Navajyothimoms

Navajyothimoms Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Navajyothimoms, Charitable organisation, Theo Bhavan, Thazhakkara, Mavelikara.

To perform
works of charity for those in need
To engage in Social
Service aimed at improving the
living conditions and general
welfare of the poor.

12/12/2022
*നവജ്യോതി മോംസ് പ്രതിനിധി  സമ്മേളനവും ഉപഹാര സമർപ്പണവും* കൊട്ടാരക്കര: നവജ്യോതി മോംസ് കൊട്ടാരക്കര-പുനലൂർ ഭദ്രാസന പ്രതിനിധി...
12/12/2022

*നവജ്യോതി മോംസ് പ്രതിനിധി സമ്മേളനവും ഉപഹാര സമർപ്പണവും*

കൊട്ടാരക്കര: നവജ്യോതി മോംസ് കൊട്ടാരക്കര-പുനലൂർ ഭദ്രാസന പ്രതിനിധി സമ്മേളനം കുറ്റിയിൽ ഭാഗം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ കേന്ദ്ര പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ദിയസ്കൊറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

കോവിഡ് കാലത്തിനുശേഷം നവജ്യോതി മോംസിന് ഒരു പുതിയ ഉണർവ്
ഉണ്ടാകുന്നുണ്ടെന്നും അതിൽ ഭാരവാഹികളും പ്രവർത്തകരും കാണിക്കുന്ന ഉത്സാഹം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഇടവകയിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് എല്ലാവരും കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ തേവോദോറോസ് അധ്യക്ഷത വഹിച്ചു.

അശരണരെ സഹായിക്കുക എന്നുള്ളത് ക്രൈസ്തവ ധർമ്മമാണെന്നും നവജ്യോതി മോംസിന്റെ പ്രവർത്തനത്തിലൂടെ ദൈവസ്നേഹം പ്രകാശിപ്പിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.മേഖലാ കേന്ദ്രത്തിന്റെ നിർമാണ ത്തിനു എല്ലാവരും കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നവജ്യോതി മോംസ് മേഖലാ കേന്ദ്രത്തിന് വേണ്ടി 8 സെന്റ് സ്ഥലം സംഭാവന ചെയ്ത ശ്രീ.കെ.ജി മത്തായിക്കുട്ടിയെയും സഹധർമ്മിണി ശ്രീമതി എലിസബത്ത് മാത്യുവിനെയും യോഗത്തിൽ ആദരിച്ചു.

നവജ്യോതി മോംസും മർത്ത മറിയം വനിതാ സമാജവും കൂടുതൽ സഹകരണത്തോടെ പ്രവർത്തിക്കേണ്ട ആവശ്യത്തെക്കുറിച്ച് കേന്ദ്ര ഡയറക്ടർ ഡോ.സിബി തരകൻ ഉദ്ബോധിപ്പിച്ചു.

ഭദ്രാസനത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തീകരിക്കുന്നതിന് കൊട്ടാരക്കര, പുനലൂർ മേഖലകൾക്ക് ഗ്രൂപ്പ് സെക്രട്ടറിമാരെ നിയോഗിക്കുന്നത് നന്നായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്തിനു മുമ്പ് പ്രവർത്തിച്ചിരുന്നതുപോലെ ശക്തമായ പ്രവർത്തനം നടത്താൻ ദ്രാസന സെക്രട്ടറി ഫാ. ജോൺസൺ മുളമൂട്ടിൽ ആവശ്യപ്പെട്ടു.

നവജ്യോതി
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജേക്കബ് സാമുവൽ, മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് മാത്യു, അനിമേറ്റര്‍ ശ്രീമതി മിനി ജോസ് വേങ്ങൂർ, ശ്രീമതി ജിജി വിൽസൺ, ട്രഷറർ മിനി ജോസ് , ശ്രീ.കെ.ജി മത്തായി കുട്ടി, ശ്രീമതി ലിസി ജോർജ് എന്നിവർ പ്രസംഗിച്ചു.

ഫാ. ഡോ. റെനി തോമസ്, മാനേജിങ് കമ്മിറ്റി അംഗം ശ്രീ ജോസ് ജോർജ്, ശ്രീമതി സാറാമ്മ കുഞ്ഞുഞ്ഞ് (കുട്ടിയമ്മ പാലസ് ലാൻഡ്) എന്നിവർ സംബന്ധിച്ചു.

നവജ്യോതി മോംസിന്റെ 15യൂണിറ്റുകളിൽനിന്ന് പ്രതിനിധികൾ പങ്കെടുത്തു.
ഐപ്പള്ളൂർ ശാലേം സെന്റ് ജോർജ്,കുറ്റിയിൽ ഭാഗം സെന്റ് ജോർജ് ഇടവകകളിലെ ക്വയർ അംഗങ്ങൾ ഗാനങ്ങൾ ആലപിച്ചു.

Address

Theo Bhavan, Thazhakkara
Mavelikara
690102

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+917025067695

Alerts

Be the first to know and let us send you an email when Navajyothimoms posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Navajyothimoms:

Share