ടീം തച്ചമ്പാറ

Directions

ടീം തച്ചമ്പാറ Team Thachampara - പാലക്കാട് ജില്ലയിലെ തച്ചമ്പാറയിൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവത്തിച്ചുവരുന്ന ചാരിറ്റി സംഘടനയാണ് ടീം തച്ചമ്പാറ 💓

രക്തദാനം മഹാദാനം... 💝🙏🏻
25/09/2025

രക്തദാനം മഹാദാനം... 💝🙏🏻

കാഴ്ച പരിമതരുടെ ഇന്ത്യൻ വനിത ക്രിക്കറ്റ് T20 വേൾഡ് കപ്പ് ടീമിൽ ഇടം നേടിയ തച്ചമ്പാറ സ്വദേശിനിയായ ജംഷീലയെ ടീം തച്ചമ്പാറ അന...
24/09/2025

കാഴ്ച പരിമതരുടെ ഇന്ത്യൻ വനിത ക്രിക്കറ്റ് T20 വേൾഡ് കപ്പ് ടീമിൽ ഇടം നേടിയ തച്ചമ്പാറ സ്വദേശിനിയായ ജംഷീലയെ ടീം തച്ചമ്പാറ അനുമോദിച്ചു...💝

പ്രിയപ്പെട്ടവരെ..,തച്ചമ്പാറ പഞ്ചായത്തിൽ രണ്ടാം വാർഡിൽ കൂറ്റമ്പാടത്ത് താമസിക്കുന്ന പുത്തൻവീട്ടിൽ ചന്ദ്രൻ (57 വയസ്സ് ) ഇരു...
20/09/2025

പ്രിയപ്പെട്ടവരെ..,

തച്ചമ്പാറ പഞ്ചായത്തിൽ രണ്ടാം വാർഡിൽ കൂറ്റമ്പാടത്ത് താമസിക്കുന്ന പുത്തൻവീട്ടിൽ ചന്ദ്രൻ (57 വയസ്സ് ) ഇരു വൃക്കകളും തകരാറിലായി ഒരു വർഷത്തിലധികമായി ചികിത്സയിലാണ്. പെരിന്തൽമണ്ണ MES ഹോസ്പിറ്റലിൽ ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്താണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. അത് കൂടാതെ അദ്ദേഹത്തിന്റെ കാലിൽ മുറിവ് ഉണ്ടാവുകയും ഷുഗർ കൂടിയത് മൂലം പഴുപ്പ് കയറി കാല് മുറിച്ചു മാറ്റേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. നാട്ടിലെ സന്നദ്ധ സംഘടനകളുടെയും, നല്ലവരായ സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതുവരെ അദ്ദേഹത്തിന്റെ ചികിത്സാ ചിലവുകളും മറ്റും നടന്നുപോയത്.

വളരെ ഗുരുതരാവസ്ഥയിൽ കഴിയുന്ന അദ്ദേഹത്തെ പാലക്കാട് ജില്ലാ ഹോസ്പിറ്റൽ കാണിക്കുകയും അവിടെനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും അവിടെ നിന്ന് തിരിച്ചയച്ചത് കൊണ്ട് ഇപ്പോൾ പെരിന്തൽമണ്ണ എംഇഎസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. അവരുടെ വീട് തകർന്നുവീഴാറായതുകൊണ്ട് മക്കളില്ലാത്ത അദ്ദേഹവും ഭാര്യയും വാടകവീട്ടിലാണ് താമസിക്കുന്നത്. സന്നദ്ധ സംഘടനകളുടെയും നാട്ടിലെ നല്ലവരായ സുമനസുകളുടെയും സഹായത്തോടെയാണ് ഇതുവരെ ഇവരുടെ ചികിത്സയും, മറ്റുകാര്യങ്ങളും നടന്നുപോയത്.

തുടർ ചികിത്സക്കും മറ്റുമായി ഭീമമായ തുക തന്നെ ഇവർക്ക് ആവശ്യമാണ്. ഈ സാഹചര്യം മനസിലാക്കി ഇവരെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനയായ ടീം തച്ചമ്പാറയുടെ നേതൃത്വത്തിൽ നിരാലംബരായവരെ എന്നും ചേർത്ത് നിർത്തിയിട്ടുള്ള നമ്മുടെ നാട്ടിലെ നല്ലവരായ സുമനസ്സുകളിൽ നിന്നും അദ്ദേഹത്തിന് വേണ്ടി ചികിത്സ സഹായനിധി സ്വരൂപിക്കുന്നു.

നിങ്ങളാൽ കഴിയുന്ന സഹായം നൽകിക്കൊണ്ട് സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തെയും നമുക്ക് ചേർത്ത് നിർത്താം...🙏🏻

ടീം തച്ചമ്പാറ 🫂💝

മരം കടപുഴകി വീണ് വീട് പൂർണമായും തകർന്ന കുടുംബത്തിന് ആവശ്യസാധനങ്ങളും ധനസഹായവും കൈമാറി.തച്ചമ്പാറ: സന്നദ്ധ സംഘടനയായ ടീം തച്...
31/07/2025

മരം കടപുഴകി വീണ് വീട് പൂർണമായും തകർന്ന കുടുംബത്തിന് ആവശ്യസാധനങ്ങളും ധനസഹായവും കൈമാറി.

തച്ചമ്പാറ: സന്നദ്ധ സംഘടനയായ ടീം തച്ചമ്പാറയുടെ നേതൃത്വത്തിൽ കുന്നംതിരുത്തിയിൽ താമസിക്കുന്ന കൊച്ചുകൃഷ്ണൻ കുടുംബ ഭവന പുനരധിവാസ സഹായനിധിയിലേക്ക് നല്ലവരായ സുമനസ്സുകളുടെ സഹായത്താൽ ₹42350/- രൂപ സമാഹരിക്കാനായി. ഈ തുകയിൽ നിന്ന് ഇവർക്ക് 1 കട്ടിൽ, 2 ബെഡ്, 1 ചാക്ക് അരി, അത്യാവശ്യം വേണ്ട പാത്രങ്ങളും മറ്റു സാധനങ്ങളും വാങ്ങിച്ചു നൽകുകയും, ബാക്കിയുള്ള തുകയായ ₹22000/ രൂപ കുടുംബത്തിന് കൈമാറുകയും ചെയ്തു. ആവശ്യഘട്ടത്തിൽ ഈ കുടുംബത്തെ സഹായിക്കാൻ തയ്യാറായ ഈ നാട്ടിലെ എല്ലാ നല്ലവരായ സുമനസ്സുകളെയും ടീം തച്ചമ്പാറയുടെ പേരിലും, ഈ കുടുംബത്തിന്റെ പേരിലുമുള്ള നന്ദിയും കൃത്യനതയും അറിയിക്കുന്നു... 💝🙏🏻

രക്തദാനം മഹാദാനം... ❤️ഇന്ന് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ രക്തം നൽകിയ ടീം തച്ചമ്പാറ മെമ്പർ ആയ രാജേഷ് ന്യൂ സാഗരയ്ക്ക് അ...
22/07/2025

രക്തദാനം മഹാദാനം... ❤️

ഇന്ന് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ രക്തം നൽകിയ ടീം തച്ചമ്പാറ മെമ്പർ ആയ രാജേഷ് ന്യൂ സാഗരയ്ക്ക് അഭിനന്ദനങ്ങൾ...💝

പായസ ചലഞ്ചിലേക്ക് സംഭാവന സ്വീകരിക്കുന്നു.അട 10kg_ ₹1600പാൽ 10L- ₹550പഞ്ചസാര 10kg_ ₹500സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ താഴെയ...
15/07/2025

പായസ ചലഞ്ചിലേക്ക് സംഭാവന സ്വീകരിക്കുന്നു.

അട 10kg_ ₹1600
പാൽ 10L- ₹550
പഞ്ചസാര 10kg_ ₹500

സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പറുകളിൽ കോൺടാക്ട് ചെയ്യണേ... 🙏🏻
9656767600
9495448809
9544314004

സഹായിച്ച സഹകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി നന്ദി നന്ദി... 🙏🏻
16/04/2025

സഹായിച്ച സഹകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി നന്ദി നന്ദി... 🙏🏻

ഈ വർഷത്തെ വിഷു കൈനീട്ടം നിർധനരായ രോഗികളെ സഹായിക്കുന്നതിനായി നൽകൂ...💓സഹായ മനസ്‌ക്കരായ എല്ലാ പ്രിയപ്പെട്ടവരും 100 രൂപ ചലഞ്...
14/04/2025

ഈ വർഷത്തെ വിഷു കൈനീട്ടം നിർധനരായ രോഗികളെ സഹായിക്കുന്നതിനായി നൽകൂ...💓

സഹായ മനസ്‌ക്കരായ എല്ലാ പ്രിയപ്പെട്ടവരും 100 രൂപ ചലഞ്ചിൽ പങ്കാളിയാവൂ....❤️‍🔥🙏🏻

രക്ത ദാനം....🩸മഹാ ദാനം.... 💓
13/04/2025

രക്ത ദാനം....🩸
മഹാ ദാനം.... 💓

പ്രണാമം... 🙏🏻
21/01/2025

പ്രണാമം... 🙏🏻

Address

Thachampara PO
Palghat
678593

Website

Alerts

Be the first to know and let us send you an email when ടീം തച്ചമ്പാറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share