PYPA - Pathanapuram Centre

Directions Website Contact the organization

PYPA - Pathanapuram Centre The Pentecostal Young People Association (PYPA), the youth wing of the Indian Pentecostal Church

07/09/2026

------------------------------
✨ 'ചില നിമിഷങ്ങൾ വാക്കുകളാൽ വിശദീകരിക്കാൻ കഴിയില്ല, അത് അനുഭവിച്ചു തന്നേ അറിയേണം....' ✨

💧 *പിന്മഴ -2026*💧

_പൊട്ടിക്കരഞ്ഞു കൊണ്ട് മനസർപ്പിച്ച കുഞ്ഞുങ്ങൾ..._

🤩 ആനന്ദകണ്ണീരോടെ 'യേശു മാത്രം മതിയെന്ന്' പ്രഖ്യാപിച്ച യുവാക്കൾ...
🔥 പുതുശക്തിയുടെ ഉണർവ്‌ അനുഭവിച്ച വിശ്വാസ സമൂഹം...
☁️ സ്വപ്നം പോലെ തോന്നിയ ഒരാത്മീക ദിനം...

എല്ലാം കൊണ്ടും അനുഗ്രഹീതമായ 'പിന്മഴ' ക്കു തിരശീല വീഴുമ്പോൾ ഒരു പ്രാർത്ഥന മാത്രം... 🙏

" *അണമുറിയാത്ത ഒരു ആത്മനദിയായി അത് ഒഴുകിക്കൊണ്ടേയിരിക്കട്ടെ* ..."

🤝 കടന്നു വന്നു സഹകരിച്ച, പ്രാർത്ഥിച്ച, കഠിനാധ്വാനം ചെയ്ത, അകമഴിഞ്ഞ് കരുതിയ, ഒരു വാക്കുകൊണ്ടെങ്കിലും പ്രോത്സാഹനം നൽകിയ ഏവർക്കും...
❤️*ഹൃദയം നിറഞ്ഞ നന്ദി*❤️

*PYPA PATHANAPURAM CENTER & IPC ELIM KURUMBAKARA*
-------------------------------------

02/08/2026

🎉*പത്തനാപുരം സെന്ററിലെ ദൈവജനത്തിന് ഒരു സന്തോഷ വാർത്ത...!*🔊

*Goodnews ചാനലിൽ ജനശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്ന*

🧠📖*BIBLE BRAINS*📖🧠

*എന്ന പ്രോഗ്രാം നമ്മുടെ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്നു...*

നിബന്ധനകൾ
✨പ്രായപരിധിയില്ല
✨ പങ്കെടുക്കുവാൻ അവസരം ആദ്യം രജിസ്റ്റർ ചെയ്യുന്ന 15 പേർക്ക് മാത്രം
✨വായിക്കേണ്ട വചന ഭാഗങ്ങൾ:

📔 *2 ശമുവേൽ*
📔 *യെശയ്യാവ്*
📔*ലൂക്കോസ്*
📔*1 കോരിന്ത്യർ.*

*തീയതി : സെപ്റ്റംബർ 5 ശനി*

*സ്ഥലം : IPC ശാലേം ഗോസ്‌പെൽ സെന്റർ, ഇടത്തറ.*

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും വേഗം പേര് നൽകുക
കൂടുതൽ വിവരങ്ങൾക്ക് Contact : Pr. Johnson Thomas 8941988044
Br. Shawn G Wilson 7025135152

ഈ പ്രോഗ്രാമിന്റെ മുൻ എപ്പിസോഡുകൾ കാണുവാൻ :

https://www.instagram.com/goodnewsnow24x7?igsh=aThueTg5ZjR0M2N3

PYPA PATHANAPURAM CENTER

28/05/2026

✨ആയുസ്സിന്റെ ദൈർഘ്യം
അനുഭവങ്ങളുടെ ആഴം✨

പത്തനാപുരം സെന്റർ PYPA നടത്തിയ നല്ല ശമര്യാക്കാരൻ പ്രോഗ്രാം

PYPA PATHANAPURAM CENTER

LAVA -86l✨🙏 ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്.(സഭാ 4:9) 🤝✨കാലിഫോർണിയയിൽ സഹസ്രാബ്ധങ്ങൾ പഴക്കമുള്ള ഭീമകാരമായ *സെക്ക്വയ മരങ്ങളെ*...
16/04/2026

LAVA -86l✨🙏

ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്.(സഭാ 4:9) 🤝✨

കാലിഫോർണിയയിൽ സഹസ്രാബ്ധങ്ങൾ പഴക്കമുള്ള ഭീമകാരമായ *സെക്ക്വയ മരങ്ങളെ* തുരന്നു ഗതാഗത യോഗ്യമാക്കിയിരുന്ന കാലം ഉണ്ടായിരുന്നു. 🌲🚛

1800 കളിൽ ചരക്കു വാഹനങ്ങൾ കടന്നു പോകത്തക്ക വിധം വലിപ്പമുള്ള ദ്വാരങ്ങൾ ഈ ഭീമ വൃക്ഷങ്ങൾക്ക് ഉള്ളിൽ നിർമ്മിക്കപ്പെട്ടു. 🌳

*ഒരു മരത്തടിക്കുള്ളിൽ ഇത്രയും വലിയ ദ്വാരം ഉണ്ടാക്കിയിട്ടും എന്തു കൊണ്ടു ഇവക്ക് വീഴ്ച്ച സംഭവിച്ചില്ല എന്നതിനെപറ്റി പഠനങ്ങൾ പലതു നടന്നു.* 🔍📚
ചിലർ വേരിന്റെ ദൃഡ്ഢത ചൂണ്ടികാട്ടി 🌱
മറ്റുചിലർ തടിയുടെ ബലം കാരണമാക്കി 🪵

പക്ഷേ വ്യത്യസ്തമായ ഒരു ചിന്ത എല്ലാവരാലും സ്വീകരിക്കപ്പെട്ടു. 💡

ഈ മരം രാക്ഷസ തുല്യമായി വളർന്നിരുന്നെങ്കിലും 🔥
അതു ഉയർന്നു നിന്നത് ഒറ്റക്കായിരുന്നില്ല* 🙅‍♂️
നൂറുകണക്കിന് സെക്ക്വയ വൃക്ഷങ്ങൾക്ക് നടുവിൽ 🌳
നിന്നത് കൊണ്ടു 🤝
മുറിവേറ്റെങ്കിലും വന്ന കാറ്റുകളൊക്കെ തടഞ്ഞത് മറ്റു മരങ്ങളായിരുന്നു. 🌬️

ബലവാൻ എന്ന് തോന്നിക്കുന്ന പല വൃക്ഷങ്ങളും നിലംപറ്റാത്തത്*🌪️
വേരിന്റെ ആഴം കൊണ്ടും തടിയുടെ മെച്ചം കൊണ്ടും മാത്രമല്ല 🌱🪵
കൊടുങ്കാറ്റിനെ സ്വീകരിക്കാൻ കൂട്ടു വൃക്ഷങ്ങൾ ഉള്ളതുകൊണ്ടാണ്.🤝

🤍PYPA PATHANAPURAM CENTER💙

LAVA - 84✨🙏 യോസേഫ് ഒരു സ്വപ്നം കണ്ടു... അവർ അവനെ പിന്നെയും അധികം പകച്ചു. (ഉല്പത്തി 37:5) 🌙✨ വെളിപ്പാടുള്ളവൻ എന്നും ഒറ്റപ...
14/04/2026

LAVA - 84✨🙏

യോസേഫ് ഒരു സ്വപ്നം കണ്ടു... അവർ അവനെ പിന്നെയും അധികം പകച്ചു. (ഉല്പത്തി 37:5) 🌙✨

വെളിപ്പാടുള്ളവൻ എന്നും ഒറ്റപ്പെടും*😔
പക്ഷേ വെളിപ്പാട് നൽകിയവൻ തെളിയിക്കും അവൻ ഒറ്റക്കായിരുന്നില്ലെന്നു. 🙌🔥

പൊട്ടകിണറ്റിൽ ഇടുമ്പോൾ *രൂബെനും യഹൂദയും* സഹോദരന്മാരെ തടുക്കുന്നുണ്ട്.🕳️✋
ഇരുവർക്കും യോസേഫിനോട് സഹതാപവും സ്നേഹവും ഉണ്ടായിരുന്നു ❤️🤝

പക്ഷേ യോസേഫിന്റെ സ്വപ്നത്തെ മാത്രം ആർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല...! 💭❌

മനുഷ്യന്റെ സ്‌നേഹ പ്രകടനങ്ങൾ നിന്നെ പൂർണമായി അംഗീകരിക്കുന്നു എന്നതിന്റെ അടയാളമല്ല ⚠️
നിന്റെ അംന്തരംഗത്തിന്റെ നിഷ്കളങ്കത അറിയുന്ന ഒരുവന് മാത്രമേ നിന്നെ അംഗീകരിപ്പാനും കഴിയുകയുള്ളു 💖👁️

നിന്റെ ദർശനം വേറൊരുവന് ഭോഷത്വം ആയിരിക്കാം🤷‍♂️
കാരണം ആ വെളിപ്പാട് നിന്റെ സാഹചര്യങ്ങൾക്കു അനുസൃതമായി നിനക്കായി മാത്രം ദൈവം ഒരുക്കിയതാണ്*🙏✨

വിശദീകരിക്കാൻ നിൽക്കേണ്ടതില്ല..!🚫🗣️
വിശ്വസിക്കുക മാത്രം ചെയ്യുക...!

🤍PYPA PATHANAPURAM CENTER💙

*LAVA - 04* ✨🙏 *💫നമ്മുടെ മൂല്യം കണക്കാക്കപ്പെടുന്നത്*  *വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെയാണ്.*👀 ഇന്നലെകളിലെ പരാജയങ്ങളാണ്ലോകം...
04/01/2026

*LAVA - 04* ✨🙏

*💫നമ്മുടെ മൂല്യം കണക്കാക്കപ്പെടുന്നത്*
*വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെയാണ്.*👀

ഇന്നലെകളിലെ പരാജയങ്ങളാണ്
ലോകം നമ്മെ അളക്കാൻ ഉപയോഗിക്കുന്നത് ⚖️.
നാം മറക്കാൻ ശ്രമിക്കുന്ന
വീഴ്ചകളും തെറ്റായ തീരുമാനങ്ങളും 💭
സമൂഹം പലപ്പോഴും മറക്കില്ല 😔

ഇന്ന് എന്റെ പക്കൽ എന്തുണ്ട് എന്നതിന്റെ
അടിസ്ഥാനത്തിലാണ് നാം
സ്വയം വിലയിടുന്നത് 📈
*സമ്പത്ത്* 💰, *വിദ്യാഭ്യാസം* 🎓, *കഴിവുകൾ* 🧠
ഇവയൊക്കെയാണ് പലരുടെയും
സ്വപ്നങ്ങൾക്ക് അടിത്തറ 🌱✨

എന്നാൽ നമ്മുടെ ഇന്നലെയും ഇന്നും
പൂർണ്ണമായി അറിയുന്നവനായ
*നമ്മുടെ സ്വർഗീയ പിതാവ്* ☁️👑
*ലോകം എഴുതിയ വിധികളെ*
*തിരുത്തി എഴുതുവാൻ കഴിയുന്നവനാണ്.* ✍️🔥

*ശിമോൻ* എന്ന പരാജയപ്പെട്ട മനുഷ്യനെ
*പത്രോസ്* എന്ന പാറയായി മാറ്റിയ ദൈവം 🪨💪

*യാക്കോബ്* *എന്ന ഉപായിയെ*
*യിസ്രായേൽ* എന്ന
നിയോഗത്തിലേക്ക് ഉയർത്തിയ ദൈവം🌍⏳
*നമ്മുടെ കഥയും*
*പുതുതായി എഴുതുവാൻ* *കഴിയുന്നവനാണ്* 📖🙏

നമ്മുടെ പരിമിതികളും, പരാജയങ്ങളും,
പുകഴ്ചകളുമെല്ലാം
ഉടയവന്റെ കൈകളിൽ ഏല്പിക്കാം 🤲🤍

*അവിടുന്ന് ഉടയ്ക്കട്ടെ* 🏺
*നമുക്ക് വിധേയപ്പെടാം* 🙇‍♂️

*അവിടുന്ന് പണിയട്ടെ* 🛠️
*നമുക്ക് അനുസരിക്കാം* 🚶‍♂️

*PYPA PATHANAPURAM CENTER*

*LAVA-03* ✨🙏📖 *പൗലോസിന്റെ നാലു കാരാഗ്രഹ ലേഖനങ്ങളും* അവസാനിക്കുന്നതു ഒരേ ആശീർവാദത്തിലാണ് —👉 “ *_കർത്താവിന്റെ കൃപ നിങ്ങളോട...
03/01/2026

*LAVA-03* ✨🙏

📖 *പൗലോസിന്റെ നാലു കാരാഗ്രഹ ലേഖനങ്ങളും* അവസാനിക്കുന്നതു ഒരേ ആശീർവാദത്തിലാണ് —
👉 “ *_കർത്താവിന്റെ കൃപ നിങ്ങളോട് കൂടെ ഇരിക്കുമാറാകട്ടെ*_ .” 💫

*സഭായോഗത്തിന്റെ അവസാനത്തിൽ മാത്രം* ഉരുവിടേണ്ട ഒന്നല്ല ആശീർവാദം.
പകരം അത് *ഒരു നിരന്തര ശീലത്തിൽ ഉരുവാകേണ്ട കലയാണ്* 🌱✨
🐕 ഒരു തെരുവുനായ എങ്കിലും എന്നെ ആലിംഗനം ചെയ്തിരുന്നെങ്കിൽ എന്ന് ആശിക്കുന്ന കല്പറ്റ നാരായണൻറെ ഒരു കഥാപാത്രമുണ്ട്.
😊 അപരനെ കാണുമ്പോൾ ഉള്ള *ചെറിയ പുഞ്ചിരിപോലും* പലർക്കും *അനുഗ്രഹമായി* മാറും.
🪟 അത് അവരുടെയും നമ്മുടെയും ബന്ധത്തിൽ അനേകം ജാലകങ്ങൾ തുറക്കും.
🙏 *എല്ലാം നേരെയായിട്ട്* ആശീർവദിക്കാൻ ആർക്കും കഴിയില്ല.
🧱 അപ്പോസ്‌തോലന്റെ പാദങ്ങൾ ആമത്തിനുള്ളിൽ കിടക്കുമ്പോഴും
💖 താൻ ആശീർവദിക്കുന്നതിനു കാരണം —
👉 തന്റെ ജീവിതം നിയന്ത്രിക്കുന്നത് *താൻ അല്ല, സർവ്വശക്തൻ ആണെന്നുള്ള ഉത്തമ ബോധ്യം* ഉള്ളതുകൊണ്ടാണ് ✨

💬 *പ്രിയപെട്ടവരെ* , ഇന്നു നമുക്ക് നേരാം:
✨ നന്നായി വരും✨ all the best✨ സാരമില്ല എല്ലാം ശരിയാകും✨ ദൈവം കരുതും …
🙏 മനുഷ്യർ *ദൈവാശ്രയത്തിൽ ഉച്ചരിക്കുന്ന ചെറു മന്ത്രണങ്ങൾ പോലും* *വലിയ മുഴക്കം ഉണ്ടാക്കും.*

*🤍ആശീർവാദം ശീലമാക്കാം...🤍*

*PATHANAPURAM CENTER PYPA*

✨ *LAVA-02* ✨ _ദൈവത്തിന്റെ മുൻപാകെ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല_ 👁️✨അവിടുന്ന് നമ്മുടെ ഹൃദയമിടിപ്പുകളും ❤️,ആരും ...
03/01/2026

✨ *LAVA-02* ✨

_ദൈവത്തിന്റെ മുൻപാകെ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല_ 👁️✨

അവിടുന്ന് നമ്മുടെ ഹൃദയമിടിപ്പുകളും ❤️,
ആരും കാണാതെ നടത്തുന്ന ത്യാഗങ്ങളും 🤍,
ആരാലും അഭിനന്ദിക്കപ്പെടാതെ പോകുന്ന നിശബ്ദ പോരാട്ടങ്ങളും 🤫⚔️ അറിയുന്നുണ്ട്.
പല ചിരിക്കുന്ന മുഖങ്ങൾക്കും പിന്നിൽ 😊
അകത്തു തളംകെട്ടി കിടക്കുന്ന കണ്ണീർകയങ്ങളുണ്ട് 😢💧.
അത് കാണുന്നവൻ നമ്മുടെ സൃഷ്ടാവ് മാത്രമാണ് 🙏✨

ലോകം പുറമെ നോക്കി വിധിക്കുന്ന ഭാണ്ടക്കട്ടുകൾ നാം എറിഞ്ഞു കളയണം 🚫🪨.
നിങ്ങളുടെ യാത്രയെ നോക്കി അധികം പേർ കയ്യടിച്ചുവെന്നു വരില്ല 👣😶.

ആരാലും കാണപ്പെട്ടില്ലെങ്കിലും 👀❌
ഗൗനിക്കപ്പെട്ടില്ലെങ്കിലും 🚶‍♂️
വിശ്വസ്ഥന്മാരെ കാണുന്ന ഒരു ഉടയവൻ ഉയരത്തിലുണ്ട് 👑☁️✨

അന്ത്യത്തിൽ മനുഷ്യന്റെ കരഘോഷത്തിനായി കാത്തിരിക്കേണ്ടതില്ല 👏❌
പകരം ദൈവത്തിന്റെ “വിശ്വസ്ത ദാസനെ” എന്ന വിളിക്കായി കാത്തിരിക്കാം 📣✨🙏

_മനുഷ്യൻ കണ്ണിനു കാണുന്നത് നോക്കുന്നു_ 👁️ യഹോവയോ ഹൃദയത്തെ നോക്കുന്നു_ ❤️
( _1 ശമു 16:7_ ) 📖✨

✍🏻 Evg. Johnson Thomas
*PYPA PATHANAPURAM CENTER*

🔥 *LAVA-01* 🔥🗓️ *ഒരു വർഷം ഓർമകളുടെ തീരം അണയുകയാണ്.*പുതിയൊരു കലണ്ടർ നമ്മുടെ മുൻപിൽ മിഴിതുറക്കുമ്പോൾവരാനിരിക്കുന്ന കാലം നമ...
01/01/2026

🔥 *LAVA-01* 🔥

🗓️ *ഒരു വർഷം ഓർമകളുടെ തീരം അണയുകയാണ്.*
പുതിയൊരു കലണ്ടർ നമ്മുടെ മുൻപിൽ മിഴിതുറക്കുമ്പോൾ
വരാനിരിക്കുന്ന കാലം നമുക്കായി എന്താണ് കരുതി വച്ചിരിക്കുന്നത്?

_ഒരേയൊരു പ്രാർത്ഥനയോടെ പുതുവർഷത്തെ വരവേൽക്കാം_ .

📖 *ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ പഠിപ്പിക്കേണമേ 📙(സങ്കീ 90:12)*.

🗓️മനുഷ്യന് അജ്ഞാതമായ ഒന്നാണ് അവന്റെ അന്ത്യ ദിനം. ഏതെങ്കിലുമൊരു കലണ്ടറിലെ ഒരു തീയതി നമ്മുടെ മരണ ദിവസമായി കുറിക്കപ്പെട്ടിട്ടുണ്ട്.

*✨ പക്ഷെ ഒരു ക്രിസ്തു ഭക്തന് നാളുകളെ എണ്ണുന്നത് വിഷാദാത്മകമല്ല, പ്രത്യശാ നിർഭരമാണ്.*✨

*മരണ ദിനത്തെ അനേകർ ഭയപ്പാടോടെ കാണുമ്പോൾ, ലോകത്തിലുള്ളവർ ഭയപ്പെടുന്നതിനെ ഭക്തർ പ്രത്യാശയോടെ കാണുന്നു.*

നാളുകളെ എണ്ണുമ്പോൾ എന്ത് ജ്ഞാനമാണ് നാം പ്രാപിക്കുന്നതു?
1. *✨ കൃതജ്ഞത :* കഴിഞ്ഞ കാല ജീവിതത്തെ കൃതജ്ഞതാ പൂർവ്വം ഓർത്തു സർവ്വ ശക്തനു നന്ദി പറയാം
2. *✨ സമർപ്പണം :* ഇന്നിന്റെ നടപ്പിനെ ദൈവീക പരിജ്ഞാനത്തിൽ സ്വയം ക്രമീകരിക്കാം
3. *✨ പ്രത്യാശ:* അരുമ നാഥന്റെ വരവിനായി കാത്തിരിക്കാം

നമുക്ക് ജ്ഞാനമുള്ള ഹൃദയത്തോടെ നാളുകളെ എണ്ണാം

✍🏻Evg. Johnson Thomas
*PYPA PATHANAPURAM CENTER*

🔥 *LAVA-2026* 🔥 *പത്തനാപുരം സെന്റർ PYPA 2026* എന്ന പുതിയ വർഷത്തിൽ ഒരു നൂതന ആശയത്തിലേക്ക് ചുവടുകൾ വയ്ക്കുകയാണ്. 👣✨📖 *LAVA...
31/12/2025

🔥 *LAVA-2026* 🔥

*പത്തനാപുരം സെന്റർ PYPA 2026* എന്ന പുതിയ വർഷത്തിൽ ഒരു നൂതന ആശയത്തിലേക്ക് ചുവടുകൾ വയ്ക്കുകയാണ്.
👣✨

📖 *LAVA-2026*

🗓️ *365* days - one minute read ⏱️

_ഒരു വർഷം മുഴുവനും ദിവസേന ഒരു മിനിറ്റ് കൊണ്ട് ഗ്രഹിക്കാൻ കഴിയുന്ന അർത്ഥവത്തായ ചിന്തകൾ._ 💭
ഫാസ്റ്റ് ഫുഡ്‌ യുഗത്തിൽ ഈ ഫാസ്റ്റ് റീഡിങ് അനിവാര്യമെന്നു കരുതുന്നു... ⏳➡️📚

✨ *ലാവയെന്നാൽ ലാവണ്യ വാക്കുകൾ എന്നതിന്റെ ചെറു പദമാണ്.* ✨

_ആംഗലേയ ഭാഷയിൽ ലാവയെന്നാൽ അഗ്നിപർവത സ്ഫോടനങ്ങളിൽ പതഞ്ഞൊഴുകുന്ന പദാർത്ഥമാണ്_ . 🌋

വിസ്ഫോടനത്തിന്റെ, വിനാശത്തിന്റെ, ഫലപുഷ്ടിയുടെയൊക്കെ പ്രതീകമാണ് ലാവ. 💥🌱
വചനവും അങ്ങനെയാണ്. അത് മാൻ പേടകളെ പ്രസവിപ്പിക്കുമാറാക്കുന്നതാണ്, പാറയെ തകർക്കുന്ന ചുറ്റികതുല്യമാണ്, ജീവനും ചൈതന്യവുമുള്ളതാണ്, തിരുത്തലിന്റേതാണ്, ക്രമീകരണത്തിന്റേതുമാണ്. 🔨🔥📖

🗓️ *2026* വർഷാദ്യ ദിനം മുതൽ *LAVA* നിങ്ങളുടെ പക്കൽ എത്തുമ്പോൾ അനേകരിലേക്ക് share ചെയ്യുക.. 📲📤

_ഈ വർഷം അവസാനിക്കുമ്പോൾ അതൊരു പുസ്തകമായി പ്രകാശിപ്പിക്കാനും ആഗ്രഹിക്കുന്നു..._

*ഈയാണ്ട് അനുഗ്രഹപൂർണം ആകട്ടെ...!* 🙌🙏

*PATHANAPURAM CENTER PYPA*

Address

Pathanapuram

Alerts

Be the first to know and let us send you an email when PYPA - Pathanapuram Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PYPA - Pathanapuram Centre:

Shortcuts

Share