09/09/2025
അനുമോദിച്ചു....
MBBS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ Dr. അംജദ് അലി യെ (S/o. അലി പുളിയക്കുത്ത്) മിലാൻ ക്ലബ്ബ് ആഭിമുഖ്യത്തിൽ അനുമോദിച്ചു. തൊടുപുഴ അൽ അസ്ഹർ കോളേജിൽ MBBS ന് പഠിക്കുമ്പോഴും നാട്ടിൽ വരുന്ന സമയങ്ങളിലെല്ലാം ക്ലബ്ബ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അംജദ്. പട്ടിക്കാട് മിലാൻ ക്ലബ്ബിന്റെ സജീവ അംഗം എന്ന നിലയിലുള്ള അംജദിന്റെ വിജയം ക്ലബ്ബ് പ്രവർത്തകർക്കും നാടിനും കൂടുതൽ അഭിമാനം പകരുന്ന ഒന്നായി മാറി.
അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. അസീസ് പട്ടിക്കാട് ഉൽഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സൽമാൻ Qlite അധ്യക്ഷമനായി. ഗ്രാമ പഞ്ചായത്ത് അംഗം എൻ കെ ബഷീർ മാസ്റ്റർ, പി എം എ ഗഫൂർ, സി ഹമീദ്, എൻ കെ മരക്കാർ, കക്കാട്ടിൽ കുഞ്ഞാലൻ ഹാജി, പി അബ്ദു ഹാജി, പി അലി, സി അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. എൻ കെ നൗഷാദ് സ്വാഗതവും ക്ലബ്ബ് ട്രഷറർ കെ ടി ശരീഫ് ബാബു നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് ഈ വർഷത്തെ ഓണാഘോഷ പരിപാടിയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.