17/03/2024
പ്രിയപ്പെട്ടവരെ... എഡി21 കലാ കായിക കേന്ദ്രം അതിൻ്റെ പ്രവർത്തനപഥത്തിൽ 25 വർഷമായി ഏറിയും കുറഞ്ഞും ചെറുപഴശ്ശിയിലെ, പ്രത്യേകിച്ച് കടൂർമുക്ക് പ്രദേശത്തെ കലാ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിധ്യമാണ്.. നമ്മുടെ നാടിനെ സമ്പൂർണ്ണമായും രക്തദാന ഗ്രാമമായും അവയവദാന ഗ്രാമമായും ഒക്കെ മാറ്റിയെടുക്കുന്നതിൽ, പ്രാദേശികമായ പല റോഡുകളും ഉണ്ടാക്കുന്നതിൽ , നിരവധി ചികിത്സാസഹായം അടക്കമുള്ള സേവനങ്ങളിൽ, അങ്ങനെ അങ്ങനെ ഏറിയും കുറഞ്ഞു നിരവധി വർഷങ്ങളായി ക്ലബ്ബ് നടത്തിയിട്ടുള്ള ഇടപെടലുകൾ ചരിത്രത്തിൻറെ ഭാഗമാണ്.
തിരുത്തേണ്ടത് തിരുത്തിയും ഹൃദയപക്ഷത്ത് നിന്ന് കൊണ്ട് തോളോട് തോൾ ചേർന്ന് മുന്നോട്ട് ഒഴുകി കൊണ്ടേയിരിക്കുന്ന AD21 - ന് പുതിയ നേതൃത്വം വന്നിരിക്കുന്നു..
തലമുറകൾ വ്യത്യാസം ഇല്ലാതെ പരസ്പരം നൽകിയ പിന്തുണയും നിർദേശങ്ങളും തുടർന്നും എല്ലാവരിൽ നിന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു...