30/11/2025
കഥകളി ആചാര്യൻ കോന്നശ്ശേരി ശങ്കരൻ നമ്പൂതിരിഅനുസ്മരണം നടന്നു
ബ്രാഹ്മണ ക്ഷേമസഭയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച കഥകളി ആചാര്യനായ കോന്നശ്ശേരി ശങ്കരൻ നമ്പൂതിരിഅനുസ്മരണവും കഥകളി ആസ്വാദന ക്ലാസും കഥകളിയും മൂവാറ്റുപുഴ കിഴക്കേക്കര മൂവാറ്റുപുഴ കാവിന്റെ സങ്കീർത്തന അന്നദാനം മണ്ഡപത്തിൽ വച്ച് നടന്നു. മൂവാറ്റുപുഴ കാവ് മുഖ്യ രക്ഷാധികാരി, മുഖ്യ ട്രസ്റ്റി, മൂവാറ്റുപുഴ കഥകളി ക്ലബ്ബിൻറെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത വ്യക്തി, മൂവാറ്റുപുഴ സാഹിതീ സംഗമത്തിന്റെ സജീവമായ അംഗം, കവി, കഥകളി ആചാര്യൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സർവശ്രീ കോന്നശ്ശേരി ശങ്കരൻ നമ്പൂതിരിയുടെ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ബ്രാഹ്മണ ക്ഷേമ സഭാ മുഖ്യ രക്ഷാധികാരി ശ്രീ.പി.എൻ.പി ഇളയത് ദീപപ്രോജ്വലനം നടത്തി.ചടങ്ങിൽ ബ്രാഹ്മണ ക്ഷേമ സഭാ വൈസ് പ്രസിഡന്റ് ശ്രീ.കശ്യപ് പതുപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു,സെക്രട്ടറി ആതിരദിനേശ് സ്വാഗതം ആശംസിച്ചു ശങ്കരൻ നമ്പൂതിരിയെ അനുസ്മരിച്ചു ബ്രാഹ്മണ സേവാ സംഘം ചെയർമാൻ മണി എൻ,മുവാറ്റുപുഴ കാവ് ഭരണ സമിതി സെക്രട്ടറി രാമകുറുപ്പ് പാലപ്പിള്ളി,ബ്രാഹ്മണ ക്ഷേമ സഭാഗം MN നാരായണൻ നമ്പൂതിരി, ലീലാദേവി അന്തർജനം, സാവിത്രി അന്തർജനം തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു ബി കെ.എസ്. ട്രഷറർ. Ep രാമൻ നമ്പൂതിരിയുടെ കൃതഞ്ജതയോടെ അനുസ്മരണ യോഗം അവസാനിച്ചു .തുടർന്ന് കഥകളി ആസ്വാദന ക്ലാസുകളിലൂടെ ഏറെ പ്രശസ്തനായ കഥകളി കലാകാരൻ സർവ്വശ്രീ പീശപ്പിള്ളിരാജീവ് നയിച്ച കഥകളി ആസ്വാദന ക്ലാസ്സും നടന്നു. ഉച്ചയ്ക്ക് 1 മണി മുതൽ നടന്ന ബാലിവിജയം കഥകളിയോടുകൂടി അനുസ്മരണ പരിപാടി അവസാനിച്ചു.