Seenalgia

Seenalgia Mount Seena English School
Alumni Association

പ്രിയരെ,നമ്മുടെ അലുംനി ( സീനാൾജിയ ) കൂടിയിട്ട് കുറെയേറെ കാലമായി.നമുക്കൊന്ന് ഒത്തു കൂടണ്ടേ?വലിയൊരു സംഗമം വിളിച്ചു ചേർക്കാ...
06/12/2025

പ്രിയരെ,

നമ്മുടെ അലുംനി ( സീനാൾജിയ ) കൂടിയിട്ട് കുറെയേറെ കാലമായി.
നമുക്കൊന്ന് ഒത്തു കൂടണ്ടേ?
വലിയൊരു സംഗമം വിളിച്ചു ചേർക്കാൻ ഒരുപാട് പ്ലാനിങ് ആവശ്യമുണ്ട്.
അതിന് മുന്നോടിയായി വിപുലമായ ഒരു ആലോചനാ യോഗം നടത്തിയാലോ?
അതിനായി ഡിസംബർ 27 ശനിയാഴ്ച അറേബ്യൻ ഗ്രിൽ & ഫ്രൈ ഒറ്റപ്പാലത്തു വെച്ച് ഒരു ഒത്തുകൂടൽ ആലോചിക്കുന്നു.
എല്ലാ ബാച്ചിലെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഒരു ആലോചനാ യോഗമാണ് ഉദ്ദേശിക്കുന്നത്.
എത്തിപ്പെടാൻ കഴിയുന്ന എല്ലാവരും പങ്കെടുക്കുക.
അടുത്ത ആറ് മാസത്തിനുള്ളിൽ നമുക്കൊരു മെഗാ സംഗമം പ്ലാൻ ചെയ്യാം.
എല്ലാവരും സഹകരിക്കുമല്ലോ..

എന്ന്,
അൻസിൽ.
പ്രസിഡന്റ്‌,
സീനാൾജിയ - മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ

12/11/2025
പ്രിയരെ,നമ്മുടെ അലുംനി ( സീനാൾജിയ ) കൂടിയിട്ട് കുറെയേറെ കാലമായി.നമുക്കൊന്ന് ഒത്തു കൂടണ്ടേ?വലിയൊരു സംഗമം വിളിച്ചു ചേർക്കാ...
09/11/2025

പ്രിയരെ,

നമ്മുടെ അലുംനി ( സീനാൾജിയ ) കൂടിയിട്ട് കുറെയേറെ കാലമായി.
നമുക്കൊന്ന് ഒത്തു കൂടണ്ടേ?
വലിയൊരു സംഗമം വിളിച്ചു ചേർക്കാൻ ഒരുപാട് planning ആവശ്യമുണ്ട്.
അതിന് മുന്നോടിയായി വിപുലമായ ഒരു ആലോചനാ യോഗം നടത്തിയാലോ?
അതിനായി ഡിസംബർ 27 ശനിയാഴ്ച ഒറ്റപ്പാലത്തു വെച്ച് ഒരു ഒത്തുകൂടൽ ആലോചിക്കുന്നു.
എല്ലാ ബാച്ചിലെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഒരു ആലോചനാ യോഗമാണ് ഉദ്ദേശിക്കുന്നത്.
എത്തിപ്പെടാൻ കഴിയുന്ന എല്ലാവരും പങ്കെടുക്കുക.
അടുത്ത ആറ് മാസത്തിനുള്ളിൽ നമുക്കൊരു മെഗാ സംഗമം പ്ലാൻ ചെയ്യാം.
എല്ലാവരും സഹകരിക്കുമല്ലോ..

എന്ന്,
അൻസിൽ.
പ്രസിഡന്റ്‌,
സീനാൾജിയ - മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ

Seenalgia Report
09/03/2025

Seenalgia Report

09/03/2025

ഇന്നലത്തെ നോമ്പു തുറ പീസ് വാലിയിലെ അന്തേവാസികളോടൊപ്പം.

പാലക്കാട്‌ പത്തിരിപ്പാല മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ അലുംനി അസോസിയേഷൻ 'സീനാൾജിയ' അംഗങ്ങളാണ് പീസ് വാലിയിലെ അന്തേവാസികളോടൊപ്പം ഒരു ദിവസത്തെ നോമ്പു തുറയിൽ പങ്കെടുക്കാനെത്തിയത്.
സീനാൾജിയ രൂപീകരിക്കുന്നതിനും അതിനു ശേഷം നാളിതുവരെയുള്ള അതിന്റെ പ്രവർത്തനങ്ങൾക്കും എല്ലാ പിന്തുണയും മാർഗ്ഗനിർദ്ദേശവും കുട്ടികൾ ആവശ്യപ്പെടാറുണ്ട്.
അവരുടെ ഓരോ ചുവടുകളും ആത്മ സംതൃപ്തിയോടെയാണ് എപ്പോഴും വീക്ഷിക്കാറുള്ളത്..
കഴിഞ്ഞ ഏഴു വർഷത്തോളമായി
ജീവകാരുണ്യ പ്രവർത്തനങ്ങൾ, സ്കോളർഷിപ്പുകൾ, സാമ്പത്തിക സഹായങ്ങൾ, വീടു നിർമ്മാണം അങ്ങനെ മാതൃകാപരമായ ഒട്ടനവധി പ്രവർത്തനങ്ങൾ സീനാൾജിയ നടത്തി വരുന്നു.
കഴിഞ്ഞ വർഷവും സീനാൾജിയ പീസ് വാലിയിൽ ഇഫ്താർ സംഘടിപ്പിച്ചിരുന്നു.
പീസ് വാലി ചെയർമാൻ അബൂബക്കറിന്റെ രണ്ടു മക്കൾ നിഹാലും ഹബീബും ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു എന്നതും അഭിമാനകരം..
നിഹാലിനെ കൂടാതെ പ്രസിഡന്റ്‌ അൻസിൽ, ബിസിനസ്‌ രംഗത്തെ പുലികളായ ഹിസാൻ ബുഹാരി, അഖിൽ റാസ, മാൽദീവ്സിൽ നിന്നും അവധിക്കെത്തിയ അജ്മൽ. P. ഇബ്രാഹിം, Dr. തൗഫീഖ്, റാനിയ റജീബ്.. എല്ലാവരും മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളിന്റെ സംഭാവനകൾ അയവിറക്കുകയായിരുന്നു ഇന്നലത്തെ സായാഹ്നത്തിൽ..

മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളിന്റെ അലങ്കാരവും അനുഗ്രഹവുമാണ് സീനാൾജിയ.
സ്ഥാപനത്തോട് അത്രയേറെ ആത്മാർഥതയും കൂറും കടപ്പാടും പുലർത്തുന്ന ഒരു ടീമിനെയാണ് ഇന്നലെ അവിടെ കണ്ടത്.
ഓരോ ഒത്തു കൂടലിലും കുട്ടികളോടൊപ്പം അവരുടെ അധ്യാപകരും ഉണ്ടാകണം എന്നവർ ആഗ്രഹിക്കുന്നു.
അതനുസരിച്ചാണ് ഞാനും ഹോസ്റ്റൽ വാർഡൻ ആയിരുന്ന ഹുസൈൻ സാറും ആ സംഘത്തിൽ എത്തിച്ചേർന്നത്. വല്ലാത്തൊരു അനുഭൂതിയാണ് ഇന്നലത്തെ സംഗമം പകർന്നു നൽകിയത്.
നമ്മുടെ മുന്നിലൂടെ കടന്നു പോയ ശിഷ്യർ ബിസിനസ്‌, ആതുര സേവനം, പ്രവാസം.. തുടങ്ങി വിവിധ മേഖലകളിലും പ്രദേശങ്ങളിലും തൊഴിൽ ചെയ്യുമ്പോഴും കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും തണലിൽ ഒത്തു കൂടാൻ കാണിക്കുന്ന ആ മനസ്സ് തന്നെയാണ് ഏറ്റവും വലിയ ശിഷ്യ സമ്പത്ത്..
നോമ്പു കാലത്തിന്റെ ബുദ്ധിമുട്ടുകൾ കാര്യമാക്കാതെ നീണ്ട ദൂരം യാത്ര ചെയ്ത് അവരെത്തിയത് പീസ് വാലി സംരക്ഷണം നൽകിയ കുറെ മനുഷ്യാത്മാക്കളുടെ കൂടെ നോമ്പു തുറന്നു സംതൃപ്തി നേടാനായിരുന്നു.

പ്രിയ കുട്ടികളെ..
ലഹരിക്കു പിന്നാലെ പായുന്ന പുതിയ കാലത്തെ കുട്ടികളെക്കുറിച്ച് എല്ലാവരും പരിതപിക്കുമ്പോൾ നിങ്ങളെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു..
ജനസേവനവും കാരുണ്യ പ്രവർത്തികളുമാണല്ലോ നിങ്ങൾക്ക് ലഹരി..?
ആ ലഹരിയാണല്ലോ ഇന്നലെ നിങ്ങളെ ആ സമാധാനത്തിന്റെ താഴ് വരയിലെത്തിച്ചത്..
നാട്ടിലെ വിഭവ സമൃദ്ധമായ ഇഫ്താറുകൾ ഒഴിവാക്കി ഈ കാരുണ്യത്തിന്റെ ഭവനത്തിൽ ഒത്തു കൂടാൻ നിങ്ങൾ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു..
ഇതാണ് മക്കളെ യഥാർത്ഥ ലഹരി..
ഇതാകണം ലഹരി..
ജീവിതത്തിൽ ഒറ്റപ്പെട്ടും, കഷ്ടപ്പെട്ടും അവശരായവരെ ചേർത്തുപിടിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി മറ്റൊരു ലഹരിക്കും നൽകാനാവില്ല എന്ന് മനസ്സിലാക്കിയ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്..

ഈ ഒത്തു ചേരലിന്റെ ഊഷ്മളത അനുഭവിച്ചു മതിയാകാത്തതിനാലാകണം യാത്ര പറയുമ്പോൾ ഹുസൈൻ സാർ ഒരു നിർദ്ദേശം വെച്ചു :
" ഇനി നമുക്കൊരു ദിവസം മൗണ്ട് സീനയിൽ നോമ്പു തുറന്നാലോ?
മൗണ്ട് സീന എന്ന് കേൾക്കേണ്ട താമസം അവരൊന്നടങ്കം പറഞ്ഞു :
" ഞങ്ങൾ റെഡി "
അതങ്ങനെയാണ്..
മൗണ്ട് സീന ഒരു വികാരമാണ്..
അവിടെ പഠിച്ചവർക്കും.. പഠിപ്പിച്ചവർക്കും..
വിശേഷിച്ചും മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ..
അവിടെ കുട്ടികളും അധ്യാപകരും സ്നേഹം കൊണ്ടും ആത്മാർഥത കൊണ്ടും പരസ്പരം ഇഴ ചേർക്കപ്പെട്ട മനസ്സുകളായിരുന്നു..
ശാസിച്ചവരെയും ശിക്ഷിച്ചവരെയും കൂടെ കൊണ്ടു നടക്കാൻ വർഷങ്ങൾക്കിപ്പുറവും ആ മക്കൾ ഇഷ്ടപ്പെടുന്നുവെങ്കിൽ അതാണല്ലോ യഥാർത്ഥ ഗുരു ശിഷ്യ ബന്ധം?
അതാണ്‌ മൗണ്ട് സീന ഇംഗ്ലീഷ് സ്കൂളിന്റെ ശക്തിയും ഊർജ്ജവും..
സീനാൾജിയ..
അതു തന്നെയാണ് ആ സ്ഥാപനത്തിന്റെ അലങ്കാരവും.. ആവേശവും..

" ടീച്ചറെ.. ഈ റമളാനിൽ ടീച്ചർ പ്രാർത്ഥിക്കുമ്പോൾ അര മണിക്കൂർ എനിക്കു വേണ്ടി മാത്രം പ്രാർത്ഥിക്കണം" എന്നു പറഞ്ഞു കൊണ്ട് യാത്ര ചോദിച്ച അജ്മലിന്റെ വാക്കുകൾ കണ്ണും മനസ്സും നിറച്ചു..
ഇവരുടെയൊക്കെ മനസ്സിൽ ഇങ്ങനെ ഒരിടം കിട്ടുക എന്നതിനേക്കാൾ വലിയ മറ്റെന്തു സമ്പാദ്യമാണ് ഈ അധ്യാപക ജീവിതത്തിൽ ബാക്കിയുള്ളത് എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി..

നന്ദി..
ആത്മ നിർവൃതിയുടെ ഒരു സായാഹ്നം സമ്മാനിച്ചതിന്..
മുന്നോട്ടുള്ള പ്രയാണത്തിൽ എന്നും നിങ്ങളോടൊപ്പമുണ്ട്..

ദൈവം അനുഗ്രഹിക്കട്ടെ..

റസിയ ചാലക്കൽ.

പ്രിയമുള്ളവരെ,മാർച്ച്‌ എട്ടാം തീയതി സീനാൾജിയ കോതമംഗലം പീസ് വാലിയിലെ അന്തേവാസികൾക്കായി നോമ്പു തുറ സംഘടിപ്പിക്കുന്നു.ആരോരു...
02/03/2025

പ്രിയമുള്ളവരെ,

മാർച്ച്‌ എട്ടാം തീയതി സീനാൾജിയ കോതമംഗലം പീസ് വാലിയിലെ അന്തേവാസികൾക്കായി നോമ്പു തുറ സംഘടിപ്പിക്കുന്നു.
ആരോരുമില്ലാത്ത ആയിരത്തോളം മനുഷ്യരുടെ അഭയ കേന്ദ്രമാണ് പീസ് വാലി.
കിടപ്പു രോഗികളും ശാരീരിക, മാനസിക വെല്ലുവിളികൾ അനുഭവിക്കുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള അവിടത്തെ അന്തേവാസികളോടൊപ്പം ഒരു ദിവസം ചെലവഴിക്കാൻ ഈ നോമ്പു കാലത്ത് നാം സമയം കണ്ടെത്തണം.
ദൂരവും, നോമ്പും പ്രയാസങ്ങളായി കാണരുത്.
നമ്മെ പോലെ ഓടി നടക്കാനോ, ഇരുന്നിടത്തു നിന്നും എഴുന്നേൽക്കാനോ കഴിയാതെ പ്രയാസപ്പെടുന്ന ആ മനുഷ്യരെ ഒന്നു കാണുന്നതും, അവരുടെ വേദനയിൽ മനസ്സ് കൊണ്ടെങ്കിലും ചേരുന്നതും പുണ്യകരമാണ്.
ആയതിനാൽ എട്ടാം തീയതി മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ചു കൊണ്ട് പീസ് വാലിയിലേക്കുള്ള യാത്രയിൽ ചേരാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.

ഒപ്പം അവിടത്തെ ഒരു ദിവസത്തെ നോമ്പു തുറക്കുള്ള ചെലവ് നൽകാനും ഉദ്ദേശിക്കുന്നുണ്ട്.
സാധ്യമാകുന്നവർക്ക് ഇതിൽ സഹകരിക്കാം.
നിർബന്ധ പിരിവല്ല.
ഇതൊരു അറിയിപ്പ് മാത്രമാണ്.
ആർക്കെങ്കിലും സംഭാവന ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ പ്രസിഡന്റ്‌ അൻസിലുമായി ബന്ധപ്പെടുക.

സംഭാവന നിർബന്ധമില്ല.
സാന്നിധ്യമാണ് വേണ്ടത്.
കഴിയുന്ന എല്ലാവരും പങ്കെടുക്കുക.
പാലക്കാട് നിന്നും യാത്രാ സൗകര്യം ഒരുക്കേണ്ടതുള്ളതിനാൽ നേരത്തെ തന്നെ എണ്ണം കിട്ടണം.

സ്നേഹപൂർവ്വം,
അൻസിൽ. M. N.
പ്രസിഡന്റ്‌,
സീനാൾജിയ.

പ്രിയമുള്ളവരെ,ഇന്നു നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗ് റിപ്പോർട്ടിന്റെ സംഗ്രഹം :കൃത്യം 2.45 ന് യോഗ നടപടികൾ ആരംഭിച്ചു.പ്രസിഡ...
02/02/2025

പ്രിയമുള്ളവരെ,
ഇന്നു നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗ് റിപ്പോർട്ടിന്റെ സംഗ്രഹം :

കൃത്യം 2.45 ന് യോഗ നടപടികൾ ആരംഭിച്ചു.
പ്രസിഡന്റ്‌ അൻസിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രട്ടറി ഷമീർ ബാബു സ്വാഗതം ആശംസിച്ചു.
ശേഷം മുൻകൂട്ടി തയാറാക്കിയ സീനാൾജിയയുടെ ഇതു വരെയുള്ള പ്രവർത്തന റിപ്പോർട്ട്‌ ദീപു വായിച്ചു.
റിപ്പോർട്ടിന്റെ കോപ്പി എല്ലാവർക്കും വിതരണം ചെയ്തു.
സീനാൾജിയക്ക് സ്കൂളിൽ നിന്നുമുണ്ടായ ചില തിക്താനുഭവങ്ങൾ കൃത്യമായി വിവരിക്കുന്നതായിരുന്നു റിപ്പോർട്ട്‌.
ശേഷം സംസാരിച്ച വൈസ് ചെയർമാൻ ഉസ്മാൻ സാഹിബ് പറഞ്ഞ കാര്യങ്ങളെ ശരി വെക്കുകയും ഭാവിയിൽ അത്തരം വിഷയങ്ങൾ ഉണ്ടാവുകയില്ലെന്നു ഉറപ്പു നൽകുകയും ചെയ്തു.
അലുംനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കണമെന്നും അതിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അറിയിച്ചു.
അലുംനി രജിസ്ട്രേഷന് വേണ്ട സഹായ സഹകരണങ്ങൾ നൽകാമെന്നും ഇന്നത്തെ മീറ്റിംഗിന്റെ വിവരങ്ങൾ തിങ്കളാഴ്ച കൂടുന്ന മാനേജ്മെന്റ് യോഗത്തിൽ അവതരിപ്പിച്ച ശേഷം രണ്ടു ദിവസത്തിനുള്ളിൽ വിവരം അറിയിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി.
ശേഷം സംസാരിച്ച CEO ബഷീർ സാഹിബ്, ഷംസുക്ക, ഗഫൂർ സാഹിബ്, പ്രിൻസിപ്പൽ, മല്ലിക ടീച്ചർ തുടങ്ങി എല്ലാവരും അലുംനി ഇനിയും സ്ഥാപനവുമായി ചേർന്നു നിൽക്കണമെന്ന് ആവശ്യപ്പെട്ടു.
അലുംനി പ്രതിനിധികളായ മുഫ് ലിഹ്‌, ആസിഫ് എന്നിവരും സംസാരിച്ചു.
നാം ആവശ്യപ്പെട്ടത് പ്രകാരം സീനിയർ അധ്യാപകരും യോഗത്തിൽ സന്നിഹിതരായിരുന്നു.
റനീഷ് സാറിന്റെ നന്ദി പ്രകാശനത്തോടെ യോഗം അഞ്ചു മണിക്ക് അവസാനിച്ചു.
മാനേജ്മെന്റിൽ നിന്നും പോസിറ്റീവ് response ആണ് കിട്ടിയത്.
ഭാവിയിൽ എല്ലാം ശുഭകരമാകും എന്ന് പ്രതീക്ഷിക്കാം..

എന്ന്,
അൻസിൽ. M. N.
പ്രസിഡന്റ്

പുതുവർഷം ഐശ്വര്യപൂർണ്ണവും  അനുഗ്രഹീതവുമാവട്ടെ...Happy New Year...
31/12/2024

പുതുവർഷം ഐശ്വര്യപൂർണ്ണവും അനുഗ്രഹീതവുമാവട്ടെ...

Happy New Year...

Address

Mount Seena English School Alumni, Pathiripala, Palakkad
Ottappalam
679303

Telephone

09946063635

Website

Alerts

Be the first to know and let us send you an email when Seenalgia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Seenalgia:

Share