28/08/2026
ആറന്മുള ഉതൃട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ എത്തുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വിവിധ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങൾ
കോന്നി ജംഗ്ഷൻ മുതൽ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളിലാണ് നിയന്ത്രണം ഉള്ളത്
കോന്നി ജംഗ്ഷൻ :
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുമ്പ് മുതൽ കോന്നി ജംഗ്ഷനിൽ നിന്ന് തെങ്ങുംകാവ് - പൂങ്കാവ് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
തെങ്ങുംകാവ് ജംഗ്ഷൻ :
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുമ്പ് മുതൽ പൂങ്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കോന്നി മലയോര ഹൈവേ വഴി തിരിച്ചുവിടും.
തോന്ന്യാമലയിലേക്കുള്ള റോഡ് :
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുമ്പ് മുതൽ തോന്ന്യാമല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് പോകാൻ കഴിയില്ല. വാഹനങ്ങളെ ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് ജംഗ്ഷനിലേക്ക് തിരിച്ചുവിടും.
ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് ജംഗ്ഷൻ (ഡിപിഒ ജംഗ്ഷൻ) :
രാവിലെ ഒമ്പത് മുതൽ കടമ്മനിട്ട ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് കടത്തിവിടാതെ ഡിപിഒ ജംഗ്ഷനിലേക്ക് തിരിച്ചുവിടും. പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങളെ കടമ്മനിട്ട വഴി തിരിച്ചുവിടും
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുമ്പ് മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്ക് ഡി പിഒ ജംഗ്ഷനിൽ നിന്നും വാഹനം കടത്തിവിടില്ല.
മൈലപ്ര ജംഗ്ഷൻ:
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുമ്പ് മുതൽ, പത്തനംതിട്ട ടൗണിലേക്ക് പ്രവേശിക്കുന്നത് തടയുന്ന രീതിയിൽ വാഹനങ്ങളെ വഴി തിരിച്ചുവിടും
കുമ്പഴ ജംഗ്ഷൻ:
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുമ്പ് മുതൽ പത്തനംതിട്ട ടൗണിലേക്കുള്ള പ്രവേശനം ഒഴിവാക്കി വാഹനങ്ങളെ മലയോര ഹൈവേ വഴി തിരിച്ചുവിടും.
അബാൻ ജംഗ്ഷൻ :
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുമ്പ് മുതൽ അഴൂർ, മിനി സിവിൽ സ്റ്റേഷൻ ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടഞ്ഞ് വാഹനങ്ങൾ വഴിതിരിച്ചുവിടും.
സെൻട്രൽ ജംഗ്ഷൻ :
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുമ്പ് മുതൽ അഴൂർ ജംഗ്ഷനിലേക്കും സ്റ്റേഡിയം ജംഗ്ഷനിലേക്കും വാഹനങ്ങൾ പ്രവേശിക്കാതെ വഴി തിരിച്ചുവിടും.
മിനി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ :
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുമ്പ് മുതൽ, വാഹനങ്ങളെ അവയുടെ യാത്രാദിശയ്ക്കനുസരിച്ച് ഡിപിഒ, അബാൻ ജംഗ്ഷനുകളിലേക്ക് വഴി തിരിച്ചുവിടും.
ശബരി ബാലാശ്രമത്തിലേക്കുള്ള റോഡ് :
രാവിലെ 9.00 മുതൽ ശബരി ബാലാശ്രമത്തിലേക്കുള്ള റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കും. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മാത്രമേ വാഹനങ്ങൾ അനുവദിക്കൂ.
എം ടി എൽപിഎസ് നാൽക്കാലിക്കലിന് സമീപം കോഴിപ്പാലത്തേക്കുള്ള ചെറിയ റോഡ് :
രാവിലെ 9.00 മുതൽ, കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങളെ കോഴിപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടും കോഴിപ്പാലത്ത് നിന്ന് വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്കും തിരിച്ചുവിടും.
നാൽക്കാലിക്കൽ സ്കൂൾ ജംഗ്ഷൻ :
രാവിലെ 9 മണി മുതൽ കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങളെ കോഴിപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടും. കോഴിപ്പാലത്ത് നിന്ന് വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്കും തിരിച്ചുവിടും.
വാഴെപ്പടി ജംഗ്ഷൻ :
രാവിലെ ഒമ്പത് മുതൽ കിടങ്ങന്നൂരിൽ നിന്ന് ഐക്കര ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങളെ കോഴിപ്പാലം ഭാഗത്തേക്ക് തിരിച്ചുവിടും. കോഴിപ്പാലത്ത് നിന്ന് വരുന്ന വാഹനങ്ങളെ കിടങ്ങന്നൂർ ഭാഗത്തേക്ക് തിരിച്ചുവിടും.
കിടങ്ങന്നൂർ ജംഗ്ഷൻ :
രാവിലെ ഒമ്പത് മുതൽ ആറന്മുളയിലേക്ക് പോകുന്ന വാഹനങ്ങളെ ട്രാഫിക് പ്ലാൻ പ്രകാരം ചെങ്ങന്നൂർ, കോഴിപ്പാലം തുടങ്ങിയ അനുയോജ്യമായ മറ്റ് റോഡുകളിലേക്ക് തിരിച്ചുവിടും.
കോഴിപ്പാലം ജംഗ്ഷൻ :
രാവിലെ ഒമ്പത് മുതൽ ആറന്മുള സത്രംകടവ് പ്രദേശത്തേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയും.
കോഴിപ്പാലം പാലം / ആഞ്ഞിലിമൂട് പാലം :
രാവിലെ ഒമ്പത് മുതൽ ചെങ്ങന്നൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളെ അഞ്ജിലിമൂട് പാലം വഴി തിരിച്ചുവിടും
മലങ്കര ജംഗ്ഷൻ :
രാവിലെ ഒമ്പത് മുതൽ ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്ക് പോകുന്ന വാഹനങ്ങളെ മലങ്കര ജംഗ്ഷനിൽ നിന്ന് വഴിതിരിച്ചുവിടും
ആറാട്ടുപുഴ ജംഗ്ഷൻ :
രാവിലെ ഒമ്പത് മുതൽ, ചെങ്ങന്നൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളെ ആറാട്ടുപുഴ പാലം വഴി തിരിച്ചുവിടും.
*കോഴഞ്ചേരി*
പഴയതെരുവ് ജംഗ്ഷൻ :
രാവിലെ ഒമ്പത് മുതൽ കോഴഞ്ചേരിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്ന വാഹനങ്ങളെ പഴയതെരുവ് ജംഗ്ഷനിൽ നിന്ന് കടമ്മനിട്ട വഴി തിരിച്ചുവിടും.
ടി.ബി. ജംഗ്ഷൻ :
രാവിലെ ഒമ്പത് മുതൽ തെക്കേമല ജംഗ്ഷനിലേക്കുള്ള പ്രവേശനം ഒഴിവാക്കുകയും വാഹനങ്ങളെ കോഴഞ്ചേരി വൺ-വേ പാതയിലൂടെ തിരിച്ചുവിടുകയും ചെയ്യും.
ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ (ഓഗസ്റ്റ് 29, ശനിയാഴ്ച) രാവിലെ ഒമ്പത് മുതൽ നടക്കുന്ന റിഹേഴ്സലുമായി ബന്ധപ്പെട്ടും ഇതേ രീതിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.
ആറന്മുള ഉതൃട്ടാതി ജലമേള സുഗമമായി പൂർത്തിയാക്കുന്നതിനും ജില്ലയിൽ എത്തിച്ചേരുന്ന ഉപരാഷ്ട്രപതിയുടെ സന്ദർശനം സുരക്ഷിതമായി പൂർത്തിയാക്കുന്നതിനുമായി പൊതുജനങ്ങൾ ഗതാഗത നിയന്ത്രണ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.