Sevabharathi Kondazhy

Sevabharathi Kondazhy മാനവ സേവ മാധവ സേവ

07/07/2026
സേവാഭാരതി കൊണ്ടാഴി സമിതി 26-27
06/07/2026

സേവാഭാരതി കൊണ്ടാഴി സമിതി 26-27

മായന്നൂർകാവ് തിരുവുത്സവ താലപ്പൊലിയോടനുബന്ധിച്ച് സേവാഭാരതി കൊണ്ടാഴി യൂണിറ്റ് മായന്നൂർ കളരിക്കൽ ആയുർവേദ നേഴ്‌സിംഗ് ഹോമിൻ്റ...
05/04/2026

മായന്നൂർകാവ് തിരുവുത്സവ താലപ്പൊലിയോടനുബന്ധിച്ച് സേവാഭാരതി കൊണ്ടാഴി യൂണിറ്റ് മായന്നൂർ കളരിക്കൽ ആയുർവേദ നേഴ്‌സിംഗ് ഹോമിൻ്റെ ആഭിമുഖ്യത്തിൽ സംഭാര വിതരണം നടത്തി. ഡോക്‌ടർ വാസുദേവൻ വൈദ്യർ (കളരിക്കൽ , ആറ്റൂർ ) വിതരണോദ്‌ഘാടനം ചെയ്തു.

തൃശൂർ- കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂരിൽ സേവാഭാരതിക്ക് ഭൂമിയും കെട്ടിടവും ദാനം ചെയ്തു.തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്...
03/04/2026

തൃശൂർ- കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂരിൽ സേവാഭാരതിക്ക് ഭൂമിയും കെട്ടിടവും ദാനം ചെയ്തു.

തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂരിൽ സ്ഥിതി ചെയ്യുന്ന 10 സെന്റ് സ്ഥലവും അതിലുൾപ്പെടുന്ന ഏകദേശം 3000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടവും സേവാഭാരതിക്ക് ദാനം ചെയ്തു. അമേരിക്കയിൽ ദീർഘകാലമായി പൾമണോളജിസ്റ്റായി സേവനമനുഷ്ഠിച്ചു വരുന്ന ഡോ. യു. നന്ദകുമാറാണ് മാതാപിതാക്കളായ ഭാസ്കര മാരാരുടെയും ലീല മാരാരുടെയും പേരിലുള്ള ഈ വസ്തു സമഗ്രമായ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി സമർപ്പിച്ചത്.

1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ രാജ്യത്തിനായി പോരാടി വീരമൃത്യു വരിച്ച സഹോദരൻ രാമദാസിന്റെ സ്മരണാർത്ഥമാണ് കുടുംബാംഗങ്ങൾ ഈ മഹത്തായ തീരുമാനം കൈക്കൊണ്ടത്. സഹോദരന്റെ സ്മരണ സമാജ സേവനത്തിലൂടെ നിലനിർത്തണമെന്ന ആഗ്രഹമാണ് ഈ സൽക്കർമ്മത്തിനു പ്രചോദനമായത്.

ഇതിനുമുമ്പ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന RMC ക്ലിനിക്ക് പ്രദേശവാസികൾക്ക് ഏറെ ആശ്വാസകരമായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യമായും കുറഞ്ഞ ചെലവിലും ചികിത്സാ സേവനങ്ങൾ നൽകിക്കൊണ്ടിരുന്ന ഈ ക്ലിനിക്ക് നിരവധി ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

സേവാഭാരതി ഈ സ്ഥലം ഏറ്റെടുത്തതോടെ, നിലവിലുള്ള ആരോഗ്യസേവനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ സാമൂഹ്യ-പുനരധിവാസ പ്രവർത്തനങ്ങൾ ഇവിടെ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദരിദ്രരായ രോഗികൾക്ക് ചികിത്സാ സഹായം, മുതിർന്ന പൗരന്മാർക്കുള്ള പരിചരണം, സ്ത്രീശാക്തീകരണ പദ്ധതികൾ, സാന്ത്വനസ്പർശം പുനരധിവാസ കേന്ദ്രം എന്നിവ ഈ കേന്ദ്രത്തിലൂടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

ഡോ. നന്ദകുമാർ നടത്തിയ ഈ ഭൂമി സമർപ്പണം സമൂഹത്തിൽ സേവനമനോഭാവത്തിന്റെ ഒരു മികച്ച മാതൃകയാണ്. വ്യക്തിപരമായ സമ്പത്ത് സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ആളുകൾക്ക് പ്രചോദനമാകുമെന്ന് സേവാഭാരതി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഭൂമിയുടെ രേഖകൾ സേവാഭാരതി സംസ്ഥാന കാര്യാലയത്തിൽ വെച്ച് സംസ്ഥാന സെക്രട്ടറി കെ. സുരേഷ് കുമാർ ഏറ്റുവാങ്ങി.

23/02/2026

സാന്ത്വന സ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെൻ്റർ മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൻ IAS ഉദ്ഘാടനം ചെയ്തു..........

#മാനവസേവ

22/02/2026
സേവാഭാരതി കൊണ്ടാഴിയുടെ നേതൃത്വത്തിൽ കെ ചിറ്റലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ സാന്ത്വന സ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന...
22/02/2026

സേവാഭാരതി കൊണ്ടാഴിയുടെ നേതൃത്വത്തിൽ കെ ചിറ്റലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ സാന്ത്വന സ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്റർ മുൻ കേരള ചീഫ് സെക്രട്ടറി ശ്രീ ഈ. കെ ഭരത് ഭൂഷൻ ഉൽഘാടനം നിരവഹിച്ചു.

സേവാഭാരതി കൊണ്ടാഴി യൂണിറ്റ് പ്രസിഡണ്ട് ശ്രീമതി കൃഷ്ണകുമാരി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ സേവാഭാരതിക്കായി സ്ഥാപനം അനുവദിച്ചു നൽകിയ ഡോ. യു നന്ദകുമാറിനെ ആദരിച്ചു, ദേശീയ സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ ശ്രീരാം ശങ്കർ പദ്ധതി വിശദീകരിച്ചു. ഡോ. പി വി മനോജ്‌, വാർഡ്‌ മെമ്പർ ശ്രീമതി കെ സുഭദ്ര. ദേശീയ സേവാഭാരതി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ. ഋഷിൻ സുമൻ, ഡോ. പ്രതീഷ്. പഴയന്നൂർ ഖണ്ഡ് സഹകാര്യവാഹ് ജയകൃഷ്ണൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു അനീഷ് നന്ദി പ്രകാശിപ്പിച്ചു .

 #മാനവസേവ
19/02/2026

#മാനവസേവ

Address

Mayannur
679105

Telephone

+919778594745

Website

Alerts

Be the first to know and let us send you an email when Sevabharathi Kondazhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Kondazhy:

Shortcuts

Share