ABVP Palakkad

ABVP Palakkad Official Handle of ABVP
Palakkad District Committee Its growth process was slow and sporadic in the first few years but it picked up after Prof.

The ABVP was started soon after independence with the objective of channelising students’ energies in the task of national reconstruction by a group of students and teachers who drew their inspiration from the RSS, the premier nationalist organisation of the country. Yeshwantrao Kelkar, a lecturer in Bombay, became its main organiser in 1958. He was its real architect and builder. As a consequence

of singe-minded devotion of Prof. Kelkar, who passionately tried to build up this organisation till his death in 1987, the ABVP is what it is today. The uniqueness of the Parishad lies in the fact that it has emerged as a stable organisation of floating population of students. Perhaps no social organisation has its members changing so quickly and regularly as the ABVP has. Despite this handicap, the ABVP has gained strength day by day. In all probability, the ABVP is the only example of its type throughout the world. Another unique feature of the organisation is that though it is a student organisation in every respect, the teachers also take an active part in its functioning. Ever since its inception teachers have been deeply involved in building up the organisation and they comprise the permanent component of the membership. What distinguishes the ABVP from other organisations is the fact that it is a full-fledged and regular student organisation which has evolved a distinct philosophy and role for a student organisation and which organises multifarious activities to fulfill its objective of national reconstruction. So far as ABVP’s contribution in the national life is concerned it can be said with pride that apart from organising a lot of constructive and meaningful activities and helping to solve the problems

Related to student and educational field, the Parishad has played an important role in highlighting and solving larger problems of the country. The thoughts and ideals of the ABVP on educational change can prove as valuable assets for any educational ministry or department. Be it the issue of terrorism in Kashmir or of infiltration of foreigners into Assam and border states, or the issue of reservation and Mandal recommendations or the gigantic task of integrating north-eastern citizens with those of the other parts of the country or the problem of unemployment and economic reconstruction of the country or the fight against social inequalities or the calamity of earthquake in Marathwada, the ABVP has never been found wanting both on the plains of thinking and action. The ABVP today has a cadre of socially committed workers who are capable of undertaking any challenging task. The coming days would witness a more active, meaningful and effective participation by the ABVP in the task of national reconstruction and the country and its citizens would feel proud of such a role of the ABVP.

സെപ്റ്റംബർ 05, സ്വ.സച്ചിൻ ഗോപാൽ ബലിദാന ദിനം..ABVP മെമ്പർഷിപ്പ് നൽകുന്നതിനിടയിൽ കണ്ണൂർ പള്ളിക്കുന്ന് സ്‌കൂളിനുമുന്നിൽ വച്...
05/09/2026

സെപ്റ്റംബർ 05, സ്വ.സച്ചിൻ ഗോപാൽ ബലിദാന ദിനം..

ABVP മെമ്പർഷിപ്പ് നൽകുന്നതിനിടയിൽ കണ്ണൂർ പള്ളിക്കുന്ന് സ്‌കൂളിനുമുന്നിൽ വച്ച് 2012 ജൂലൈ മാസം ആറിനാണ് ഇസ്ലാമിക മതമൗലികവാദികളുടെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടുകാരുടെ ആസൂത്രിത ആക്രമണത്തിൽ സച്ചിൻ ഗോപാലിന് മാരകമായി കുത്തേറ്റത്.

മതതീവ്രവാദ ക്യാമ്പുകളിൽ പരിശീലനം ലഭിച്ച ഭീകരസംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സച്ചിനെ രണ്ടുമാസം നീണ്ട ആശുപത്രി ചികിത്സക്കും രക്ഷിക്കാനായില്ല. സെപ്റ്റംബർ അഞ്ചിന് സച്ചിന്റെ ഭൗതിക വിയോഗം സംഭവിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇസ്ലാമിക മതമൗലികവാദികൾ കൊലപ്പെടുത്തുന്ന രണ്ടാമത്തെ എ.ബി.വി.പി പ്രവർത്തകനായിരുന്നു സച്ചിൻ ഗോപാൽ.

2018 ൽ വർഗ്ഗീയത തുലയട്ടെ എന്നുചിലർ നാടാകെ ചുവരെഴുതി നടന്നപ്പോഴും അതിന്റെ മറപറ്റി സച്ചിൻ ഗോപാൽ വധക്കേസിലെ സാക്ഷിക്ക് പോലീസ് ഭീഷണിയുണ്ടായത് കമ്മ്യൂണിസ്റ്റ് - ഇസ്ലാമിസ്റ്റ് ബാന്ധവത്തിന്റെ പ്രത്യക്ഷ സാക്ഷ്യമായിരുന്നു. മതഭീകരരുടെ ആസൂത്രിത ആക്രമണങ്ങളിൽ ബലിദാനികളായ ദേശീയതയുടെ പ്രചാരകർ. അവരുടെ ജീവത്യാഗം വെറുതെയാകില്ല. മതഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. അവരുടെ പ്രവർത്തനം ഞങ്ങളിലൂടെ തുടർന്നുകൊണ്ടേയിരിക്കും.
അവരുടെ ശബ്ദം ഞങ്ങളിലൂടെ മുഴങ്ങിക്കൊണ്ടേയിരിക്കും. ഒരല്പം പോലും നിലയ്ക്കാതെ, ഇടറാതെ തന്നെ..

മായവിട്ടുണരു... മാനവനായി വളരു...ഏവർക്കും ശ്രീകൃഷ്‌ണ ജയന്തി ആശംസകൾ.
04/09/2026

മായവിട്ടുണരു... മാനവനായി വളരു...

ഏവർക്കും ശ്രീകൃഷ്‌ണ ജയന്തി ആശംസകൾ.

സ്ത്രീകളെ പൊതുഇടങ്ങളിൽ നിന്ന് മാറ്റിനിർത്താനുള്ള മതമൗലികവാദികളായ സമസ്ത കാന്തപുരം വിഭാഗത്തിന്റെ  നിർദേശങ്ങൾ തികച്ചും സ്ത്...
29/08/2026

സ്ത്രീകളെ പൊതുഇടങ്ങളിൽ നിന്ന് മാറ്റിനിർത്താനുള്ള മതമൗലികവാദികളായ സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിർദേശങ്ങൾ തികച്ചും സ്ത്രീ വിരുദ്ധവും അപലപനീയവുമാണ്: എബിവിപി

കേരളത്തിലെ ഇസ്‌ലാമിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളെ പൊതുഇടങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്ന തരത്തിൽ ഉയർന്നുവന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിർദേശങ്ങൾ കാലാനുസൃതമല്ലാത്ത സ്ത്രീവിരുദ്ധ ചിന്തയുടെ പ്രതിഫലനമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. അശ്വതി.

സ്ത്രീകളുടെ വസ്ത്രധാരണം, പൊതുഇടങ്ങളിലെ സാന്നിധ്യം, സാമൂഹിക ഇടപെടലുകൾ എന്നിവയിൽ മതത്തിന്റെ പേരിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. കാന്തപുരം വിഭാഗത്തിന്റെ ഇത്തരം നിലപാടുകൾക്ക് സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസം മുസ്‌ലിം പെൺകുട്ടികൾ ഓണാഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന തരത്തിൽ ഒരു മതപണ്ഡിതനിൽ നിന്നുണ്ടായ നിർദേശവും. ഒരു സ്ത്രീ എങ്ങനെ ജീവിക്കണം, എവിടെ പോകണം, ആരുമായി ഇടപഴകണം എന്നത് ഏതെങ്കിലും മതനേതൃത്വത്തിന്റെയോ സംഘടനയുടെയോ കൽപ്പനയ്ക്ക് വിധേയമാകേണ്ട കാര്യമല്ല.

സ്ത്രീകൾക്ക് പൊതുഇടങ്ങളിൽ പോലും ഇടമില്ലെന്ന് പറയുന്ന ചിന്താഗതിക്ക് മുന്നിൽ, ഓപ്പറേഷൻ സിന്ദൂറിൽ രാജ്യത്തിന്റെ സുരക്ഷാ ദൗത്യത്തിന്റെ കാര്യങ്ങൾ രാജ്യത്തോട് വിശദീകരിക്കാൻ മുന്നിലെത്തിയത് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിംഗും ആയിരുന്നു ,19-കാരിയായ ദിവ്യ ദേശ്മുഖ് 2025 FIDE വനിതാ ലോകകപ്പ് സ്വന്തമാക്കി, ഈ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആദ്യ ഇന്ത്യൻ താരവുമായി മാറി. 2026 കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യ നേടിയ 13 സ്വർണങ്ങളിൽ 8 എണ്ണം ബോക്സിംഗ്, ഭാരോദ്വഹനം, ജൂഡോ, പാരാ അത്‌ലറ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ വനിതാ താരങ്ങളാണ് നേടിയത്. ഇത്തരത്തില്‍ രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അഭിമാനമായി നിൽക്കുന്ന ഇന്ത്യൻ വനിതകൾ നൽകുന്ന മറുപടി അതിലും ശക്തമാണ്.
മതത്തിന്റെ പേരിൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പരിമിതപ്പെടുത്തുന്ന സമീപനങ്ങളെ ശക്തമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

അതേസമയം, ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉയരുമ്പോൾ പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പലരുടെയും തിരഞ്ഞെടുത്ത മൗനം ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.
കേരളത്തിന്റെ പെൺമക്കളോട് എവിടെ പോകണം എന്ന് കൽപ്പിക്കുന്നതിന് പകരം, അവർക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസവും തൊഴിലും സാമൂഹിക ജീവിതവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് വേണ്ടത്. സ്ത്രീകളെ നിയന്ത്രിക്കുകയല്ല, ശാക്തീകരിക്കുകയാണ് ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷ്യം എന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

'സൂര്യന്‍ ഉദിക്കുമ്പോള്‍ ഇരുട്ട് മാറിപ്പോകുന്നതുപോലെ അറിവുദിക്കുമ്പോള്‍ അജ്ഞതയും മാറിപ്പോകുന്നു’..അജ്ഞതയാല്‍ ഇരുട്ടുമൂടി...
28/08/2026

'സൂര്യന്‍ ഉദിക്കുമ്പോള്‍ ഇരുട്ട് മാറിപ്പോകുന്നതുപോലെ അറിവുദിക്കുമ്പോള്‍ അജ്ഞതയും മാറിപ്പോകുന്നു’..
അജ്ഞതയാല്‍ ഇരുട്ടുമൂടിയ കേരളക്കരയെ അറിവിന്റെ പൊന്‍കിരണങ്ങള്‍ വീശി വെളിച്ചമേകിയ ശ്രീനാരായണ ഗുരുവിന്റെ 170-ാം ജന്മദിനമാണ് ഇന്ന്..

ജാതി ചോദിക്കുകയോ പറയുകയോ ചെയ്യരുതെന്ന് എല്ലാവരെയും പഠിപ്പിച്ച യുഗപുരുഷന്റെ ജനനം കൊല്ലവര്‍ഷം 1030-ആണ്ട് ചിങ്ങമാസം 14-ാം തീയതി പ്രഭാതത്തില്‍ ചതയം നക്ഷത്രത്തിലാണ്. ഓണത്തെ കുറിച്ചുള്ള ഐതിഹ്യമാലയില്‍ മഹാബലി ഉത്രാടദിനത്തില്‍ വന്നു ചതയം നാളില്‍ തിരിച്ചു പോകുന്നതായാണ് പറയുക. അങ്ങനെ വരുമ്പോള്‍ സമത്വത്തിനും ഐക്യത്തിനും വേണ്ടി മാവേലി നിയോഗിച്ച യുഗപുരുഷനായാണ് ഗുരുദേവനെ കരുതേണ്ടത്. ‘മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാം ഒന്നുപോലെ’ കഴിഞ്ഞിരുന്ന കാലത്ത് മാവേലിയുടെ അഭാവത്തില്‍ മനുഷ്യരെ ഒരുമയിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ ദൈവത്തിനാല്‍ നിയോഗിക്കപ്പെട്ട മഹാത്മാവാണ് ശ്രീനാരായണ ഗുരു..

ശ്രീനാരായണ ഗുരുവിന്റെ ജീവിതം കേരളത്തിന്റെ നവോത്ഥാനത്തിന്റെ ചരിത്രകഥ കൂടിയാണ്. വിദ്യയും ക്ഷേത്ര ദര്‍ശനവും അധസ്ഥിതര്‍ക്ക് നിഷേധിച്ചിരുന്ന കാലത്ത് വിദ്യയ്‌ക്കും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിയ യുഗപുരുഷന്‍. ദാര്‍ശനിക ചിന്തയിലൂടെ അധസ്ഥിതരുടെ ഇടയില്‍ അറിവിന്റെ വെളിച്ചം വീശാന്‍ മഹാത്മാവിന് കഴിഞ്ഞു. ഇന്ന് ജാതി വ്യത്യാസമില്ലാതെ ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയുന്നെങ്കില്‍ അത് ഈ മഹാത്മാവിന്റെ തളരാത്ത പോരാട്ടത്തിന്റെ ഫലമാണ്. സത്യവും ധര്‍മ്മവും അഹിംസയും മാത്രം പിന്‍തുടര്‍ന്ന് യുഗപുരുഷന്‍ പടുത്തുയര്‍ത്തിയത് അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു കേരള സമൂഹത്തെയായിരുന്നു.

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്കായി ദേവാലയങ്ങളും വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്കായി വിദ്യാലയങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. അരുവിക്കരയില്‍ ആദ്യ ശിവ പ്രതിഷ്ഠ നടത്തി അവര്‍ണര്‍ക്ക് അന്യം നിന്നിരുന്ന ആരാധനാ സ്വാതന്ത്ര്യം നേടിക്കൊടുത്തു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനെന്ന’ മഹത്തായ ദര്‍ശനം കേരളജനതയെ പഠിപ്പിച്ചു. അവര്‍ണരുടെ മേല്‍ കാലാകാലങ്ങളായി അടിച്ചേല്‍പ്പിച്ചിരുന്ന തൊട്ടുകൂടായ്മയെയും തീണ്ടിക്കൂടായ്മയെയും സധൈര്യം നേരിടാന്‍ അദ്ദേഹം മുന്നോട്ടു വന്നു. വിദ്യയിലൂടെ മാത്രമെ നവോത്ഥാനം ലക്ഷ്യമാക്കാന്‍ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ണര്‍ക്കായി വിദ്യാലയങ്ങള്‍ തുറന്നു. ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുവെന്ന്’ സമൂഹത്തോടായി ശ്രീനാരായണഗുരു പറഞ്ഞു.

കണ്ണാടി പ്രതിഷ്ഠയും ഓങ്കാരവും ദീപവും ശാരദാമഠവും പ്രതിഷ്ഠകളില്ലാത്ത അദൈ്വതാശ്രമവും സ്ഥാപിച്ച് കേരളകരയ്‌ക്ക് പരബ്രഹ്മ ചൈതന്യമേകി. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. ജാതിയുടേയും മതത്തിന്റെയും അയിത്തത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ ഇന്ന് കേരളജനത ഒരുമയോടെ കഴിയുന്നതിന് ശ്രീനാരായണ ഗുരു വഹിച്ച പങ്ക് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല..

ചതയദിനാശംസകൾ..

ആഗസ്റ്റ് 28മഹാത്മാ അയ്യങ്കാളി ജയന്തി"പാഠമില്ലെങ്കിൽ പാടത്തേക്കില്ല" എന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ആദ്യത്തെ കർഷക സമരം സംഘ...
28/08/2026

ആഗസ്റ്റ് 28
മഹാത്മാ അയ്യങ്കാളി ജയന്തി
"പാഠമില്ലെങ്കിൽ പാടത്തേക്കില്ല" എന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം വിദ്യാഭ്യാസമായിരുന്നു. അതിന്റെ ഗുണം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. മഹാത്മാവിന്റെ പ്രവർത്തനങ്ങളിലെല്ലാം ആ ബോധ്യമുണ്ടായിരുന്നു.
മൃഗങ്ങൾക്ക് പോലും സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്ന വീഥികളിൽ സാധുജനങ്ങൾക്ക് വഴിനടക്കാനുള്ള അവകാശത്തിനായി വില്ലുവണ്ടിയിലേറി ജാതീയതയുടെ കോട്ടക്കൊത്തളങ്ങളിൽ മിന്നൽപ്പിണറായി മാറിയ പേരാണ്, നവോത്ഥാനത്തിന്റെ സൂര്യതേജസ്സാണ് മഹാത്മാ അയ്യൻകാളി.
ഒരു പിടി സ്‌മൃതിപുഷ്പങ്ങൾ അർപ്പിക്കാം..

രക്ഷാബന്ധൻ, കാലാതീതമായ ഐക്യസന്ദേശം...1893 ലെ ചിക്കാഗോ മത മഹാസമ്മേളനത്തിൽ ഭാരതപുത്രനായ സ്വാമി വിവേകാനന്ദനിലൂടെ ലോകം ശ്രവി...
28/08/2026

രക്ഷാബന്ധൻ, കാലാതീതമായ ഐക്യസന്ദേശം...

1893 ലെ ചിക്കാഗോ മത മഹാസമ്മേളനത്തിൽ ഭാരതപുത്രനായ സ്വാമി വിവേകാനന്ദനിലൂടെ ലോകം ശ്രവിച്ചത് വിശ്വസാഹോദര്യ സന്ദേശമാണ്. "അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ" എന്ന അഭിസംബോധനനയെ കരഘോഷത്തോടെയാണ് അന്ന് ലോകം സ്വീകരിച്ചത്...

ഭാരതത്തെ വിവേകാനന്ദ വാണികളിലൂടെ ലോകം അനുഭവിച്ചറിയുകയായിരുന്നു. മറ്റ് രാഷ്ട്രങ്ങൾ സ്വന്തം ജനതയ്ക്കും രാഷ്ട്രത്തിനും വേണ്ടി മാത്രം ചിന്തിച്ചപ്പോൾ, ലോകം കീഴടക്കി എന്ന് വെമ്പൽ കൊണ്ട പ്രത്യയശാസ്ത്രങ്ങൾ സാർവ്വദേശീയതയും, സമത്വവും ഒക്കെ മുദ്രാവാക്യങ്ങളാക്കി, അതേസമയം തന്നെ ഏകാധിപത്യ ഭരണങ്ങൾക്ക് കീഴിൽ സമാനതകളില്ലാത്ത മനുഷ്യക്കുരുതി നടത്തിയപ്പോൾ, എല്ലാകാലത്തും ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുന്ന, മുന്നോട്ടുപോകുന്ന ഭാരതം "വസുധൈവ കുടുംബകം" എന്ന വിശാലസങ്കല്പത്തിലൂടെ ലോകത്തെ മുഴുവൻ ഒരു തറവാടായി കണ്ട് വിശ്വനന്മയ്ക്ക് വേണ്ടി ചിന്തിച്ചു, നിലകൊണ്ടു. അതുതന്നെയാണ് ഭാരതത്തിന്റെ ദേശീയോത്സവങ്ങളിൽ പ്രധാനമായ രക്ഷാബന്ധന്റെ സന്ദേശവും...

പൗരാണികവും ചരിത്രപരവുമായ നിരവധി പ്രാധാന്യങ്ങൾ രക്ഷാബന്ധനുണ്ട്. പ്രതിസന്ധിയുടെ നാളുകളിൽ പ്രതീക്ഷയുടെ പൊൻകണികയായി ഈ പട്ടുനൂൽബന്ധനം മാറിയതിന്റെ നിരവധി സാക്ഷ്യങ്ങളുണ്ട്. ഐതിഹാസികമായ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളിലും ആ സാക്ഷ്യത്തിന്റെ സ്വാധീനമുണ്ടായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് സ്വയംവിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷുകാർ ഭാരതവിഭജനത്തിന്റെ വിത്തുപാകി, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രത്തിന്റെ ഭാഗമായി 1905 ൽ മതാടിസ്ഥാനത്തിൽ ബംഗാളിനെ രണ്ടായി വിഭജിച്ച് കൊണ്ട് ബംഗാൾ വിഭജനം പ്രഖ്യാപിക്കുന്നു...

എന്നാൽ തുടർന്നുള്ള നാളുകൾ നിർണായകമായിരുന്നു. പുണ്യമയിയായ ശ്രാവണ മാസത്തിൽ ഗംഗാസ്നാനം നടത്തി സർവ്വരും കാളീഘട്ടിൽ വന്ന് രാഖി ബന്ധിക്കട്ടെ. രവീന്ദ്രനാഥ ടാഗോറും തിലകനും ചേർന്ന് നൽകിയ ആശയം അതായിരുന്നു. ബാല ഗംഗാധര തിലകനും ടാഗോറും അരവിന്ദ ഘോഷുമൊക്കെ മുന്നിൽ നിന്നപ്പോൾ അതൊരു മഹാഭേരിയുടെ തുടക്കമായി. സമീപകാലത്ത് കാണാതിരുന്ന ദേശീയ ഐക്യം രൂപംപ്രാപിച്ചു. ആയിരക്കണക്കിന് ദേശസ്നേഹികൾ, അവരിൽ ഹിന്ദുക്കളുണ്ട്, മുസൽമാൻമാർ, സിഖുകാർ ഏവരും ഗംഗയിൽ മുങ്ങിനിവർന്നു. കാളീഘട്ടിലെ പുണ്യഭൂമിയിൽ അവിഭക്ത വംഗനാടിനായി അവർ സങ്കല്പം നടത്തി പരസ്‌പരം ദേശസ്നേഹത്തിന്റെ പട്ടുനൂൽ ബന്ധിച്ചു. അതൊരുജ്വല ദേശീയ മുന്നേറ്റമായി മാറുകയായിരുന്നു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് മുട്ടുമടക്കേണ്ടി വന്നു എന്നത് ചരിത്രമാണ്. രക്ഷാബന്ധന്റെ സാഹോദര്യ സ്പർശത്തിൽ ബ്രിട്ടീഷുകാർ പാകിവളർത്തിയ വർഗ്ഗീയതയുടെ വിഷവൃക്ഷം വെന്ത് വെണ്ണീറാവുകയായിരുന്നു...

പൗരാണികതയിൽ തുടങ്ങി, ചരിത്രവഴികളിലൂടെ കടന്ന്, വർത്തമാനത്തിലെത്തി നിൽക്കുന്നു രക്ഷാബന്ധൻ എന്ന മഹത്തായ ആശയത്തിന്റെ പ്രയോഗം. ഇത്തരം അനേകം ആശയങ്ങളും സങ്കല്പങ്ങളും ആദർശങ്ങളുമാണ് നമ്മുടെ രാഷ്ട്രത്തെ മുന്നോട്ടുനയിക്കുന്നത്. ഇന്ത്യ നശിക്കും വരെ പോരാട്ടം തുടരും, ഭാരതത്തെ കഷ്ണം കഷ്ണമായി കീറിമുറിക്കും എന്നൊക്കെയുള്ള രാഷ്ട്രവിരുദ്ധ മുദ്രാവാക്യങ്ങൾ രാഷ്ട്ര നിർമാണത്തിന്റെ കേന്ദ്രങ്ങളാകേണ്ട കലാലയങ്ങളിൽ നിന്നുയരുമ്പോൾ രാഷ്ട്ര വിരുദ്ധതയുടെ വിഷബീജങ്ങളെ വെന്തു വെണ്ണീറാക്കാൻപോന്ന സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ അത്യന്തം തീക്ഷ്ണമായ നാളുകളിൽ ഖണ്ഡിതമായ ഭാരതഭൂവിനെ വീണ്ടും അഖണ്ഡിതമാക്കിത്തീർത്ത രക്ഷാബന്ധന്റെ സന്ദേശം എങ്ങും ഒഴുകിപ്പടരട്ടെ...

ഐക്യം ദൃഢമാകുമ്പോൾ ശിഥിലീകരണത്തിന്റെ വിഷ ബീജങ്ങൾ അപ്രത്യക്ഷമാകും. ഭാരതത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ, അഖണ്ഡത നിലനിർത്താൻ ഓരോ ഭാരതീയനിലും ഉജ്വലമായ ദേശീയ വികാരം ഉണർത്തേണ്ടിയിരിക്കുന്നു. ഭവ്യമായ ഭാവന സൃഷ്ടിക്കേണ്ടിയിരിക്കുന്നു. നാം ഓരോരുത്തരും പരസ്പരം നൽകുന്ന ഉറപ്പാകണം ഭാരതത്തിന്റെ ഐക്യം. ആ വിശ്വാസദാർഢ്യത്തിൽ നമുക്ക് മുന്നേറാൻ കഴിയണം. ഐക്യത്തിന്റെയും സാമൂഹിക ഒരുമയുടെയും പ്രതീകമായി രക്ഷാബന്ധൻ മാറട്ടെ...

ഏവർക്കും രക്ഷാബന്ധൻ ആശംസകൾ...

ഓണക്കാലത്തിന്റെ സാന്ത്വനവും ഐക്യവും താങ്കൾക്കും കുടുംബത്തിനും അനുഗ്രഹമായി നിറയട്ടെ. ഏവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന...
26/08/2026

ഓണക്കാലത്തിന്റെ സാന്ത്വനവും ഐക്യവും താങ്കൾക്കും കുടുംബത്തിനും അനുഗ്രഹമായി നിറയട്ടെ. ഏവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഹൃദയം നിറഞ്ഞ
ഓണാശംസകൾ

കേരള സർവ്വകലാശാല സപ്ലിമെന്ററി/റീവാല്യുവേഷൻ, റിഫണ്ട് വിഷയങ്ങളിൽ ചാൻസലറുടെ അടിയന്തിര ഇടപെടൽ ഉറപ്പ് വരുത്തി ABVP. LLB വിദ്യ...
16/08/2026

കേരള സർവ്വകലാശാല സപ്ലിമെന്ററി/റീവാല്യുവേഷൻ, റിഫണ്ട് വിഷയങ്ങളിൽ ചാൻസലറുടെ അടിയന്തിര ഇടപെടൽ ഉറപ്പ് വരുത്തി ABVP.
LLB വിദ്യാർഥികളുടെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയത്തിൽ എബിവിപി നടത്തിവരുന്ന സമരത്തെ കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും സമയബന്ധിതമായ പുനർമൂല്യ നിർണയം, അതുമായി ബന്ധപ്പെട്ട റീഫണ്ട് നയം എന്നിവ ഉറപ്പാക്കുവാനുള്ള ഇടപെടൽ നടത്തണമെന്നും അഭ്യർത്ഥിച്ചു. പുനർ മൂല്യനിർണ്ണയത്തിൽ 5% ത്തിലധികം മാർക്ക് വ്യത്യാസമുണ്ടെങ്കിൽ റീഫണ്ട് അനുവദിക്കുന്ന രീതിയിൽ സർവകലാശാല നിയമത്തിൽ മാറ്റം വരുത്താൻ ചാൻസിലറുടെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടു.

കേരള, കാലടി സർവകലാശാല വിഷയങ്ങളിൽഅടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി പ്രതിനിധി സംഘം എബിവിപി പ്രതിനിധി സംഘ...
16/08/2026

കേരള, കാലടി സർവകലാശാല വിഷയങ്ങളിൽ
അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

എബിവിപി പ്രതിനിധി സംഘം ബഹുമാനപ്പെട്ട കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുമായി കൂടിക്കാഴ്ച നടത്തുകയും രണ്ട് വിഷയങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകുകയും ചെയ്തു.

കേരള സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചാൻസിലറായ ഗവർണറെ ധരിപ്പിച്ചു. LLB വിദ്യാർഥികളുടെ പുനർമൂല്യ നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയത്തിൽ എബിവിപി നടത്തിവരുന്ന സമരത്തെ കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും സമയബന്ധിതമായ പുനർമൂല്യ നിർണയം, അതുമായി ബന്ധപ്പെട്ട റീഫണ്ട് നയം എന്നിവ ഉറപ്പാക്കുവാനുള്ള ഇടപെടൽ നടത്തണമെന്നും അഭ്യർത്ഥിച്ചു. പുനർ മൂല്യനിർണ്ണയത്തിൽ 5% ത്തിലധികം മാർക്ക് വ്യത്യാസമുണ്ടെങ്കിൽ റീഫണ്ട് അനുവദിക്കുന്ന രീതിയിൽ സർവകലാശാല നിയമത്തിൽ മാറ്റം വരുത്താൻ ചാൻസിലറുടെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടു.

കാലടി ആദിശങ്കരാചാര്യ സർവകലാശാലയിൽ പ്രതീകാത്മകമായി വൈസ് ചാൻസർ ഡോ. സിസ്സാ തോമസിന്റെ ശവസംസ്കാര ചടങ്ങ് നടത്തിയ എസ്എഫഐ പ്രവർത്തകരുടെ അപരിഷ്കൃതമായ സമരഭാസത്തിനെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. കൂടാതെ ഇത്തരം സമരഭാസങ്ങൾ, ഒരു സർവകലാശാലകളിലും ഇനി അനുവദിക്കാതിരിക്കാനുള്ള നിർദേശങ്ങളും ചാൻസിലറുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

എബിവിപി സംസ്ഥാന അധ്യക്ഷൻ ഡോ. വൈശാഖ് സദാശിവൻ, സംസ്ഥാന സംഘടന സെക്രട്ടറി എൻസിടി ശ്രീഹരി, തിരുവനന്തപുരം വിഭാഗ് സംഘടന സെക്രട്ടറി കെ.എം വിഷ്ണു, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബി.എസ് അഭിനന്ദ് എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് ചാൻസിലറായ ഗവർണറെ കണ്ടത്.


കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം ഒരു പിടപ്പായി ചങ്കിൽ കുടുങ്ങുമ്പോഴും വന്ദേമാതരം മുഴക്കിയോർ,ചുടുനിണം മണ്ണിലേക്ക് പടർന്ന് ...
14/08/2026

കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം ഒരു പിടപ്പായി ചങ്കിൽ കുടുങ്ങുമ്പോഴും വന്ദേമാതരം മുഴക്കിയോർ,
ചുടുനിണം മണ്ണിലേക്ക് പടർന്ന് ജീവൻ പറന്നകലുമ്പോഴും ഈ മണ്ണിനെ നെഞ്ചോട് ചേർത്തവർ,
പിറന്ന നാടിനെ ഒറ്റുകൊടുത്ത ഭർത്താകന്മാരുടെ തലയറുത്ത് മാറ്റിയ ഭാര്യമാർ,
സ്വന്തം പ്രതീക്ഷകളും സ്വപ്നങ്ങളും മനസിലടക്കി പൊന്നോമനകൾക്ക് പുഞ്ചിരി തൂകി അന്ത്യയാത്ര ചൊല്ലിയ മാതാക്കൾ,
കളിപന്തും, മധുര മിഠായിക്കും പകരം വെടിക്കോപ്പും ചാട്ടവാറുകളും സ്വീകരിച്ച ബാല്യങ്ങൾ,
ഭാരതാംബയുടെ സ്വാതന്ത്ര്യം വരെ മരണത്തെ വധുവായി സ്വീകരിച്ച യൗവ്വനങ്ങൾ,
നമ്മുടെ സ്വാതന്ത്ര്യത്തിനായി ഒരു പുരുഷായുസ് കാരാഗൃഹങ്ങളിലൊടുക്കിയ വാർദ്ധക്യങ്ങൾ,
അവരുടെ സ്വപ്നങ്ങൾക്കും, ജീവിതങ്ങൾക്കും, ജീവനും മീതെ നമുക്ക് സ്വതന്ത്ര്യരായി ചവിട്ടി നടക്കാൻ...
ഒരു സ്വാതന്ത്ര്യ ദിനം കൂടെ.....

സ്വാതന്ത്ര്യദിനാശംസകൾ..


Address

Palghat

Alerts

Be the first to know and let us send you an email when ABVP Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP Palakkad:

Shortcuts

Share