26/03/2024
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക -കെ ജി ഒ എ ജില്ലാ സമ്മേളനം
ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കെ ജി ഒ എ 43 –ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കെ ജി ഒ എ ജില്ലാ സെന്ററില്‍ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി എസ് ആശാദീപ് അധ്യക്ഷയായി. കേന്ദ്ര കോണ്‍ഫെഡറേഷന്‍ നേതാവ് സുരേഷ്ബാബു, കെ ജി ഒ എ സംസ്ഥാന പ്രസിഡണ്ട് ഡോ എം എ നാസര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി സുധാകരൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ സിജി സോമരാജൻ, ഡോ പി ശ്രീദേവി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി. സെയ്തലവി, കെ ആർ രാജേന്ദ്രൻ, നവനീത് കൃഷ്ണന്‍, എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി പി ബി പ്രീതി സ്വാഗതവും, എ ഉല്ലാസ് നന്ദിയും പറഞ്ഞു. എസ് മഹേഷ് കുമാർ രക്തസാക്ഷി പ്രമേയവും, ട്രഷറർ സി എ ശ്രീനിവാസന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ സിജി സോമരാജൻ സംഘടനാ പ്രമേയം അവതരിപ്പിച്ചു. തുടർന്ന് നടന്ന പൊതുചർച്ചയിൽ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് എസ് ഗുരുവായൂരപ്പൻ, നൌഫൽ പി, രാഹുൽ വി ജെ, അസ്കർ അലി, ഷംല ബി, ചന്ദ്രലാൽ വി സി, ദിനേഷ് കെ, അഭിജിത് കെ ദീപക്, മുരളി ആർ, ഡോ ശ്രീതാര, ഉണ്ണികൃഷ്ണൻ പി എന്നിവർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി സുധാകരൻ ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി ബി പ്രീതി ഭാവി പരിപാടികൾ അവതരിപ്പിച്ചു. ക്രെഡൻഷ്യൽ റിപ്പോർട്ട് സി വേലായുധൻ അവതരിപ്പിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച ജില്ലാ കമ്മറ്റി അംഗം ബി പ്രേംകുമാർ, എ പി ഉണ്ണികൃഷ്ണൻ എന്നിവർക്ക് സമ്മേളനത്തിൽ റഫറൻസ് നൽകി ആദരിച്ചു.
ഇന്ത്യയുടെ ഫെഡറൽ ഘടന തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുക സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുക, വർഗീയതയ്ക്കും മതഭീകരവാദത്തിനും എതിരെയുള്ള വർഗ്ഗ ഐക്യം ശക്തിപ്പെടുത്തുക മതനിരപേക്ഷത സംരക്ഷിക്കുക, കേന്ദ്രസർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ അണിചേരുക, ഇന്ത്യയുടെ ഭരണഘടനയും ബഹുസ്വരതയും കാത്തുസൂക്ഷിക്കുക മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുക, കേരള സർക്കാരിൻറെ ജനപക്ഷ വികസന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുക തുടങ്ങി 17 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ആശാദീപ് ടി എസ് പ്രസിഡണ്ട്, പി ബി പ്രീതി സെക്രട്ടറി
കെജിഒഎ ജില്ലാ സെന്ററില്‍ ചേര്‍ന്ന 43-ാം ജില്ലാ സമ്മേളനം ജില്ലാ പ്രസിഡണ്ടായി ആശാദീപ് ടി എസിനെയും (വൈസ് പ്രിൻസിപ്പൽ നഴ്സിംഗ് സ്കൂൾ പാലക്കാട്), സെക്രട്ടറിയായി പി ബി പ്രീതിയെയും (സെക്രട്ടറി സ്പോർട്സ് കൌൺസിൽ പാലക്കാട്) തെരെഞ്ഞെടുത്തു. സി എ ശ്രീനിവാസൻ (ഫീൽഡ് ഓഫീസർ ആർ പി ചെക്പോസ്റ്റ് മുതലമട) ആണ് ട്രഷറര്‍. വൈസ് പ്രസിഡണ്ടുമാരായി ഡോ ട്വിങ്കിള്‍ സുരേന്ദിനേയും, ഡോ കെ എസ് അനുരൂപിനേയും തെരെഞ്ഞെടുത്തു. എ ഉല്ലാസും, എസ് മഹേഷ് കുമാറുമാണ് ജോയിന്റ് സെക്രട്ടറിമാര്‍. സെക്രട്ടേറിയറ്റ് അംഗങ്ങളായി സുന്ദരൻ കെ, ബീന എസ്, വേലായുധൻ സി, മണികണ്ഠൻ പി, എച്ച് ഷരീഫ്, അനീഷ് എം എന്നിവരെ തെരെഞ്ഞെടുത്തു. 22 അംഗ ജില്ലാ കമ്മറ്റിയേയും സമ്മേളനം തെരെഞ്ഞടുത്തു.
എസ് ബീന കൺവീനറും, ശ്രീജ കെ എസ്, ഡോ ഷീജ എസ് എന്നിവർ ജോയിന്റ് കൺവീനർമാരുമായ 14 അംഗ വനിതാ കമ്മറ്റിയെയും, പി വി ശ്രീനിവാസൻ ചെയർമാനും, പ്രേംദാസ് എസ് വി വൈസ്ചെയർമാനും, കെ സുന്ദരൻ കൺവീനറും, നൌഫൽ പി ജോയിന്റ് കൺവീനറുമായ 12 അംഗ കലാ സാംസ്കാരിക വേദിയെയും സമ്മേളനം തെരെഞ്ഞെടുത്തു.