K.P.L - പ്രവാസി ലീഗ് മാവൂർ

  • Home
  • India
  • Mavoor
  • K.P.L - പ്രവാസി ലീഗ് മാവൂർ

K.P.L - പ്രവാസി ലീഗ് മാവൂർ പ്രവാസികളുടെ പ്രത്യാശ - പ്രവാസി ലീഗ്

പ്രിയരെ,                                  പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം 2026 ഏപ്രിൽ 29ന് ബുധനാ...
19/04/2026

പ്രിയരെ,

പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം 2026 ഏപ്രിൽ 29ന് ബുധനാഴ്ച കോഴിക്കോട് ലീഗ് ഹൗസിലെ സി എച്ച് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുവാൻ തീരുമാനിച്ച വിവരം അറിയാമല്ലോ? പ്രവാസി ലീഗിൻറെ സംഘടനാ തലത്തിൽ ചരിത്ര പ്രധാനമായ ഒരു സമ്മേളന മായി അത് മാറ്റേണ്ടതുണ്ട് കേരളത്തിൽ തിരിച്ചുവന്ന പ്രവാസികളുടെ അവകാശ ൾക്കായി സന്ധിയില്ലാതെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രവാസി ലീഗ് കൂടുതൽ അംഗങ്ങളെ ചേർത്ത് കരുത്ത് തെളിയിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലക്ക് എല്ലാ നിലയിലും നമുക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട് . യുഡിഎഫ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിൽ പ്രവാസി ലീഗിൻറെ നിർദ്ദേശങ്ങൾ പൂർണമായും ഉൾപ്പെടുത്തിയത് നമ്മുടെ സംഘടനാ തലത്തിലുള്ള അംഗീകാരമാണ്. തിരിച്ചുവന്ന പ്രവാസികളോട് സർക്കാരും മറ്റും നടത്തുന്ന അനീതിക്കെതിരായുള്ള പോരാട്ടം തുടരേണ്ടതുണ്ട് അതിന് സംഘടന ശക്തമാക്കണം . കൂടുതൽ അംഗങ്ങളെ ചേർത്ത് കരുത്ത് തെളിയിക്കാൻ നമ്മൾ മുന്നോട്ടു വരണം.

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം നിർവഹിക്കുന്നത് ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും മുസ്ലിംലീഗിന്റെയും പോഷക സംഘടനകളുടെയും പ്രവാസി ലീഗിന്റെയും പ്രമുഖ നേതാക്കന്മാർ സമ്മേളനത്തിൽ സാക്ഷിയാകുവാനും നമ്മുടെ കർമ്മ പദ്ധതിക്ക് അഭിവാദ്യമർപ്പിക്കാനുമുണ്ടാകുo

കമ്മിറ്റികൾ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി പ്രവർത്തകന്മാരെ എത്തിക്കുന്നതിനു വേണ്ടി പരിശ്രമിക്കണമെന്ന് കൂടി ആവശ്യപ്പെടുന്നു

സ്നേഹത്തോടെ
മാവൂ൪ പ്രവാസി ലീഗ്.

Kerala Pravasi League.
Mavoor Panchayat Committee.

11/03/2026

പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായവർ 60 വയസ് പൂർത്തിയായാൽ സാധാരണയായി പെൻഷൻ അപേക്ഷ സമർപ്പിക്കാറുണ്ട്. അപേക്ഷ നൽകിയതിന് ശേഷം വിവിധ പരിശോധനകളും വെരിഫിക്കേഷൻ നടപടികളും പൂർത്തിയാകാൻ സാധാരണയായി ആറുമാസത്തോളം സമയം എടുക്കുന്നു. പലപ്പോഴും ഈ പ്രക്രിയ നീളുന്നതിനാൽ എട്ടുമാസം വരെ പെൻഷൻ കുടിശ്ശികയായി വരുന്നതാണ്.

എന്നാൽ ഇപ്പോൾ വെരിഫിക്കേഷൻ പൂർത്തിയായ ശേഷം കുടിശ്ശിക തുക നൽകാതെ, നിലവിലെ മാസത്തിലെ പെൻഷൻ തുക മാത്രമാണ് നൽകുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം അപേക്ഷ നൽകിയതിനുശേഷമുള്ള ആറു മുതൽ ഏഴ് മാസം വരെയുള്ള പെൻഷൻ തുക പലർക്കും കുടിശ്ശികയായി തുടരുകയാണ്.

സംസ്ഥാനത്ത് നിലവിൽ 88,485 പ്രവാസി ക്ഷേമനിധി അംഗങ്ങളാണ് നിലവിലുള്ളത്. ഇതിൽ ഇത്തരത്തിൽ കുടിശ്ശിക ലഭിക്കാനുള്ള ആളുകളുടെ എണ്ണം കൂടുതലാണ്.

കുറഞ്ഞത് ഈ പെരുന്നാൾ അവസരമെങ്കിലും പരിഗണിച്ച് ഇവർക്കുള്ള മുഴുവൻ പെൻഷൻ കുടിശ്ശികയും സർക്കാർ ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.

സ്ത്രീ സുരക്ഷാ പദ്ധതിഎല്ലാ മാസവും 1,000 രൂപ കിട്ടും.Pravasi Help Desk+919895790909സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ പെൻഷൻ...
31/12/2025

സ്ത്രീ സുരക്ഷാ പദ്ധതി
എല്ലാ മാസവും 1,000 രൂപ കിട്ടും.

Pravasi Help Desk
+919895790909

സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ പെൻഷൻ വാ​ഗ്ദാനം ചെയ്യുന്ന സ്കീമാണിത്.

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളും ട്രാൻസ് സ്ത്രീകളും സ്ത്രീ സുരക്ഷേ പദ്ധതിയിൽ അപേക്ഷിക്കാം. വിധവ, അവിവാഹിതരായ സ്ത്രീകൾ, വികലാംഗ പെൻഷൻ, സാമൂഹ്യക്ഷേമ പെൻഷൻ, സർവീസ് കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ, ഇപിഎഫ് പെൻഷൻ തുടങ്ങിയ മറ്റ് ക്ഷേമ പദ്ധതികളിൽ അം​ഗമായവർക്ക് ഈ പദ്ധതിയ്ക്ക് അർഹതയില്ല. നിങ്ങൾക്ക് മഞ്ഞ റേഷൻ കാർഡ്, പിങ്ക് റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ ഈ സ്കീമിൽ അപേക്ഷിക്കാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾക്ക് വാട്സ് ആപ്പിൽ Hi എന്ന് മെസേജ് അയക്കൂ . +91 98957 90909

13/12/2025

പാർലിമെന്റിലാണ്..
വിമാന ടിക്കറ്റ് നിരക്കുകൾ ആകാശത്തെത്തുമ്പോഴും നിയന്ത്രണ സംവിധാനങ്ങൾ പാതാളത്തിലാണ്.
പാർലിമെന്റിൽ നമ്മളവതരിപ്പിച്ച പ്രൈവറ്റ് മെമ്പർ ബില്ല് ഇന്ന് വീണ്ടും ചർച്ചയ്ക്ക് വരുമ്പോൾ Market Fluctuations എന്ന ഓമനപ്പേരിൽ പ്രവാസികളെ സീസണലായി കൊള്ളയടിക്കുന്ന ഒരു പ്രശ്നം മാത്രമല്ല ഇതെന്ന് നിലവിലെ ഇൻഡിഗോ പ്രതിസന്ധി കൂടി കണ്ടപ്പോൾ എല്ലാവർക്കും ബോധ്യപ്പെട്ടു.
ഭരണ-പ്രതിപക്ഷ വിത്യാസമില്ലാതെ ഇതിനൊരു നിയന്ത്രണം ഉണ്ടായേ തീരൂ എന്ന് അംഗങ്ങൾ പറയാനാരംഭിച്ചിരിക്കുന്നു. പഹൽഗാം ഭീകരാക്രമണ സമയം പോലും തീവെട്ടി കൊള്ളയ്ക്ക് അവസരമാക്കുന്ന ചൂഷണത്തിൽ നിന്ന് പൗരന്മാർക്ക് ഒരു സംരക്ഷണ സംവിധാനം വേണം.
വർഷാവർഷങ്ങളായി ഈ സംഘടിത കൊള്ളയ്ക്ക് ഇരയാകേണ്ടി വരുന്ന പ്രവാസികൾക്ക് മോചനം വേണം.
നിരക്ക് വർദ്ധനവിന് Upper limit വെക്കേണ്ടത് അനിവാര്യതയാണ്. പ്രമേയത്തിൽ ഇന്ന് 3.30 മുതൽ ചർച്ച പുനരാരംഭിക്കും
ഒറ്റ രാത്രി കൊണ്ട്‌ പരിഹരിക്കപ്പെടുമെന്ന് കരുതിയില്ല പ്രമേയം കൊണ്ട്‌ വന്നത്‌
ശ്രമിച്ച്‌ കൊണ്ടേയിരിക്കും .

04/12/2025

Address

Main Street
Mavoor

Alerts

Be the first to know and let us send you an email when K.P.L - പ്രവാസി ലീഗ് മാവൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share