05/08/2024
#കൈ_പിടിച്ചുയർത്താൻ_സേവാഭാരതി
1. തലചായ്ക്കാനൊരിടം പദ്ധതി വഴി വാസസ്ഥലം തയ്യാറാക്കും
വയനാട് ദുരന്തത്തിൽ (2024 - ഉരുൾ പൊട്ടൽ ) വീടുകൾ നഷ്ടപ്പെട്ടവർക്ക്, പുതിയ വീടുകൾ നിർമ്മിച്ച് നൽകാൻ സമാജത്തിന്റെ സഹായത്തോടുകൂടി പ്രവർത്തനമാരംഭിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുനരധിവാസ പദ്ധതിക്കനുസരിച്ചും, താമസ യോഗ്യമായ സ്ഥല ലഭ്യതയ്ക്കനുസരിച്ചും, വീടുകൾ നഷ്ടപ്പെട്ടവരുടെ താലപര്യങ്ങൾക്കും അനുസരിച്ചാവും തലചായ്ക്കാനൊരിടം പദ്ധതി വയനാട്ടിൽ നടപ്പാക്കുക.
ഇതിനായി ഭൂമി കണ്ടെത്തുന്നതിന്, സേവാഭാരതിയുടെ 'ഭൂദാനം ശ്രേഷ്ഠദാനം' പദ്ധതിയിലേക്ക് വയനാട്ടിൽ ഭൂമിയുള്ള സുമനസുകളായ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും അഭ്യർത്ഥിക്കുന്നു.
2. വിദ്യാർത്ഥികളുടെ സംരക്ഷണവും വിദ്യാഭ്യാസവും ഏറ്റെടുക്കും
വയനാട് ദുരന്തത്തിൽ ബന്ധുക്കളും വീടും മറ്റു ഭൗതിക സ്വത്തുക്കളും നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിനായി പഠന സൗകര്യങ്ങളും, സാമ്പത്തിക സഹായവും ( സ്കോളർഷിപ്പ് ), മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്ക് സംരക്ഷണവും നൽകും (സേവാഭാരതിയുടെ ബാല ബാലിക സദനങ്ങൾ വഴി)
3. പുനർജ്ജനി സെന്ററുകൾ തുറക്കും.
വയനാട് ദുരന്തത്തിൽ കുടുംബാംഗങ്ങളെയും, വീടും നഷ്ടപ്പെട്ടവരുടെയും മാനസിക പ്രയാസങ്ങൾ പരിഹരിക്കാൻ സ്ഥിര സംവിധാനമായി വയനാട് കേന്ദ്രീകരിച്ച് പുനർജ്ജനി കൗൺസിലിങ് സെന്ററുകൾ ആരംഭിക്കും ( 2018 പ്രളയാനന്തരാവും / കോവിഡ് കാലത്തും സേവാഭാരതി കേരളത്തിലെ എല്ലാ ജില്ലകളിലും ഈ സംവിധാനം നടപ്പാക്കിയിരുന്നു. )
4. കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും.
പ്രകൃതി ദുരന്തങ്ങൾക്ക് ശേഷം നേരിടാവുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാൻ, അവർക്കു ശാശ്വതമായ പരിഹാരം ആവുന്നതുവരെ ദുരന്ത ബാധിത പ്രദേശത്തു ശുദ്ധമായ വെള്ളം അവിടെ തന്നെ തയ്യാറാക്കാനുള്ള സംവിധാനം ഒരുക്കും. ( Mobile & Stationary Water Purification Units)
5. മരങ്ങൾ നട്ടുപിടിപ്പിക്കും
ഭാവിയിൽ പരിസ്ഥിതി പ്രശ്നങ്ങൾ ( ഉരുൾ പൊട്ടൽ ) ഒഴിവാക്കാൻ മരങ്ങൾ നട്ടു ( Reforestation) പിടിപ്പിക്കുന്ന ദിർഘകാല പ്രയത്നം സേവാഭാരതി നടത്തും
6. സ്വയം തൊഴിൽ സംവിധാനങ്ങളും നൈപുന്യ പരിശീലനവും
വീടും ഉറ്റവരും വരുമാനമാർഗവും നഷ്ടപ്പെട്ടവർക്ക് സ്വയം തൊഴിൽ സംവിധാനങ്ങൾ ( സ്വവലംബൻ ) / നൈപുണ്യ പരിശീലനം ( skill training) വഴി സ്വയംപര്യാപ്തത നേടുവാനുള്ള മാർഗ്ഗങ്ങൾ തുടങ്ങും
#കൂടെയുണ്ട്_സേവാഭാരതി
വയനാടിനൊരു കൈത്താങ്ങ്…
https://www.sevabharathikeralam.in/support-wayanad