18/02/2026
കോരഞ്ചിറ സെൻ്റ് ജോർജ് യൂത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ *“ഈദ് റഹമെ* (കരുണയുടെ കരം)” എന്ന പേരിൽ ചാരിറ്റി ബോക്സ് സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തുകൊണ്ട് ബഹു. വികാരി ജെക്സൺ ജേക്കബ് ചെമ്പക്കോട്ട് ഉദ്ഘാടനം നിർവഹിച്ചു.
വലിയ നോമ്പിന്റെ ദിനങ്ങളിൽ നിങ്ങൾ ഉപേക്ഷിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെയും വിനോദങ്ങളുടെയും ഓഹരി ഈ ചാരിറ്റി ബോക്സിൽ നിക്ഷേപിച്ച്, നോമ്പിന്റെ അവസാനം (ഈസ്റ്റർ ദിവസം) യൂത്ത് അസോസിയേഷൻ പ്രവർത്തകർക്ക് തിരികെ ഏൽപ്പിക്കണമെന്നു സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
_“അപ്പവും വെള്ളവും വെടിഞ്ഞുള്ള ഉപവാസം നിസ്സാര നോമ്പായി കണക്കാക്കപ്പെടുന്നു. അതിൽ ദാനധർമ്മങ്ങളും ഉണ്ടെങ്കിൽ കർത്താവിന്റെ മുമ്പാകെ അത് വലിയതാകുന്നു. ഉപവസിക്കുകയും ദരിദ്രന്മാർക്ക് ദാനം ചെയ്യുകയും ചെയ്യുന്നവന്റെ പ്രതിഫലം വലുതും, അവന്റെ നോമ്പ് സ്വീകാര്യവുമാകുന്നു.”_
(വലിയ നോമ്പിലെ ചൊവ്വാഴ്ച പ്രഭാതം)
ഈ പരിശുദ്ധ നോമ്പുകാലത്ത് ഉപവാസത്തോടൊപ്പം ദാനധർമ്മങ്ങളും ആചരിച്ച്, യൂത്ത് അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നിങ്ങൾ എല്ലാവരും പങ്കാളികളാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🙏
*ചാരിറ്റി ബോക്സ് ആവശ്യമായവർ യൂത്ത് അസോസിയേഷൻ പ്രവർത്തകരുമായി ബന്ധപ്പെടുക.*