19/12/2025
നമസ്തേ,
വാസയോഗ്യമായ വിടില്ലാത്ത നിർദ്ധനർക്ക് തലചായ്ക്കാനൊരു ഇടം ഒരുക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര സേവാഭാരതിയുടെ സാമാജികം ആയാമത്തിൽ ഉൾപ്പെടുത്തി ഒരു മഹത്കർമ്മത്തിന് കൂടി ഞങ്ങൾ സാരഥ്യം വഹിക്കുകയാണ്.
ജീവിതത്തിൽ വളരെയേറെ പ്രതീക്ഷകൾ പുലർത്തിയിരുന്ന, അമ്മയും മകനും മാത്രം അടങ്ങുന്ന ഒരു കുടുംബം. വളരെ ചെറുപ്പത്തിലേ ഗൃഹനാഥനെ നഷ്ടപ്പെട്ടിട്ടും കൂലിപ്പണിയിലൂടെ ചെറിയ വരുമാനം കണ്ടെത്തി ആ കുടുംബം പിടിച്ചു നിൽക്കുകയായിരുന്നു. ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി അർഹതപ്പെട്ട സർക്കാർ ആനുകൂല്യം ലഭിച്ചപ്പോൾ അവർ സന്തോഷിച്ചു. എന്നാൽ ജോലിക്കിടെ ഉണ്ടായ ഒരു അപകടത്തിന്റെ രൂപത്തിൽ വിധി വീണ്ടും ആ കുടുംബത്തിൽ വില്ലനായെത്തുകയായിരുന്നു. യൗവനത്തിൽ തന്നെ ആ മകൻറെ കാല് മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നത് കുടുംബത്തിൻ്റെ പ്രതീക്ഷകൾക്ക്മേൽ കൂരിരുൾ വിതക്കുകയായിരുന്നു. പാതിവഴിക്ക് പണി നിന്ന് പോയ വീടിനോട് ചേർന്ന് ചോന്നൊലിക്കുന്നൊരു കൂരയിൽ ഇരുന്ന് “ഇനി എന്ത്!“ എന്നചിന്തയിൽ പകച്ചു നിൽക്കേണ്ടി വന്ന അവസരത്തിലാണ് സേവാഭാരതിയുടെ പെരുമ്പഴുതൂർ ഉപസമിതി പ്രവർത്തകർ അവരെ സമീപിക്കുന്നതും കൂടെയുണ്ടാകും എന്ന ഉറപ്പ് നൽകുന്നതും.
ഇത്തരത്തിലുള്ള ഒരു പ്രവർത്തനം സേവാഭാരതി ഏറ്റെടുക്കുന്നത് ആദ്യമായല്ല എന്നത് നിങ്ങൾക്ക് അറിയാമല്ലോ. എന്നും സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന, "മാനവ സേവനത്തിലൂടെ മാധവ സേവകരായി " മാറാൻ തയ്യാറായ, നിസ്വാർഥസേവകരുടെ പ്രയത്നവും സഹകരണവും ആത്മസമർപ്പണവും കൊണ്ട് ഈമഹത്കർമ്മവും മുൻകാലങ്ങളിലേത് പോലെ പൂർത്തിയാക്കാൻ സാധിക്കുമെന്ന തികഞ്ഞആത്മവിശ്വാസത്തോടെ ഞങ്ങൾ ഈസേവനത്തിൽ മുഴുകുന്നത്. നിലവിൽ ആപ്രദേശത്തെ പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഷെയ്‌ഡ്‌കോൺക്രീറ്റ് വരെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇനിയുള്ള പ്രവർത്തങ്ങൾ പൂർത്തിയാക്കുവാൻ നിങ്ങളാൽ കഴിയുന്നരീതിയിൽ സിമെൻ്റ്, മണൽ, മെറ്റൽ,കമ്പി,കല്ല് എന്നിങ്ങനെയുള്ള ഉത്പന്നങ്ങൾ എത്തിച്ചുനൽകി ഞങ്ങളോടൊപ്പം കൈകോർക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഉല്പന്നമായി എത്തിക്കാൻ സാധിക്കാത്തവർക്കായി അവശ്യസാധങ്ങളുടെ ഏകദേശവില താഴെ കൊടുക്കുന്നു.
സിമന്റ് കല്ല് - 6” = ₹50
സിമന്റ് - 1 പാക്കറ്റ് = ₹350,കമ്പി 10kg = ₹650,മെറ്റൽ 50 കുട്ട = ₹3,500
മണൽ 100 കുട്ട = ₹8,000
'കൂടെയുണ്ട് സേവാഭാരതി കൂടെയുണ്ടാകണം നിങ്ങളും"
സേവാഭാരതി
9656284600(Gpay)