Yukthivaadi Sangham Palakkad

Yukthivaadi Sangham Palakkad This page is maintained by Palakkad unit of Yukthivadi Sangham യുക്തിവാദി സംഘം പാലക്കാട് ജില്ലാ ഭാരവാഹികൾ
പ്രസിഡന്റ് :
ഡോ എൻ എം അരുൺ

നിങ്ങൾക്ക്‌ മത-ദൈവ മതിൽക്കെട്ടുകളിൽ നിന്ന് പുറത്ത്‌ കടക്കണമെന്നു എപ്പോഴെങ്കിലും തോന്നിയുട്ടുണ്ടോ ?യുക്തിവിരുദ്ധവും മാനവി...
26/02/2026

നിങ്ങൾക്ക്‌ മത-ദൈവ മതിൽക്കെട്ടുകളിൽ നിന്ന് പുറത്ത്‌ കടക്കണമെന്നു എപ്പോഴെങ്കിലും തോന്നിയുട്ടുണ്ടോ ?

യുക്തിവിരുദ്ധവും മാനവിക മൂല്യങ്ങൾക്കു വിരുദ്ധവുമായ വിശ്വാസ കെട്ടുകഥകളിൽ നിന്ന് രക്ഷപ്പെട്ടവരുമായി ബന്ധപ്പെടാൻ ആഗ്രഹമുണ്ടോ ?

എങ്കിൽ ഈ വരുന്ന മാർച്ച്‌ 1 നു പാലക്കാട്‌ നഗരത്തിൽ വിക്റ്റോറിയ കോളേജിനു സമീപം കൽപാത്തി റോഡിലുള്ള ക്വാളിറ്റി ക്ലിനിക്കിലെ ഹാളിൽ നടക്കുന്ന സൗഹൃദ കൂട്ടായ്മയിലേക്ക്‌ നിങ്ങൾക്ക്‌ ഹാർദ്ദമായ സ്വാഗതം !

27/12/2025

ഏവർക്കും സ്വാഗതം

മോഡിയുടെ "ഹിന്ദുത്വ" ഇന്ത്യയിലും ട്രംമ്പിന്റെ "ക്രിസ്ത്യൻ" യു എസ്സിലും, ഇസ്ലാമിക രാജ്യങ്ങളിലും സർക്കാർ പിന്തുണയോടെയുള്ള ...
19/12/2025

മോഡിയുടെ "ഹിന്ദുത്വ" ഇന്ത്യയിലും ട്രംമ്പിന്റെ "ക്രിസ്ത്യൻ" യു എസ്സിലും, ഇസ്ലാമിക രാജ്യങ്ങളിലും സർക്കാർ പിന്തുണയോടെയുള്ള ശാസ്ത്ര വിരുദ്ധ നീക്കങ്ങൾ ശക്തിപ്പെടുകയാണു.

"ഡീകോളണൈസേഷൻ" എന്ന് പറഞ്ഞ്‌ ആധുനിക ശാസ്ത്രത്തെ മുഴുവൻ തള്ളികളയാനും "തനത്‌ "എന്ന പേരിൽ കപടശാസ്ത്രങ്ങളെ സത്യങ്ങളായി എഴുന്നള്ളിക്കാനുമുള്ള ശ്രമങ്ങളും വർദ്ധിക്കുകയാണു.

എന്നാൽ അതേ സമയം സമൂഹത്തിലെ അയുക്തിക അസമത്വങ്ങളെയടക്കം ന്യായീകരിക്കാൻ "ശാസ്ത്രത്തെ" ഉപയോഗിക്കുന്നവരുണ്ട്‌.

ഈ പശ്ചാത്തലത്തിലാണു
സയൻസിൻ്റെ വഴിയിലൂടെ മാത്രമെ പ്രകൃതിയെ കുറിച്ച് നേരായി അറിയാനാവൂ എന്നും സയൻസിൻ്റെ ചിന്താരീതി മനുഷ്യരുടെ ചിന്താ രീതിയാവുന്ന സമൂഹങ്ങളിൽ മാത്രമേ ജനാധിപത്യത്തിന് നിലനിൽപ്പുള്ളൂ എന്നും ഊന്നി പറഞ്ഞു കൊണ്ട്‌ സയൻസ്, സായൻസിക മനോവൃത്തി, സയൻസും സമൂഹവും എന്നീ പ്രമേയങ്ങളെ മുൻനിർത്തി ഒരു ശാസ്ത്ര സമ്മേളനം നടത്താൻ യുക്തിവാദി സംഘം തീരുമാനിച്ചത്‌.

സയൻസാൽ ദീപ്തമീ ലോകം എന്ന സഹോദര വാക്യം അടിസ്ഥാനമാക്കി ഡിസംബർ 28 ഞായറാഴ്ച ഏറണാകുളത്ത്‌ വെച്ച്‌ നടക്കുന്ന "ദീപ്തം 25 " സെമിനാറിലേക്ക്‌ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു

മുൻ കൂട്ടി സൗജന്യമായി റെജിസ്റ്റർ ചെയ്യാൻ ആദ്യ കമ്മന്റിൽ ലിങ്ക്‌ ചെയ്ത ഫോം പൂരിപ്പിക്കുക.
പങ്കെടുത്തും സംഭാവനകൾ നൽകിയും സെമിനാർ വിജയിപ്പിക്കാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.

ശാസ്ത്രീയം (സയന്റിഫിക്)‌ എന്ന പദത്തിനു‌ നല്ല പൊതുസമ്മതിയാണു.അതുകൊണ്ട് തന്നെ എന്തിനേയും ഏതിനേയും ശാസ്ത്രീയം എന്ന് പറഞ്ഞ്‌...
29/11/2025

ശാസ്ത്രീയം (സയന്റിഫിക്)‌ എന്ന പദത്തിനു‌ നല്ല പൊതുസമ്മതിയാണു.
അതുകൊണ്ട് തന്നെ എന്തിനേയും ഏതിനേയും ശാസ്ത്രീയം എന്ന് പറഞ്ഞ്‌ പ്രചാരണം നടത്താൻ പലർക്കും താത്പര്യമാണു. സമൂഹത്തിലെ അയുക്തിക അസമത്വങ്ങളെയടക്കം ന്യായീകരിക്കാൻ "ശാസ്ത്രത്തെ" ഉപയോഗിക്കുന്നവരുണ്ട്‌.

എന്നാൽ അതേ സമയം ആധുനിക ശാസ്ത്രം കൊളോണിയലിസത്തിന്റെ ഉൽപ്പന്നം മാത്രമാണെന്നും അതിനു സാമൂഹിക ഉന്നമനത്തിനു സംഭവനകളൊന്നും നൽകാൻ സാധിക്കില്ല എന്നും അതാതു പ്രദേശങ്ങളിലെ നാട്ടറിവും "സത്യങ്ങളും" വീണ്ടെടുത്ത്‌ ശാസ്ത്രത്തെ ഡീകോളനൈസേഷൻ ചെയ്തു "ശുദ്ധീകരിക്കണമെന്നും" പറയുന്ന ഒരു വിഭാഗവുമുണ്ട്‌.

ഈ പശ്ചാത്തലത്തിലാണു
സയൻസിൻ്റെ വെളിച്ചത്തിലേ പ്രകൃതിയെയും മനുഷ്യനെയും മനുഷ്യ പ്രകൃതിയെയും കുറിച്ച് നേരായി അറിയാനാവൂ എന്നും സയൻസിൻ്റെ ചിന്താരീതി മനുഷ്യരുടെ ചിന്താ രീതിയാവുന്ന സമൂഹങ്ങളിൽ മാത്രമേ ജനാധിപത്യത്തിന് നിലനിൽപ്പുള്ളൂ എന്നും ഊന്നി പറഞ്ഞു കൊണ്ട്‌. സയൻസ്, സായൻസിക മനോവൃത്തി, സയൻസും സമൂഹവും എന്നീ പ്രമേയങ്ങളെ മുൻനിർത്തി ഒരു ശാസ്ത്ര സമ്മേളനം നടത്താൻ യുക്തിവാദി സംഘം തീരുമാനിച്ചത്‌.

ഡിസംബർ 28 ഞായറാഴ്ച ഏറണാകുളത്ത്‌ വെച്ച്‌ നടക്കുന്ന ദീപ്തം 25 സെമിനാറിലേക്ക്‌ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു

മുൻ കൂട്ടി സൗജന്യമായി റെജിസ്റ്റർ ചെയ്യാൻ ആദ്യ കമ്മന്റിൽ ലിങ്ക്‌ ചെയ്ത ഫോം പൂരിപ്പിക്കുക.

കേരള യുക്തിവാദി സംഘം എന്ന സംഘടന എസ്സെൻസ്‌ ഗ്ലോബൽ (നാസ്തിക്‌ മോർച്ച) എന്ന സംഘപരിവാർ അനുകൂല സംഘടനയുടെ പ്രധാന സേനാനിയായ ഡോ ...
24/10/2025

കേരള യുക്തിവാദി സംഘം എന്ന സംഘടന എസ്സെൻസ്‌ ഗ്ലോബൽ (നാസ്തിക്‌ മോർച്ച) എന്ന സംഘപരിവാർ അനുകൂല സംഘടനയുടെ പ്രധാന സേനാനിയായ ഡോ ആരിഫ്‌ ഹുസ്സേനിനു വേദി ഒരുക്കുന്നു.
തന്റെ മുസീം മതവെറി പരത്താൻ പറ്റിയ വിഷയമാണു അദ്ദേഹത്തിനു സംഘാടകർ കൊടുത്തത്‌ എന്നും ഞാൻ മനസ്സിലാക്കുന്നു.

ഈ വാർത്തയുടെ പശ്ചാത്തലത്തിൽ എന്റെ അഭിപ്രായം ചോദിച്ച്‌ ചിലർ സന്ദേശങ്ങൾ അയച്ചിരുന്നു.
അതാണു ഈ കുറിപ്പിന്റെ ‌ ആധാരം.

യുക്തിവാദി/നിരീശ്വരവാദി ഗ്രൂപ്പുകൾ ധാരാളമുണ്ട്‌. പഴയവ പിളർന്നുണ്ടായതാണു അധികവും.

2012 മുതലുള്ള പിളർപ്പുകളുടെ വിശദാംശങ്ങൾ എന്റെ അറിവ്‌ പ്രകാരം താഴെ പറയുന്ന പോലെയാണു.

കേരളത്തിലെ യുക്തിവാദ/നിരീശ്വരവാദ കൂട്ടയ്മകളിൽ ആൾബലം കൊണ്ടും സംഘടന ശേഷി കൊണ്ടും ഏറ്റവും പ്രബലമായ വിഭാഗമാണു കേരള യുക്തിവാദി സംഘം ( കെ വൈ എസ്‌ ). ആശയപരമായി സി പി എം നോട്‌ ചേർന്ന് പ്രവർത്തിക്കുന്ന രിതിയാണു കെ വൈ എസ്സ്‌ ന്റേത്‌.

2012 ൽ ജബ്ബാർ മാഷുടെ നേതൃത്വത്തിൽ കെ വൈ എസ്‌ പിളർന്ന് യുക്തിവാദി സംഘം (വൈ എസ്‌ ) ഉണ്ടായതിന്റെ പ്രധാന കാരണം മാർക്ക്സിസ്റ്റുകളുടെ വൈരുദ്ധ്യാത്മക ഭൗതീകവാദവും, ഹോമിയോ- പ്രകൃതിചികിൽസ മുതലായവയും ശാസ്ത്രീയമാണു എന്ന കെ വൈ എസ്‌ നിലപാടാണു.
(ആ കാലത്താണു ഞാൻ ആദ്യമായി ഒരു യുക്തിവാദി സംഘടനയിൽ (വൈ എസ്സിൽ ) ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങുന്നത്‌.)
അന്നുണ്ടായ സ്വതന്ത്രലോകം കൂട്ടായ്മയിൽ യുക്തിവാദി സംഘത്തിനൊപ്പം ( വൈ എസ്‌) ഫ്രീ തിങ്കേഴ്സ്‌‌ എഫ്‌ ബി ഗ്രൂപ്പ്‌, കോഴിക്കോട്ടെ സയൻസ്‌ ട്രസ്റ്റ്‌, കേരള ഫ്രീതിങ്കെഴ്സ്‌ ഫോറം മുതലായവയും ഉണ്ടായിരുന്നു. ആ കൂട്ടായ്മയാണു 2012-2015 വർഷങ്ങളിൽ സ്വതന്ത്രലോകം വാർഷിക സെമിനാർ നടത്തിയത്‌. അന്ന് തന്റെ തനിനിറം അധികം പുറത്ത്‌ കാണിക്കാതെ ശ്രീ രവിചദ്രനും കൂടെയുണ്ടായിരുന്നു.
2016 ൽ ശ്രീ സി രവിചന്ദ്രന്റെ "വെളിച്ചപാടിന്റെ ഭാര്യ" എന്ന പ്രഭാഷണത്തിന്റെ പേരിലാണു പ്രശ്നങ്ങൾ ഉണ്ടായത്‌. ആ പേരിൽ സ്ത്രീവിരുദ്ധത നിറഞ്ഞ്‌ നിന്ന ഒരു പ്രഭാഷണം 2013ൽ അദ്ദേഹം നടത്തുകയും പലരിൽ നിന്നും വിമർശ്ശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. 2016 ആദ്യം അതേ പ്രഭാഷണം അളവ്‌ കുറച്ച്‌ കുറഞ്ഞു എങ്കിലും പ്രധാന പ്രമേയത്തിലേ സ്ത്രീ വിരുദ്ധത നിലനിർത്തി അദ്ദേഹം വീണ്ടും അവതരിപ്പിച്ചു.
അതിനെ വിമർശ്ശിച്ചും,, സമൂഹത്തിലും സ്വതന്ത്രചിന്തകരുടെ ഇടയിലും നിലനിൽക്കുന്ന സത്രീ വിരുദ്ധ നിലപാടുകളെ തുറന്ന് കാട്ടിയുമുള്ള പ്രഭാഷണങ്ങൾ സംഘടിപ്പിക്കപ്പെടുകയും കേരള ഫ്രിതിങ്കേശ്സ്‌ ഫോറം യൂറ്റ്യൂബ്‌ ചാനലിൽ അവ വരുകയും ചെയ്തു.
അതോടു കൂടി കേരളത്തിലേ സ്വതന്ത്ര ചിന്തകരിൽ ഫെമിനിസ്റ്റ്കളും ഫെമിനിസ്റ്റ്‌ വിരുദ്ധ രവിചന്ദ്ര പക്ഷവും തമ്മിൽ സോഷ്യൽ മീഡിയ യുദ്ധം പൊട്ടി പുറപ്പെട്ടു. സ്ത്രീവിരുദ്ധത ചുണ്ടികാട്ടിയ പ്രഭാഷണം റെക്കോർഡ്‌ ചെയ്ത കാമറ ഫെമിനിസ്റ്റ്‌ വിരുദ്ധർ തിരിച്ചു വാങ്ങി.
ഫെമിനിസ്റ്റു വിഭാഗത്തെ സെക്സ്‌ റാക്കറ്റ്‌ അംഗങ്ങളായും , ആ വിഭാഗത്തിലെ പുരുഷന്മാരെ ലൈംഗീക ഔദാര്യങ്ങൾക്ക്‌ വേണ്ടി ഫെമിനിസ്റ്റ്‌ വേഷം കെട്ടുന്നവരായും രവിചന്ദ്രപക്ഷം അധിക്ഷേപിച്ചു.
അവർ കിട്ടിയ അവസരങ്ങളിലെല്ലാം "വെളിച്ചപ്പാടിന്റെ ഭാര്യ"‌ അവതരിപ്പിച്ചു.
ഈ പശ്ചാത്തലത്തിലാണു രവിചന്ദ്ര പക്ഷം എസ്സൻസ്‌ ക്ലബ്ബ്‌ എന്ന എത്തീയിസ്റ്റ്‌ കൂട്ടായ്മ 2016 സെപ്റ്റംബറിൽ ആരംഭിക്കുന്നത്‌.

2018 ൽ എസ്സൻസ്‌ ക്ലബ്‌‌ യൂറ്റ്യൂബ്‌ ചാനലിന്റെ നിയന്ത്രണം അത്‌ വരെ അത്‌ നോക്കി നടത്തിയവരിൽ നിന്ന് കള്ളം പറഞ്ഞ്‌ രവിചന്ദ്രൻ വാങ്ങുകയും ചതിയിൽ മറ്റുള്ളവരെ എല്ലാവരെയും പുറത്താക്കുകയും ചെയ്തതോടു കൂടിയാണു എസ്സൻസ്‌ പിളർന്ന് ‌ എസ്സൻസ്‌ ഗ്ലോബൽ ഉണ്ടാകുന്നതും കോടതി കേസ്സ്‌ വരുന്നതും.
പിന്നിട്‌ എസ്സെൻസ്‌ ഗ്ലോബലും അവരുടെ വാർഷിക പരിപാടിയായ ലിറ്റ്മസ്സും ‌ സംഘപരിവാർ പാളയത്തിലേക്ക്‌‌ നാസ്തികരെ എത്തിക്കുന്ന ഒരു സുപ്രധാന സംഘടനയായി മാറി. ആർ എസ്സ്‌ എസ്സ്‌ ക്കാർ പോലും പറയാൻ മടിക്കുന്ന മുസ്ലീം വെറിയും ദളിത്‌ വിരോധവും സംവരണ വിരുദ്ധതയും പറയാനും പ്രചരിപ്പിക്കാനും ആ സംഘടനയെ സംഘപരിവാർ ഉപയോഗിച്ചു.

സഹോദരൻ അയ്യപ്പനും എം സി ജോസഫും മറ്റും തുടക്കം കുറിച്ച കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ നവോത്ഥാന മൂല്യങ്ങളെ പുച്ഛിച്ചു തള്ളുന്നവരാണു എസ്സെൻസ്‌ ഗ്ലോബൽ എന്ന നാസ്തിക മോർച്ച.
കേരള യുക്തിവാദി സംഘം നവോത്ഥാന മൂല്യങ്ങൾ ഉപേക്ഷിച്ച്‌ കേവല നാസ്തികയിലേക്കും ശാസ്ത്ര വിരുദ്ധ വൈരുദ്ധ്യാത്മക ഭൗതീകവാദത്തിലേക്കും ഒതുങ്ങി കൂടിയിട്ട്‌ ഏറെ വർഷങ്ങളായി.
അതു കൊണ്ട്‌ തന്നെ എസ്സെൻസ്‌ ഗ്ലോബലിന്റെ സവർക്കറേറ്റ്‌ നാസ്തികതയോട്‌ ഒത്തുപോകാൻ അവർക്ക്‌ വിഷമമൊന്നുമില്ല എന്നാണു ഈ സംവാദത്തിനു തിരഞ്ഞെടുത്ത മുസ്ലീം മതവെറിയൻ വിഷയം സൂചിപ്പിക്കുന്നത്‌. ( “ഹിന്ദുക്കൾ എല്ലാം കൊലയാളികളോ ? “ എന്ന വിഷയം സംവദിക്കാൻ എസ്സെൻസ്‌ ഗ്ലോബലിനോ കെ വൈ എസ്സിനോ ധൈര്യമുണ്ടാവില്ല എന്ന് നമുക്കറിയാം )

എന്നാൽ ഞങ്ങൾക്ക്‌ ഈ രക്തത്തിൽ പങ്കില്ല.

ഡോ അരുൺ എൻ എം
പ്രസിഡന്റ്‌
യുക്തിവാദി സംഘം

14/10/2025
നാളെയാണു ഏവർക്കും സ്വാഗതം !
30/08/2025

നാളെയാണു

ഏവർക്കും സ്വാഗതം !

22/08/2025

ആഗസ്റ്റ്‌ 31 ഞായറാഴ്ച പാലക്കാട്‌ !
ഏവർക്കും സ്വാഗതം !

Address

Palghat
678102

Alerts

Be the first to know and let us send you an email when Yukthivaadi Sangham Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Yukthivaadi Sangham Palakkad:

Share