22/01/2026
*ഡി.എൻ.എ*
▪️ഏറ്റവും വലിയ വിവര ശേഖരണി..!
▪️മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ .!
ഓരോ കോശത്തിലും
ഒരു ഡി.എൻ.എ..!
ഒരോ ഡി.എൻ.എ യിലും
ആയിരം വോള്യം പുസ്തകങ്ങൾ..!
ഒരോ പുസ്തകത്തിലും
ഒരു ലക്ഷം പേജുകൾ..!
*നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര* *വിശാലമാക്കുന്നവൻ ആരാണ്?*
*അവനെക്കാൾ നമുക്ക്* *ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?*
☝സുഹൃത്തെ…
താങ്കൾ ഈ ഭൂമിയിൽ
നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു..!
ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?❓
ആ സ്രഷ്ടാവിനു അറബിയിൽ പറയുന്ന പേരാണ് “അല്ലാഹു…”
■ഏകനാണവൻ , പിതാവല്ല , പുത്രനല്ല ,
■അവനു തുല്യനായി ആരുമില്ല,
■അറിവിനും കഴിവിനും പരിധിയുമില്ല,
■ഉറക്കവും മയക്കവുമില്ല,
■ജനനമില്ല, മരണമില്ല,
■പ്രതിമയും രൂപവുമില്ല,
■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ,
■പശുവിന്റെ പാമ്പിന്റെ സ്രഷ്ടാവ്,
■ശൈഖിന്റേയും വലിയ്യിന്റേയും റബ്ബ്….
✌”അവനു പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.(35:13 )
കാതോർക്കുക….
സുഹൃത്തെ,
അന്ന് യാത്ര തുടങ്ങിയ ബീജകണത്തിൽ നിന്ന് താങ്കൾ എന്ന വ്യക്തിയെ ഒരുക്കിയവന്റെ വാക്കുകൾക്ക് നാം കാതോർക്കേണ്ടേ..?✅
ഖുർആൻ സ്രഷ്ടാവിന്റെ സംസാരമാണ്,
★മനുഷ്യന്റെ വഴികാട്ടി, ★വൈരുദ്ധ്യങ്ങളില്ലാത്ത ഗ്രന്ഥം…!
★നിസ്സംശയം സമ്പൂർണമായും ദൈവികമായ ഏക മതഗ്രന്ഥം..
★മനസ്സുകളെ മാറ്റി മറിക്കുന്ന വചനശേഖരം…
★ശാസ്ത്ര പരാമർശങ്ങളെല്ലാം നൂറു ശതമാനം സത്യം..
→ആ ഗ്രന്ഥം മാനവതക്ക് പഠിപ്പിച്ചു കൊടുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ് *മുഹമ്മദ് നബി ( സ്വ ).*
▪️നിരക്ഷരൻ, അനാഥൻ, ഉപജീവനത്തിനു ആടിനെ മേയ്ച്ച ഇടയൻ.
▪️പക്ഷേ മനുഷ്യരാശിയോടദ്ദേഹം സംസാരിച്ച കാര്യങ്ങൾ ഒന്നു പോലും പിഴച്ചില്ല,
ശാസ്ത്രം, സാഹിത്യം,നിയമം, നീതി, കുടുംബം, സമൂഹം തുടങ്ങി മുഴുവൻ മേഖലകളിലും അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ മനുഷ്യനെ മാറ്റി മറിച്ചു ,
▪️ ഭൗതികവും ആത്മീയവുമായ പുരോഗതിക്ക് കാരണമായി,
▪️ആറാം നൂറ്റാണ്ടിലെ അറബിയോട് സംസാരിച്ച കാര്യങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഗവേഷകനേയും അത്ഭുതപ്പെടുത്തി.
♦കാരണം..!
മുഹമ്മദ് നബി ( സ്വ ) മതമായി പറഞ്ഞതൊന്നും സ്വാഭിഷ്ടപ്രകാരമായിരുന്നില്ല,
മറിച്ച് നമ്മുടെ സൃഷ്ടിപ്പിന്റെയും സങ്കീർണ്ണമായ സംവിധാനങ്ങളുടെയും പിന്നിലെ ശക്തിയുടേതായിരുന്നു.
അതെ പ്രപഞ്ച നിർമാതാവിന്റെ വചനങ്ങൾ.