Pathanapuram Pravasi Association -PPA UAE

Pathanapuram Pravasi Association -PPA  UAE PATHANAPURAM PRAVASI ASSOCIATION (PPA) UAE CHAPTER - OFFICIAL PAGE

PPA വാർഷിക പൊതുയോഗം 2026 Pathanapuram Pravasi Association (PPA)യുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 15-ന് ദുബായിൽ വിജയകരമായി സ...
20/03/2026

PPA വാർഷിക പൊതുയോഗം 2026

Pathanapuram Pravasi Association (PPA)യുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 15-ന് ദുബായിൽ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു.

സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിക്കുകയും അംഗങ്ങൾ ചർച്ച ചെയ്ത് ഏകകണ്ഠേന അംഗീകരിക്കുകയും ചെയ്തു. സംഘടനയുടെ ശക്തമായ ഐക്യം ഈ യോഗം വീണ്ടും തെളിയിച്ചു.

🗳 2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതി:

🔹 പ്രസിഡന്റ്– ഹസിനാ മസൂദ്
🔹 വൈസ് പ്രസിഡന്റുമാർ– ആനി ഡോമിനിക്, സാലിഹ് മുഹമ്മദ്
🔹 ജനറൽ സെക്രട്ടറി– ജാഫർ ഖാൻ
🔹 ജോയിന്റ് സെക്രട്ടറിമാർ– എം. അഷ്‌റഫ്‌, ജോർജ് കുരിയോട്ട്
🔹 ട്രെഷറർ– സണ്ണി തോമസ്
🔹ജോയിന്റ് ട്രെഷറർ– ജയൻ.

പുതിയ ഭരണസമിതിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐

PPAയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Team PPA

*വനിതാ കമ്മിഷൻ മാധ്യമ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം* കേരള വനിതാ കമ്മിഷൻ 2025ലെ മാധ്യമ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു....
26/01/2026

*വനിതാ കമ്മിഷൻ മാധ്യമ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം*
കേരള വനിതാ കമ്മിഷൻ 2025ലെ മാധ്യമ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മലയാള അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടിനും മികച്ച ഫീച്ചറിനും, ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടിനും മികച്ച ഫീച്ചറിനും മലയാളം-ഇംഗ്ലിഷ് മാധ്യമങ്ങളിൽ ഫൊട്ടോഗ്രഫിക്കും വിഡിയോഗ്രഫിക്കുമാണ് പുരസ്കാരം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 6. വിലാസം: മെംബർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പട്ടം പാലസ് പിഒ, തിരുവനന്തപുരം 695004

റിപ്പബ്ലിക് ദിന ആശംസകൾ ❣️
26/01/2026

റിപ്പബ്ലിക് ദിന ആശംസകൾ ❣️

പത്തനാപുരം പ്രവാസി അസോസിയേഷൻ (PPA) – യു.എ.ഇ. ചാപ്റ്ററിന്റെ നേതൃത്വത്തിൽ,👉🏻സിമി നസീർ മെമ്മോറിയൽ ഇൻറർ സ്കൂൾ ക്വിസ് കോമ്പറ്...
17/01/2026

പത്തനാപുരം പ്രവാസി അസോസിയേഷൻ (PPA) – യു.എ.ഇ. ചാപ്റ്ററിന്റെ നേതൃത്വത്തിൽ,
👉🏻സിമി നസീർ മെമ്മോറിയൽ ഇൻറർ സ്കൂൾ ക്വിസ് കോമ്പറ്റിഷൻ വിജയികൾക്കു കാശ് അവാർഡ് ,
👉🏻ആർ. അശോകൻ മെമ്മോറിയൽ എഡ്യൂക്കേഷൻ എക്സെലൻസ് അവാർഡ് വിതരണം.
👉🏻 ചികിത്സാ സഹായധന വിതരണം.

📅 തീയതി : 2026 ജനുവരി 23 (വെള്ളിയാഴ്ച)
⏰ സമയം : ഉച്ച കഴിഞ്ഞ് 2.30 മണി
📍 വേദി : അൽ അമീൻ സ്കൂൾ , പത്തനാപുരം

പത്തനാപുരത്തുള്ള PPA അംഗങ്ങളും, അഭ്യുദയകാംക്ഷികളും കുടുംബസമേതം കൃത്യസമയത്ത് പങ്കെടുത്തു പരിപാടിയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

*നോർക്ക-ഡെന്മാർക്ക് റിക്രൂട്ട്‌മെന്റ് കരാർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി*കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ...
09/01/2026

*നോർക്ക-ഡെന്മാർക്ക് റിക്രൂട്ട്‌മെന്റ് കരാർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി*

കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്‌സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയും തമ്മിലാണ് കരാർ കൈമാറിയത്. ചടങ്ങിൽ ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ എന്നിവർ സംബന്ധിച്ചു. ഡെന്മാർക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബി എസ് സി നഴ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്‌സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്സ് എന്നീ പ്രൊഫെഷനുകളിലേയ്ക്കാണ് റിക്രൂട്‌മെന്റ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ബി 2 ലെവൽ വരെയുളള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്മെന്റ് ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും.

പ്രവാസി ഭാരതീയ ദിനം❣️
09/01/2026

പ്രവാസി ഭാരതീയ ദിനം❣️

ഡൽഹി അന്താരാഷ്ട്ര പുസ്തകോത്സവം 2026: പ്രവേശനം സൗജന്യം; 30 രാജ്യങ്ങളും 3000 സ്റ്റാളുകളും അണിനിരക്കുന്ന അക്ഷരോത്സവം ജനുവരി...
06/01/2026

ഡൽഹി അന്താരാഷ്ട്ര പുസ്തകോത്സവം 2026: പ്രവേശനം സൗജന്യം; 30 രാജ്യങ്ങളും 3000 സ്റ്റാളുകളും അണിനിരക്കുന്ന അക്ഷരോത്സവം ജനുവരി 10 മുതൽ.

വായനക്കാർക്കായി ഡൽഹി വീണ്ടും അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വേദിയൊരുങ്ങുന്നു. ജനുവരി 10 മുതൽ 18 വരെയാണ് ഇത്തവണത്തെ മേള നടക്കുക. സാധാരണയായി ഫെബ്രുവരിയിൽ നടക്കാറുള്ള മേള ഇത്തവണ ജനുവരിയിലെ തണുപ്പുകാലത്തേക്ക് മാറ്റിയത് വായനക്കാർക്ക് പുതിയൊരു അനുഭവമാകും. മുൻവർഷങ്ങളേക്കാൾ വലിയ തോതിലാണ് ഇത്തവണത്തെ പുസ്തകോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
നാഷണൽ ബുക്ക് ട്രസ്റ്റും (NBT) വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കും എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. പുസ്തകങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ ജനകീയമാക്കുന്നതിനും സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം.

ആദരാഞ്ജലികൾ🌹അബുദാബിയിൽ വാഹനാപകടം നാല് മലയാളികൾ മരിച്ചുയുഎഇയിലെ അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് മലയാളികൾ മരി...
05/01/2026

ആദരാഞ്ജലികൾ🌹

അബുദാബിയിൽ വാഹനാപകടം
നാല് മലയാളികൾ മരിച്ചു

യുഎഇയിലെ അബുദാബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശികളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നീ സഹോദരങ്ങളും മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷറയുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികൾ സഹോദരങ്ങളാണ്

29/11/2025

ഇതാണ് തെന്മല ❤️

പ്രിയമുള്ളവരേ,കുട്ടികളുടെ പഠന പ്രശ്നങ്ങൾ തിരിച്ചറിയാനും ശരിയായ രീതിയിൽ പരിഹരിക്കാനും സഹായകമായ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓ...
28/11/2025

പ്രിയമുള്ളവരേ,

കുട്ടികളുടെ പഠന പ്രശ്നങ്ങൾ തിരിച്ചറിയാനും ശരിയായ രീതിയിൽ പരിഹരിക്കാനും സഹായകമായ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ വർക്ക്‌ഷോപ്പ് പത്തനാപുരം പ്രവാസി അസോസിയേഷൻ (PPA) നാളെ 28/11/2025 രാത്രി 8.00 മണിക്ക് സംഘടിപ്പിക്കുന്നു.

ഈ വർക്ക്‌ഷോപ്പിൽ താഴെപ്പറയുന്ന വിഷയങ്ങൾ വിശദമായി ചര്‍ച്ച ചെയ്യപ്പെടും:
1. പഠന വൈകല്യങ്ങളും പഠന പ്രശ്നങ്ങളും തമ്മിലുള്ള വ്യത്യാസം
2. ഇവയെ എന്തുവിധത്തിൽ തിരിച്ചറിയാം
3. ശരിയായ പരിഹാര മാർഗങ്ങൾ
4. ചോദ്യോത്തര സെഷൻ

മാതാപിതാക്കൾ നിർബന്ധമായും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

ക്ലാസ് കൈകാര്യം ചെയ്യുന്നത്:
Mr. Thamimul Ansari
Learning Disability Resource Person
(MG University – UNDP Certified Life Skills Trainer.

ആദരാഞ്ജലികൾ❣️ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചുബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര (89) അന്തരിച്ചു. വാർത്താ ഏജൻസി ഐഎഎൻഎസ...
24/11/2025

ആദരാഞ്ജലികൾ❣️

ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു
ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര (89) അന്തരിച്ചു. വാർത്താ ഏജൻസി ഐഎഎൻഎസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. ധർമേന്ദ്രയുടെ മരണവിവരം സംവിധായകനും നിർമാതാവുമായ കർൺ ജോഹറും സ്ഥിരീകരിച്ചിട്ടുണ്ട്.

Beware of Fraudulent 🚫കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ ബാഗുകൾ പൊളിച്ച് കവർച്ച. കഴിഞ്ഞ ദിവസം സ്‌പ...
23/11/2025

Beware of Fraudulent 🚫
കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ ബാഗുകൾ പൊളിച്ച് കവർച്ച. കഴിഞ്ഞ ദിവസം സ്‌പേസ് ജെറ്റ് വിമാനത്തിൽ എത്തിയ എടപ്പാൾ സ്വദേശികളായ രണ്ട് സഹോദരങ്ങളുടെയാണ് പണവും വിലപിടിച്ച വസ്‌തുക്കളുമാണ് നഷ്ടമായത്. യാത്രികന്‍ ബാദുഷയുടെ ബാഗിൽ നിന്ന് 26,500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. എയർപോ‍ർട്ടിന് അകത്തുവെച്ചാണ് കവർച്ച നടക്കുന്നതെന്നും ലഗേജുകൾക്ക് അവിടെ നിന്ന് കയറ്റിയ തൂക്കത്തിനെക്കാൾ 800 ​ഗ്രാം കുറവ് ഉണ്ടായിരുന്നുവെന്നും ബാദുഷ പറഞ്ഞു. ഈ ആഴ്ചയിൽ കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ആറോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതായാണ് അറിയുന്നത്. ഈ കവർച്ചകളെല്ലാം സ്‌പേസ് ജെറ്റ് വിമാനത്തിലാണ് സംഭവിച്ചിരിക്കുന്നതെന്നും ബാദുഷ പറഞ്ഞു.

Address

Pathanapuram

Alerts

Be the first to know and let us send you an email when Pathanapuram Pravasi Association -PPA UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pathanapuram Pravasi Association -PPA UAE:

Share