Famousclub Mavoor

Famousclub Mavoor Famous Club Mavoor

കോഴിക്കോട് നെഹ്റു യുവ കേന്ദ്രയുടേയും മാവൂർ ഫെയ്മസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുന്നമംഗലം ബ്ലോക്ക് തല   കായിക മ...
07/01/2025

കോഴിക്കോട് നെഹ്റു യുവ കേന്ദ്രയുടേയും മാവൂർ ഫെയ്മസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുന്നമംഗലം ബ്ലോക്ക് തല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
വോളിബോൾ മത്സരത്തിൽ ടാസ്ക് തെങ്ങിലക്കടവ് ചാമ്പ്യന്മാരായി. ആർ.സി. എസ് കോട്ടൂൽതാഴമാണ് റണ്ണറപ്പ്.
ഫുട്ബോളിൽ ഡയമണ്ട് മാവൂർ ജേതാക്കളായി. ഭാവന ചെത്തുകടവാണ് റണ്ണറപ്പായത്. വനിതാ വിഭാഗം ബാഡ്മിൻറണിൽ ഷിൻജൽ അലോഷ്യസാണ് ജേതാവ്. അത് ലറ്റിക്സിൽ ആർ. കെ അനന്തു വ്യക്തിഗത ചാമ്പ്യനായി. മത്സരങ്ങൾ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓഡിനേറ്റർ സി. സനൂപ് ഉത്ഘാടനം ചെയ്തു.
വിജയികൾക്ക് വാർഡ് മെമ്പർ ശ്രീജാ ആറ്റാഞ്ചേരി മേത്തൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫെയ്മസ് ക്ലബ് പ്രസിഡണ്ട് സി. ഹംനാസ് അധ്യക്ഷത വഹിച്ചു. എം.പി മുഹമ്മദാലി, പി.ടി റസൽ ഇബ്രാഹിം, സി.കെ അലീഫ് അഹമ്മദ്, സാമി എൻ വി, എൻ സ്വരാഗ്, അക്മൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. സി.കെ അഷറഫ് സ്വാഗതവും നസൽ സലാം നന്ദിയും പറഞ്ഞു.

🔵ക്രിയേറ്റീവ 2025 , ജെഴ്സി സമർപ്പണം   നടത്തി.മാവൂർ: ക്രിയേറ്റീവ 2025 ൻ്റെ ഭാഗമായി മാവൂർ ഫെയ്മസ് ക്ലബ്ബ് റെഗുലർ ഫുട്ബോൾ ക...
07/01/2025

🔵ക്രിയേറ്റീവ 2025 , ജെഴ്സി സമർപ്പണം നടത്തി.

മാവൂർ: ക്രിയേറ്റീവ 2025 ൻ്റെ ഭാഗമായി മാവൂർ ഫെയ്മസ് ക്ലബ്ബ് റെഗുലർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലെ അംഗങ്ങൾക്കുള്ള ജേഴ്സി വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം കമ്പളത്ത് സുധ ജഴ്സി സമർപ്പണം നടത്തി.

ക്ലബ്ബ് പ്രസിഡണ്ട് എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.
സൈക്ക സലിം, അക്‌മൽ മുഹമ്മദ് അലിഫ് അഹമ്മദ് സി.കെ എന്നിവർ ആശംസകൾ നേർന്നു.
സി കെ അഷറഫ് സ്വാഗതവും റസൽ ഇബ്രാഹിം പി.ടി നന്ദിയും പറഞ്ഞു.

ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മാവൂർ ഫെയ്മസ് ക്ലബ്ബിന്റേയും, ഹോംഫിക്കോസ് കോഴിക്കോടിന്റെയും സഹകരണത്തോടെ ഔറ ഹോളിയോ...
13/12/2024

ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മാവൂർ ഫെയ്മസ് ക്ലബ്ബിന്റേയും, ഹോംഫിക്കോസ് കോഴിക്കോടിന്റെയും സഹകരണത്തോടെ ഔറ ഹോളിയോ ക്ലിനിക്ക് സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഇ കെ സുബൈദ അധ്യക്ഷയായിരുന്നു. മാവൂർ ഗ്രാമപഞ്ചായത്ത് അംഗം പുലപ്പാടി ഉമ്മർ മാസ്റ്റർ, ഹോംഫിക്കോസ് സ്ഥാപക ചെയർമാൻ ഡോക്ടർ ഉവൈസ്, എംപി മുഹമ്മദാലി, അയാഷ് അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. സി കെ അഷ്റഫ് സ്വാഗതവും, സി. ഹംനാസ് നന്ദിയും പറഞ്ഞു.

https://youtube.com/shorts/LPCv3dHJrtM?si=UgqWFoRXihY7DPdNഒരു യുവജന ക്ലബ്ബ്, കേവലം പന്തുകളിക്ക് മാത്രമല്ല....മാതൃകയായി മ...
13/12/2024

https://youtube.com/shorts/LPCv3dHJrtM?si=UgqWFoRXihY7DPdN
ഒരു യുവജന ക്ലബ്ബ്, കേവലം പന്തുകളിക്ക് മാത്രമല്ല....

മാതൃകയായി മാവൂർ ഫെയ്മസ് ക്ലബ്ബ് ഹോമിയോ മെഡിക്കൽ ക്യാമ്പ്.....

07/12/2024

Address

Mavoor
Mavoor
673661

Alerts

Be the first to know and let us send you an email when Famousclub Mavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Famousclub Mavoor:

Share