Chennithala Palliyodam - ചെന്നിത്തല പളളിയോടം

  • Home
  • India
  • Mavelikara
  • Chennithala Palliyodam - ചെന്നിത്തല പളളിയോടം

Chennithala Palliyodam - ചെന്നിത്തല പളളിയോടം പാർത്ഥസാരഥിയെ വണങ്ങാന്‍ അച്ചൻകോവില?

പാർത്ഥസാരഥിയെ വണങ്ങാന്‍ അച്ചൻകോവിലാറ്റിൽ നിന്ന് തുഴഞ്ഞെത്തുന്ന ഏക പള്ളിയോടം എന്ന ഖ്യാതി ചെന്നിത്തലയ്ക്ക് മാത്രം സ്വന്തം. വെച്ചൊരുക്കും ആചാരവുമായി പള്ളിയോട യാത്രയ്ക്ക് ഏറ്റവുമധികം ചടങ്ങുകള്‍ നടക്കുന്ന കരയെന്ന പ്രത്യേകതയും ചെന്നിത്തലയ്ക്കുണ്ട്. അച്ചൻകോവിലാര്‍, കുട്ടമ്പേരൂരാറ്, പമ്പാനദി എന്നീ നദികള്‍ പിന്നിട്ട് 80 കിലോമീറ്റര്‍ തുഴഞ്ഞാണ് പള്ളിയോടം തിരുവാറന്മുളയപ്പന്റെ മണ്ണിലെത്തുന്നത്. തിരുവോണപ്പിറ്റേ

ന്നുതന്നെ ചെന്നിത്തലക്കരയില്‍ ആറന്മുള യാത്രക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങും. പള്ളിയോടക്കടവില്‍ പുറപ്പെടല്‍ ചടങ്ങിനായി തയ്യാറാക്കുന്ന ശ്രീകോവിലില്‍ പാര്ത്ഥടസാരഥിയെ പ്രതിഷ്ഠിച്ചാണ് ആചാരങ്ങള്‍ നടത്തുന്നത്. ഈ ദിവസങ്ങളില്‍ കരക്കാര്‍ വള്ളസദ്യ, നിറപറ, താംബൂല വഴിപാട്, അവില്പൊടതി എന്നിവയെല്ലാം സമര്പ്പി ക്കും. പുതിയ തലമുറക്കായി വഞ്ചിപ്പാട്ട് കളരിയും നടത്തും. പമ്പാനദി കരയിലെത്തുന്ന നാക്കട കടവുവരെ ഇരുകരകളിലും ഭക്തര്‍ പള്ളിയോടത്തിന് കാഴ്ചക്കുലകള്‍, വെറ്റില, പുകയില, അവില്പ്പൊ തി എന്നിവയുമായി കാത്തുനില്ക്കുംക. 127വർഷം മുമ്പ് കിണറുവിള രാമന്‍ നായര്‍, കൊന്നക്കോട്ട് നീലകണ്ഠപ്പിള്ള, വളയത്തില്‍ വേലുപ്പിള്ള, കല്ലിക്കാട്ട് കേശവപിള്ള തുടങ്ങിയ കരപ്രമാണിമാരാണ് ആദ്യമായി ചെന്നിത്തല കരയ്ക്ക് കുട്ടനാട്ടിൽ നിന്ന് (പള്ളിപ്പാട് ) ചുണ്ടൻവള്ളം വാങ്ങിയത്. ഇപ്പോള്‍ ചെന്നിത്തല തെക്ക് 93-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിന് 93 അടി നീളവും അന്പ്ത്തിയൊന്നേകാല്‍ അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുണ്ട്. 2010-ല്‍ പുതിയ പള്ളിയോടം ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തില്‍ പണിത് നീറ്റിലിറക്കുകയും പഴയ പള്ളിയോടം പുതുക്കുളങ്ങരയ്ക്ക് വില്ക്കു കയും ചെയ്തു. ആറന്മുള ഉത്രട്ടാതി ജലമേളയില്‍ രണ്ടുതവണ രണ്ടാംസ്ഥാനം(1977,99) മൂന്നാം സ്ഥാനം (2019)നേടിയ ചെന്നിത്തലയ്ക്ക് 1975 ല്‍ ചമയത്തിനും 1996ലും 2010ലും ചമയം, വഞ്ചിപ്പാട്ട്, ചിട്ടയായ തുഴച്ചില്‍ എന്നിവയ്ക്കും സമ്മാനം ലഭിച്ചിട്ടുണ്ട്

ആറന്മുള പള്ളിയോട സാംസ്കാരിക സമിതിയുടെ തിരുആറിൻവിളൈയ് -2026 കലണ്ടർ ചെന്നിത്തല ചെറുകോൽ സുബ്രമണ്യ -ധർമ്മ ശാസ്താ ക്ഷേത്രത്തി...
01/01/2026

ആറന്മുള പള്ളിയോട സാംസ്കാരിക സമിതിയുടെ തിരുആറിൻവിളൈയ് -2026 കലണ്ടർ ചെന്നിത്തല ചെറുകോൽ സുബ്രമണ്യ -ധർമ്മ ശാസ്താ ക്ഷേത്രത്തിൽ
സമർപ്പിച്ചപ്പോൾ ❤️🙏🏻

ചെന്നിത്തല പള്ളിയോടത്തിന്റെ ദേശ ദേവനായ ചാല മഹാദേവന്റെ തിരുനടയിൽ ആറന്മുള പള്ളിയോട സാംസ്കാരിക സമിതിയുടെ തിരുആറിൻവിളൈയ് -20...
01/01/2026

ചെന്നിത്തല പള്ളിയോടത്തിന്റെ ദേശ ദേവനായ ചാല മഹാദേവന്റെ തിരുനടയിൽ ആറന്മുള പള്ളിയോട സാംസ്കാരിക സമിതിയുടെ തിരുആറിൻവിളൈയ് -2026 കലണ്ടർ
സമർപ്പിച്ചപ്പോൾ ❤️🙏🏻

31/12/2025

🪷🧡

ചെന്നിത്തല പള്ളിയോടം.. 🧡
21/10/2025

ചെന്നിത്തല പള്ളിയോടം.. 🧡

ചെന്നിത്തല പള്ളിയോടത്തിന്റെ സജീവ  പ്രവർത്തകൻ  ആയ അശോകൻ ചേട്ടന് ആദരാഞ്ജലികൾ😔🙏
15/10/2025

ചെന്നിത്തല പള്ളിയോടത്തിന്റെ സജീവ പ്രവർത്തകൻ ആയ അശോകൻ ചേട്ടന് ആദരാഞ്ജലികൾ😔🙏

06/09/2025

ചെന്നിത്തലയെ ഭക്തിയിൽ ആറാടിക്കാൻ നന്ദഗോവിന്ദം ഭജൻസ് എത്തുന്നു.ഇന്ന്
സെപ്റ്റംബർ 6-ാം തീയതി (അവിട്ടം നാളിൽ )വൈകിട്ട് 7 മണിമുതൽ ചെന്നിത്തല പള്ളിയോടക്കടവിൽ നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം ഉണ്ടായിരിക്കുന്നതാണ്,
ഇതിലേക്കു എല്ലാവരെയും തിരുആറന്മുളയപ്പന്റെ പേരിൽ സ്വാഗതം ചെയ്യുന്നു.

06/09/2025

ഭഗവാൻ പാർത്ഥസാരഥി കുടികൊള്ളുന്ന ചെന്നിത്തല പള്ളിയോടത്തിന്റെ പുണ്യഭൂമിയെ ഭക്തിയിൽ ആറാടിക്കാൻ നന്ദഗോവിന്ദം ഭജൻസ് ഇന്ന് എത്തുന്നു വൈകിട്ട് 7 മണി മുതൽ പള്ളിയോടകടവിൽ 🧡🧡🧡

04/09/2025

ചെന്നിത്തല പള്ളിയോടത്തിന്റെ പുണ്യ ഭൂമിയിലേക്ക് Nandagovindam Bhajans ന് സ്വാഗതം..🪷🪷
2025 സെപ്റ്റംബർ 06ന് വൈകിട്ട് 07:00 മണിക്ക്.
എല്ലാ ഭക്ത ജനങ്ങൾക്കും സ്വാഗതം.🧡🧡

# # Chennithala Palliyodam - ചെന്നിത്തല പളളിയോടം

03/09/2025

തിരുവാറന്മുള ഭഗവാൻ്റെ ഇഷ്ട പള്ളിയോടവും പടിഞ്ഞാറിൻ്റെ കാവൽക്കാരനുമായ ചെന്നിത്തല പള്ളിയോടത്തിൻ്റെ തിരുമുറ്റത്ത് നന്ദ ഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാനന്ദലയം🧡
2025 സെപ്റ്റംബർ 06ന് വൈകിട്ട് 07.00 മണിക്ക്. ഏവർക്കും ചെന്നിത്തല പള്ളിയോട കടവ് പുണ്യഭൂമിയിലേക്ക് സ്വാഗതം🧡🧡🧡

Address

93 No Nss Karayogam Chennithala South P. O
Mavelikara
690104

Website

Alerts

Be the first to know and let us send you an email when Chennithala Palliyodam - ചെന്നിത്തല പളളിയോടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share