷൻ, സുധീഷ്, സജീവൻ, ദേവപാലൻ, ധീരജ്, അനീഷ് രാജൻ, ഫാസിൽ, രമേശൻ, രാജേഷ്, സജിൻഷാഹുൽ, അജയപ്രസാദ്, ജോബി ആൻഡ്രൂസ്, ബാലൻ, അഭിമന്യു, സൈമൺ ബ്രിട്ടോ... നീളുന്ന പേരുകൾ! ഓരോ നാമധേയങ്ങളും ഓരോ ഇതിഹാസചരിത്രമായി, എന്നെങ്കിലും എസ്‌എഫ്ഐ ആയിരുന്ന ഒരാളുടെ ഉള്ളിൽ പതിഞ്ഞുകിടക്കുന്നുണ്ടാകണം. രക്തകുടീരങ്ങളില്‍ ഉണര്‍ന്നിരിക്കുന്ന പോരാളികളെ കുറിച്ചുള്ള ഓർമകളിൽ അയാളുടെ ഹൃദയം ത്രസിക്കുന്നുണ്ടാകണം!

ആന്റോ ആന്റണി നാളിതുവരെ നടത്തിവന്നതും രാഷ്ട്രീയപ്രവർത്തനമാണെന്നാണ് വെപ്പ്. മൂന്ന് ദിവസമായി ആള് തപ്പിക്കൊണ്ടിരിക്കയാണ്. പേരുകളൊന്നും ഓർമ്മയിൽ ഇല്ലത്രെ! നൂറുകണക്കിന് തങ്ങളുടെ പിള്ളേരെ എസ്എഫ്ഐക്കാർ കൊന്നുതള്ളിയെന്ന സ്വന്തം വാദം തെളിയിക്കാൻ ഇനിയും സമയം വേണമെന്നാണ് എംപി പറയുന്നത്! പഠിക്കാനുണ്ടത്രേ!

'രക്തസാക്ഷി' എന്നത് വിശുദ്ധ പദാവലികളിൽപ്പെടുന്ന ദിവ്യമായ വാക്കോർമ്മയാണ്. പ്രത്യയശാസ്ത്രത്തിനും മുകളിലേക്ക് പന്തലിക്കുന്ന മരപ്പരപ്പ്! ചോരനാരുള്ള അനുഭവമാണത്! കൊടി പുതച്ചുകിടക്കുന്ന തുടിക്കുന്ന നേര്! അനുനിമിഷമണയാതെ പുളയുന്ന തീനാളം പോലൊന്ന്! പ്രഭാവലയമുള്ള പുണ്യാളന്റെ പരിവേഷമുള്ളത്! എമ്പാടും വെളിച്ചം വിതറുന്ന ആ സത്യത്തെ തേടിയിറങ്ങേണ്ടതില്ല. പഠിച്ചോ, ഓർത്തോ കൂടെത്തന്നെയുള്ളതിനെ തിരിച്ചെടുക്കേണ്ടതുമില്ല. ഉള്ളിലെരിയുന്നുണ്ടാകണം ഓരോ പേരും ഓരോ അഗ്നിപർവ്വതം കണക്കെ!

Sajeesh Narayan

15/03/2024

നയിക്കാൻ മാഷ് ✊🏻
മനം നിറഞ്ഞ് പോളി ❣️…

”ഉയരും_പാർലിമെൻ്റിൽ_നമ്മുടെ_ശബ്ദം”

കാസർഗോഡ് പാർലമെന്റ് നിയോജകമണ്ഡലം LDF സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മാസ്റ്ററെ വിജയിപ്പിക്കുക.

SFI WOMENS POLY PAYYANNUR

15/03/2024
Reject CAA and NRCProtest Photo Frameമതംകൊണ്ട് പൗരത്വത്തെ വേർതിരിക്കുന്ന സംഘപരിവാർ ഭരണകൂട ഭീകരതയ്‌ക്കെതിരെ നിർമ്മിച്ച പ്...
15/03/2024

Reject CAA and NRC
Protest Photo Frame

മതംകൊണ്ട് പൗരത്വത്തെ വേർതിരിക്കുന്ന സംഘപരിവാർ ഭരണകൂട ഭീകരതയ്‌ക്കെതിരെ നിർമ്മിച്ച പ്രതിഷേധ ഫോട്ടോ ഫ്രെയിം സ:എം വി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു..

Sfi പയ്യന്നുർ ഏരിയ കമ്മിറ്റി✊🏻

15/03/2024

വർഗീയത മുട്ടുകുത്തും വരെ
തോക്ക് തോൽക്കുന്ന നാൾ വരും വരെ തെരുവുകൾ പോരാട്ടവീഥികളായി മാറുക തന്നെ ചെയ്യും!

SFI KOROM WEST LC✊🏽

ഹിറ്റ്‌ലർ തോറ്റുമുസ്സോളിനി തോറ്റു77ൽ ഇന്ദിര തോറ്റുപിന്നെല്ലേ നരേന്ദ്ര മോദി  പൗരത്വഭേദഗതി  അറബികടലിൽSFI പയ്യന്നൂർ കോളേജ്
15/03/2024

ഹിറ്റ്‌ലർ തോറ്റു
മുസ്സോളിനി തോറ്റു
77ൽ ഇന്ദിര തോറ്റു
പിന്നെല്ലേ നരേന്ദ്ര മോദി

പൗരത്വഭേദഗതി അറബികടലിൽ

SFI പയ്യന്നൂർ കോളേജ്

പൗരത്വത്തിന് മതമാണ് മാനദണ്ഡമെങ്കിൽ മാനവികതകൊണ്ട് ഞങ്ങൾ പ്രതിരോധം തീർക്കും.പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര ...
11/03/2024

പൗരത്വത്തിന് മതമാണ് മാനദണ്ഡമെങ്കിൽ മാനവികതകൊണ്ട് ഞങ്ങൾ പ്രതിരോധം തീർക്കും.

പൗരത്വ ഭേദഗതി നിയമം
നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ
തീരുമാനത്തിൽ പ്രതിഷേധിച്ച് Sfi പയ്യന്നൂർ ഏരിയ കമ്മിറ്റി പെരുമ്പയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

SFI PAYYANUR ✊🏽

KSU കാപാലികർ തലശ്ശേരി ബ്രണ്ണൻ കോളേജിൽ സ: അഷറഫിനെ കുത്തികൊലപ്പെടുത്തിയട്ട് 50 വർഷങ്ങൾഅനുസ്മരണംയൂണിറ്റുകളിൽ
04/03/2024

KSU കാപാലികർ തലശ്ശേരി ബ്രണ്ണൻ കോളേജിൽ സ: അഷറഫിനെ
കുത്തികൊലപ്പെടുത്തിയട്ട് 50 വർഷങ്ങൾ

അനുസ്മരണം
യൂണിറ്റുകളിൽ

01/03/2024

വാഗ്ദാനങ്ങൾ ഓരോന്നായി പാലിക്കപ്പെടുന്നു...

സ്പോർട്സ് ടീമംഗങ്ങൾക്കുള്ള ജേഴ്‌സി പ്രകാശനം മുൻ ഇന്ത്യൻ വുമൺസ് വോളിബോൾ ടീം കോച്ച് ടി. ബാലചന്ദ്രൻ, ഒമ്പതാം വാർഡ് കൗൺസിലർ പി ലത, sfi മുൻ സംസ്ഥാന കമ്മിറ്റി അംഗം പി. പി അനിഷ എന്നിവർ ചേർന്ന് കോളേജ് ടീം അംഗം കൃഷ്‌ണേന്ദുവിന് നൽകി നിർവ്വഹിച്ചു.

Sfi വനിതാ പോളി പയ്യന്നൂർ 🔥✊🏽

Address

AKG BHAVAN PAYYANNUR NEAR OLD BUS STAND
Payyanur
670307

Telephone

04985202070

Website

Alerts

Be the first to know and let us send you an email when SFI പയ്യന്നൂർ ഏരിയാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share