Namami Pamba-നമാമി പമ്പ

Namami Pamba-നമാമി പമ്പ നമ്മുടെ പുഴകളും വയലുകളും കാടുകളും നമ്മുക്ക് സംരക്ഷിക്കാം ...അവ നമ്മളെയും സംരക്ഷിക്കട്ടെ

* **പശ്ചിമഘട്ട മലനിരകളുടെ തകർച്ചയുടെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത് .* *1600 കിലോമീറ്റര്‍ നീ...
17/12/2024

* *
*പശ്ചിമഘട്ട മലനിരകളുടെ തകർച്ചയുടെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത് .*

*1600 കിലോമീറ്റര്‍ നീളത്തിലും 160000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലും സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടം അറബിക്കടലിന് സമാന്തരമാണ്.* *കേരളത്തില്‍ ഇതിന്റെ നീളം 600 കിലോമീറ്റര്‍ വരും. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചരിവിലാണ് കേരളം. വയനാടും അട്ടപ്പാടിയും മാത്രമാണ് കിഴക്കന്‍ ചരിവിലുള്ളത്. പശ്ചിമഘട്ടമലനിരകള്‍ക്കും അറബിക്കടലിനുമിടയില്‍ ശരാശരി 40 കിലോമീറ്റര്‍ വീതി മാത്രമുള്ള അപൂര്‍വ്വ ഭൂഭാഗമാണ് കേരളം.*

*ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ രണ്ട് ശതമാനം മാത്രമുള്ള പശ്ചിമഘട്ടത്തിലാണ് രാജ്യത്താകെ കിട്ടുന്ന മഴയുടെ 40 ശതമാനവും പെയ്യുന്നത്.*

*ജൈവവൈവിദ്ധ്യത്തില്‍ ലോകത്ത് 20 ‘ഹോട്ട് സ്‌പോട്ടുകള്‍’ തിരഞ്ഞെടുത്തിട്ടുണ്ട്.* *അവയില്‍ തന്നെ സുപ്രധാനമായ അഞ്ചെണ്ണത്തില്‍ (ഹോട്ടസ്റ്റ് ഹോട്ട്‌സ്‌പോട്ട്) ഒന്നാണ് പശ്ചിമഘട്ടം.*

*അറബിക്കടലിന് സമാന്തരമായി ഭൂമദ്ധ്യരേഖയില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട് ശക്തമായ മഴയും ജലസമൃദ്ധിയും വനങ്ങളും പശ്ചിമഘട്ടത്തിനുണ്ട്.* *മലഞ്ചെരിവുകളില്‍ മേല്‍മണ്ണ് വളരെ കുറവാണ്. പാറക്കെട്ടുകള്‍ക്കുമേല്‍ നേര്‍ത്തപാളിയായി 2 മുതല്‍ 4 അടി ആഴത്തിലേ മണ്ണുള്ളൂ. നിബിഡവനങ്ങളിലെ വിവിധ വലിപ്പത്തിലുള്ള വൃക്ഷവേരുകള്‍ ഉപരിതലത്തിലും ആഴത്തിലും വേരോടിച്ച് മണ്ണിനെയും പാറയെയും ചരിഞ്ഞ പ്രദേശത്തും പിടിച്ചുനിര്‍ത്തുകയാണ്. തുമ്പിക്കൈ വണ്ണത്തില്‍ ശക്തമായി പെയ്യുന്ന മഴയെ ഏറ്റുവാങ്ങി മണ്ണൊലിപ്പ് തടഞ്ഞ് സാവധാനം ഭൂമിയുടെ അടിത്തട്ടിലേക്കും നദികളിലേക്കും ഒഴുക്കുന്ന ധര്‍മ്മം നിര്‍വ്വഹിക്കുന്നത് പശ്ചിമഘട്ടത്തിലെ നിബിഡമായ വനങ്ങളാണ്.*

*ഗാഡ്ഗില്‍ ശുപാര്‍ശകളില്‍ പ്രമുഖമായത് പശ്ചിമഘട്ടപ്രദേശത്തെയാകെ അത് മൂന്നു സോണുകളായി തിരിക്കുന്നു എന്നതാണ്. സോണ്‍ ഒന്നില്‍പെട്ട പ്രദേശങ്ങള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതും അതീവ പരിസ്ഥിതി പ്രാധാന്യം ഉള്ളതുമായ പ്രദേശമാണ്. ഇവയൊക്കെയും മലനിരകളുടെ ഉന്നതമുടികളാണ്.* *നദികളുടെയൊക്കെ പിറവി ഇവിടെ നിന്നാണ്. ഈ പ്രദേശത്ത് ഖനനം, കൃഷി, മനുഷ്യന്റെ ഇടപെടല്‍ എന്നിവയൊക്കെ നിരോധിച്ചിട്ടുണ്ട്. സോണ്‍ രണ്ടില്‍ നിയന്ത്രിതതോതിലും സോണ്‍ മൂന്നില്‍ യഥേഷ്ടവും കൃഷിയും മറ്റും നടത്താവുന്നതാണ്. കര്‍ഷകരുടെ എക്കാലത്തെയും സുരക്ഷ ഇത് ഉറപ്പുവരുത്തുന്നു. എന്നാല്‍ പള്ളിക്കാരും റിസോര്‍ട്ട് – ഖനന – രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടും കുപ്രചരണങ്ങള്‍ നടത്തുകയും കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണമായ പിന്തുണയോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുഴിച്ചുമൂടുകയും ചെയ്തു.,*

*മനുഷ്യന്‍ സ്പര്‍ശിക്കാന്‍ കൂടിപാടില്ലാത്ത ചെങ്കുത്തായ മര്‍മ്മകേന്ദ്രങ്ങളിലേക്കാണ് കുടിയേറ്റക്കാരും കയ്യേറ്റക്കാരും റിയല്‍ എസ്റ്റേറ്റ് മാഫിയയും കരിങ്കല്‍ ക്വാറി മാഫിയയും നിര്‍ബാധം കടന്നുകയറിയത്. 15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ മനുഷ്യന്‍ ഇടപെടേണ്ടതെങ്ങനെയെന്ന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും കടന്നുകയറ്റക്കാര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയും സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സും നല്‍കിയ മുന്നറിയിപ്പുകള്‍ ഒക്കെയും അവഗണിക്കപ്പെടുകയാണുണ്ടായത്.*
കേരള ജനതയും അതിന്റ ഫലം അനുഭവിച്ചോണ്ടിരിക്കുന്നു. ഗാഡ്ഗിലിനെതിരെ എറ്റവും ശക്തമായി നിലകൊണ്ടത് വയനാടും ഇടുക്കിയുമായിരുന്നു. ഇരു ജില്ലകൾക്കും അതിന്റെ പ്രതിഫലം വേണ്ടുവോളം കിട്ടി. മുല്ലപ്പെരിയാർ പോലുള്ള അഗ്നിപർവതങ്ങൾ നില നിൽക്കുന്ന ഇടുക്കിയുടെ ഭാവി വലിയൊരു ദുരന്തത്തിലേക്കാണ് നീങ്ങുന്നത്.*

* *

പമ്പാ വൈചാരിക സദസ്സിൽ നിന്ന്🙏പമ്പ  പരിശുദ്ധമായി ഒഴുകാൻ ജനങ്ങൾ കൈകോർക്കണം - രാജീവ് ആലുങ്കൽതിരുവല്ല: പമ്പ പരിശുദ്ധമായി ഒഴു...
12/11/2024

പമ്പാ വൈചാരിക സദസ്സിൽ നിന്ന്🙏

പമ്പ പരിശുദ്ധമായി ഒഴുകാൻ ജനങ്ങൾ കൈകോർക്കണം - രാജീവ് ആലുങ്കൽ

തിരുവല്ല: പമ്പ പരിശുദ്ധമായി ഒഴുകാൻ ജനങ്ങൾ കൈകോർക്കണമെന്ന് ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കൽ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ സമിതി വിവിധ സന്നദ്ധ സംഘടനകളെ ചേർത്ത് ആറാട്ടുപുഴ തരംഗത്തിൽ സംഘടിപ്പിച്ച ''ഈ മനോഹര തീരത്ത് " വൈചാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പ ഇരുകരളേയും പരിപാലിച്ച് ഒഴുകുന്ന അമ്മയാണ്. ഇവിടെ കൃഷിയും കലകളും കവിതകളുമാൽ നന്മ നിറഞ്ഞ അന്തരീക്ഷം അടുത്തതല മുറയ്ക്ക് കൈമാറണമെങ്കിൽ പമ്പയെ സംരക്ഷിക്കുക എന്ന സാമൂഹ്യ ദൗത്യം നാം ഏറ്റെടുക്കണമെന്നും മണ്ണും പുഴയും വായുവും പരിശുദ്ധമാകണമെങ്കിൽ മനസ്സും ശുദ്ധമാകണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഡി. വേണു കുമാർ മോഡറേറ്റർ ആയ ചർച്ചയിൽ സജിത് പരമേശ്വരൻ പമ്പനേരിടുന്ന വെല്ലുവിളികൾ എന്ന വിഷയാവതരണം നടത്തി. പമ്പ നാൾക്ക് നാൾ മലിനമാകുകയാണ്. ഇത് ജനജീവിതത്തെ നാളെകളിൽ സാരമായി ബാധിക്കും എന്നും ഇതിന് പരിഹാരം ഇതിലൂടെ ഉണ്ടാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഓർത്തോഡക്സ് സുറിയാനി സഭാ സെക്രട്ടറി ബിജു ഉമ്മൻ, മാർത്തോമാ സഭാ അൽമായ സെക്രട്ടറി അൻസിൽ സക്കറിയ,പരിസ്ഥിതി -സാമൂഹ്യ പ്രവർത്തക എം.എസ് സുനിൽ , പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോർഡിനേറ്റർ എ കെ സനൻ,ശുചിത്വമിഷൻ ജില്ല അസി കോർഡിനേറ്റർ ,ആലൂക്കാസ് ഫൗണ്ടേഷൻ മാനേജർ ഷെൽട്ടൻ വി.റാഫേൽ ഷാജി മാത്യു, മില്ലറ്റ് കർഷകൻ പ്രശാന്ത് ജഗൻ, മേഖലാ സംയോജകൻ എസ്.എൻ ഹരികൃഷ്ണൻ , പി.എൻ. രാജേഷ് കുമാർ, സി.പി. മോഹനചന്ദ്രൻ,തപസ്യ ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണി കൃഷ്ണൻ വസുദേവം, ജയകൃഷ്ണൻ കലഞ്ഞൂർ , ബിന്ദു സജീവ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

11/11/2024
09/11/2024

പമ്പാ വൈചാരിക സദസ്സിന് ആശംസകളർപ്പിച്ച് പ്രകാശ് വള്ളംകുളവും അജി ചാലക്കേരിയും♥️🙏സവാക്ക് പത്തനംതിട്ട ജില്ല കമ്മറ്റി.

പരുമല പള്ളിയങ്കണം ശുചീകരിച്ചു.തിരുവല്ലാ :- പമ്പാ നദിയുടെയും ആയതിൻ്റെ ശാഖകളായ അച്ചൻകോവിലാറിൻ്റെയും മണിമലയാറിൻ്റെയും മറ്റ്...
03/11/2024

പരുമല പള്ളിയങ്കണം ശുചീകരിച്ചു.

തിരുവല്ലാ :- പമ്പാ നദിയുടെയും ആയതിൻ്റെ ശാഖകളായ അച്ചൻകോവിലാറിൻ്റെയും മണിമലയാറിൻ്റെയും മറ്റ് കൈ തോടുകളുടെയെല്ലാം വീണ്ടെടുപ്പും പമ്പാതീരത്തുള്ള ആദ്ധ്യാത്മിക- സാംസ്ക്കാരിക - കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും മറ്റും ലക്ഷ്യമാക്കി പത്തനംതിട്ട - ആലപ്പുഴ ജില്ലകളിലെ പരിസ്ഥിതി സംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നമാമി പമ്പ എന്ന പേരിൽ ഒരു കൂട്ടായ്മ പ്രവർത്തിച്ചു വരുന്നു. ആയതിൻ്റെ ഭാഗമായി പമ്പാതീരത്തെ ആയിരകണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ പരുമല പള്ളിയിൽ ഇന്ന് പരിസ്ഥിതി സംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ, തപസ്യ കലാ സാഹിത്യ വേദി, മാന്നാർ സൗഹൃദ വേദി എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെ പള്ളിയങ്കണം ശുചീകരിച്ചു .ശുചീകരണ പ്രവർത്തനകൾ പരുമല സെമിനാരി അസിസ്റ്റൻ്റ് മാനേജർ റവ.ഫാദർ ജെ.മാത്യുക്കുട്ടി ഉത്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ശ്രീരാജ് ശ്രീവിലാസ് അദ്ധ്യക്ഷത വഹിച്ചു. ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ. വി. റാഫേൽ, പരിസ്ഥിതി സംരംക്ഷണ സമിതി ഭാരവാഹികളായ ശിവകുമാർ അമൃത കല ,പ്രദീപ് ചന്ദ്, മഹേഷ്, തപസ്യ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വസുദേവം, ഹരി ഗോവിന്ദ് ഹരിപ്രിയ, ശ്രീദേവി മഹേശ്വർ, ശിൽപ്പി വിഷ്ണു പി . എം , സുരേഷ് ശ്രീനിവാസ്, ബിന്ദു സജീവ്, രാജലക്ഷ്മി പരിസ്ഥിതി പ്രവർത്തകരായ ഉണ്ണികൃഷ്ണൻ പരുമല, ലോറൻസ്, ശരൺ എന്നിവർ സംസാരിച്ചു

പരുമല പള്ളി അങ്കണം നാളെ ശുചീകരിക്കുന്നു.സംഘാടകർ = പരിസ്ഥിതി സംരക്ഷണ സമിതിജോയ് ആലുക്കാസ് ഫൗണ്ടേഷൻ തിരുവല്ലജെ.സി.ഐ. മാന്നാ...
02/11/2024

പരുമല പള്ളി അങ്കണം നാളെ ശുചീകരിക്കുന്നു.

സംഘാടകർ = പരിസ്ഥിതി സംരക്ഷണ സമിതി
ജോയ് ആലുക്കാസ് ഫൗണ്ടേഷൻ തിരുവല്ല
ജെ.സി.ഐ. മാന്നാർ ടൗൺ
മാന്നാർ സൗഹൃദ വേദി
തപസ്യ കലാ സാഹിത്യ വേദി

എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ .

ഉത്ഘാടനം : വെരി : റവ: കെ.വി.പോൾ റമ്പാൻ

സമയം നാളെ [ 03-11-24 ] ഞായർ രാവിലെ 10 മണി മുതൽ.

എല്ലാ പരിസ്ഥിതി സ്നേഹികൾക്കും സ്വാഗതം🍀നമ്മുടെ പുഴകളും വയലുകളും കാടുകളും നമ്മുക്ക് സംരക്ഷിക്കാം ...അവ നമ്മളെയും സംരക്ഷിക്...
01/11/2024

എല്ലാ പരിസ്ഥിതി സ്നേഹികൾക്കും സ്വാഗതം🍀

നമ്മുടെ പുഴകളും വയലുകളും കാടുകളും നമ്മുക്ക് സംരക്ഷിക്കാം ...
അവ നമ്മളെയും സംരക്ഷിക്കട്ടെ☘️🍀🌿

(വൃക്ഷോ രക്ഷതി: രക്ഷിത: വൃക്ഷത്തെ രക്ഷിച്ചാൽ അവ നമ്മളെയും രക്ഷിക്കും )

29/10/2024
27/10/2024
24/10/2024

Address

Harikrishna(H), Thukalassery, Thiruvalla
Pathanamthitta
689101

Website

Alerts

Be the first to know and let us send you an email when Namami Pamba-നമാമി പമ്പ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share