10/12/2023
....റംലാ യുടെ ഭർത്താവിന്റെ കുറിപ്പ് .....
എൻ്റെ ഭാര്യ റംലയുടെ മനസ്സിൽ തട്ടിയ സഹപാഠി അസീസിൻ്റെ കുറിപ്പ് വായിച്ചപ്പോൾ, എനിക്കുണ്ടായ അനുഭവം കുറിക്കാം.
8.12 .23 വെള്ളി .
ജുമഅ കഴിഞ്ഞ ഉടനെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച ഉടനെ ഞാനും ഭാര്യയും മകൻ്റെ കൂടെ കൂറ്റനാട്ടേക്ക് പുറപ്പെട്ടു. പട്ടാമ്പി കൽപകയിൽ കാത്ത് നിന്നിരുന്ന സതീർത്ഥ്യ ഫാത്തിമ്മയേയും വാഹനത്തിൽ കയറ്റിയാണ് പോയത് .
കൂട്ടായ്മ റീത്ത് വെക്കാൻ തീരുമാനിച്ച രണ്ട് മണിക്ക് , ഞങ്ങൾക്ക് എത്താൻ കഴിഞ്ഞില്ല .
ഞങ്ങൾ എത്തിയപ്പോഴേക്കും ദുഃഖം തളം കെട്ടി നിൽക്കുന്ന വിജയൻ്റെ വീടിനകത്തും പുറത്തും, തിങ്ങിനിറഞ്ഞ മനുഷ്യർക്കിടയിൽ, സഹപാഠികൾ ദു:ഖിതരായി മുഖം വിവർണരായി റീത്ത് വെച്ചതിന് ശേഷം നിൽപുണ്ടായിരുന്നു.
വൈകുന്നേരം ആറ് മണിക്ക് നിശ്ചയിച്ച അനുശോചന യോഗത്തിൽ പങ്കെടുക്കാതെ പോരേണ്ടി വന്നത്, സലാലയിലേക്ക് പോരാൻ വേണ്ടി രാത്രി വീട്ടിൽ നിന്നും ഇറങ്ങേണ്ടത് കൊണ്ടായിരുന്നു .
Attack സംഭവിച്ച വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ മരണം സംഭവിക്കും വരേയും, ബോഡി നാട്ടിലേക്ക് കയറ്റി വിടുന്നത് വരെയും , റംലയുടെ സഹോദരൻ ബക്കറിൻ്റെ മകൻ അനീഷ് കൂടെ ഉണ്ടായിരുന്നതും വിവരങ്ങൾ റംലയുടെ ഫാമിലി ഗ്രൂപ്പിൽ അറിയിച്ചിരുന്നതും കൊണ്ട് ,റംലക്ക് സലാലയിലേക്ക് പോരാനുള്ള ടിക്കറ്റിൻ്റെ സമയം മാറ്റേണ്ടി വരുമോ, എന്ന് തോന്നിപ്പിക്കും വിധം റംല അസ്വസ്ഥയായിരുന്നു .
റംലയും പാത്തുമ്മയും ഞാനും കുറ്റനാട് എത്തി അനു ശോചനം രേഖപ്പെടുത്തി, തിരിച്ച് പോന്ന് ഫാത്തിമ്മയെ കൽപകയിലെ വീട്ടിൽ ഇറക്കും വരെ, വിജയൻ്റെ വേർപാടിലുള്ള സങ്കടം സഹിക്കാതെ, രണ്ട് പേരും മന്നക്കം പറയുകയായിരുന്നു.
സ്വന്തം കൂടപ്പിറപ്പുകളുടെ പേർപാടുകളിലെന്നപോലെ, നല്ല സന്തോഷാനുഭവങ്ങളുടെ മധുരിക്കും ഓർമകൾ, അയവിറക്കി കൊണ്ട് പട്ടാമ്പി കൽപകയിലെത്തിയത് അവർ അറിഞ്ഞില്ല.
സമയക്കുറവ് കാരണം സ്വന്തം സഹോദരങ്ങളുടെ കൂറ്റനാടുള്ള വീടുകളിൽ പോലും റംല പോയിട്ടില്ല . ആ റംലയാണ്, അവരുടെ വീടുകളുടെ മുന്നിലൂടെ വിജയനെ കാണാൻ പോയതും ,
വിജയൻ്റെ സുന്ദര മുഖത്തിൻ്റെ നിറ മാറ്റം കണ്ട് സങ്കടപ്പെട്ട് പോന്നതും.
ആ സഹപാഠി കൂട്ടായ്മയിലുള്ള എല്ലാവരും വളരെ സങ്കടക്കടലിലാണെന്ന് ഏവർക്കും ബോധ്യപ്പെടും വിധമാണ് ഒരോരുത്തരുടേയും, ഒരോ നീക്കങ്ങളും, അനക്കങ്ങളും,പരസ്പര പെരുമാറ്റങ്ങളും .
ഒരു കൂട്ടായ്മ, സ്നേഹം പങ്ക് വെക്കേണ്ടത് എങ്ങിനെ അയിരിക്കണം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ്, 1975/76.SSLC Vattenadans.
Cam ...