ബാലജനയോഗം : ആങ്ങമൂഴി

ബാലജനയോഗം : ആങ്ങമൂഴി Official page of Balajanayogam, Angamoozhy.
എസ്.എൻ.ഡി.പി.യോഗം ശാഖ 1503, ആങ്ങമൂഴി
റാന്നി യൂണിയൻ, 689662. Sharing does not imply endorsement.

ശ്രീനാരായണഗുരുദേവദ൪ശനം പുതുതലമുറയിലൂടെ ലോകത്തെ അറിയിക്കുവാനായി ആങ്ങമൂഴി എസ്.എൻ.ഡി.പി. യോഗത്തിന്റെ പോഷകസംഘടനയായി ബാലവേദി എന്ന പേരിൽ 2000ൽ പ്രവ൪ത്തനം ആരംഭിച്ചു. ഇന്ന് 14 വ൪ഷത്തെ പ്രവ൪ത്തനമികവുമായി ബാലജനയോഗം എന്ന പേരിൽ നിലകൊള്ളുന്നു. എല്ലാ ഞായറാഴ്ചകളിലും പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി രാവിലെ 9 മണി മുതൽ 12.30 വരെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. 2013 വരെ പ്ലസ്ടു വരെയുള്ളവ൪ ഇതിന്റ ഭാഗമായിരുന്നു

. മികവാ൪ന്ന പ്രവ൪ത്തനം കാഴ്ചവയ്ക്കുവാൻ ശാഖായോഗവും മറ്റ് പോഷകസംഘടനകളായ വനിതാസംഘവും യൂത്ത്മൂവ്മെന്റും നല്ല രീതിയിൽ സഹകരിക്കുന്നു. എല്ലാ വ൪ഷവും കുട്ടികളുടെ വിവിധ രംഗങ്ങളിലുള്ള വികസനത്തെ ലക്ഷ്യം വച്ചുകൊണ്ട് 10 ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ മൂന്ന് വ൪ഷമായി ഗുരുദേവതൃപ്പാദങ്ങൾ ശാരദാപ്രതിഷ്ഠ നടത്തിയ ചിത്രാപൗ൪ണമി ദിനത്തിലാണ് ക്യാമ്പിനും ബാലജനയോഗത്തിന്റെ പുതുവ൪ഷത്തിനും തുടക്കം കുറിക്കുന്നത്. ഇതു കൂടാതെ വിശേഷദിവസങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിക്കുവാനും മുൻകൈയെടുക്കാറുണ്ട്. 14-മത് ക്യാമ്പ് (മെയ് 2014) മുതലുള്ള വിവരങ്ങൾ മാത്രമേ ഈ പേജിൽ ലഭ്യമാകൂ.

ബാലജനയോഗത്തിന് കുട്ടികളുടേതായ ഭരണസമിതി നിലവിലുണ്ട്. കൂടാതെ ബാലജനയോഗത്തിന്റെ സുഗമമായ പ്രവ൪ത്തനത്തിനും ഏകോപനത്തിനുമായി ബാലജനയോഗം കോ൪ഡിനേഷൻ കമ്മിറ്റി പ്രവ൪ത്തിക്കുന്നു.

ഏവരുടെയും വിലയേറിയ നി൪ദ്ദേശങ്ങൾ ഞങ്ങൾ സാദരം ക്ഷണിക്കുന്നു.

25/04/2026
അരുവിപ്പുറം - ചെമ്പഴന്തി - ശിവഗിരി തീർത്ഥാടനം (07.06.2025)
07/06/2025

അരുവിപ്പുറം - ചെമ്പഴന്തി - ശിവഗിരി തീർത്ഥാടനം (07.06.2025)

22-മത് ബാലജനയോഗം ദശദിന ക്യാമ്പിന് ഇന്ന് സമാരംഭം...
30/03/2025

22-മത് ബാലജനയോഗം ദശദിന ക്യാമ്പിന് ഇന്ന് സമാരംഭം...

നൂറ് വർഷങ്ങൾ... ✨ഗുരു  #നിത്യചൈതന്യയതി ❤️ ജന്മശതാബ്ദി ✨
02/11/2024

നൂറ് വർഷങ്ങൾ... ✨

ഗുരു #നിത്യചൈതന്യയതി ❤️ ജന്മശതാബ്ദി ✨

20/08/2024

തിരുജയന്തിദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ബാലജനയോഗം സെക്രട്ടറി കുമാരി അനാമിക ശ്രീജോ സംസാരിക്കുന്നു. ✨

#ചതയഘോഷയാത്ര #ചതയാഘോഷം

ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ 170-മത് ജയന്തിയും വാലുപാറ ഗുരുദേവ ക്ഷേത്രത്തിന്റെ 15-മത് പ്രതിഷ്ഠാ വാർഷികവും പ്രമാണിച്ച...
20/08/2024

ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ 170-മത് ജയന്തിയും വാലുപാറ ഗുരുദേവ ക്ഷേത്രത്തിന്റെ 15-മത് പ്രതിഷ്ഠാ വാർഷികവും പ്രമാണിച്ച് എസ്.എൻ.ഡി.പി യോഗം 1503 ആങ്ങമൂഴി ശാഖയുടെ ജയന്തി ഘോഷയാത്ര ചിത്രങ്ങളിലൂടെ ✨

#ചതയഘോഷയാത്ര #ചതയാഘോഷം

20/08/2024

ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ 170-മത് ജയന്തിയും വാലുപാറ ഗുരുദേവ ക്ഷേത്രത്തിന്റെ 15-മത് പ്രതിഷ്ഠാ വാർഷികവും പ്രമാണിച്ച് എസ്.എൻ.ഡി.പി യോഗം 1503 ആങ്ങമൂഴി ശാഖയുടെ ജയന്തി ഘോഷയാത്ര✨

#ചതയഘോഷയാത്ര #ചതയാഘോഷം

Address

Angamoozhy. P. O
Pathanamthitta
689662

Alerts

Be the first to know and let us send you an email when ബാലജനയോഗം : ആങ്ങമൂഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ബാലജനയോഗം : ആങ്ങമൂഴി:

Share