24/12/2025
*കണ്ണീർക്കയത്തിൽ ഒരു കുടുംബം: ജാസ്മിനയെ നമുക്ക് തിരിച്ചുപിടിക്കാം*
"ഇൻഷാ അല്ലാഹ്"
ജീവിതത്തിന്റെ കഠിനമായ പരീക്ഷണങ്ങളോട് പൊരുതുന്ന ഒരു പാവം വീട്ടമ്മയാണ് ജാസ്മിന. കാഴ്ച നഷ്ടപ്പെട്ട ഭർത്താവും, മാറാരോഗിയായ ഭർതൃസഹോദരിയും, പറക്കമുറ്റാത്ത മക്കളും അടങ്ങുന്ന ആ കുടുംബത്തിന്റെ ഏക താങ്ങും തണലുമായിരുന്നു ആ സഹോദരി.
എന്നാൽ വിധി ആ കുടുംബത്തിന് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു അപകടത്തിൽപ്പെട്ട് ജാസ്മിന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) മരണത്തോട് മല്ലിടുകയാണ്.
ദൈനംദിന കാര്യങ്ങൾക്ക് പോലും പ്രയാസപ്പെടുന്ന ഈ കുടുംബത്തിന് ലക്ഷങ്ങൾ വരുന്ന ആശുപത്രി ചെലവ് താങ്ങാനാവുന്നതിലും അപ്പുറമാണ്. ഇതുവരെ ശേഖരിച്ച ചികിത്സാ ചെലവ് തുകയേക്കാൾ വലിയൊരു സംഖ്യ ആശുപത്രിയിൽ ചെലവായിക്കഴിഞ്ഞു. തുടർചികിത്സയ്ക്ക് എത്ര ലക്ഷങ്ങൾ വേണ്ടിവരുമെന്ന് ഡോക്ടർമാർക്ക് പോലും ഉറപ്പിച്ചു പറയാനാവാത്ത അവസ്ഥ.
ഇനിയൊരു വഴിയില്ലാതെ പകച്ചുനിൽക്കുന്ന ഈ കുടുംബത്തെ കൈവിടാൻ നമുക്കാവില്ല.
സുമനസ്സുകളായ നിങ്ങളുടെ ഓരോരുത്തരുടെയും ചെറിയൊരു കരുണ മതി ഈ കുടുംബത്തിന് പ്രത്യാശ നൽകാൻ. നമ്മൾ നൽകുന്ന ഒരു കൈത്താങ്ങ് ആ മക്കൾക്ക് അവരുടെ ഉമ്മയെ തിരിച്ചു നൽകിയേക്കാം. നമ്മുടെ കഴിവിന്റെ പരമാവധി സഹായിക്കാം...
കാരുണ്യവാനായ പടച്ചതമ്പുരാൻ എല്ലാ പ്രയാസങ്ങളിൽ നിന്നും ആ കുടുംബത്തെ രക്ഷിക്കട്ടെ. ജാസ്മിനയ്ക്ക് പൂർണ്ണാരോഗ്യം നൽകി കുടുംബത്തിലേക്ക് തിരികെ എത്തിക്കട്ടെ - ആമീൻ.
കഴിവിന്റെ പരമാവധി സഹകരിക്കുക!
സഹകരിച്ചവർ മറ്റുള്ളവരെ സഹകരിപ്പിക്കുക!
തീർത്തും അർഹതപ്പെട്ട കുടുംബം തന്നെയാണ്,
ഒന്ന് കൈ പിടിച്ചാൽ വെറുതെയാവില്ല, ഉറപ്പ്.
*സാന്ത്വനം* *കുഞ്ഞിമംഗലം*
South indian bank
A/C. *0402053000013827*
IFSC . *SIBL0000402*
Google pay. *7025599490*