Nilambur-Mysore(Nanjangud) Railway Action council Supporters

Nilambur-Mysore(Nanjangud) Railway Action council Supporters NILAMBUR RAIL LINE AND FUTURE PROSPECTS

10/12/2025

യാത്രാ നിയമങ്ങളിൽ വൻ മാറ്റം; മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബെർത്ത് ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ, മാറ്റം ഇങ്ങനെ...

ദീർഘദൂര യാത്രകൾക്കായി ട്രെയിനുകൾ ഉപയോ​ഗിക്കുന്നവരാണ് നമ്മൾ. എന്നാൽ നിയമങ്ങളുടെ അഭാവംമൂലം പല പ്രശ്നങ്ങളും ഇതിനകത്ത് സംഭവിക്കുന്നു. അതിൽ സീറ്റുകളിൽ റിസർവേഷൻ ഇല്ലാത്തത് ഒരു പ്രധാന പ്രശ്നമാണ്. മുതിർന്ന പൗരന്മാർക്കും ട്രെയിൻ യാത്രകളിൽ ലോവർ ബെർത്ത് ലഭിക്കാത്തതിൽ പലപ്പോഴും വിഷമിക്കുന്ന സ്ത്രീകൾക്കും ആശ്വാസമാകുന്ന ഒരു താരുമാനമാണ് റെയിൽവേ മന്ത്രാലയം നൽകിയിരിക്കുന്നത്. മുതിർന്ന പൗരന്മാർക്കും 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും ലോവർ ബെർത്ത് ലഭിക്കുന്ന പ്രക്രിയ ഇപ്പോൾ എളുപ്പക്കിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പ്രഖ്യാപിച്ചു..

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഒരു യാത്രക്കാരൻ ലോവർ ബെർത്ത് ഓപ്ഷൻ തിരഞ്ഞെടുത്തില്ലെങ്കിലും, പ്രായവും ലിംഗഭേദവും കണക്കിലെടുത്ത് ലഭ്യതയെ അടിസ്ഥാനമാക്കി റെയിൽവേ ബുക്കിംഗ് സംവിധാനം സ്വയമേവ താഴ്ന്ന സീറ്റുകൾ അനുവദിക്കുമെന്ന് വെള്ളിയാഴ്ച (ഡിസംബർ 5) റെയിൽവേ മന്ത്രി രാജ്യസഭയെ അറിയിച്ചു. പ്രായമായവർക്കും സ്ത്രീകൾക്കും യാത്ര സുരക്ഷിതവും സുഖകരവുമാക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്..

സ്ലീപ്പർ, 3AC, 2AC കോച്ചുകളിൽ മുതിർന്ന പൗരന്മാർക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും, ഗർഭിണികൾക്കും വേണ്ടി നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ സംവരണം ചെയ്തിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി..

മുതിർന്ന പൗരന്മാർക്കോ സ്ത്രീകൾക്കോ ​​മാത്രമല്ല, വികലാംഗരായ യാത്രക്കാർക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജധാനി, ശതാബ്ദി എക്സ്പ്രസ് എന്നിവയുൾപ്പെടെ എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും വികലാംഗ യാത്രക്കാർക്ക് സീറ്റ് റിസർവേഷൻ ലഭ്യമാണെന്ന് റെയിൽവേ മന്ത്രി പറഞ്ഞു..

*സ്ലീപ്പർ & 3AC:* ചട്ടങ്ങൾ അനുസരിച്ച്, സ്ലീപ്പർ, 3AC (3AC/3E) ക്ലാസുകളിൽ 4 ബെർത്തുകൾ സംവരണം ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് ലോവർ ബെർത്തുകളും രണ്ട് മിഡിൽ ബെർത്തുകളും ഉൾപ്പെടുന്നു..

*ചെയർ കാർ:* റിസർവ് ചെയ്ത സെക്കൻഡ് സീറ്റിംഗ് (2S), എസി ചെയർ കാർ (CC) ക്ലാസുകളിൽ, 4 സീറ്റുകൾ വികലാംഗ യാത്രക്കാർക്കായി നീക്കിവച്ചിരിക്കുന്നു..

*ഒഴിവുള്ള ബെർത്തുകളിൽ മുൻഗണന:* യാത്രയ്ക്കിടെ ഒരു ലോവർ ബെർത്തിൽ ഒഴിവുണ്ടെങ്കിൽ, ടിടിഇക്ക് ആ സീറ്റ് മുൻഗണനാക്രമത്തിൽ മുതിർന്ന പൗരന്മാർക്കും, ഗർഭിണികൾക്കും, അപ്പർ അല്ലെങ്കിൽ മിഡിൽ ബെർത്തുകളിൽ യാത്ര ചെയ്യുന്ന വികലാംഗ യാത്രക്കാർക്കും അനുവദിക്കാം..

വീൽചെയറിൽ എളുപ്പത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നതിനായി കോച്ചുകളുടെയും ടോയ്‌ലറ്റുകളുടെയും വാതിലുകൾ വീതികൂട്ടിയിട്ടുണ്ട്. ടോയ്‌ലറ്റുകൾക്കുള്ളിൽ ഗ്രാബ് റെയിലുകൾ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ വാഷ് ബേസിനുകളും കണ്ണാടികളും ആക്‌സസ് ചെയ്യാവുന്ന ഉയരത്തിൽ സ്ഥാപിച്ചിട്ടുണ്ട്..

കാഴ്ച വൈകല്യമുള്ള യാത്രക്കാർക്ക് നിർദ്ദേശങ്ങൾ എളുപ്പത്തിൽ വായിക്കാൻ സഹായിക്കുന്നതിന് കോച്ചുകളിൽ ബ്രെയിൽ ചിഹ്നങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു..

നിലമ്പൂർ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോം രണ്ടിലേക്കും തിരിച്ചുമുള്ള ലിഫ്റ്റ് യാത്രക്കാർക്കായി തുറന്നു കൊടുത്തിരിക്കുന്നു......
21/11/2025

നിലമ്പൂർ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോം രണ്ടിലേക്കും തിരിച്ചുമുള്ള ലിഫ്റ്റ് യാത്രക്കാർക്കായി തുറന്നു കൊടുത്തിരിക്കുന്നു...
12 യാത്രക്കാർക്ക് ഒരേ സമയം കയറാം...

22/08/2025

ഷൊർണൂർ- നിലമ്പൂർ മെമു സർവീസ് ശനിയാഴ്ച മുതൽ ആരംഭിക്കും

Date: 22-08-2025

ഷൊർണൂർ: ഷൊർണൂർ - നിലമ്പൂർ റെയിൽവേ പാതയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാത്രി കാല മെമു സർവീസ് 2025 ആഗസ്റ്റ് 23 ശനിയാഴ്ച മുതൽ ആരംഭിക്കും. ആദ്യ സർവീസ് ഷൊർണൂരിൽ നിന്ന് രാത്രി 8:35ന് നിലമ്പൂരിലേക്ക് പുറപ്പെടും.

രാത്രി 8.35ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 10.05ന് നിലമ്പൂരിലെത്തുന്ന രീതിയിലും പുലർച്ചെ 3.40ന് നിലമ്പൂരിൽ നിന്ന് പുറപ്പെട്ട് 4.55ന് ഷൊർണൂരിൽ എത്തുന്ന വിധത്തിലുമാണ് നിലവിൽ ഈ സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

എറണാകുളം– ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടുന്നതു വഴി എറണാകുളം, തൃശൂർ മേഖലയിൽ നിന്ന് രാത്രി നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഇനി എക്‌സിക്യൂട്ടീവ് ട്രെയിനിനെ ആശ്രയിക്കാതെ മെമുവിൽ കയറി നാടണയാനാകും.

അതേസമയം, മെമു സർവീസിന്റെ സമയക്രമം പുതുക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിലെ സമയം വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു പ്രയാസമാകും. ഷൊർണൂരിൽ നിന്നുള്ള പുറപ്പെടൽ സമയം 9.15 ആക്കിയാൽ വന്ദേഭാരതിന് കണക്‌ഷൻ ലഭിക്കും. ആലപ്പുഴ, കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് എന്നിവയ്ക്കും കണക്‌ഷൻ ഉറപ്പിക്കാം.

നിലവിൽ ഷൊർണൂരിൽ നിന്ന് 8.15ന് പുറപ്പെടുന്ന ട്രെയിൻ സമയത്തിലും മാറ്റം വരുത്തിയാൽ ഈ ട്രെയിനിനും കൂടുതൽ കണക്‌ഷൻ ലഭിക്കും. മെമുവിന്റെ പുലർച്ചെ നിലമ്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയം അൽപം പിന്നോട്ട് ആക്കിയാൽ 4.30നുള്ള ഷൊർണൂർ– എറണാകുളം– ആലപ്പുഴ മെമു കണക്‌ഷൻ ലഭിക്കും. അതല്ലെങ്കിൽ എറണാകുളം യാത്രയ്‌ക്ക് 8.45ന്റെ എക്‌സിക്യൂട്ടീവ് വരെ കാക്കേണ്ടി വരും. ഒരു ട്രെയിൻ ക്രോസിങ് സ്‌റ്റേഷനായ അങ്ങാടിപ്പുറത്ത് എത്തിയ ശേഷമേ അടുത്ത ട്രെയിൻ പുറപ്പെടാനാകൂ എന്നതിനാൽ രാത്രി 8.15ന് ഷൊർണൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ അൽപം നേരത്തേയാക്കുമെന്നാണു വിവരം.

അതുപോലെ, എറണാകുളം – ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലെത്തി പുലർച്ചെ 3.40 വരെ വെറുതേ കിടക്കുന്നതിനാൽ ഈ ട്രെയിൻ അൽപം വൈകി മാത്രം ഷൊർണൂരിൽ നിന്ന് പുറപ്പെടാനും സാധിച്ചേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അങ്ങനെ വന്നാൽ കണക്‌ഷൻ ട്രെയിനുകൾക്ക് കൂടുതൽ ഗുണകരമാകും.

കഴിഞ്ഞ ദിവസം നിലമ്പൂർ–കോട്ടയം എക്സ്പ്രസ് ട്രെയിനിൽ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 16 ആക്കി വർധിപ്പിച്ചിരുന്നു.

മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണം; പി.വി അബ്ദുൽവഹാബ് എം.പി റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചുനിലമ്പൂർ- ഷൊരണൂർ മെമു സർവ...
14/08/2025

മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണം; പി.വി അബ്ദുൽവഹാബ് എം.പി റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു

നിലമ്പൂർ- ഷൊരണൂർ മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അബ്ദുൽവഹാബ് എം.പി ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. മെമു സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച എം.പി യാത്രക്കാരുടെ സൗകര്യം മാനിച്ച് ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം ഉൾപ്പെടെ മാറ്റി നിശ്ചയിക്കുന്നതായിരിക്കും ഉചിതമെന്ന് അറിയിച്ചു. രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും.

ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം 9 മണിയാക്കിയാൽ വന്ദേഭാരത് കണക്ടിവിറ്റി ലഭ്യമാകും. അലപ്പുഴകണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരംമംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയുടെ കണക്ടിവിറ്റിക്കും ഈ സമയമാറ്റം ഉപകാരപ്പെടും. നിലവിൽ 8.15ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ സമയം 7:10 ആക്കി പുതുക്കണം. കൊയമ്പത്തൂർ-നിലമ്പൂർ നേരിട്ടുള്ള കണക്ടിവിറ്റി ഇതോടെ സാധ്യമാകും.

കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ 7:05 ന് ഷൊർണൂരിൽ എത്തുന്നതുകൊണ്ട് അതേ 7:10ന് പുറപ്പെടാൻ അനുവദിക്കാവുന്നതാണ്. മെമു നിലമ്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയം 03:30 ആയി മാറ്റണം. ഇതുവഴി എറണാകുളത്തേക്കുള്ള നേരിട്ടുള്ള കണക്ഷൻ അല്ലെങ്കിൽ മെമു 66319 വഴി ഷൊർണൂരിൽനിന്ന് നിന്ന് എളുപ്പമുള്ള യാത്ര സാധ്യമാകും. ഇതിന് അനുസൃതമായി മറ്റു ട്രെയിനുകളും സമയം ക്രമീകരിക്കണം.

ഷൊർണൂരിലെ പ്രധാന കണക്ഷനുകൾ ആശ്രയിക്കുന്ന യാത്രക്കാർക്ക്, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിലമ്പൂരിലേക്ക് നീട്ടുന്ന മെമു സർവ്വീസ് ഉപകാരപ്പെടണമെങ്കിൽ സമയം ക്രമീകരിക്കേണ്ടത് അനിവാര്യമാണെന്നും പി.വി അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു.

മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണം; പി.വി അബ്ദുൽവഹാബ് എം.പി റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു.

Date : 14 - 08 - 2025
NILAMBUR NEWS HUB
https://hostlink.site/snSTwf
https://chat.whatsapp.com/Ch8TWBY8W8r2ujzKF8ERZj

നിലമ്പൂർ- ഷൊരണൂർ മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അബ്ദുൽവഹാബ് എം.പി ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. മെമു സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച എം.പി യാത്രക്കാരുടെ സൗകര്യം മാനിച്ച് ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം ഉൾപ്പെടെ മാറ്റി നിശ്ചയിക്കുന്നതായിരിക്കും ഉചിതമെന്ന് അറിയിച്ചു. രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും.

ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം 9 മണിയാക്കിയാൽ വന്ദേഭാരത് കണക്ടിവിറ്റി ലഭ്യമാകും. അലപ്പുഴകണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരംമംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയുടെ കണക്ടിവിറ്റിക്കും ഈ സമയമാറ്റം ഉപകാരപ്പെടും. നിലവിൽ 8.15ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ സമയം 7:10 ആക്കി പുതുക്കണം. കൊയമ്പത്തൂർ-നിലമ്പൂർ നേരിട്ടുള്ള കണക്ടിവിറ്റി ഇതോടെ സാധ്യമാകും.

കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ 7:05 ന് ഷൊർണൂരിൽ എത്തുന്നതുകൊണ്ട് അതേ 7:10ന് പുറപ്പെടാൻ അനുവദിക്കാവുന്നതാണ്. മെമു നിലമ്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയം 03:30 ആയി മാറ്റണം. ഇതുവഴി എറണാകുളത്തേക്കുള്ള നേരിട്ടുള്ള കണക്ഷൻ അല്ലെങ്കിൽ മെമു 66319 വഴി ഷൊർണൂരിൽനിന്ന് നിന്ന് എളുപ്പമുള്ള യാത്ര സാധ്യമാകും. ഇതിന് അനുസൃതമായി മറ്റു ട്രെയിനുകളും സമയം ക്രമീകരിക്കണം.

ഷൊർണൂരിലെ പ്രധാന കണക്ഷനുകൾ ആശ്രയിക്കുന്ന യാത്രക്കാർക്ക്, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിലമ്പൂരിലേക്ക് നീട്ടുന്ന മെമു സർവ്വീസ് ഉപകാരപ്പെടണമെങ്കിൽ സമയം ക്രമീകരിക്കേണ്ടത് അനിവാര്യമാണെന്നും പി.വി അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു.

★★★★★★★★★★★★★★

വാർത്തകൾക്കും പരസ്യങ്ങൾക്കും
+91 97447 78859
+91 73060 65520

Follow Instagram
https://rb.gy/yemt3s

Follow Facebook
https://rb.gy/59gxud

Join Our WhatsApp Group
https://chat.whatsapp.com/D6toqf2ugrEK1sri0VNWPx

04/03/2025
07/01/2025

ഷൊർണൂർ–നിലമ്പൂർ പാത: മെമു സർവീസുകൾ 2 മാസത്തിനകം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചേക്കും

ഷൊർണൂർ : വൈദ്യുതീകരണം കഴിഞ്ഞ് വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ ഇനി കാത്തിരിപ്പ് മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) സർവീസുകൾക്ക്. ഈ റൂട്ടിലേക്കായി രാത്രികാല മെമു സർവീസും പകൽ സമയ മെമുവും റെയിൽവേ അധികൃതരുടെ പരിഗണനയിലുണ്ട്. ഇതു സംബന്ധിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ റെയിൽവേ ബോർഡിനുൾപ്പെടെ ശുപാർശ സമർപ്പിച്ചതായാണ് അറിവ്. 2 മാസത്തിനകം റൂട്ടിൽ മെമു സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും വൈകില്ലെന്നുമാണു റെയിൽവേ അധികൃതർ നൽകുന്ന സൂചന.

രാത്രി 8.40ന് ഷൊർണൂരിലെത്തി വെറുതേ കിടക്കുന്ന എറണാകുളം–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടുമെന്ന കാര്യത്തിൽ റെയിൽവേ അധികൃതർ തത്വത്തിൽ തീരുമാനമെടുത്തതാണ്. രാത്രി ഒൻപതരയ്‌ക്കു ശേഷം നിലമ്പൂരിലേക്കു പോവുകയും പുലർച്ചെ 3.15ഓടെ ഷൊർണൂരിലേക്കു മടങ്ങി കണ്ണൂർ എക്സ്പ്രസായി യാത്ര തുടരുകയും ചെയ്യുന്ന വിധമാണ് ആലോചന. തിരുവനന്തപുരത്തു നിന്നെത്തുന്ന വന്ദേഭാരത്, കണ്ണൂർ ജനശതാബ്ദി, നിസാമുദ്ദീൻ, പൂർണ, കോഴിക്കോട് ഭാഗത്തു നിന്നെത്തുന്ന തിരുവനന്തപുരം എക്സ്പ്രസ്, കൊച്ചുവേളി, ഒഖ–എറണാകുളം, നാഗർകോവിൽ, തിരുവനന്തപുരം എക്സ്പ്രസ്, യശ്വന്ത്പുര എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ ഷൊർണൂരിലെത്തുന്ന രാത്രി യാത്രക്കാർക്ക് ഇതോടെ തുടർയാത്രക്കു വഴി തെളിയും.

നിലവിൽ 8.15നാണ് ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കുള്ള അവസാന ട്രെയിൻ. പുലർച്ചെ നിലമ്പൂരിൽ നിന്നെത്തുന്ന മെമുവിന് ഷൊർണൂരിൽ നിന്നു പാലക്കാട് ഭാഗത്തേക്കുള്ള മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ലഭിക്കും. ഇതിൽ പാലക്കാടെത്തുന്നവർക്ക് ഉടൻ പഴനി, മധുര ഭാഗത്തേക്കുള്ള തിരുച്ചെന്തൂർ എക്സ്പ്രസ് ലഭിക്കും. കോഴിക്കോട്–മംഗളൂരു ഭാഗത്തേക്ക് അതിരാവിലെ ഷൊർണൂർ–കണ്ണൂർ മെമു, മംഗളൂരു സെൻട്രൽ, മംഗളൂരു സൂപ്പർ ഫാസ്റ്റ്, കണ്ണൂർ എക്സ്പ്രസ് എന്നിവയ്ക്കും തൃശൂരിൽ നിന്നു കന്യാകുമാരി എക്സ്പ്രസ്, കൊച്ചുവേളി(വീക്കിലി), കൊച്ചുവേളി സൂപ്പർ ഫാസ്റ്റ്), കൊച്ചുവേളി ഗരീബ്‌രഥ്,

ആലപ്പുഴ സൂപ്പർ ഫാസ്റ്റ്, ഗുരുവായൂർ എക്സ്പ്രസ് എന്നിവയിലെ യാത്രയ്ക്കും സാധ്യത തെളിയും. രാവിലെ 6.05ന് പാലക്കാട് നിന്ന് ആരംഭിച്ച് 7.05 ന് ഷൊർണൂരും 8.45 ന് നിലമ്പൂരിലുമെത്തുന്ന പാലക്കാട്–നിലമ്പൂർ ട്രെയിൻ മെമു സർവീസാക്കുന്ന കാര്യവും റെയിൽവേ പരിഗണിക്കുന്നുണ്ട്. അങ്ങനെ വന്നാൽ രാവിലെ 9.55 ന് ഷൊർണൂരിലേക്കുള്ള സർവീസും മെമു സർവീസായി മാറിയേക്കും. കോയമ്പത്തൂർ–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യവും റെയിൽവേ അധികൃതർക്ക് മുന്നിലുണ്ട്. ലോക്കോകൾ ആവശ്യത്തിന് ലഭ്യമാവാത്തതാണ് കൂടുതൽ സർവീസുകൾ വൈദ്യുതി ട്രെയിനുകളായി ഓടിക്കാൻ കാലതാമസം വരുത്തുന്നത്.

ലോക്കോകൾ ധാരാളമായുണ്ട്. ഇവയെല്ലാം പലവഴിക്കായി ക്രമീകരിച്ചവയാണ് ലോക്കോ ലിങ്കുകൾ ക്രമീകരിക്കാനുള്ള താമസം മാത്രമേയുള്ളൂവെന്നും ഒരാഴ്ചയ്ക്കകം എല്ലാ ട്രെയിനുകളും വൈദ്യുതി ട്രെയിനുകളായി സർവീസ് ആരംഭിച്ചേക്കുമെന്നും അധികൃതർ പറഞ്ഞു. മേലാറ്റൂരിലെ ചോലക്കുളത്തെ സബ് സ്റ്റേഷനിലും റെയിൽവേയുടെ ട്രാക്‌ഷൻ സബ് സ്റ്റേഷനിലുമായി ആധുനിക അധിക സംവിധാനങ്ങൾ ഒരുക്കുന്ന റിലേ സെറ്റിങ്ങ്സ് പ്രവൃത്തി കൂടി നടക്കുന്നുണ്ട്.

റെയിൽവേ പാതയിലെ വൈദ്യുതി ലൈനിന് കൂടുതൽ സുരക്ഷിതത്വം (ഫീച്ചർ പ്രൊട്ടക്‌ഷൻ) നൽകുന്നതിനുള്ള അഡീഷനൽ സംവിധാനങ്ങളാണ് ഒരുക്കുന്നത്.നിലവിൽ പാലക്കാട് ഡിവിഷനിൽ ഇവിടെ മാത്രമാണ് ഈ സംവിധാനമുള്ളതെന്ന് അധികൃതർ പറഞ്ഞു. അതേ സമയം കോട്ടയം എക്സ്പ്രസിന്റെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാത്തത് ആയിരക്കണക്കിന് യാത്രക്കാർക്ക് ദുരിതമായി തന്നെ അവശേഷിക്കുന്നു. മേഖലയിലെ മിക്ക സ്റ്റേഷനുകളിൽ നിന്നും നൂറു കണക്കിനു യാത്രക്കാർ വൈകിട്ട് 3.15ന് നിലമ്പൂരിൽ നിന്നു പുറപ്പെടുന്ന ഈ ട്രെയിനിനെ ആശ്രയിക്കുന്നവരാണ്.

കോവിഡ് കാലത്തിന് മുൻപ് കോട്ടയം എക്സ്പ്രസിന് പാതയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സ്റ്റോപ് ഉണ്ടായിരുന്നതാണ്. എന്നാൽ പിന്നീട് പുനരാരംഭിച്ചപ്പോൾ ഈ ട്രെയിനിനു മാത്രം നിലമ്പൂർ കഴിഞ്ഞാൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമായി സ്റ്റോപ്പുകൾ. മേലാറ്റൂരിലെയും കുലുക്കല്ലൂരിലെയും ക്രോസിങ് സ്റ്റേഷനുകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഈ പ്രശ്നത്തിനു പരിഹാരമാകുമെന്നാണു റെയിൽവേ അധികൃതർ പറയുന്നത്.

വൈദ്യു‌തീകരണം പൂർത്തിയായി ആദ്യ യാത്ര വണ്ടി ഓടിയ നിലമ്പൂർ പാതയിൽ മെമു (MEMU -മെയിൻലൈൻ ഇലക്ട്രിക്  മൾട്ടിപ്പിൾ യൂണിറ്റ്) വ...
01/01/2025

വൈദ്യു‌തീകരണം പൂർത്തിയായി ആദ്യ യാത്ര വണ്ടി ഓടിയ നിലമ്പൂർ പാതയിൽ മെമു (MEMU -മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) വണ്ടികൾ ഓടിക്കാൻ പാലക്കാട്‌ റെയിൽവേ ഡിവിഷൻ ശുപാർശ ചെയ്തു.

ഷൊർണുരിൽ യാത്ര അവസാനിപ്പിക്കുന്ന എറണാകുളം - ഷൊർണുർ മെമു, കോയമ്പത്തൂർ - ഷൊർണുർ മെമു എന്നിവ നിലമ്പൂരേക്ക് നീട്ടാനാണ് ശുപാർശ.

ചെന്നൈയിൽ നിന്നും, ഡൽഹി റെയിൽവേ ബോർഡിൽ നിന്നുമുള്ള അനുമതികൾ ലഭിച്ചാൽ അധികം വൈകാതെ ഈ മാസം തന്നെ സർവീസുകൾ തുടങ്ങാമെന്നാണ് പാലക്കാട്‌ ഡിവിഷന്റെ പ്രതീക്ഷ.

2025 ജനുവരി 1മുതൽ നിലമ്പൂർ - ഷൊർണൂർ റൂട്ടിൽ പുതുക്കിയ ട്രെയിൻ സമയംഷൊർണൂർ നിന്നും നിലമ്പൂരിലേക്ക്16349-  3:50am ( രാജ്യറാ...
01/01/2025

2025 ജനുവരി 1മുതൽ നിലമ്പൂർ - ഷൊർണൂർ റൂട്ടിൽ പുതുക്കിയ ട്രെയിൻ സമയം

ഷൊർണൂർ നിന്നും നിലമ്പൂരിലേക്ക്

16349- 3:50am ( രാജ്യറാണി)
56607- 7:05am ( പാലക്കാട് )
56323 - 9:00am
16326 -10:05am ( കോട്ടയം )
56609-2:20pm
56611- 6:00pm
56613- 8:15pm ( കോയമ്പത്തൂർ )

നിലമ്പൂർ നിന്നും ഷൊർണൂർ ഭാഗത്തേക്ക്

56612- 5:30am
56322-07:05am
56610-9:55am
16325-3:15pm(നിലമ്പൂർ-കോട്ടയം)
56608-4:20pm(നിലമ്പൂർ-പാലക്കാട്‌)
56614-8:05pm ( തൃശൂർ )
16350-9:30pm(രാജ്യറാണി)

01/01/2025

Address

Nilambur

Website

Alerts

Be the first to know and let us send you an email when Nilambur-Mysore(Nanjangud) Railway Action council Supporters posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share