18/08/2026
അധ്യാപകരുടെ ഓൺ ലൈൻ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കുക,
സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ തുക കാലോചിതമായി ഉയർത്തുക,
KTET ന്റെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന
പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കുക,
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
കെ എസ് ടി എ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായ്‌ഹാന ധർണ്ണ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം. എ. അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം സ : K. പ്രസാദ്, K. ഗീത എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് എ. എം. അജിത്
അധ്യക്ഷത വഹിച്ച യോഗത്തിന്
ജില്ലാ സെക്രട്ടറി K. അജില സ്വാഗതവും ട്രഷറർ പ്രദീപ്. G നന്ദിയും പറഞ്ഞു.