19/07/2026
നിളയുടെ നാട്ടുവഴികൾ - 9
മാപ്പിള പാരമ്പര്യം.
=======================
അഷ്ടാംഗം ആയുർവ്വേദ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന പത്മശ്രീ പി. ആർ. കൃഷ്ണകുമാർ പൈതൃക വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ, ആറങ്ങോട്ടുകര വയലി നാട്ടറിവ് സംഘം, ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ എന്നിവയുടെ സഹകരണത്തോടെ "നിളയുടെ നാട്ടുവഴികൾ" എന്ന സംസ്ക്കാര പഠന, സമാഹരണ, പ്രചാരണ പദ്ധതിയുടെ ഭാഗമായി ആറങ്ങോട്ടുകര വയലരങ്ങിൽ നിളയുടെ തീരത്തെ മാപ്പിള പാരമ്പര്യം ചർച്ച ചെയ്യുന്നു. പഴയകാല മാപ്പിള കലകൾ അവതരിപ്പിക്കുന്നു.
പട്ടാമ്പി എം. ഇ. എസ് കോളേജ് പ്രിൻസിപ്പാൾ ഡോ. അബ്‌ദു ചർച്ച മോഡറേറ്റ് ചെയ്ത് സംസാരിക്കും തുടർന്ന് പ്രമോദ് ഇരുമ്പഴി മാപ്പിള സമുദായത്തിന്റെ ഭക്ഷണം - ഭാഷ എന്ന വിഷയവും സലാം ഒളാട്ടയിൽ പൊന്നാനി വിശേഷങ്ങളും അവതരിപ്പിക്കുന്നു. പാരമ്പര്യ കെട്ടുപാട്ടുകളുടെ (മാപ്പിളപാട്ട്) പ്രചാരകനായിരുന്ന ആറങ്ങോട്ടുകര കുഞ്ഞുമുഹമ്മദ് ഇക്ക, കാഞ്ഞിരശ്ശേരി വീരാൻകുട്ടി മുസ്ലിയാർ എന്നിവർ പഴയകാല മാപ്പിളപ്പാട്ട് പാരമ്പര്യത്തെ പരിചയപ്പെടുത്തുന്നു. വരവൂർ തളിയിലെ പഴയ തലമുറയിലെ കലാകാരൻമാർ കോൽക്കളി, മാപ്പിള പാട്ടുകൾ അവതരിപ്പിച്ചിരുന്നു കൂടെ ദേശമംഗലം തലശ്ശേരിയിലെ പുതിയ തലമുറ ദഫ് മുട്ട്, അറബന മുട്ട് കലകളുമായി കൂടെ ചേരുന്നു.
നിളയുടെ സാമൂഹിക - സാംസ്ക്കാരിക - പാരിസ്ഥിതിക വിഷയങ്ങൾ ഇഷ്ടപ്പെടുന്ന ഏവർക്കും സ്വാഗതം.
ടീം നിളയുടെ നാട്ടുവഴികൾ
98462 02711 / 9446938770.
[email protected]