SNDP Yogam Highrange Union Youth Movement

SNDP Yogam Highrange Union Youth Movement S.N.D.P. youth Movement Union Mundakayam

ശ്രിനാ-രാ-യണ ധര്‍മ്മ-പ-രി-പാ-ല-ന-യോ-ഗ-ത്തിന്‍റെ കീഴ്ഘ-ട-ക-മെന്ന നില-യില്‍, കഴിഞ്ഞ 55 വര്‍ഷ-മായി പ്രവര്‍ത്തി-ച്ചു-വ-രു-ന്ന -ഹൈ-റേഞ്ച് യൂണി-യന്‍, കാഞ്ഞി-ര-പ്പള്ളി, പീരു-മേട് താലൂക്കു-ക-ളി-ലായി പ്രവര്‍ത്തി-ക്കുന്ന 36 ശാഖ-ക-ളുടെ ആസ്ഥാ-ന-മാണ്. യോഗ-നിര്‍ദേ-ശ-ങ്ങള്‍ക്കും നിശ്ച-യ-ങ്ങള്‍ക്കും വിധേയ-മായി പ്രവര്‍ത്തി-ക്കു-കയും സംഘ-ടനാ രംഗത്ത് ഈ മേഖ-ല-യിലെ ശക്ത-മായ പ്രസ്ഥാ-ന-മായി മാറി, ആര്‍ക്കും അവ-ഗ-ണി-ക്കാ-

നാ-വാത്ത വിധം നില-കൊ-ള്ളുന്ന

എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്മെന്റ് ലക്ഷ്യങ്ങള്...!

* ശ്രീ നാരായണ ഗുരുവിന്റെ ആദര്ശങ്ങളും തത്വങ്ങളും പഠിക്കുകയും , പഠിപ്പിക്കുകയും, നടപ്പില് വരുത്തുകയും ചെയ്യുക. ഗുരുവിന്റെ ജീവ ചരിത്രം , കൃതികള് എന്നിവയെ സംബന്ധിച്ച് വിജ്ഞാനം സമ്പാദിച്ചു പ്രചരിപ്പിക്കുക, യോഗത്തിന്റെ പ്രവര്ത്തനത്തില് പങ്കാളികള് ആയിട്ടുള്ള വ്യക്തികളുടെ പ്രവര്ത്തനങ്ങള് പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക .
* സാഹിത്യം , കല , കര കൌശലം , സാംസ്കാരിക പ്രവര്ത്തനം എന്നിവയില് യുവ ജനങ്ങള്ക്കുള്ളവാസനകളെ വികസിപ്പിക്കുക , യുവ ജനങ്ങളുടെ ആദ്ധ്യാല്മികവുംഭൌതികവും ആയ ഉന്നമനത്തിനു പ്രോത്സാഹനം നല്കുക , സാമൂഹ്യ ജീവിതത്തില് അച്ചടക്ക ബോധത്തോടും ജീവിക്കുവാന് യുവജനങ്ങളെ പരിശീലിപ്പിക്കുക .

* യുവജനങ്ങളില് അധ്വാന ശീലം വളര്ത്തി കൃഷി , വ്യവസായം, വാണിജ്യം എന്നീ മേഖലകളില് പ്രയോജന പ്രദമായി പ്രവര്ത്തിക്കുന്നതിനു പ്രോത്സാഹനം നല്കുക , വിദ്യാര്ഥി ജീവിതം ഏറ്റവും പ്രയോജന പ്രദമാകുന്നതിനുവിദ്യാര്ഥികളില് പ്രേരണ ചെലുത്തുക .

* എസ് എന്‍ ഡി പി യോഗത്തോട് കൂറ് പുലര്ത്തുകയും , യോഗം കാല കാലങ്ങളില് ആവിഷ്ക്കരിക്കുന്ന നയ പരിപാടികളും , കര്മ്മ പദ്ധതികളും , പ്രയോഗത്തില് വരുത്തുന്നതിന് സഹായിക്കുക , ഇതിനാവശ്യമായ പഠന ക്ലാസുകളും സെമിനാറുകളും , സമ്മേളനങ്ങളും ആവിഷ്ക്കരിച്ചു നടപ്പിലാക്കുക .

* ഗുരുവിനെ കുറിച്ചുള്ള ഗ്രന്ഥങ്ങള്ക്കും , കൃതികള്ക്കും പ്രാമുഖ്യം നല്കി കൊണ്ടുള്ള ഗ്രന്ഥ ശാലകളും , വായന ശാലകളും സ്ഥാപിച്ചു നടത്തുക.

27/06/2026
23/06/2026

01/06/2026
// കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പി. ജീരാജിനെ ആദരിച്ചു. //​കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പ...
11/01/2026

// കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പി. ജീരാജിനെ ആദരിച്ചു. //

​കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജിനെ ഹൈറേഞ്ച് യൂണിയൻ യൂത്ത് മൂവ്മെൻ്റ് ആദരിച്ചു. ചടങ്ങിൽ യൂത്ത് മൂവ്മെൻ്റ് പ്രസിഡണ്ട് എം.വി. ശ്രീകാന്ത് കാഞ്ഞിരപ്പള്ളി, യൂണിയൻ സെക്രട്ടറി വിനോദ് പാലപ്ര എന്നിവർ ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
​തുടർന്ന് നടന്ന യോഗത്തിൽ ഹൈറേഞ്ച് യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ഷാജി ഷാസ്, യൂത്ത് യൂണിയൻ വൈസ് പ്രസിഡണ്ട് അഖിൽ നാഥ് ഞർക്കാട്, കൗൺസിലർമാരായ സതീഷ് മുണ്ടക്കയം, ഷൈൻ ഇടക്കുന്നം, അനുമോൻ ചോറ്റി, അനൂപ് ഏന്തയാർ എന്നിവർ പങ്കെടുത്തു.

1903 ജനുവരി 07 മുതൽ 2026 ജനുവരി 07 വരെ.അജ്ഞാനത്തിന്‍റെ അന്ധകാരത്തിൽ പലവഴിക്കു ചിന്നഭിന്നമായിപ്പോയ ഒരു ജനതയ്ക്ക് പ്രകാശത്...
07/01/2026

1903 ജനുവരി 07 മുതൽ 2026 ജനുവരി 07 വരെ.

അജ്ഞാനത്തിന്‍റെ അന്ധകാരത്തിൽ പലവഴിക്കു ചിന്നഭിന്നമായിപ്പോയ ഒരു ജനതയ്ക്ക് പ്രകാശത്തിലേക്കും ഉന്നമനത്തിലേക്കും ഉള്ള വഴിയായി ഈശ്വരൻ കൽപിച്ചനുഗ്രഹിച്ച മഹാപ്രസ്ഥാനം ശ്രീനാരായണ ധർമ്മ പരിപാലന യോഗം, അതിന്‍റെ 124-ാം ജൻമദിനം ആഘോഷിക്കുകയാണ്.

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ അനുഗ്രഹാശ്ശിസ്സോടെ, ഈഴവ തീയ്യ വിഭാഗങ്ങളുടെ സാമൂഹികവും ആത്മീയവുമായ ഉന്നമനത്തെ കരുതി ജന്മമെടുത്ത ഈ മഹാപ്രസ്ഥാനം, കാലത്തിന്‍റെ ഗതിവേഗം മാറിയപ്പോൾ പ്രസ്തുത സമുദായങ്ങൾ ഇന്നു അഭിമിഖീകരിക്കുന്ന പുതിയ പ്രശ്നങ്ങൾ നേരിടാനുള്ള പോരാട്ടത്തിലാണ്.

100 വർഷങ്ങൾക്ക് മുൻപ് നാം ചാതുർ വർണ്ണ്യത്തിന്‍റെ ചങ്ങലക്കെട്ടുകളാണ് പൊട്ടിച്ചെറിഞ്ഞതെങ്കിൽ, ഇന്ന് അധികാര ഭ്രമം മൂത്ത ചില രാഷ്ട്രീയ വ്യവസായികൾ വളർത്തുന്ന പ്രീണന രാഷ്ട്രീയത്തിന്‍റെ വിഷമുള്ളുകളാണു നമ്മുടെ വഴിയിൽ നിറയുന്നത്.

ആശാനും ഡോക്ടറും ആർ ശങ്കറും ഒക്കെ അടങ്ങുന്ന മഹാരഥന്മാർ ഓജസ്സും തേജസ്സും നൽകി വളർത്തിയ, മലയാളത്തിന് ഇന്നത്തെ മുഖശ്രീ നൽകിയ ഈ മഹാപ്രസ്ഥാനത്തിന് ഈ പ്രതിബന്ധങ്ങളെ ഭയന്നു പിന്നോട്ടു പോകുവാനോ മാറിനിൽക്കുവാനോ ആവുകയില്ല. വെള്ളാപ്പള്ളി നടേശൻ്റെ നേതൃത്വം ഇതിനാൽ മുന്നോട്ട് കുതിക്കുകയാണ്. പിറന്നകുലത്തിൽ, പിറന്ന മണ്ണിൽ അന്തസ്സോടെ ജീവിക്കുവാനായുള്ള പരിശ്രമത്തിൽ, ഒരു മനസ്സായി മുന്നേറാൻ ഈ പിറന്നാൾ ദിനത്തിൽ പ്രതിജ്ഞയെടുക്കാം നമുക്ക്. നന്നാകുവാൻ ഒന്നാകണം... ഒന്നായാൽ നന്നാവാം.

എസ്‌ എൻ ഡി പി യോഗം വിജയിക്കട്ടെ...
ശ്രീനാരായണ ധർമ്മം വിജയിക്കട്ടെ...

04/01/2026

ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം - ശ്രീ. സജീഷ്കുമാർ മണലേൽ( എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡണ്ട്

04/01/2026
യൂത്ത് കോൺഗ്രസ്സിന്  ജന്മം നൽകിയവർ ശ്രമിച്ചാൽ പോലും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ മുഖത്ത് പോയിട്ട് നിഴലിൽ പോലും ...
03/01/2026

യൂത്ത് കോൺഗ്രസ്സിന് ജന്മം നൽകിയവർ ശ്രമിച്ചാൽ പോലും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ മുഖത്ത് പോയിട്ട് നിഴലിൽ പോലും തൊടാനാവില്ല.

കേരള വോട്ടു ബാങ്ക് രാഷ്ട്രീയഭൂമികയിൽ, ഏതു മുന്നണിയും കൊതിക്കുന്ന ഹരിത പ്രദേശമാണ് മുസ്ലിം വോട്ടു ബാങ്ക്...

കാരണം അവർ ഒറ്റക്കെട്ടായി അവരുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും എന്നുള്ളത് തന്നെ...

എല്ലാവരും കൂടെ നിർത്താൻ കൊതിക്കുന്ന ആ പച്ചപ്പിനെ ചേർത്തു നിർത്തുവാൻ ഉള്ള പെടാപ്പാടിൽ ആണ് VD സതീശനും കൂട്ടരും എന്നത് കേരള രാഷ്ട്രീയത്തിൽ തെളിഞ്ഞു കാണുന്ന പ്രതിഭാസം തന്നെ ആണ്.

അധികാരത്തിൽ ഇരിക്കുന്നവർ അതുപയോഗിച്ചും പ്രതിപക്ഷത്തിരിക്കുന്നവർ ചങ്കു പറിച്ചു നൽകിയും അതിനു ആവതും ശ്രമിക്കുന്നുണ്ട്.

"മൂത്രമൊഴിക്കുവാൻ പോകുവാ" എന്നു പറയാനായി "മു" എന്നുച്ചരിക്കുമ്പോൾ തന്നെ പറയുന്നവനെ വർഗീയ വാദി എന്നു വിളിച്ചു ആക്രമിക്കുവാൻ ഏവരും തയ്യാർ എടുക്കുന്നതിന്റെ കാരണം അതു തന്നെയാണ്.

അപ്പോൾ ആണ് വെള്ളാപ്പള്ളി മലപ്പുറത്തെ കുറിച്ച് ചില സത്യങ്ങൾ പറയുന്നത്. അതെ കാര്യങ്ങൾ കെ എം ഷാജി പച്ചയ്ക്ക് പറഞ്ഞത് ഈ നേതാക്കളും മാപ്രകളും ഒന്നും കേൾക്കുന്നില്ല താനും.... മതമാണ് മതമാണ് പ്രശ്നം.... കഴിഞ്ഞ ഒമ്പതര വർഷം അധികാരമില്ലായ്മയിൽ നഷ്ടപ്പെട്ടതൊക്കെ നേടിയെടുക്കുവാൻ അടുത്ത ഭരണം നമുക്ക് വേണം... അതിനു സാധിച്ചില്ലെങ്കിൽ പിന്നെന്തിനാണ് മുസ്ലിം ലീഗ് എന്ന പാർട്ടി എന്നു ചോദിച്ച കെ എം ഷാജി മതേതര വാദി..... മലപ്പുറത്ത്‌ മറ്റു സമുദായക്കാർ അവഗണന നേരിടുന്നു എന്ന സത്യം പറഞ്ഞ വെള്ളാപ്പള്ളി വർഗീയ വാദിയും....

അതു നിങ്ങളുടെ അന്നവഴി നടന്നു കൊള്ളട്ടെ.... അതിനിടയിൽ സ്വയം റീച്ച് കൂട്ടിയെടുക്കുവാൻ ചില പടുക്കൾ ചില പ്രസ്താവനയുമായി വരുന്ന കണ്ടു..

മോനെ ഹാരിസേ, മലപ്പുറത്ത്‌ കെ എം ഷാജി ഉൾപ്പെടുന്ന മുസ്ലിം ലീഗ് ഉള്ള കൊണ്ടാണ് നീയും നിന്റെ കോൺഗ്രസ്സും ഈ കേരളത്തിൽ എങ്കിലും മുഖ്യ പ്രതിപക്ഷമായി തുടരുന്നത്.... ആ ഷാജി പച്ചയ്ക്ക് പറഞ്ഞ കാര്യം തള്ളിപറയാൻ നിനക്ക് നട്ടെല്ലുണ്ടോ... ഉണ്ടെങ്കിൽ ചെയ്തു കാണിക്കു.... എന്നാൽ നിനക്ക് നീ പറഞ്ഞതിന്റെ ഇരട്ടി ഞങ്ങൾ തരാം.... ഉമ്മാന്റെ നെഞ്ചിൽ നിന്നും നീ നുണഞ്ഞ അമ്മിഞ്ഞ പാല് കിനിയും നാവിൽ... പിന്നെ ചിലയ്ക്കാൻ ഈ സ്ഥാനവും കാണില്ല.... അതാണ് സത്യവും അതു തന്നെ ആണു വെള്ളാപ്പള്ളി പറഞ്ഞതും....

നീയല്ല നിന്നെ പോലുള്ളവർക്ക്‌ ജന്മം നൽകിയവർ എല്ലാം ശ്രമിച്ചാലും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ മുഖത്ത് പോയിട്ട് നിഴലിൽ പോലും ഒരു ചുക്കും ചെയ്യില്ല.....

അതിനു തക്ക ചങ്കൂറ്റം ഉള്ളവൻ അതേതു കുലത്തിലോ പാർട്ടിയിലോ പെട്ടവൻ ആയാലും ഉണ്ടെങ്കിൽ നേരിൽ വാ.... നേരിടാൻ ഞങ്ങളും തയ്യാറാടാ....

ഇനിയൊരു മാറാടും ഇവിടെ വേണ്ടാ എന്നതാണ് ഞങ്ങളുടെ ആഗ്രഹം.... വോട്ടിനു വേണ്ടി മതേതര വാദികളെ നിങ്ങളതിന് ശ്രമിക്കരുത്....

Address

Mundakayam

Telephone

9895187221

Website

Alerts

Be the first to know and let us send you an email when SNDP Yogam Highrange Union Youth Movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share