KSKTU പട്ടാമ്പി AC

KSKTU പട്ടാമ്പി AC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSKTU പട്ടാമ്പി AC, Labor Union, Pattambi.

04/01/2026
04/01/2026

'പ്രതിപക്ഷ നേതാവിന് ആർഎസ്എസുമായും എഡിജിപിയുമായും ബന്ധമുണ്ട്, ആർഎസ്എസുമാ...

വാച്ചിലെ സമയത്തിന് ചെറിയൊരു പ്രശ്നണ്ടല്ലോ.  പുനർജനി കേസിൽ പുറത്തുവന്ന രണ്ട് പേജുകൾ വായിച്ചു. CBI ക്ക് വിടട്ടെ എന്നു പറയു...
04/01/2026

വാച്ചിലെ സമയത്തിന് ചെറിയൊരു പ്രശ്നണ്ടല്ലോ.

പുനർജനി കേസിൽ പുറത്തുവന്ന രണ്ട് പേജുകൾ വായിച്ചു.
CBI ക്ക് വിടട്ടെ എന്നു പറയുന്നത് English;
അഴിമതിക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറയുന്നത് മലയാളം.

ആദ്യം മലയാളം പറയാം.
ക്ലീൻ ചിറ്റ് എന്നു പറഞ്ഞാഘോഷിക്കുന്ന സാധനമിതാണ്.
വിജിലൻസ് ഡയറക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൊടുത്തൊരു കത്താണത്.
നാല് കാര്യങ്ങൾ പറയുന്നുണ്ട്:
01.
വി.ഡി.സതീശൻ സ്വന്തം അക്കൗണ്ടിലേക്ക് പൈസ വാങ്ങിയിട്ടില്ല.
02.
വി.ഡി.സതീശൻ സ്വന്തം നിലയ്ക്ക് പൈസ കൈകാര്യം ചെയ്തിട്ടില്ല.
03.
വിദേശത്ത് പോയ ശേഷം സ്ഥലം വാങ്ങിയിട്ടില്ല.
04.
അഴിമതി നിരോധന നിയമപ്രകാരം പുള്ളിക്കാരൻ കുറ്റമൊന്നും ചെയ്തിട്ടില്ല.
കോമഡി എന്താണെന്ന് വെച്ചാൽ, നിലവിൽ പ്രശ്‍നം കിടക്കുന്നത് FCRA വകുപ്പിലാണ്. FCRA വയലേഷനുമായി ബന്ധപ്പെട്ടതല്ല ഈ മലയാളത്തിലുള്ള സാധനം.

അടുത്തത്; കുഴപ്പം പിടിച്ചത്.
തുന്നൽമെഷിൻ വാങ്ങിക്കൊടുക്കാൻ 500 പൗണ്ട് വീതം സംഭാവന നൽകാൻ വി.ഡി.സതീശൻ UK യിൽ വെച്ച് പറയുന്ന വീഡിയോവിനെപ്പറ്റി വിജിലൻസ് നടത്തിയ കണ്ടെത്തലാണ് അടുത്തത്.
മണപ്പാട്ട് ഫൗണ്ടേഷൻ എന്ന FCRA റജിസ്‌ട്രേഷനുള്ള NGO യുടെ MD യെയാണ് വിജിലൻസ് ചോദ്യം ചെയ്തത്.

അയാൾ വിജിലൻസിനോട് പറഞ്ഞത് ഇങ്ങനെയാണ്:
'2018 ലെ പ്രളയത്തിനുശേഷം പറവൂരിലെ ആളുകളെ സഹായിക്കാൻ വേണ്ടി വി.ഡി.സതീശൻ എന്നെ സമീപിച്ചു. ഇതിനെപ്പറ്റി പഠിക്കാൻ XIME എന്ന ടീമിനെ ഞാൻ ഏൽപ്പിച്ചു.
(കൊച്ചിയിലെ ഒരു ബിസിനസ് സ്‌കൂളാണെന്ന് തോന്നുന്നു ഈ XIME)
XIME നടത്തിയ സർവ്വേ റിപ്പോർട്ടിൽ പറയുന്നത് ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കിയത് വി.ഡി.സതീശൻ തന്നെയാണ് എന്നാണ്.

പിന്നെ, Midland International Aid Trust എന്ന UK യിലുള്ള NGO വഴി അവിടെയൊരു ലഞ്ച് മീറ്റിംഗ് നടത്തി.
22,500 പൗണ്ട്, MIAT അക്കൗണ്ടിൽ നിന്ന് മണപ്പാട്ടിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
(നോട്ട് ദി പോയിന്റ്: ഇവിടെ ഒരു NGO; അവിടെയും ഒരു NGO)

BPCL ന്റെ CSR ഫണ്ടിൽ നിന്ന് 31,20,000 കിട്ടി; അതിന് മുഴുവൻ തുന്നൽമെഷിൻ വാങ്ങി വിതരണം ചെയ്തു.
1,31,88,375 രൂപ കൂടി പുനർജനിക്ക് വേണ്ടി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് ചെക്ക് മുഖാന്തിരം വിതരണം ചെയ്തു.
എന്നു പറഞ്ഞാൽ, UK യിൽ നിന്ന് കിട്ടിയതിനേക്കാൾ 4,74,441 രൂപ മണപ്പാട്ട് ചിലവാക്കി.

ചുരുക്കിപ്പറഞ്ഞാൽ, തന്റെ മണ്ഡലത്തിലെ ആളുകളെ സഹായിക്കാൻ ഇന്ത്യയിലെ ഒരു NGO വഴി വി.ഡി.സതീശൻ ഏകദേശം ഒരു കോടി അറുപത് ലക്ഷം രൂപ സമാഹരിച്ച് വിതരണം ചെയ്തിട്ടുണ്ട്.
ആലോചിച്ചു നോക്കൂ...
ഒരു നല്ല കാര്യത്തിനായിരുന്നിട്ടും അതെന്താണ് പുള്ളിക്കാരൻ പൈസ നേരിട്ട് വാങ്ങാതിരുന്നത്?
കൃത്യമായ കാരണമുണ്ട്; സതീശന് ബുദ്ധിയുണ്ട്.
എം.എൽ.എ. ആയിരിക്കുന്നൊരാൾക്ക് അങ്ങനെ പൈസ വാങ്ങാൻ പാടില്ല. അപ്പൊ എന്താ ചെയ്യുക?
വിദേശഫണ്ട് വാങ്ങാൻ നിയമപരമായി അനുമതിയുള്ള ഏതെങ്കിലും സ്ഥാപനം വഴി ഫണ്ട് വാങ്ങും. Idea!
ഇങ്ങനെ ചെയ്യുന്നതിൽ ധാർമികമായി എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് എന്നോട് ചോദിച്ചാൽ, ഫണ്ട് മുക്കിയിട്ടില്ലെങ്കിൽ ഒരു കുഴപ്പവുമില്ലെന്ന് പറയും ഞാൻ. This is my own stance.
ഞാനും നിങ്ങളും പറഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ.

നല്ല കാര്യത്തിനായാലും തരികിടയ്ക്കായാലും
ബുദ്ധികൂടിയ ആളുകൾ ഇങ്ങനെ ഫണ്ട് കൊണ്ടുവരുന്നത് തടയാൻ വേണ്ടി പ്രത്യേകമായൊരു section നിലവിലുണ്ട് FCRA Actൽ.
അതൊന്ന് വായിച്ചു നോക്കാം:

Section 3 (2) (a) FCRA Act prohibits any person resident in India *** from accepting foreign contributions on behalf of certain prohibited individuals or political parties, specifically those listed in Section 3(1) (like election candidates, judges, government servants, and political office-bearers).
Essentially, it stops intermediaries from funneling foreign funds to those barred from receiving them directly.
അതായത്,
നേരിട്ട് വിദേശ സഹായം കൈപ്പറ്റാൻ നിയമം അനുവദിക്കാത്ത ആളുകൾ വേറെ ഏതെങ്കിലും സംവിധാനം വഴി വിദേശ ഫണ്ട് കൈപ്പറ്റുന്നതിനെ തടയാൻ വേണ്ടിയുള്ളതാണ് Section 3(2)(a)FCRA.
2010 സെപ്റ്റംബറിൽ മൻമോഹൻ സിംഗ് പ്രധാന മന്ത്രിയായിരുന്ന കാലത്ത് അമൻഡ് ചെയ്ത സാധനമാണ്.

അപ്പോൾ വിജിലൻസ് എന്താണ് ഈ ഒറ്റ പേജിൽ പറയുന്നത്?
പൈസ തരണമെന്ന് വി.ഡി.സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശത്തുള്ള ആളുകൾ പൈസ കൊടുത്തിട്ടുണ്ട്.
NGO വഴി പൈസ വന്നിട്ടുണ്ട്
NGO വഴി പൈസ ചിലവഴിച്ചിട്ടുണ്ട്.
ഇതിനെപ്പറ്റി അന്വേഷിക്കേണ്ടത് ഞങ്ങളല്ല; CBI യാണ്.
ഇതാണ് വിജിലൻസ് സ്റ്റാൻഡ്. അത് കൃത്യമാണ്.
ഈ പറഞ്ഞതിന്റെ മുകളിൽ എന്തു ചെയ്യണമെന്ന്
മുഖ്യമന്ത്രി ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നാണറിവ്.

ഒറ്റ കാര്യം കൂടി:
ഒറ്റപ്പേജ് മാത്രമേ പുറത്തുവന്നിട്ടുള്ളൂ.
വേറെയും പേജുകളുണ്ടാവാലോ.
എന്തായാലും മൂപ്പരുടെ വാച്ചിലെ സമയത്തിന് ചെറിയൊരു പ്രശ്നണ്ട്.
ബാക്കി നോക്കീട്ട് പിന്നെപ്പറയാം.

പ്രേംകുമാർ.

Address

Pattambi
679303

Website

Alerts

Be the first to know and let us send you an email when KSKTU പട്ടാമ്പി AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSKTU പട്ടാമ്പി AC:

Share

Category