ZERO Foundation

ZERO Foundation ZERO FOUNDATION
We are all very small creatures of this big universe.

Since all of us are interconnected in one way or another, each of us has to shoulder the responsibilities for the common good. Here, ZERO FOUNDATION is a non profit , non registered group conglomerating different people from different fields.

സീറോ ഫൗണ്ടേഷൻ്റെ ബംഗാൾ യാത്രയിൽ പങ്കെടുത്ത ഡോ.മുനീർ ഹുസൈൻ തൻ്റെ യാത്രാ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പുസ്തകം " ബംഗാൾ ഡയറിക്ക...
14/01/2026

സീറോ ഫൗണ്ടേഷൻ്റെ ബംഗാൾ യാത്രയിൽ പങ്കെടുത്ത ഡോ.മുനീർ ഹുസൈൻ തൻ്റെ യാത്രാ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പുസ്തകം " ബംഗാൾ ഡയറിക്കുറിപ്പുകൾ " പുതിയ എഡിഷൻ പുറത്തിറങ്ങിയിരിക്കുന്നു.

വില: 250 രൂപ
പ്രസാധനം: MANKIND LITERATURE
കോപ്പികൾക്ക് : +91 9744155666

Pictures from 9th Edition Bengal Yatra 20 to 30 December 2025Organised by Zero Foundation
14/01/2026

Pictures from 9th Edition Bengal Yatra
20 to 30 December 2025
Organised by Zero Foundation

Winter Relief_2025More than three thousand people were given clothes and blankets.November & December 2025West Bengal By...
03/01/2026

Winter Relief_2025

More than three thousand people were given clothes and blankets.

November & December 2025
West Bengal

By Zero Foundation

Thank you well-wishers.....

ബംഗാൾ യാത്ര 2025പ്രിയ സുഹൃത്തേ,പശ്ചിം ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സീറോ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ...
15/10/2025

ബംഗാൾ യാത്ര 2025

പ്രിയ സുഹൃത്തേ,
പശ്ചിം ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സീറോ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ ബംഗാൾ യാത്ര (ഒമ്പതാമത് ബംഗാൾ യാത്ര) 2025 ഡിസംബർ 20 മുതൽ 30 വരെ നടക്കുകയാണ്.

ബംഗാളിനെ കാണാനും അറിയാനും താൽപര്യമുള്ളവർക്കുള്ള ഒരു സാധാരണ യാത്രയാണിത്.

തിരഞ്ഞെടുക്കപ്പെട്ടുന്ന 20 പേർക്കാണ് അവസരം.

ഭക്ഷണം, താമസം ഉൾപ്പെടെ 19,500/- രൂപയാണ് ഫീസ്.

For brochure & application form

Contact :
+91 9207534653
+91 9446897923
+91 8089110924
[email protected]

ബംഗാൾ യാത്ര 2025പ്രിയ സുഹൃത്തേ,പശ്ചിം ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സീറോ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ...
01/10/2025

ബംഗാൾ യാത്ര 2025

പ്രിയ സുഹൃത്തേ,
പശ്ചിം ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സീറോ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ ബംഗാൾ യാത്ര (ഒമ്പതാമത് ബംഗാൾ യാത്ര) 2025 ഡിസംബർ 20 മുതൽ 30 വരെ നടക്കുകയാണ്.

ബംഗാളിനെ കാണാനും അറിയാനും താൽപര്യമുള്ള 18 നും 50 നും ഇടയിൽ പ്രായമുള്ള 25 പേർക്കാണ് അവസരം.

ഭക്ഷണം, താമസം ഉൾപ്പെടെ 19,500/- രൂപയാണ് ഫീസ്.

വിശദമായ വിവരങ്ങൾക്ക് :

+91 9207534653
+91 9446897923
+91 8089110924
[email protected]

Independence Day Celebrations at our school.15 August 2025North 24 Parganas Dist, West Bengal.
14/09/2025

Independence Day Celebrations at our school.

15 August 2025
North 24 Parganas Dist, West Bengal.


Tarpaulin Distribution.Relief Works_RainstormNorth 24 Parganas Dist,West Bengal August 2025
14/09/2025

Tarpaulin Distribution.
Relief Works_Rainstorm
North 24 Parganas Dist,West Bengal
August 2025


Completed two tube wells under Deganga block , North 24 Parganas Dist, West Bengal_July 2025
14/09/2025

Completed two tube wells under Deganga block , North 24 Parganas Dist, West Bengal_July 2025


Free fruits plant distribution for school students.200 plants were distributed at Sundarbans , South 24 Parganas, West B...
02/05/2025

Free fruits plant distribution for school students.
200 plants were distributed at Sundarbans , South 24 Parganas, West Bengal on 30th April 2025
By Zero Foundation
& Aranyak Charitable Trust

സമൂഹത്തിന് എന്തെങ്കിലും സേവനം ചെയ്യണമെങ്കിൽ രജിസ്ട്രേഷൻ ആവശ്യമുണ്ടോ ?സീറോ ഫൗണ്ടേഷനെ പുതിയ ഇടങ്ങളിൽ പരിചയപ്പെടുത്തുന്ന വേ...
08/02/2025

സമൂഹത്തിന് എന്തെങ്കിലും സേവനം ചെയ്യണമെങ്കിൽ രജിസ്ട്രേഷൻ ആവശ്യമുണ്ടോ ?

സീറോ ഫൗണ്ടേഷനെ പുതിയ ഇടങ്ങളിൽ പരിചയപ്പെടുത്തുന്ന വേളയിൽ നമ്മൾ ഇതുവരെ രജിസ്ട്രർ ചെയ്തിട്ടില്ല എന്ന് കേൾക്കുമ്പോൾ അത്ഭുതത്തോടെ തുടർ ചോദ്യങ്ങളുമായി വരുന്നവരോട് ചോദിച്ചിരുന്ന ഒരു മറുചോദ്യമാണ് മുകളിൽ ഉള്ളത്.

പ്രത്യേകിച്ച് സാമൂഹ്യ പ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്നവരോടും പഠിക്കുന്നവരോടും പല തവണ സംവദിച്ചിരുന്ന വിഷയമായിരുന്നു ഇത്.

ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാണ്- പ്രവർത്തനം തുടങ്ങി ഒമ്പതാം വർഷത്തിൽ സീറോ ഫൗണ്ടേഷൻ രജിസ്ട്രർ ചെയ്തു എന്നതാണ് അത്.

എന്തുകൊണ്ട് ഇതുവരെ രജിസ്ട്രർ ചെയ്തില്ല എന്നതിന് കൃത്യമായ ഉത്തരവും ഭംഗിയും ഉണ്ടായിരുന്നു , ഇപ്പോഴുമുണ്ട്.

രജിസ്ട്രർ ചെയ്തില്ലെങ്കിൽ എങ്ങനെ ഫണ്ട് കിട്ടും ? എന്ന കൗതുകപൂർവമുള്ള ചോദ്യമുണ്ട്.

നമുക്കങ്ങനെ ഫണ്ട് വേണ്ട എന്നാണ് ഉത്തരം. സത്യത്തിൽ ഫണ്ട് നേടുന്നതിനേക്കാൾ വളരെയേറെ പ്രയാസമേറിയ ഒരു പണിയാണ് കിട്ടിയ ഫണ്ട് കൃത്യമായി ഉപയോഗിക്കുക എന്നത്.

രജിസ്ട്രേഷൻ ഇല്ലാത്തതിൻ്റെ പേരിൽ ധാരാളം സ്പോൺസർമാർ ഒഴിവാക്കിയിട്ടുണ്ട്. പല അക്കാദമിക് , ഗവേഷണ പരിപാടികളും നടക്കാതെ പോയിട്ടുണ്ട്. പക്ഷേ, നഷ്ടപ്പെട്ടതിനേക്കാൾ വളരെയിരട്ടി സേവന പ്രവർത്തനങ്ങൾ നടത്താനും പല യൂണിവേഴ്സിറ്റികളുടേയും ഗവേഷണ, മാധ്യമ , സാമൂഹിക സ്ഥാപനങ്ങളുടേയും ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതും നിയോഗം മാത്രം.

നിങ്ങൾ എങ്ങനെയാണ് ഫണ്ടുകൾ മാനേജ് ചെയ്തിരുന്നത് ?

വലിയ തുകകളുടെ പ്രൊജക്ടുകളിൽ ഒരിക്കലും നമ്മൾ ഫണ്ട് നേരിട്ട് കൈകാര്യം ചെയ്തിരുന്നില്ല. സ്പോൺസർ / ഫണ്ടിംഗ് ഏജൻസി നേരിട്ട് ഉപഭോക്താവിന് കൈമാറുന്ന രീതിയാണ് നമ്മൾ ചെയ്തിരുന്നത്. പ്രവർത്തന പുരോഗതി , മറ്റു വിവരങ്ങൾ എല്ലാം നമ്മൾ സ്പോൺസറിന് കൃത്യമായി നൽകും.

വളരെ അടുത്ത സൗഹൃദങ്ങളിൽ അല്ലാതെ ഒരിടത്തും ഫണ്ട് തേടിയിട്ടില്ല. വലിയ സ്പോൺസർഷിപ്പുകൾ പലതും ഇങ്ങോട്ട് വരികയായിരുന്നു.
അവർക്കെല്ലാം കൃത്യമായ അപ്ഡേറ്റുകൾ നൽകി.

ഇത്രയും കാലത്തെ പ്രവർത്തനങ്ങൾക്കിടയിൽ ഒരിടത്തും സ്റ്റേജ് കെട്ടിയില്ല , ഒരിക്കൽ പോലും മൈക്ക് കൈയിലെടുത്തില്ല. നിർബന്ധിത സാഹചര്യങ്ങളിൽ ഒഴികെ ആൾക്കൂട്ടങ്ങൾ ഉണ്ടാക്കിയില്ല. പരമാവധി ആവശ്യക്കാരുടെ അടുത്തേക്ക് ചെന്ന് സേവനങ്ങൾ നൽകാനാണ് ശ്രമിച്ചത്.

പിന്നെ, എന്തുകൊണ്ടാണ് ഇപ്പോൾ രജിസ്ട്രർ ചെയ്തത് ?

രജിസ്ട്രർ ചെയ്യില്ല എന്ന നിർബന്ധം ഒന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. അതിൻ്റെ ആവശ്യം ഒരിക്കലും തോന്നിയിരുന്നില്ല. പക്ഷേ, നമ്മുടെ പ്രവർത്തനങ്ങൾ പതിയെ പതിയെ കൂടി വരികയാണ്. പ്രത്യേകിച്ച് കുട്ടികൾക്ക് വേണ്ടിയുള്ളവ, അതിനാലാണ് രജിസ്ട്രേഷൻ എന്ന തീരുമാനത്തിൽ എത്തിയത്. കുട്ടികൾക്കു വേണ്ടിയുള്ള പല പ്രവർത്തനങ്ങൾക്കും സർക്കാർ അനുമതി ആവശ്യമാണ്.

ആരൊക്കെയാണ് കൂടെയുള്ളത് ?

കൂടെ ചേർന്നു നിൽക്കുന്ന പ്രിയപ്പെട്ട ധാരാളം മനുഷ്യരുണ്ട്. ഔപചാരികതയിൽ ഒന്നും താൽപര്യമില്ലാത്തവർ, എവിടേയും പേര് വരാൻ തീരെ ആഗ്രഹിക്കാത്തവർ, ഏറെ വർത്തമാനങ്ങൾക്കു ശേഷമാണ് നാല് പേർ ട്രസ്റ്റികൾ ആയി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞത്. കൂടെ കുറേ പ്രിയപ്പെട്ടവരുമുണ്ട്.

ഈയുള്ളവൻ, നസീബു പിന്നെ ആനന്ദ് , മുഹ് ലിസ് അങ്ങനെ നാലു പേരാണുള്ളത്.

ആനന്ദ് - ഫിസിക്സ് പഠിച്ച് ഫോട്ടോഗ്രഫി ഇഷ്ടപ്പെട്ട് ബാങ്കിംഗ് മേഖലയിലേക്ക് എത്തപ്പെട്ട് അവിടെ വളരെ ഉയർന്ന നിലയിൽ ജോലി ചെയ്യുമ്പോഴാണ് അതെല്ലാം ഉപേക്ഷിച്ച് സോഷ്യൽ വർക്ക് പഠിക്കാൻ ഇറങ്ങിയത്.

ഇൻ്റേൺഷിപ്പ് കാലം, കൂടെയുണ്ടായിരുന്നത് ആനന്ദായിരുന്നു. മധ്യപ്രദേശിലെ കനത്ത വേനൽ രാത്രികളിൽ വീടിന് പുറത്താണ് കിടക്കുക. ചാണകം മെഴുകിയ തറയിൽ പുൽപായ വിരിച്ച് കിടക്കുമ്പോൾ കൂടെ നായ്ക്കളും വന്നു കിടക്കും. ചിലപ്പോൾ കനത്ത കാറ്റടിക്കുമ്പോൾ പൊടിയും ഇലകളുമെല്ലാം കൂടെ വരും . അപ്പോൾ കിടന്നിരുന്ന പായയെടുത്ത് പുതച്ചു മൂടും. ഏതെങ്കിലും നായ്ക്കുട്ടിയെ കെട്ടിപുണർന്നു കിടക്കുന്ന ആനന്ദായിരിന്നു മിക്ക ദിവസങ്ങളിലേയും പ്രഭാതത്തിലെ ആദ്യ കാഴ്ച.

പഠനം കഴിഞ്ഞ് പല സർക്കാർ ജോലികളുടേയും ഭാഗമായെങ്കിലും അതെല്ലാം ഉപേക്ഷിച്ച് വീടിനടുത്തുള്ള റെയിൽവേ ഗേറ്റിലെ ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്ന അവൻ വീടും കാവും കുളവും അമ്പലവും ഉത്സവ കമ്മിറ്റിയും സ്വയം സഹായ സംഘങ്ങളുമായും എല്ലാം സജീവമാണ്. ഇതൊക്കെ ഉപേക്ഷിക്കാൻ താൽപര്യമില്ലാത്തതിനാൽ ആണ് അർഹമായ പ്രമോഷനുകൾ പോലും വേണ്ട എന്ന് അവൻ സർക്കാരിന് എഴുതി നൽകിയത്.

മുഹ് ലിസ് -
ഇലക്ട്രോണിക്സ് ബിരുദത്തിന് ചേർന്ന് പിന്നെ ചരിത്രത്തിലും ലൈബ്രറി സയൻസിലും ബിരുദാനന്തര ബിരുദവും നേടിയ മുഹ് ലിസ് ഇപ്പൊ MNC ആയ കോഗ്നിസെൻ്റിലെ ഉയർന്ന ഉദ്യോഗസ്ഥനും ലൈബ്രേറിയനും ആണ്.

പുസ്തക തീവ്രവാദി എന്ന പ്രയോഗം ഉണ്ടോ എന്നറിയില്ല, ഉണ്ടെങ്കിൽ അതിന് ഏറ്റവും അർഹനായ ആളാണ് കടുത്ത പുസ്തക പ്രേമിയായ മുഹ് ലിസ് . മരപ്പണി, ഡ്രൈവിംഗ്, മെഡിക്കൽ റെപ്പ് തുടങ്ങി പലതരം പണികൾ പലകാലത്തായി ചെയ്തയാളാണ് മുഹ് ലിസ്.

പിന്നെ നസീബു,
പഠിച്ചത് MBA , പണിയെടുത്തിരുന്നത് പ്രശസ്തമായ ചാനലിലെ HR വിഭാഗത്തിൽ . അതെല്ലാം ഉപേക്ഷിച്ച് ബംഗാളിലെത്തി ഭാഷയെല്ലാം പഠിച്ച് ഇപ്പൊ ഫൗണ്ടേഷൻ്റെ പണികളിലെല്ലാം കൂടെയുണ്ട്. ഒരു പുരുഷനേക്കാൾ കൃത്യമായി സാമൂഹിക പ്രവർത്തന മേഖലയിൽ ഇടപെടാൻ സ്ത്രീകൾക്കാണ് കഴിയുക എന്ന് നസീബു പലപ്പോഴും കാണിച്ചു തരാറുണ്ട്.

അങ്ങനെ ,
2024 ജൂൺ 5 ന് സീറോ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്ട്രർ ചെയ്തു. (ജൂൺ 5 പരിസ്ഥിതി ദിനമായതും ഒരു നിയോഗം )

പ്രിയ സഹോദരൻ കബു , ജീവിതത്തിലെ പല പ്രധാനപ്പെട്ട സംഭവങ്ങൾക്കും സാക്ഷിയുമായ ഹസീബ് എന്നിവർ രജിസ്ട്രേഷൻ സാക്ഷികളായി ഒപ്പിട്ടു.

ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയ പൻ്റു ജോസിൻ്റ JE അസോസിയേറ്റ്സ് ആണ് രജിസ്ട്രേഷൻ പേപ്പറുകൾ ശരിയാക്കിയത്.

ബാങ്ക് അക്കൗണ്ട് കൂടി തുറന്നിട്ട് പബ്ലിക് ആയി പറയാൻ വേണ്ടിയാണ് കാത്തിരുന്നത്, പക്ഷേ അത് വളരെ നീണ്ടു പോയി.

എട്ടുമാസം ഗർഭിണിയായ നസീബുവിനേയും ബൈക്കിലിരുത്തി 35 കി.മി അകലെയുള്ള ബാങ്കിലേക്ക് പോവുക, തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസും 15 കി.മി. അകലെയുള്ള ബാങ്കിലേക്ക് പോവുക, പലപല ബാങ്കുകൾ കയറിയിറങ്ങി അവസാനം 6 മാസത്തെ ശ്രമത്തിനൊടുവിൽ ഒരു അക്കൗണ്ട് തുറക്കുക.

സീറോ ഫൗണ്ടേഷൻ രജിസ്ട്രർ ചെയ്തതിന് ശേഷം ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി പോയ അനുഭവങ്ങളുടെ ചുരുക്കമിതാണ്.

ബംഗാളിൽ എത്തിയ ആദ്യ നാളുകളിലൊന്നിൽ ഒരു DD എടുക്കാനായി അടുത്തുള്ള പഞ്ചാബ് നാഷണൽ ബാങ്കിൽ ചെന്നപ്പോൾ പോയിട്ട് ഒരു മാസം കഴിഞ്ഞു വരൂ എന്ന ബാങ്കുദ്യോഗസ്ഥൻ്റെ വാക്കു കേട്ടതു മുതൽ ധാരാളം അനുഭവങ്ങൾ ഉള്ളതിനാൽ അക്കൗണ്ട് ഓപ്പണിംഗിനാവശ്യമായ സകല പേപ്പറുകളും കൃത്യമായി ശരിയാക്കിയിട്ടാണ് ഇറങ്ങിയത്.

കാര്യങ്ങൾ അറിയാവുന്നതുകൊണ്ടും പേപ്പറുകൾ എല്ലാം കൃത്യമായതുകൊണ്ടും ബാങ്കുകാർ ആരും അക്കൗണ്ട് തുറക്കാൻ കഴിയില്ല എന്ന് നേരിട്ട് പറഞ്ഞില്ല . പലയിടത്തും ഫോമുകൾ കൃത്യമായി പൂരിപ്പിച്ച് വാങ്ങി.

പിന്നെ പലതായി കാരണങ്ങൾ, തിരക്കാണ്, നെറ്റ് വർക്ക് ഇല്ല, ഉദ്യോഗസ്ഥൻ അവധിയാണ് അങ്ങനെ പലതും. ഒരു ബാങ്കിലെ പ്രതീക്ഷകൾ അവസാനിക്കുമ്പോൾ അടുത്ത ബാങ്കിലേക്ക് .

ആദ്യ തവണ സന്ദർശനത്തിൽ തന്നെ എല്ലാം ok ആയി തോന്നിയത് ഫെഡറൽ ബാങ്കാണ്. പക്ഷേ, നമ്മുടെ അടുത്ത് നിന്ന് 40 കി.മി.യോളം ദൂരെയാണ് ബാങ്ക്. അവിടെ പോയി വരിക പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഉപേക്ഷിക്കേണ്ടി വന്നു.

നീണ്ട അലച്ചിലുകൾക്കും കാത്തിരിരിപ്പിനും ശേഷം കഴിഞ്ഞ ഡിസംബർ 19 ന് HDFC ബാങ്കിൽ അക്കൗണ്ട് തുറന്നു.
.................
കുറച്ച് പശ്ചാത്തലം കൂടിയുണ്ട് ,

സീറോ ഫൗണ്ടേഷൻ ഫോർ യൂണിവേഴ്സൽ റെസ്പോപോൺസബിലിറ്റി എന്നായിരുന്നു ആദ്യം ആലോചിച്ചിരുന്ന പേര്, അതിനെ ചുരുക്കി സീറോ ഫൗണ്ടേഷൻ ആക്കിയത് പ്രിയപ്പെട്ട എം.നൗഷാദ് ആണ്.

പരമ്പരാഗത NGO ശൈലിയിൽ ആദ്യം പേരിട്ട് സംഘടന രജിസ്ട്രർ ചെയ്ത് പ്രവർത്തനം തുടങ്ങുകയാണ് പതിവ്.
പക്ഷേ, ആവശ്യമുള്ളതിനെ ആവശ്യത്തിന് മാത്രം സ്വീകരിക്കുകയായിരുന്നു നമ്മുടെ ശൈലി.

കുറച്ച് പ്രവർത്തനങ്ങൾ തുടങ്ങി അത് പതിയെ കൂടി വന്നപ്പോൾ ഒരു പേരിടണം എന്ന ആവശ്യത്തിൽ നിന്ന് പേരിട്ടു. പിന്നെ രജിസ്ട്രേഷൻ ആവശ്യമായപ്പോൾ രജിസ്ട്രർ ചെയ്തു.

ഇതിനൊക്കെ മാതൃകയായി വളരെ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളും ഉണ്ട്. അതിൽ ചിലതിതാണ്,

ഒന്നാമത്തെയാൾ ദയാബായ് ആണ്. കേരളത്തിൽ ജനിച്ച് തൊള്ളായിരത്തി എഴുപതുകളിൽ MSW , LLB എല്ലാം പഠിച്ച് , കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി മധ്യപ്രദേശിലെ ഗോണ്ട് ഗോത്രവർഗങ്ങൾക്കായി പ്രവർത്തിക്കുന്ന അവർ ഒരു സംഘടനയും സ്ഥാപിച്ചിട്ടില്ല.

ജനിച്ച ദേശത്തു നിന്നും ആട്ടിയോടിക്കപ്പെട്ട് അഭയാർത്ഥികളായിത്തീർന്ന ലക്ഷകണക്കിന് തിബത്തൻ സമൂഹത്തിനെ ചേർത്തു നിർത്തുന്ന ഒരു സംഘടനയുണ്ട്, പ്രിയപ്പെട്ട മനുഷ്യൻ സേതുദാസ് നേതൃത്വം നൽകുന്ന "ഫ്രണ്ട്സ് ഓഫ് ടിബറ്റ് ". 25 വർഷത്തിലേറെയായി തിബത്തിനും സമൂഹത്തിനും വേണ്ടി വിപുലമായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് തിബറ്റ് രജിസ്ട്രർ ചെയ്തിട്ടില്ല.

സീറോയിലേക്ക് വരാം,
ആദ്യകാലത്ത് വളരെയധികം പിന്തുണച്ച കുറേ മനുഷ്യരുണ്ട്,

പ്രിയപ്പെട്ട അദ്ധ്യാപകരായ കാലടി സംസ്കൃത സർവകലാശാലയിലെ ജോസ് സർ, രേഷ്മ ടീച്ചർ, ബൈജു സർ...
പ്രിയപ്പെട്ട സിദ്ധിഖ് ഹസൻ സാഹിബ്,
നജീബ് കുറ്റിപ്പുറം,
പിന്നെ ഫാറൂഖ് കോളേജിലെ മൻസൂർ അലി, കാലിക്കറ്റ് സർവകലാശാലയിലെ റംഷിദ , പ്രിയ സഹോദരൻ അൻസാർ, കൂട്ടുകാരൻ അനീസ് കാക്കനാട് , ധർമശാലയിലെ നംഗ്യാൽ ആശ്രമത്തിലെ മാസ്റ്റേർസ്, ഗേഷ്യല ലഖ്ദോർ, തുപ്തെൻ സെവാങ്ങ് തുടങ്ങി 2024 ബംഗാൾ യാത്രയിലേയും 2025 ലെ ഫെല്ലോഷിപ്പിലും അംഗങ്ങൾ വരെ നീണ്ടു നിൽക്കുന്ന മനുഷ്യർ.

ഗ്രീൻപീസ്, ദലൈലാമ ഫൗണ്ടേഷൻ, ഹ്യുമൻ കെയർ ഫൗണ്ടേഷൻ, മിഷനറീസ് ഓഫ് ചാരിറ്റി , ദർബാർ, സംഗമ തുടങ്ങി ഗൂഞ്ച് വരെ നീണ്ടു നിൽക്കുന്ന ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള സംഘടനകൾ.

വ്യക്തിപരമായി പറഞാൽ,
ജോലി തന്നെ ജീവിതമെന്നോ പാഷൻ തന്നെ പ്രൊഫഷൻ എന്നോ എന്നൊക്കെ പൂർണമായി പറയാമോ എന്നറിയില്ല , പക്ഷെ വലിയൊരു വഴിത്തിരിവ് ജീവിതത്തിലും ജോലിയിലും സംഭവിച്ചിട്ടുണ്ട്.

സീറോ ഫൗണ്ടേഷൻ രജിസ്ട്രർ ചെയ്തു എന്നതാണ് അത് , ശരിക്കും ഒരു ഫിലോസഫിയാണ് മാറിയത്.

Zero Foundation
(Reg.No : 104/IV/2024)

Account Details :
Zero Foundation
A/C : 50200104951861
HDFC Bank , Branch : Habra
IFSC : HDFC0000638

Address

Chakla
North 24 Parganas
743424

Alerts

Be the first to know and let us send you an email when ZERO Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ZERO Foundation:

Share