27/04/2026
തിരുവല്ല : യോഗക്ഷേമസഭ തിരുവല്ല ഉപസഭ യുവജനസഭ - ജില്ല യുവജനസഭയുടെ സഹകരണത്തോടെ ഏപ്രിൽ 25,26 തീയതികളിലായി തിരുവല്ല ചക്രക്ഷാളനപുരം ബ്രഹ്മസ്വം മഠത്തിൽ നടത്തി വന്നിരുന്ന “Kidus” ദ്വിദിന സമ്മർ ക്യാമ്പ് സമാപിച്ചു. പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള മുപ്പതോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ലോകപ്രശസ്ത കാലിഗ്രാഫർ ശ്രീ നാരായണ ഭട്ടതിരി, Dr. അഖിൽ മൂർക്കന്നൂർ, ശ്രീ രതീഷ് ഥാപ്പ, ശ്രീമതി ആരതി, ശ്രീമതി സൂര്യ കൃഷ്ണൻ, Dr. വിന്ധ്യ കൃഷ്ണൻ എന്നിവർ നയിച്ച വിവിധങ്ങളായ പരിശീലന പരിപാടികൾ ആകർഷണങ്ങൾ ആയി. ക്യാമ്പിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ വിഷ്ണു നമ്പൂതിരി ആറ്റുപുറം ഉത്ഘാടനം ചെയ്തു. യുവജനസഭ പ്രസിഡന്റ് ശ്രീ വിഷ്ണു നമ്പൂതിരി എം അധ്യക്ഷത വഹിച്ചു. യുവജന വിഭാഗം ജോയിന്റ് സെക്രട്ടറി അംഗങ്ങളെ സ്വാഗതം ചെയ്തു.ജില്ല സെക്രട്ടറി ശ്രീ കൃഷ്ണൻ നമ്പൂതിരി, ജില്ലാ വനിതാസഭാ പ്രസിഡന്റ് ശ്രീമതി ഇന്ദിരാ ദേവി ,ജില്ലാ നിർവാഹക സമിതി അംഗം ശ്രീമതി കല മാധവൻ, ഉപസഭ പ്രസിഡന്റ് ശ്രീ നാരായണൻ നമ്പൂതിരി സി ഈ, വനിതാ ഉപസഭ പ്രസിഡന്റ് ശ്രീമതി പ്രസന്നകുമാരി,ബ്രഹ്മസ്വം മഠം സെക്രട്ടറി ശ്രീ ജിഷ്ണു വി പെരിയമന എന്നിവർ ആശംസകൾ അറിയിച്ചു. യുവജന വിഭാഗം സെക്രട്ടറി രേവതി കൃതജ്ഞത അറിയിച്ചു . ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള പ്രശസ്തിപത്ര വിതരണ ശേഷം നാല് മണിയോടുകൂടി സമ്മേളനം സമാപിച്ചു.
#2026