03/08/2026
നിശബ്ദരാക്കപ്പെട്ട മനുഷ്യരുടെ ഉച്ചത്തിലുള്ള ശബ്ദമായിരുന്നു സാനുമാഷ്: കെ.ആർ.മീര
മൂവാറ്റുപുഴ: തുല്യതാബോധത്തോടെ പ്രവർത്തിക്കുന്ന സ്ത്രീകളെ അംഗികരിക്കുന്ന പൊതു സമൂഹം കേരളത്തിലും ഇന്ത്യയിലും ഉണ്ടാകണമെന്ന് എഴുത്തുകാരി കെ.ആർ. മീരപറഞ്ഞു.
മൂവാറ്റുപുഴ അജുഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാനുമാഷ് സ്മാരക പ്രഥമ പുരസ്ക്കാരം മൂവാറ്റുപുഴ എസ്.എൻ. ബി.എഡ് കോളേജ് ഓിറ്റോറിയത്തിൽ നടന്ന സാനുമാഷ് അനുസ്മരണ സമ്മേളന ത്തിൽ പുരസ്ക്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു കെ.ആർ. മീര.
എല്ലാ മേഖലയിലും മനുഷ്യരെ നിശബ്ദരാക്കുകയെന്ന ലക്ഷത്തോടെ പ്രവർത്തിക്കുന്ന ഭരണാധികാരികളുടെ കീഴിൽ ജീവിക്കുന്ന മനുഷ്യരുടെ ഉച്ചത്തിലുള്ള ശബ്ദമായിരുന്നു സാനുമാഷ്. ഇറാനിലും ഗാസയിലും മിസൈലുകൾ വീഴുമ്പോൾ തേങ്ങികരയുന്നവരുടെ കണ്ണിരൊപ്പാൻ അക്ഷരങ്ങളെ ആയുധമാക്കുന്ന ധീരൻമാരായി സാഹിത്യകാരന്മാർ മാറണമെന്നും കെ.ആർ. മീരപറഞ്ഞു. ആ ധീരതകാട്ടിയ വലിയ മനുഷ്യനായിരുന്നു സാനുമാഷ് . സാഹിത്യ രംഗത്ത് ഉയർന്നുവന്ന മാധവികുട്ടി. രാജലക്ഷ്മി, സാറാ ജോസഫ് തുടങ്ങിയരുൾപ്പടെയുള്ള സ്ത്രീകൾ ഏറ്റുവാങ്ങിയ ആക്ഷേപങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ സംസ്കാകരം എവിടെ എത്തിനിൽക്കുന്നുവെന്ന് തിരിച്ചറിയാമെന്നും കെ.ആർ. മീര പറഞ്ഞു.
ചടങ്ങങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. സെബാസ്റ്റ്യൻ പോൾ അദ്ധ്യക്ഷത വിച്ചു. ജനറൽ സെക്രട്ടറി സി.കെ.ഉണ്ണി സ്വാഗതം പറഞ്ഞു. സംസ് കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡൊ. ജെ. പ്രസാദ് 50001 രൂപയും പ്രശംസ പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. സെ.ആർ.മീരക്ക് സമ്മാനിച്ചു.
എസ്.എൻ.ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ വി.കെ.നാരായണൻ, ഫൗണ്ടേഷൻ ഡയറക്ടർമാരായ അഡ്വ. ടി.എസ്.റഷീദ്, കമാൻണ്ടർ സി.കെ.ഷാജി, അഡ്വ. അനീഷ് എം.മാത്യു , അഡ്വ. ടി.കെ. സുരേഷ് ,രജീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.
കെ.ആർ. മീര കുമാരനാശാൻ പബ്ലിക് ലൈബ്രറിക്ക് നൽകി എട്ട് പുസത്കങ്ങൾ അജു ഫൗണ്ടേഷൻ രക്ഷാധികാരി ഗോപി കോട്ടമുറിക്കൽ ഏറ്റുവാങ്ങി.
എം.ജി. യൂണിവേഴ്സ്റ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ എസ്.എൻ.ബി.എഡ്. കോളേജ് കോ-ഓർഡിനേറ്റർ ഡോ. അനീഷ് പി.ചിറക്കലിനും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ യുഎംലിംഗ് ലാപാസിൽ മോട്ടോർ ബൈക്കിൽ പോയി തിരിച്ചെത്തിയ ദേനന്ദനും ഫൗണ്ടേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ മൊമന്റോ നൽകി ആദരിച്ചു.
ഫൗണ്ടേഷൻ ഡയറക്ടർമാരായ , അജേഷ് കോട്ടമുറിക്കൽ, ആരോമൽ തമ്പി , പി.രഞ്ജിത്, വി. സുമേഷ്, ദിവ്യ സുധിമോൻ എന്നിവർ നേതൃത്വം നൽകി.
ചിത്രം- മൂവാറ്റുപുഴ അജുഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാനുമാഷ് സ്മാരക പ്രഥമ പുരസ്ക്കാരം മൂവാറ്റുപുഴ എസ്.എൻ. ബി.എഡ് കോളേജ് ഓിറ്റോറിയത്തിൽ നടന്ന സാനുമാഷ് അനുസ്മരണ സമ്മേളനത്തിൽ സംസ്കൃത സർവ്വകലശാല മുൻ വൈസ് ചാൻസലർ ഡോ. ജെ. പ്രസാദ് എഴുത്തുകാരി കെ.ആർ. മീരക്ക് നൽകുന്നു. ഡോ. സെബാസ്റ്റ്യൻ പോൾ, അഡ്വ. അനീഷ് എം.മാത്യു, അഡ്വ. ടി.എസ്.റഷീദ്, വി.കെ.നാരായണൻ, ഗോപി കോട്ടമുറിക്കൽ എന്നിവർ സമീപം