Nanma Charitable Society, Pazhambalacode

Nanma Charitable Society, Pazhambalacode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nanma Charitable Society, Pazhambalacode, Charitable organisation, Nanma Charitable Society. Pazhambalacode PO, Palghat.

23/06/2023
ലാഡര്‍ 2023 - അവധിക്കാല പഠന ക്യാമ്പിന് വിജയകരമായ പരിസമാപ്തിപഴമ്പാലക്കോട്ടെ വിദ്യാർത്ഥികൾക്കായിനന്മ ചാരിറ്റബിള്‍ സൊസൈറ്റി...
03/06/2023

ലാഡര്‍ 2023 - അവധിക്കാല പഠന ക്യാമ്പിന് വിജയകരമായ പരിസമാപ്തി

പഴമ്പാലക്കോട്ടെ വിദ്യാർത്ഥികൾക്കായി
നന്മ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച നാല് ദിവസത്തെ അവധിക്കാല പഠന ക്യാമ്പ് വിജയകരമായി സമാപിച്ചു

സിജി പാലക്കാട് ചാപ്റ്ററുമായി സഹകരിച്ച് നടത്തിയ ലാഡർ ക്യാമ്പ് വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും അവതരിപ്പിച്ച വിഷയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. വിവിധ വിഷയങ്ങളിൽ കഴിവുറ്റ ഫാക്കൽറ്റികളാണ് ക്ലാസ് എടുത്തത്. വിജയത്തിലേക്കുള്ള വഴി, പേർസണാലിറ്റി ഡവലപ്പ്മെൻ്റ്, ഗോൾ സെറ്റിങ്സ്, മോറൽ സ്റ്റഡീസ്, ലഹരിക്കെതിരെ.. തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്. സമാപന ദിവസം കാഞ്ഞിരപ്പുഴയിലേക്ക് ടൂർ നടത്തി.

പഴമ്പാലക്കോട് എസ് എം എം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സുമ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു എസ് എം എം ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫിറോസ് മാസ്റ്റർ, ഡോ.കബീർ, അബ്ബാസ്. മൂപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

നന്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി അബ്ദുറഹ്മാൻ ഹസനാർ സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ വകുപ്പ് കൺവീനർ അബ്ദുൽ മൻസൂർ, ട്രഷറർ മുഹമ്മദ് അബ്ദുള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അംഗങ്ങളായ റഹ്മത്ത് മുഹമ്മദ്, റാബിയ യൂസഫ്, സാജിത അബ്ദുൽ കരീം, സുബൈദ ഷരീഫ്, അബ്ബാസ് മരതക്കോട്, ബഷീർ കിഴക്കുമുറി എന്നിവർ പരിപാടി നിയന്ത്രിച്ചു.

ജനസേവന - ജീവകാരുണ്യ - വിദ്യാഭ്യാസ മേഖലകളില്‍  സ്തുത്യര്‍ഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പഴമ്പാലക്കോട് നന്മ ചാരിറ്റബിള...
29/01/2023

ജനസേവന - ജീവകാരുണ്യ - വിദ്യാഭ്യാസ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പഴമ്പാലക്കോട് നന്മ ചാരിറ്റബിള്‍ സൊസൈറ്റി 3 ാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു.
തരൂര്‍ പള്ളി ജംഗ്‌ഷനില്‍ നടത്തിയ 3 ാം വാര്‍ഷികം തരൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ ഷക്കീര്‍ ഉദ്ഘാടനം ചെയ്തു. സംഘടന നിര്‍മ്മിച്ചു നല്‍കിയ മൂന്നാമത്തെ വീട് ഉദ്ഘാടകനില്‍ നിന്ന് ഷഹാന കിഴക്കുമുറി ഏറ്റുവാങ്ങി.
പഴമ്പാലക്കോട്ടുകാർക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത സംഘമായ നന്മ ചാരിറ്റബിള്‍ സൊസൈറ്റി നടത്തുന്ന വൈവിധ്യ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ നാടിന്റെകൂടെ ആവശ്യമാണെന്ന് ഉദ്‌ഘാടകന്‍ പറഞ്ഞു. അസൂയാലുക്കളുടെ അസൂയയെ അതിജയിച്ച് മുന്നേറാന്‍ നന്മക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
തരൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി മനോജ് കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയും നന്മ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നടത്തുകയും ചെയതു. കുഞ്ഞാലി മരക്കാര്‍ ഏറ്റുവാങ്ങി.
വാര്‍ഡ് മെമ്പര്‍ ചെന്താമരാക്ഷൻ ആശംസ അര്‍പ്പിച്ച് സംസാരിക്കുകയും ഓര്‍ഫന്‍ സ്കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. അബ്ബാസ് മാരുതക്കോട് ചെക്ക് ഏറ്റുവാങ്ങി. പഴമ്പാലക്കോട് എസ്.എം.എം ഹൈസ്കൂള്‍ മുന്‍ ഹെഡ് മാസ്റ്റര്‍ ശിവരാമകൃഷ്ണന്‍ മാഷ് ആശംസ അര്‍പ്പിച്ച് സംസാരിക്കുകയും അഗതി - വിധവാ പെൻഷൻ കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. സക്കീര്‍ മൂപ്പന്‍ ഏറ്റുവാങ്ങി.
മൂന്ന് വര്‍ഷമായി നന്മ ചാരിറ്റബിള്‍ സൊസൈറ്റി നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട്‌ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ഹസനാര്‍ പ്രഭാഷണം നിര്‍വഹിച്ചു.
എസ്.എം.എം ഹൈസ്കൂള്‍ മാനേജർ ജോൺ മാഷ്, ശങ്കരന്‍കുട്ടി ഏട്ടന്‍, ഇബ്രാഹീം സഫ എന്നിവർ വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
നന്മ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ട്രഷറര്‍ മുഹമ്മദ് അബ്ദുല്ല സ്വാഗതവും വിദ്യഭ്യാസ വകുപ്പ് കണ്‍വീനര്‍ അബ്ദുല്‍ മന്‍സൂര്‍ നന്ദിയും പറഞ്ഞു. ഹാമിദ് അബ്ദു റഹ്മാന്‍ പ്രാർത്ഥന നടത്തി. താങ്കപ്പേട്ടന്‍, പോൾ ഏട്ടന്‍, സഹദ്, മാധവേട്ടന്‍, ഗ്രേസി ടീച്ചര്‍ എന്നിവർ സന്നിഹിതരായിരുന്നു.

Address

Nanma Charitable Society. Pazhambalacode PO
Palghat
678544

Website

Alerts

Be the first to know and let us send you an email when Nanma Charitable Society, Pazhambalacode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nanma Charitable Society, Pazhambalacode:

Share