Ormacheppu
- Home
- India
- Pathanamthitta
- Ormacheppu
1995-1996 St George High School Attachakkal. Konni ഓര്‍മ്മച്ചെപ്പ് ചാരിറ്റബിൾ ട്രസ്റ്റ്
Address
Attachackal P. O
Pathanamthitta
689692
Telephone
Website
Alerts
Be the first to know and let us send you an email when Ormacheppu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Organization
Send a message to Ormacheppu:
Category
Our Story... ഓര്‍മ്മച്ചെപ്പ് നാളിതുവരെ....!
സുഹൃത്തുക്കളെ,
2016 ജൂലൈ മാസം 22 തീയതി ശ്രീ.ബിനോജ് ചെങ്ങറ തന്‍റെ സഹപാഠികളിൽ കുറച്ചു പേരെ ഉൾപ്പെടുത്തിക്കൊണ്ട St: George High School 95-96 എന്ന പേരിൽ ഒരു WhatsApp ഗ്രൂപ്പ് രൂപീകരിച്ചു. പിന്നീട് ഈ ഗ്രൂപ്പിലെ അംഗം ആയ ശ്രീ റോണി ഈ ഗ്രൂപ്പിന് ഓർമ്മച്ചെപ്പ് എന്ന പേര് നിർദ്ദേശിക്കുകയും ആ പേരിൽ ഗ്രൂപ്പ് അറിയപ്പെടും ചെയ്തു. പിന്നീട് അതിലേക്ക് കൂടുതൽ കൂട്ടുകാരെ ഉൾപ്പെടുത്തതി വളരെ നല്ല രീതിയിലും സജീവം ആയും പ്രവർത്തിച്ചു വന്നു. ഈ കാലയളവിൽ ഗ്രൂപ്പിലെ തന്നെ ഒരു സുഹൃത്തിന്റെ കുടുംബത്തിന് സാമ്പത്തീക സഹായം നൽകി ഗ്രൂപ്പ് പുതിയ ഒരു തലത്തിലേക്ക് മാറ്റപ്പെട്ടു. ഗ്രൂപ്പിന്റെ കാര്യങ്ങൾ സുതാര്യമായി പോകുവാൻ ശ്രീ.ബിനോജ് അധ്യക്ഷൻ ആയി ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു. പിന്നീട് വന്ന തിരഞ്ഞെടുപ്പിൽ ശ്രീ. ഷൈൻ ചുണ്ടമണ്ണിലിനെ 2016-17 കാലയളവിലെ ഗ്രൂപ്പിന്റെ പ്രസിഡന്റ് ആയും ശ്രീമതി. സിന്ധു അജയനെ സെക്രെട്ടറി ആയും ഉള്ള 11 അംഗം കമ്മറ്റിയെ തിരഞ്ഞെടുത്തു. ഒരു വർഷക്കാലം ഗ്രൂപ്പ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി.
2016 ആഗസ്റ്റ് 31 ന് ഗ്രൂപ്പിനെ ദുഃഖത്തിൽ ആക്കി നമ്മുടെ ഗ്രൂപ്പിലെ അംഗം ആയ ശ്രീ.ജിജി കോശി സൗദിയിൽ ഉണ്ടായ ഒരു അപകടത്തിൽ മരണപ്പെട്ടു. പരേതന്റെ വീടിന് ഗ്രൂപ്പിന്റെ വകയായി ഒരു ലക്ഷം രൂപ സഹായം നൽകിക്കൊണ്ട് ഗ്രൂപ്പ് താങ്ങായി ആ കുടുംബത്തോടൊപ്പം നിന്നു.
2017 ജനുവരി 1 ന് പുതുവർഷ ദിനത്തിൽ ശ്രീ. ഷൈൻ ചുണ്ടമണ്ണിലിന്റെ നേതൃത്വത്തിൽ സെന്റ് ജോർജ്ജ് ഹൈ സ്കൂളിൽ വച്ചു സ്കൂളിലെ അധ്യാപകരെയും മുൻ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട ഓർമ്മച്ചെപ്പ് കൂട്ടായ്‌മ ഒന്നാമത് സൗഹൃദ സംഗമം നടത്തി. Rev. Fr. ജെസന്റെ അധ്യക്ഷതയിൽ നടന്ന പ്രസ്തുത ചടങ്ങ് വെരി.റെവ. ഫാ K. T മത്തായി ( മുൻ അധ്യാപകൻ, St:George High School) ഉൽഘാടനം നിർവ്വഹിച്ചു. ഓർമ്മച്ചെപ്പ് പ്രസിഡന്റ് ശ്രീ. ഷൈൻ ചുണ്ടമണ്ണിൽ സ്വാഗതവും ശ്രീ. R ഗോവിന്ദ് (അധ്യാപകൻ ഐരവൺ സ്കൂൾ )മുഖ്യ പ്രഭാഷണവും, St:George High School മുൻ അധ്യാപകർ ആശംസപ്രസംഗവും നടത്തി. ഓർമ്മച്ചെപ്പ് സെക്രെട്ടറി ശ്രീ. അനീഷ് മോഹൻ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ സ്കൂളിന് ഓർമ്മച്ചെപ്പ് കൂട്ടായ്മയുടെ വകയായി പത്തോളം ഫാനുകൾ നൽകുകയും ചെയ്തു, തുടർന്ന് കരോക്കെ ഗാനമേളയും സ്‌നേഹവിരുന്നും നടത്തി.