പള്ളിക്കുന്ന് സഖാക്കൾ

പള്ളിക്കുന്ന് സഖാക്കൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പള്ളിക്കുന്ന് സഖാക്കൾ, Community Organization, Pallikkunnu, Mannarkkad.

30/01/2017

പള്ളിക്കുന്ന് സഖാക്കൾ

18/01/2017

പാർട്ടി യിലേക്ക് തിരിച്ച് വരുന്ന സഖാവ് ടR ഹബീബുള്ളക്കു് അണികൾക്കു് ഫെബ്രുവരി നാലിന് ഗംഭീര സ്വീകരണം
AK ബാലൻ
CK രാജേന്ദ്രൻ
PK ശശി
MR മുരളി
എന്നിവർ പങ്കെടുക്കുന്നു

09/01/2017

💪💪💪💪💪

29/05/2016

മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസ് നമ്പർ: 0471-2332812, 2333682
മെയിൽ: [email protected]

ഡോ. ടിഎം തോമസ് ഐസക്ക് 9447733600
ഇ.പി. ജയരാജൻ 9447087633
പ്രഫ. സി. രവീന്ദ്രനാഥ് 9349759468
കടകംപള്ളി സുരേന്ദ്രൻ 9447048543
എ.കെ. ബാലൻ 9447733900
എ.സി. മൊയ്തീൻ 9447390239.
ഡോ. കെ.ടി ജലീൽ 9895073107
പി. ശ്രീരാമകൃഷ്ണൻ 9447799329
എ.കെ ശശീന്ദ്രൻ 9847001879
കടന്നപ്പള്ളി രാമചന്ദ്രൻ 9447754400
അഡ്വ. മാത്യു ടി തോമസ് 9447802865
അഡ്വ. കെ. രാജു 9447864486
പി. തിലോത്തമൻ 9497245656
വി എസ്. സുനിൽകുമാർ 9447319239
ഇ. ചന്ദ്രശേഖരൻ 9447551498
കെ.കെ. ശൈലജ ടീച്ചർ 9447694326.
ജെ. മെഴ്സിക്കുട്ടിയമ്മ9447024855
ജി. സുധാകരൻ 9496433350
ടി.പി. രാമകൃഷ്ണൻ 9446485543

14/05/2016

Timeline Photos

10/05/2016

മണ്ണും ആറും കാടും മനോഹാരിതയേകുന്ന ഈ പ്രിയനാട് , നമ്മുടെ മണ്ണാര്‍ക്കാട് കാത്തിരിക്കുന്നു ഈ പോരാളിയെ നെഞ്ചിലേറ്റുവാന്‍
എല്‍ ഡി എഫ് സാരഥി സഖാവ് സുരേഷ് രാജിനെ അരിവാളും നെല്‍ക്കതിരും അടയാളത്തില്‍ വോട്ടു ചെയ്തു വിജയിപ്പിക്കുക

03/05/2016

Panchayath Election- 2015

03/05/2016

Photos from പള്ളിക്കുന്ന് സഖാക്കൾ's post

18/04/2016

#എന്താ_ലീഗെ_നിങ്ങൾ_പറഞ്ഞ്_നടന്നത്_12വർഷം_മുമ്പ്_നടന്ന_ഒരു_കൊലപാതകത്തിന്റെ_തുടർച്ചയായിരുന്നു_കല്ലാംകുഴിലെ_ഇരട്ടകൊല എന്നല്ലെ
നവംബർ 13 നാൺ സഖാവ്‌: റിയാസ്‌ കല്ലാംകുഴിയിൽ പ്രസംഗിച്ചത്‌. ലീഗുകാർ വെട്ടികൊന്ന ഹംസക്കയും, നൂറുക്കയും ചേർന്നാൺ സഖാവിനെ കല്ലാംകുഴിയിൽ കൊണ്ടു വന്നത്‌. അന്ന് രാത്രിയാൺ ലീഗുകാർ സംഘർഷമുണ്ടാകിയത്‌. ആ സംഘർഷത്തിന്റെ അവസാനം നവംബർ 19 രാത്രിക്ക്‌ യൂത്ത്‌ ലീഗുകാർ ഗൂഡാലോചന നടത്തി നൂറുക്കയേയും, ഹംസക്കയെയും നിർദ്ദാഷിണ്യം വെട്ടികൊല്ലുകയുമാണുണ്ടായത്‌.
അത് പോലെ തന്നെയാണ് മണ്ണാർക്കാട് മുണ്ടേകരാടും ചെയ്യാൻ ശ്രമിച്ചത്‌ എക്കാലത്തും മുസ്ലിംലീഗിന്റെയും ചേളാരി സമസ്തയുടെയും കോട്ടയായ മുണ്ടേകരാട് കുറച്ച് പ്രവർത്തകർ ചേർന്ന് AP വിഭാഗം സമസ്തയുടെ കിഴിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയും മുണ്ടേകരാട് ഒരു സുന്നി സെന്റർ തുടങ്ങുകയും ചെയ്തു ആ സുന്നി സെന്റർ ഉദ്ഘാടനം ചെയ്ത് തുറന്ന് കൊടുത്ത ഒറ്റ കാരണം കൊണ്ടാണ് ഏലംകുളം അബ്ദുറഷീദ് സഖാഫിയെ
വഴിയിൽ തടഞ്ഞ് കൊല്ലാൻ ശ്രമിച്ചത്‌ സർവ്വ ശക്തന്റെ അനുഗ്രഹവും ഏലംകുളം ഉസ്താദിന്റെ കുടുംബത്തിന്റെയും ശിഷ്യൻമാരുടെയും അദേഹത്തെ സ്നേഹിക്കുന്ന ആയിരകണക്കിന് പ്രവർത്തകരുടെ പ്രാർഥനയും കാവലും കാരണം മാത്രമാണ് അദ്ധേഹം തലനാരിഴക്ക് രക്ഷപെട്ടത്.
തീർന്നില്ല എന്നിട്ടും വാദിയെ പ്രതിയാക്കി കണ്ടാൽ അറിയാവുന്നവർ എന്ന പേരിൽ ഏലംകുളം സഖാഫിയടക്കം 100 ഓളം പ്രവർത്തകർക്ക് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുപ്പിച്ചതും അത്‌മൂലം പാലക്കാട് ജില്ലയിലെ തന്നെ മികച്ച
ദർസുകളിൽ ഒന്നായിരുന്ന ഏലംകുളം ഉസ്താദിന്റെ ദർസ് മാസങ്ങളോളം തടസ്സപ്പെടുത്തിയതിലും മണ്ണാർക്കാട് MLAക്ക് ഒരു പങ്കുമില്ല എന്ന് വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്നവർക്ക് ബുദ്ധിമുട്ടാണ്
നിങ്ങളെത്ര നിസാര വൽകരിച്ചാലും അത്‌ പാണക്കാട്‌ ലീഗിന്റെ തലക്ക്‌ മുകളിൽ തൂങ്ങിയ ഒരു വാളായി എന്നുമുണ്ടാകും.. .

17/04/2016

കോങ്ങാട് മണ്ഡലം സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പന്തളം സുധാകരനോടൊപ്പമാണ് ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി സിദ്ദിഖ്..തുടര്‍ന്ന് വായിക്കാന്...http://bit.ly/1WyGPLI

17/04/2016

കുമരമ്പുത്തൂർ ചുങ്കത്ത്‌ ഇന്ന് സ്ഥാപിച്ച പടുകൂറ്റൻ പ്രചരണ ബോർഡ്‌....

13/04/2016

എന്ത് കൊണ്ട് സുരേഷ് രാജ് പ്രിയരേ ..!!
സംസ്ഥാനത്തെ ഏറ്റവുമധികം ഭൂവിസ്തൃതിയുള്ള അസ്സബ്ലി മണ്ഡലങ്ങളില്‍ ഒന്നാണ് മണ്ണാര്‍ക്കാട്. ജനസംഖ്യയില്‍ വലിയൊരു ഭാഗം ആദിവാസികള്‍ ഉള്ള അവികസിതമായ അട്ടപ്പാടി പ്രദേശത്തിന്‍റെ സാന്നിദ്ധ്യം ഈ മണ്ഡലത്തെ വേറിട്ടതാക്കുന്നു. അട്ടപ്പാടിയില്‍ വികസനത്തിന്‍റെ രൂപം ഭക്ഷണത്തിന്‍റേതാണ്. പിറന്നുവീഴുമ്പോഴേ അടര്‍ന്നു മാറുന്ന കുഞ്ഞുങ്ങളുടെ മുഖമാണ് ഇന്ന് അട്ടപ്പാടിക്ക്...
കൊട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങള്‍ ഈ കുഞ്ഞുങ്ങളുടെയും, അമ്മമാരുടെയും, രോദനങ്ങള്‍ക്കു മുമ്പില്‍ എത്ര നിസാരം കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി പദ്ധതികള്‍ കൃത്യമായി തുടരാവാത്തത് പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വികസനത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും റോഡുകളിലാരംഭിച്ച് റോഡുകളിലവസാനിച്ചു...
കാര്‍ഷിക മേഖലയായ മണ്ണാര്‍ക്കാടിന്‍റെ ഏറ്റവും പ്രധാന പ്രശ്നമായ കാര്‍ഷിക വിലത്തകച്ചയെ അഡ്രസ്സ് ചെയ്യാന്‍ കഴിഞ്ഞ 5വര്‍ഷം കഴിഞ്ഞില്ല. റബ്ബര്‍, നാളികേരം, വാഴ, കുരുമുളക് തുടങ്ങിയ മുഖ്യ വിളകളെ എല്ലാം ബാധിച്ച വിലത്തകര്‍ച്ച സാമ്പത്തിക മേഖലയെ ആകെ കുഴപ്പത്തിലാക്കിക്കഴിഞ്ഞു. ഇത് മുഖ്യപ്രശ്നമായി കാണാന്‍ പോലും ഭരിക്കുന്നവര്‍ക്കായില്ല...
വനമേഖലയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പ്രധാന പ്രശ്നം കൈവശരേഖയുടേതാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ആരംഭിച്ച ജോയിന്‍റെ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനോ, ഉപ്പുകുളം, കള്ളമല, കച്ചേരിപ്പറമ്പ്, അമ്പലപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരുടെ കൈവശരേഖാപ്രശ്നം പരിഹരിക്കാനോ ആയിട്ടില്ല. കുളപ്പാടം, പെരിമ്പടാരി മേഖലയില്‍ മിച്ചഭൂമി കേസുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ പ്രശ്നങ്ങളുടെ പരിഹാരത്തിനും ചെറുവിരലനക്കിയില്ല...
ടൂറിസം രംഗത്ത് സൈലന്‍റ് വാലി, വെള്ളച്ചാട്ടപ്പാറ ഉള്‍പ്പെടെയുള്ള അപാരമായ സാധ്യതകളാണ് മണ്ഡലത്തില്‍ നിലനില്‍ക്കുന്നത്. ആയത് ഉപയോഗപ്പെടുത്താനോ, വികസനത്തിനായി മേഖലയില്‍ പദ്ധതികള്‍ ആവിഷ്കരിക്കാനോ കഴിയാതെയും ശ്രദ്ധിക്കാതെയും പോയി...
തീര്‍ത്തും അവഗണിക്കപ്പെട്ട മേഖലയാണ് കുടിവെള്ള വിതരണം. ചെറുകിട കുടിവെള്ള പദ്ധതികള്‍ എല്ലാ തകര്‍ച്ചയുടെ വക്കിലാണ്. പലതും അടച്ചപൂട്ടിക്കഴിഞ്ഞു. കുന്തിപ്പുഴ, ഭവാനിപ്പുഴ, വെള്ളിയാര്‍ എന്നിവയിലെ ജലസമ്പത്തിനെ ഉപയോഗപ്പെടുത്തി വന്‍കിട കുടിവെള്ള പദ്ധതികള്‍ രൂപപ്പെടുത്തി എടുക്കേണ്ടതായിരുന്നു...
ഈ സാഹചര്യത്തില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിന്‍റെ സമഗ്രവികസനത്തിനായി താഴെ ക്കൊടുത്ത പരിപാടികള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെക്കുന്നു....
കൃഷി, ജലസേചനം, മൃഗസംരക്ഷണം, അനുബന്ധമേഖലകള്‍
1.അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുക
2.കുന്തിപ്പുഴ, ഭവാനി, വെള്ളിയാര്‍ പുഴയില്‍ തടയണകളുടെ ശൃംഖല
3.റബ്ബര്‍ സംസ്കരണമേഖലയില്‍ വന്‍കിട പദ്ധതി 1000പേര്‍ക്ക് തൊഴില്‍
4.വാഴ മണ്ണാര്‍ക്കാടന്‍ ബ്രാന്‍ഡ് നാമത്തില്‍ ഓണത്തിനു കേരളത്തിന്‍റെ മൊത്താവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ വ്യാപക പ്രചരണം കൊടുത്ത് പാട്ടക്കൃഷിക്കാരുടെ കൂട്ടായ്മക്കു രൂപം നല്‍കുക. ആവിശ്യക്കാര്‍ക്ക് പഴുപ്പിച്ച് നല്‍കാനും, പച്ചക്കായ വറുത്തും, പൊടിയാക്കിയതും നല്‍കാനും, പഴുത്ത പഴം കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കാനുള്ള സംവിധാനത്തോടെ ഈ കൂട്ടായ്മയുടെ അഭിമുഖത്തിലോ സര്‍ക്കാര്‍ നേതൃത്വത്തിലോ വ്യവസായ സ്ഥാപനം 2000 പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യത
5.കുരുമുളക്, മഞ്ഞള്‍, ഏലം, സംസ്കരണയൂണിറ്റ്
6.സുസജ്ജവും,ആധുനികവല്‍ക്കരിച്ചതുമായ ഗ്രീന്‍ ആര്‍മ്മി ആവിശ്യക്കാര്‍ക്ക് ഫോണ്‍കോള്‍ വഴി കാര്‍ഷിക തൊഴിലാളികളുടെ ലഭ്യത ഉറപ്പു വരുത്താന്‍ പ്രത്യേക പദ്ധതി.
7. വ്യവസായികാടിസ്ഥാനത്തില്‍ ആടുവളര്‍ത്തല്‍ പദ്ധതി
8. അട്ടപ്പാടിയില്‍ തെങ്ങുചെത്ത് നടപ്പിലാക്കും
9. സ്വാശ്രയ മണ്ണാര്‍ക്കാട് പച്ചക്കറി, മുട്ട, പാല്‍,മാംസം, ഉല്‍പ്പാദനത്തിനു പ്രത്യേക പരിപാടി
10. മണ്ണാര്‍ക്കാട് ബ്രാന്‍ഡ് നാമത്തില്‍ വെളിച്ചെണ്ണ, പിണ്ണാക്ക്, നാളികേരപ്പാല്‍, പാല്‍പ്പൊടി ഉല്‍പാദനത്തിനുള്ള വ്യവസായ സ്ഥാപനം.
11. വന്യമൃഗശല്യം തടയാന്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുക
12. കോട്ടോപ്പാടം, കാഞ്ഞിരംകുന്നിലെ ലഭ്യമായ സ്ഥലം ഉപയോഗിച്ച് ഐ.ടി വ്യവസായ പാര്‍ക്ക്
പൊതുമരാമത്ത്
1.മണ്ണാര്‍ക്കാട് ബൈപ്പാസ്-വട്ടമ്പലം മുതല്‍ ചിറയ്ക്കല്‍പ്പടി വരെ
2.കണ്ണംകുണ്ട് പുഴയ്ക്ക് പാലം
3. കുന്തിപ്പുഴ, വെള്ളിയാര്‍, ഭവാനി-പുഴസംരക്ഷണ ഭിത്തികളും, കുളിക്കടവുകളും പദ്ധതി
4. സമ്പൂര്‍ണ്ണ വൈദ്യുതികരണം-തുടര്‍ച്ച
5. പ്രധാന നഗരകേന്ദ്രങ്ങള്‍ സൌന്ദര്യവല്‍ക്കരിക്കല്‍ പദ്ധതി
6. പ്രധാനപട്ടണങ്ങളില്‍ (അഗളി, തെങ്കര, മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍, കോട്ടപ്പള) ആധുനിക ടോയിലറ്റ് കോപ്ലക്സുകള്‍
7. കാപ്പുപറമ്പ് കടരിയോട്-കണ്ടമംഗലം പയ്യെനെടം മലയോര.....
8.തിരുവിഴാംകുന്ന് ചെമ്പുകെട്ടി മിനി ജലവൈദ്യുത പദ്ധതി
9.അട്ടപ്പാടിവാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി മിനി ജലവൈദ്യുത പദ്ധതി
10.മേലാറ്റൂര്‍ ഒലവക്കോട് റെയില്‍പ്പാത
11.തെങ്കര ചെമ്പര കുറിശ്ശി പൊട്ടിപ്പാലം തെങ്കര കൈതറ റോഡ്
സാമുൂഹ്യക്ഷേമം, സ്പോര്‍ട്സ്
1.അംഗന്‍വാടികളെ മാതൃകാ സ്ഥാപനങ്ങളാക്കാന്‍ പദ്ധതി വയോജന വിശ്രമകേന്ദ്രങ്ങളായി അവയെ വികസിപ്പിക്കും
2. ഭിന്നിശേഷിക്കാരുടെ ഉല്‍പ്പാദന കേന്ദ്രം
3. അട്ടപ്പാടിയിലും, മണ്ണാര്‍ക്കാടിലും ഓരോ ആധുനിക വൈദ്യുതശ്മശാനങ്ങള്‍
4. അട്ടപ്പാടിയില്‍ ആദിവാസി ഭക്ഷണവിതരണത്തിനു പ്രത്യേക പദ്ധതി സനാഥ ബാല്യം സമ്പന്ന മാതൃത്വം.
5.അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം, സ്പോര്‍ട്സ് അക്കാഡമി
6. അട്ടപ്പാടിക്കു പുറത്തുള്ള ആദിവാസി വിഭാഗങ്ങളെ പട്ടിക വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കല്‍
7. അട്ടപ്പാടിയിലെ ആദിവാസികളല്ലാത്ത പട്ടികജാതിയില്‍പെട്ടവര്‍ക്ക് പ്രത്യേക സുരക്ഷാപദ്ധതികള്‍
ആരോഗ്യം
1. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി നവീകരിക്കല്‍..ജില്ല ആശുപത്രി ആയി ഉയർത്തുക. അട്ടപ്പാടി മേഖലയില മിച്ച ഭൂമിയില കേന്ദ്ര സംസ്ഥാന പട്ടിക ജാതി പട്ടിക വര്ഗ്ഗ വകുപ്പിന്റെ സഹായത്തോടെ വയനാട് മോഡൽ മെഡിക്കൽ കോളേജ്
2.അട്ടപ്പാടി ട്രൈബല്‍ ആശുപത്രി നവീകരിക്കല്‍
3.അലനല്ലൂര്‍ ക്ലസ്റ്റര്‍ സെന്‍റര്‍ കിടത്തിച്ചികിത്സ
4. തെങ്കര ആയുര്‍വ്വേദ ആശുപത്രി ചികിത്സാ ടൂറിസത്തിനു പദ്ധതി
5.അലനല്ലൂര്‍ ആയുര്‍വ്വേദ ആശുപത്രി കിടത്തിച്ചികിത്സ
6.പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുള്ള പദ്ധതി
7. മാനസിക രോഗ ചികിത്സാ കേന്ദ്രവും, ഡീ-അഡിക്ഷന്‍ കേന്ദ്രവും മണ്ണാര്‍ക്കാട്
കുടിവെള്ളം, ശുചിത്വം സംസ്കാരം
1. ഒറ്റപ്പാലം മാതൃകയില്‍ മണ്ഡസത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളമെത്തിക്കല്‍
2. സമഗ്ര വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതി
3. എല്ലാ പട്ടികജാതി സാങ്കേതങ്ങളിലും സുസജ്ജമായ സാംസ്കാരിക നിലയങ്ങള്‍
4. കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നല്‍കാനുള്ള പദ്ധതി
വിദ്യാഭ്യാസം
1.നടക്കാവ് ഒന്നാം തരം പൊതു വിദ്യാഭ്യാസം പദ്ധതി
2. എല്ലാ വിദ്യാലയങ്ങളിലും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍
3. കണ്ടമംഗലത്തെ പോളി ടെക്നിക്ക് പ്രവര്‍ത്തികമാക്കും
4. തിരുവിഴാംകുന്ന് അഗ്രിക്കള്‍ച്ചറല്‍ കോളേജ് വിപുലീകരിക്കും
5.കരിയര്‍ ഗൈഡന്‍സ് കം കോച്ചിംഗ് സെന്‍റര്‍ ഓഫ് എക്സല്ലന്‍സ്
6. കോട്ടോപ്പാടം കാഞ്ഞിരംകുന്നിലെ ലഭ്യമായ സ്ഥലത്ത് ഐ.ടി പാര്‍ക്ക്
ടൂറിസം
1.സൈലന്‍റ് വാലി-മുള്ളി-മാഞ്ചൂര്‍-ഊട്ടി ടൂറിസം ഇടനാഴി
2.മണ്ണാര്‍ക്കാട് ചെയിന്‍ ഇക്കോടൂറിസം പദ്ധതി (വെള്ളച്ചാട്ടപ്പാറ-അമ്പലപ്പാറ-സൈലന്‍റ് വാലി-ശുശുവാണി)
3.ആദിവാസി ചികിത്സാ പ്രമോഷന്‍ പദ്ധതി
4.സമഗ്രഹ ഹോംസേറ്റ വികസന പരിപാടി
ഇതു എല്ലാം നടപ്പാക്കണം എങ്കിൽ നമ്മുക്ക് ഒരു ഭരണകക്ഷി എം എൽ എ തന്നെ വേണം . കേരളത്തിൽ പ്രതിപക്ഷതിരിക്കാൻ നമ്മുക്ക് എന്തിനാ ഒരു സാമാജികൻ ..
അത് കൊണ്ട് സുരേഷ് രാജിന് മണ്ണാർക്കാട് അല്ലാ മണ്ണാർക്കടിനു സുരേഷ് രാജിനെ ആണ് ആവശ്യം ...

06/04/2016

പ്രിയപ്പെട്ട MLA ശംസുദ്ധീൻ താങ്കളിൽ നിന്നും മണ്ണാർക്കാട് ജനത അറിയാൻ ആഗ്രഹിക്കുന്ന കുറച്ച് ചോദ്യങ്ങൾ
1) - പട്ടിണിമൂലം മരിച്ച അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ കുടുംബത്തിന് കൊടുക്കാം എന്ന് സർക്കാർ പറഞ്ഞിരുന്ന നഷ്ട പരിഹാര തുക എത്ര കുടുംബങ്ങൾക്ക് കൊടുത്തു ....?
2)- ഇനിയും പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങൾ ആവർതികാതിരിക്കാനായ് റാഗി പോലുള്ള ഭക്ഷണപഥാർത്ഥങ്ങൾ ആദിവാസി ഊരുകളിൽ വിതരണം ചെയ്യും എന്ന് പറഞ്ഞിരുന്നല്ലോ എത്ര കടുംബങ്ങളിൽ വിതരണം ചെയ്തു.....?
3) - ലീഗുകാർ അറും കൊല ചെയ്ത ഇരട്ട സഹോദങ്ങളുടെ കൊലയാളികളെ തന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തിയി് ല്ലെ താങ്കൾ....?
4) - മണ്ഡലത്തിൽ ഏറ്റവും കുടുതലുള്ള റബർ കർഷകർ ഇന്നനുഭവിക്കുന്ന വില തകർച്ചക്ക് പരിഹാരം കാണാൻ എന്തെങ്കിലും ഒരു ഇടപെടൽ MLA എന്ന നിലയിൽ താങ്കൾ നട തിയോ
5)- ടൂറിസം രംഗത്ത് ഒരു പാട് സാധ്യതകൾ ഉള്ള നമ്മുടെ മണ്ഡലത്തിൽ അതിനുതകുന്ന എന്തെങ്കിലും കാര്യങ്ങൾ താങ്കൾ ചെയ്തോ....?
6) പ്രക്ര്തി ക്ഷോപങ്ങളിലായ് അട്ടപ്പാടിയിലും മറ്റു പ്രദേശങ്ങളിലും (ക്ഷി നശിച്ചവർക്കും വീട് നഷടപ്പെട്ടവർക്കും നഷ്ടപരിഹാരം നൽകാൻ MLA എന്ന നിലയിൽ എന്തങ്കിലും ഇടപെടൽ നടത്തിയോ താങ്കൾ .....?
ഇതൊന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ 4 ഹൈമാസ് ലൈറ്റും വെച്ച് ഫ്ലക്സടിച്ചാൽ താങ്കൾ വലിയ വികസന നായകനാണെന്ന് വിശ്വസിക്കാൻ താങ്കളുടെ അണികളെ പോലെ മണ്ണാർക്കാട് ജനത അത്ര വിഡികളല്ല MR : ടhamsudheen
യഥാർത്ഥത്തിൽ വികസന മുരടിപ്പല്ലെ കഴിഞ്ഞ 5 വർഷം മണ്ണാർക്കാട് ഉണ്ടായത്........
ും_എല്ലാം_ശരിയാകും

05/04/2016

ഇടതുപക്ഷ രാഷ്ട്രിയത്തിലേക്ക് എങ്ങനെയാണു എത്തപ്പെടുന്നത്?

മു: അത് എന്റെ വിദ്യാഭ്യാസവുമായി കൂടി ബന്ധമുള്ളൊരു ചോദ്യമാണ്. അതുകൊണ്ട് തന്നെ അവിടെ നിന്ന് തുടങ്ങാം. പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കാരക്കാട് എന്ന ഗ്രാമം ആണ് എന്റെ ജന്മനാട്. അവിടെയൊരു ലോവര്‍ മിഡില്‍ ക്ലാസ് കുടുംബത്തില്‍ ആണ് ജനിച്ചത്. എന്റെ പ്രാഥമിക വിദ്യാഭ്യാസ സമയത്ത് അവിടത്തെ യുവാക്കള്‍ക്ക് വിദ്യാഭ്യസത്തിലൊന്നും വലിയ താല്പര്യം ഇല്ലായിരുന്നു. എന്തെങ്കിലും സ്വന്തമായി വരുമാനം ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമായിരുന്നു പലരുടെയും ചിന്ത. എനിക്കാണെങ്കില്‍ അല്ലറ ചില്ലറ പ്രാരാബ്ധങ്ങള്‍ ഒക്കെ കുട്ടിക്കാലത്തെ തന്നെയുണ്ട്. ഞാനും അങ്ങനെ വിദ്യാഭ്യാസത്തില്‍ ഉഴപ്പി നടന്ന ഒരാള്‍ ആയിരുന്നു ആദ്യകാലങ്ങളില്‍. അങ്ങനെ കറങ്ങി നടക്കുന്ന സമയത്താണ് യുവകലാസാഹിതി സംഘടിപ്പിച്ച ചില പരിപാടികളില്‍ ഒക്കെ പങ്കെടുക്കാനും, അവരുടെ ചില പുസ്തകങ്ങള്‍ ഒക്കെ വായിക്കാനും അവസരം ലഭിക്കുന്നത്. യുവകലാസാഹിതിയും, അവരുടെ വായനശാലയും, പിന്നെ എന്റെ അധ്യാപകരും ഒക്കെയാണ് എനിക്ക് വീണ്ടും പഠിക്കണം എന്ന മോഹം ഉണ്ടാകാന്‍ കാരണം. തുടക്കത്തിലെ ഉഴപ്പ് മാറ്റിവെച്ചു ഞാന്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ വായനാശീലവും വായനശാലകളോടുള്ള പ്രണയവും ഏറി വന്നു. വായനശാലകളില്‍ നിന്നാണല്ലോ ഒരു നല്ല മനുഷ്യന് പറന്നുയരാന്‍ കഴിയുക. പ്ലസ്ടു പഠനശേഷം കോളേജില്‍ എത്തിയപ്പോളാണ് എ ഐ എസ് എഫുമായി അടുക്കുന്നതും, സജീവ പ്രവര്‍ത്തകന്‍ ആകുന്നതും. അതിനുള്ള കാരണവും ഈ യുവകലാസാഹിതിയും അതുമായി നാട്ടിന്‍പുറത്ത് കറങ്ങി നടന്ന സഖാക്കളോട് ഉള്ള അടുപ്പവും ആണ്. വേറൊരു കാര്യം എന്റെ കുടുംബം അടിയുറച്ച ഒരു കോണ്ഗ്രസ് കുടുംബം ആയിരുന്നു. അവിടെനിന്നാണ് ഞാന്‍ തെന്നി തെറിച്ചു കമ്മ്യുണിസ്റ്റ് പാര്‍ടിക്ക് ഒപ്പം നടക്കാന്‍ തുടങ്ങിയത്. സോഷ്യല്‍ വര്‍ക്കില്‍ പിഎച്ച്ഡി എടുക്കാന്‍ ജെഎന്‍യുവിലേക്ക് വണ്ടി കയറുമ്പോള്‍ എനിക്ക് നാട്ടില്‍ പാര്‍ടിയില്‍ പ്രാഥമിക മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത് ജെഎന്‍യു
ചുവപ്പിച്ച ഒരാളല്ല ഞാന്‍ എന്ന്.

ും_എല്ലാം_ശരിയാവും

04/04/2016

ആര്‍ക്കാണ് മണ്ണാര്‍ക്കാട് നിങ്ങളുടെ വോട്ട് ..?
കേവലം റോഡ് നന്നാക്കലും പാലം വീതികൂട്ടലും മാത്രമാണ് വികസനമെന്ന് ഫ്ലക്സ്ബോഡുകളിലൂടെ മണ്ണാര്‍ക്കാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന വികസനവായാടികള്‍ക്കോ അതോ സമസ്തമേഖലയിലും പുരോഗതിയുണ്ടാക്കാനുള്ള കാഴ്ച്ചപ്പാടും വികസനപദ്ധതിയുമായി ഇറങ്ങിത്തിരിച്ചവര്‍ക്കോ.?അന്നം പോലും കിട്ടാതെ അകാലത്തില്‍ മരണമടഞ്ഞ അട്ടപ്പാടിയിലെ 29 പിഞ്ചുകുഞ്ഞുങ്ങളെ മറന്ന് ആ പ്രദേശം സ്വന്തം മണ്ഡലത്തിലാണെന്നറിഞ്ഞും ഉളുപ്പില്ലാതെ ഒന്നാമനെന്ന് പുലമ്പുന്നവര്‍ക്കോ അതോ അധസ്ഥിതരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും സംരക്ഷകര്‍ക്കോ ?വെള്ളിയാഴ്ച്ചത്തെ ജുമ്ആ നിസ്ക്കാരം പോലും മുടക്കി കേരളത്തിലെ ഏറ്റവും വലിയ കാട്ടുകള്ളന്‍മാരില്‍ ഒരാളും അഴിമതിക്കാര്യത്തില്‍ കോടതിയില്‍ നിന്ന് പോലുംവിമര്‍ശനം കേട്ട് രാജിവച്ച മന്ത്രി മാണിക്ക് സംരക്ഷണം കൊടുത്ത വിശ്വസികളെ ചൂഷണം ചെയ്യുന്നവര്‍ക്കോ അതോ അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടങ്ങള്‍ നയിക്കുന്നവര്‍ക്കോ..?സംഘപരിവാരത്തിന്‍റെ നേക്കാളെ സ്വന്തം ഓഫീസിലേക്ക് വിളിച്ച് വരുത്തി രഹസ്യ ചര്‍ച്ച നടത്തിയ പാര്‍ട്ടിയുടെ പ്രതിനിധിക്കോ അതോ ഫാസിസത്തിനെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ സംഘപരിവാരത്തിന്‍റെ വധഭീഷണികളേപ്പോലും നേരിടേണ്ടിവന്ന പോരാളിക്കോ.?ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന താലൂക്കുകളിലൊന്നായ മണ്ണാര്‍ക്കാട്ടെ റബ്ബര്‍ കര്‍ഷകരുടേയും പ്രവാസികളുടേയും നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരേയും നാളിതുവരെ കണ്ടില്ലെന്ന് നടിച്ചവര്‍ക്കോ അതോ കര്‍ഷകരെ സംരക്ഷികാന്‍ വരുന്നവര്‍ക്കോ.?Rss ക്രിമിനലുകളുടെ കേസുകള്‍ ഓരോന്നായി എഴുതിത്തള്ളുമ്പോള്‍ തലകുനിച്ച് അനുവാദം കൊടുത്തവര്‍ക്കോ അതോ Rss നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ ഭരണകൂടഭീകരതക്ക് ഇരകളാകേണ്ടിവരുന്നവര്‍ക്കോ..?കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും കള്ളസ്വാമിമാര്‍ക്കും കേരളത്തിന്‍റെ മണ്ണ് തീറെഴുതിക്കൊടുത്തപ്പോള്‍ കണ്ണടച്ചിരുന്നവര്‍ക്കോ അതോ അത്തരം കാട്ടുകള്ളന്‍മാരെ നിലക്ക്നിര്‍ത്താന്‍ വരുന്നവര്‍ക്കോ.?ഭക്ഷണത്തിനുപോലും ഫാസിസം തിട്ടൂരം പുറപ്പെടുവിച്ചപ്പോള്‍ പഞ്ചപുച്ഛമടക്കി നിന്നവര്‍ക്കോ അതോ അതിനെതിരെ സധൈര്യം പോരാടിയവര്‍ക്കോ.? ചിന്തിക്കുക, ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് ..

31/03/2016

പള്ളിക്കുന്ന് സഖാക്കൾ's cover photo

25/03/2016

#മണ്ണാർക്കാടിന്റെ രാഷ്ട്രിയത്തെകുറിച്ചും വികസനത്തെ കുറിച്ചും ചിലത് പറയാനുണ്ട് ..
#വികസനം" എന്നതാണ് നാം ഇപ്പോൾ കൂടുതൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പദം.. ഇനി രണ്ടു മാസം അതിൻറെ തോത് ഒരുപാട് വർധിക്കും ❗
വികസനത്തെക്കുറിച്ച ചർച്ചയിൽ പ്രധാനമായും വരേണ്ടത് ആരുടെ വികസനം ? എന്തിൻറെ വികസനം ? എങ്ങിനെ വികസനം എന്നതാണ് ? Who,what, why... റോഡുകളും പാലങ്ങളും വിളക്കുകളും പോലുളള അടിസ്ഥാന സൗകര്യ വികസനമാണ് വികസനം എന്ന ഒരു ധാരണയുണ്ട്...
അതല്ല. .
ഒരു നാട്ടിലെ മുഴുവൻ ജനതക്കും അവരുടെ ആവശ്യങ്ങൾ (ഭൂമി, ഭക്ഷണം, പാർപ്പിടം, തൊഴിൽ, സാർവ്വത്രിക വിദ്യാഭ്യാസം, സൗജന്യ പൊതുജനാരോഗ്യ സംവിധാനം തുടങ്ങിയവയാണെന്ന് മറുവാദവും ഉണ്ട്...
#റോഡുകളും പാലങ്ങളും തെരുവ് വിളക്കുകളുമാണ് വികസനത്തിൻറെ അടിസ്ഥാനമെങ്കിൽ അതെല്ലാം നിലവിലുളള ജനാധിപത്യ ഗവൺമെൻറുകൾ വരുന്നതിന് മുമ്പു രാജാക്കൻമാരുടെ ഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും ഇവിടെ ഉണ്ടായിരുന്നു.. എന്നല്ല ഇതിലും മികച്ച രീതിയിലുണ്ടായിരുന്നു.. ബ്രിട്ടീഷുകാർ നിർമ്മിച്ച റെയിൽവെ ലൈനുകൾക്കുപുറത്ത് എത്ര പാളങ്ങളാണ് മലബാറിൽ നമ്മളുണ്ടാക്കിയത്...
നൂറ്റാണ്ടു മുമ്പ് അവരുണ്ടാക്കിയ കുന്തിപ്പുഴപ്പാലവും നെല്ലിപ്പുഴപ്പാലവുമൊക്കെ തകരാതെ നിന്നപ്പോഴും നാം ഉണ്ടാക്കിയ നെല്ലിപ്പുഴപ്പാലം ഉദ്ഘാടനദിനം തന്നെ തകർന്നുവീണതും നാം കണ്ടു...
പിന്നേയും എന്തിനാണ് നാം അവരെ (രാജാക്കൻമാരെയും ബ്രിട്ടീഷുകാരെയുമൊക്കെ) പുറത്താക്കാൻ വലിയ സമരങ്ങൾ നടത്തിയതും ഒരുപാട് രക്തസാക്ഷികളെ സൃഷ്ടിച്ചതും ? റോഡുകളും പാലങ്ങളുമില്ലാഞ്ഞിട്ടല്ലല്ലോ.. മറിച്ച്, അവരിൽ നിന്നും സാമൂഹ്യനീതി ലഭ്യമായിരുന്നത് അവരെ താങ്ങി നിന്നിരുന്ന സമൂഹത്തിലെ 0.001 ഒക്കെ വരുന്ന സവർണ്ണരും ഉന്നതകുലജാതരുമായ ജനതക്ക് മാത്രമായിരുന്നു..അവർക്ക്"ഖാൻ ബഹദൂർ" പട്ടമൊക്കെ നൽകി ആദരിച്ചിരുന്നു... ഭൂരിഭാഗം ജനതക്കും ആ "സാമൂഹ്യനീതി" ലഭ്യമായില്ല എന്നതാണ് വാസ്തവം...
പതിനായിരക്കണക്കിന് ഭൂരഹിത ആദിവാസികളുടെ അപേക്ഷ ഒറ്റപ്പാലം RDO ഓഫീസിൽ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി... ഇപ്പോഴത്തെ RDO നൂഹ് ബാവയുടെ ശ്രമഫലമായി കഴിഞ്ഞ മാസം കുറച്ച് ഭൂമി കൊടുത്തു...
പക്ഷേ, അവരിന്ന് ആകെ സ്വത്വബോധം നഷ്ടപ്പെട്ട ജനതയാണ്.. അവരുടെ സ്വന്തമായ സമ്പന്നമായ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടു.. മുഖ്യധാരയിലേക്ക് അവരെത്തിയതുമില്ല... അവരുടെ ഭൂമിയും സ്ത്രീകളും നിരന്തരമായി ചൂഷണത്തിനും കൈയ്യേറ്റത്തിനും വിധേയമാകുന്നു.. അകാല മരണത്തിലൂടെയും നിർബന്ധ വന്ധ്യംകരണത്തിലൂടെയും ഒരു ജനത ഇല്ലാതായിക്കൊണ്ടിരിക്കുന്നു....
അതില്ലാതാക്കാനുളള എന്ത് ഇച്ചാശക്തിയാണ് നാം പ്രകടിപ്പിച്ചിട്ടുളളത്... 🌱🌱🌱🌱🌱🌱🌱
ചോദ്യം : ആർക്കാണ് ഒരു ഭരണകൂടം ആവശ്യമുളളത് ? വികസനത്തിൻറെ പ്രഥമ പരിഗണന അർഹിക്കുന്നത് ആരാണ് ?
ഈ ചോദ്യങ്ങൾക്ക് ചരിത്രത്തിലെ ചില മഹാൻമാരുടെ വചനങ്ങൾ നമുക്ക് നോക്കാം....

1. മഹാത്മാഗാന്ധി :
"നിങ്ങൾ ഒരു വികസന പദ്ധതി ആലോചിക്കുമ്പോൾ സമൂഹത്തിലെ ഏറ്റവും ദുർബലൻറെ കണ്ണിലൂടെ അതിനെ നോക്കിക്കണ്ട് അത് ആസൂത്രണം ചെയ്യണം.."
⚡2. പ്രഥമ ഖലീഫ അബൂബക്കർ സിദ്ധീഖ്(റ) അധികാരം ഏറ്റടുത്ത് നടത്തിയ ആദ്യ പ്രഭാഷണം : (ആ സദസ്സിൽ ഉന്നതകുലജാതരായ സവർണരും അടിമമോചനം ലഭ്യമായ അവർണരും ഉണ്ടായിരുന്നു).. അദ്ദേഹം പറഞ്ഞു :
എൻറെ കണ്ണിൽ നിങ്ങളിലെ ഏറ്റവും ശക്തർ നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ദുർബലരാണ് ; അവരുടെ അവകാശം ശക്തർ വകവെച്ച് കൊടുക്കും വരെ ;
പിന്നിട് തുടർന്നു...
എൻറെ കണ്ണിൽ നിങ്ങളിലേറ്റവും ദുർബലർ നിങ്ങൾക്കിടയിലെ ഏറ്റവും ശക്തരാണ് ; ദുർബലൻറെ അവകാശം അവൻ കൊടുത്ത് വീട്ടും വരെ ; ⚡⚡⚡ 3.
ഖലീഫ ഉമർ ഫാറൂഖ്(റ)..
എൻറെ വിശാലമായ ഈ സാമ്രാജ്യത്തിൽ , കണ്ണെത്താദൂരത്ത്.. യൂഫ്രട്ടീസിൻറെ തീരത്ത് ഒരാട്ടിൻകുട്ടി വിശന്ന് മരിച്ചാൽ ഞാനല്ലാഹുവിനോട് നാളെ മറുപടി പറയേണ്ടി വരും...⚡⚡⚡
4.വയലാർ : " സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരാ തത്വശാസ്ത്രത്തെയും" ⚡⚡⚡...
പ്രവാചകൻ മുഹമ്മദ് നബി(സ) : "നിങ്ങൾ നടത്തുന്ന വിരുന്നിൽ ഏറ്റവും ശപിക്കപ്പെട്ട വിരുന്ന് നിങ്ങളിലെ സമ്പന്നർ മാത്രം ക്ഷണിക്കപ്പെടുകയും ദരിദ്രർ അവഗണിക്കപ്പെടുകയും ചെയ്യുന്ന വിരുന്നാണ്..."
🚩🚩🚩🚩 ഈ വചനങ്ങളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്ന ചില വസ്തുതകൾ ഉണ്ട്... ഒരു സമൂഹത്തിൻറെ പ്രഥമ പരിഗണനയും സ്നേഹവും ലാളനയുമൊക്കെ ആദ്യം വേണ്ടത് ആ നാട്ടിലെ പാവങ്ങൾക്കാണ്...
ഒരു ഭരണകൂടത്തിൻറെ ആവശ്യം പ്രഥമമായി അവർക്കാണ് വേണ്ടത് എന്നാണ് ...
3 വിഭാഗമാണ് നമ്മുടെ നാട്ടിലുളളത്...
1.സമ്പന്നർ, 2.മധ്യവർഗവും സ്വാധീനമുളളവരും, 3.ദരിദ്രരും സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നവരും...
ഇതിൽ ആദ്യ വർഗം പണം കൊണ്ട് കാര്യം നടത്തും... രണ്ടാമത്തെ വർഗം സ്വാധീനം കൊണ്ടും ശുപാർശകൾ കൊണ്ടും കാര്യം നടത്തും... മൂന്നാമത്തെ വിഭാഗത്തിനാണ് ഒരു ഭരണകൂടത്തിൻറെ താങ്ങും വികസനത്തിൻറെ തണലും വേണ്ടത്...
🌱🌱🌱🌱🌱🌱
ഈ ഒരു കാഴ്ചപ്പാടിലൂടെ ഇനി നാം നമ്മുടെ നാടിൻറെ വികസനത്തെ വിലയിരുത്തുക ; BMW , AUDI തുടങ്ങി Maruthi 800 വരെയുളള കാറുകളുളള ഓരോ വ്യക്തിക്കും അവരുടെ കാർ ഓരോരുത്തരുടെയുംവിടിൻറെ (അതെത്ര ഉൾനാടായാലും) ഗേറ്റ് വരെ ചെല്ലുന്ന സ്വഭാവത്തിൽ റോഡ് ടാർ ചെയ്തതാണ് വികസനമെങ്കിൽ OK.. വികസനം 85%. ..
എന്നാൽ അതല്ല ; ദുർബല ജനതയുടെ അടിസ്ഥാനാവശ്യങ്ങളാണെങ്കിൽ ഇതാ ചില ചോദ്യങ്ങൾ ;
1.. മണ്ണാർക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലെ സീറോ ലാൻഡ് ലെസ്സ് പദ്ധതിയിൽപ്പെട്ട എത്ര കുടുംബങ്ങൾക്കാണ് അദ്ദേഹത്തിൻറെ ശ്രമഫലമായി ഭൂമി ലഭ്യമാക്കിക്കൊടുത്തത് ?
2. അദ്ദേഹത്തിൻറെ ആസ്തി വികസനഫണ്ടിൽ നിന്ന് എത്ര രൂപയാണ് അതിൻറെ Land acquisitionu വേണ്ടി മാറ്റിവെച്ചത്.. ഒരു 0.1 %(2.50 ലക്ഷം) എങ്കിലും മാറ്റി വെച്ചുവോ ?
3.."നിതാഖാത്തിൻറെ ഭാഗമായും മറ്റും ധാരാളം ചെറുപ്പക്കാർ തൊഴിൽ രഹിതരായി നമ്മുടെ മണ്ഡലത്തിലുണ്ട്... വ്യവസായ വകുപ്പിനു കീഴിൽ ധാരാളം ചെറുകിട വ്യവസായ സംരംഭങ്ങളുണ്ട്... ഭൂമിയും മറ്റടിസ്ഥാനസൗകര്യങ്ങളും ഒക്കെ ലഭ്യമാണ്.. അങ്ങിനെ എത്ര Small scale industry സംരംഭങ്ങളാണ് തുടങ്ങിയത് ? അതിലൂടെ എത്ര ചെറുപ്പക്കാർക്ക് (പ്രവാസികൾക്കാണ്) തൊഴിൽ നൽകിയത് ? അത്തരം തൊഴിൽ സംരംഭങ്ങളുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ അദ്ദേഹത്തിൻറെ ആസ്തി വികസന ഫണ്ടിൽ നിന്നും എത്ര രൂപയാണ് ചിലവഴിച്ചത് ?
4. മണ്ണാർക്കാട് ടൗണിൽ തന്നെയുളള മിച്ചഭൂമി കോളനി, ലക്ഷംവീട് കോളനി, തോരാപുരം കോളനി തുടങ്ങി മണ്ഡലത്തിലെ മനുഷ്യർ പുഴുക്കളെപ്പോലെ തിങ്ങി താമസിക്കുന്ന വിവിധ എസ്.സി/എസ്.ടി. കോളനികളുടെയും മറ്റും അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം നിർവ്വഹിച്ച പദ്ധതികൾ എന്തൊക്കെ ? അതിനുവേണ്ടി ചിലവഴിച്ച തുകകൾ എത്ര ?
5.. സാധാരണ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അദ്ധേഹത്തിൻറെ ആസ്ഥി വികസന ഫണ്ടിൽ നിന്നും എത്ര രൂപ നീക്കിവെച്ചു ?
അവിടുത്തെ X Ray Unitum Blood Bank um പ്രവർത്തനക്ഷമമാണോ ? അവിടുത്തെ ഡോക്ടർമാരുടെ സ്റ്റാഫ് Strength കൃത്യമായി ഉണ്ടായിട്ട് എത്ര കാലമായി ?
6..ആദിവാസി സഹോദരങ്ങൾക്ക് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യത്തോടു കൂടിയ ആശുപത്രി എന്നതായിരുന്നു കോട്ടത്തറ റഫറൽ ആശുപത്രിയുടെ ധർമ്മം... എന്നാൽ ഇന്നും അത്തരം ആവശ്യങ്ങൾക്ക് കോയമ്പത്തൂരിനെ ത്തന്നെയാണാശ്രയിക്കുന്നത്... ആ റഫറൽ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം നിർവഹിച്ച പദ്ധതികൾ എന്തെല്ലാം ? നീക്കി വെച്ച തുകകൾ എത്ര ? ...
7....മദ്യത്തിനടിമകളായ ആദിവാസി സഹോദരൻമാരെ അതിൽ നിന്ന് വിമുക്തമാക്കാൻ ഒരു "DE ADDICTION AND REHABILITATION "സെൻറർ എന്നത് ദീർഘകാലത്തെ ആവശ്യമാണ്...
അതിനുളള എന്ത് നടപടിയാണ് അദ്ദേഹമെടുത്തത്....?
8..പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ 40 ഓളം പഞ്ചായത്തുകളിലെ കുടിവെളള പദ്ധതികൾക്കാശ്രയിക്കുന്ന ഭാരതപ്പുഴയുടെ പ്രധാന കൈവഴികളായ കുന്തിപ്പുഴയുടെയും നെല്ലീപ്പുഴയുടെയും സംരക്ഷണത്തിനും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനും എന്ത് "റിവർ അനന്ത" യാണ് അദ്ദേഹം നടത്തിയത് ? മുക്കണ്ണം പാലത്തിനു താഴെ നെല്ലിപ്പുഴയിൽ പുറമ്പോക്ക് ഭൂമി വളച്ച് കെട്ടി Irrigation ഫണ്ട് കൊണ്ട് SIDE WALL um കെട്ടി പുഴ പുറമ്പോക്ക് നിയമാനുസൃതമാക്കിയപ്പോഴും അതിനെതിരെ പ്രതിഷേധമുയർന്ന പ്പോഴും എന്താണ് തടയാതിരുന്നത് ?
9.. ബീഡി തൊഴിലാളികളായും കടകളിലെ ജോലിക്കാരായും നിർമ്മാണ മേഖലകളിൽ 40 % ചൂടിൽ പണിയെടുക്കുന്നവരായും ഷഹനത്തയുടെ പാർട്ടിക്ക് കണ്ണും പൂട്ടി വോട്ട് ചെയ്യുന്നവരുൾപ്പെടെ ധാരാളം വിധവകളും വിവാഹം കഴിയാത്തവരും ദരിദ്രരുമായ സ്ത്രീകൾ അസംഘടിത മേഖലയിൽ പണിയെടുക്കുന്നുണ്ട്... ഇവരുടെ എണ്ണം ആയിരക്കണക്കിനു വരും മണ്ഡലത്തിൽ... സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി ഇവരിൽ ഒരു 5% എങ്കിലും സുസ്ഥിരമായ ഒരു തൊഴിൽ സംരംഭം ഉണ്ടാക്കിക്കൊടുക്കാൻ എന്ത് നടപടിയാണ് നമ്മുടെ "വികസന നായകൻ" സ്വീകരിച്ചത് ? എത്ര രൂപയാണ് വകയിരുത്തിയത് ?
10..നാട്ടിൽ രൂപപ്പെടുന്ന ഭാവിയിലെ വൻ പ്രതിസന്ധികളെക്കൂടി നേരിടാനുളള കാഴ്ചപ്പാട് വികസന നേതൃത്വങ്ങൾക്കുണ്ടാവണം...ആ രീതിയിൽ "മാലിന്യ സംസ്കരണ" വുമായി ബന്ധപ്പെട്ട് സുസ്ഥിരമായ എന്ത് പദ്ധതിയാണ് നടപ്പാക്കിയത് ?
11.. രാത്രി 10 നുളള അമൃത എക്സ്പ്രസ്സിൽ ഉളള ആളുകളിൽ ഗണ്യമായൊരു വിഭാഗം "RCC" യിലേക്ക് ചികിൽസക്കു പോവുന്നവരാണ്.... വ്യാപകമാവുന്ന കാൻസർ തടയാൻ "ജൈവകൃഷി/ പച്ചക്കറി കൃഷി വ്യാപകമാക്കുക എന്നത് സർക്കാർ നയമാണ്... ധാരാളം ഫണ്ടുകളും ഉണ്ട് ? ഇതുമായി ബന്ധപ്പെട്ട് എന്ത് ഭാവനാത്മകമായ നടപടികളാണ് ബഹുമാന്യ MLA കൈക്കൊണ്ടത്...
12... ആദിവാസി വിഭാഗങ്ങളിലെ "Brilliant" ആയ കുട്ടികളെ "അമ്മ" ട്രസ്റ്റ് പോലെ പുറത്തു നിന്നുളള സംഘങ്ങൾ വന്ന് കൊണ്ടു പോവുന്നത് പതിവാണ്... ഇതിലൂടെ അവരുടെ തനത് സംസ്കാരത്തിൽ നിന്നും മാറി ആ സമൂഹത്തിന് ഉപകാരപ്പെടാത്തവരായിട്ടാണ് അവർ തിരിച്ചെത്തുന്നത്...
ഇതിനു പരിഹാരമായാണ് അവർക്ക് അട്ടപ്പാടിയിൽ തന്നെ അത്തരത്തിലുളള "Model Residential school" കൾ തുടങ്ങുന്നത് ? നിലവിൽ ചിണ്ടക്കിയിലുളള MRS നു പുറമെ 4 ഓളം MRS നു കൂടി അവിടെ സാധ്യതയുണ്ട്...
വിദ്യാഭ്യാസ വകുപ്പ് കയ്യിലുണ്ടായിട്ടും ഒരു പുതിയ MRS എങ്കിലും തുടങ്ങാനുളള എന്തെങ്കിലും ശ്രമം അദ്ദേഹം നടത്തിയോ...?
13.. അവിടുത്തെ ST Pre metric Post metric Hostel കളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചത്..
14... നമ്മുടെ നാട്ടിലെ ഊർജ്ജ പ്രതിസന്ധി നമുക്കറിയാം...
മുൻ UDF ഗവൺമെൻറ് പാത്രക്കടവ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും പരിസ്ഥിതി പ്രശ്നം മൂലം അതുപേക്ഷിച്ചു. പാരിസ്ഥിതിക പ്രശ്നമില്ലാത്ത ധാരാളം ചെറുകിട വൈദ്യുത പദ്ധതികൾക്ക് (Small hydro Power Project) വലിയ സാധ്യതകൾ ഈ മണ്ഡലത്തിലുണ്ട്....
ഉപ്പുകുളം വെളളച്ചാട്ടപ്പാറ, കോട്ടോപ്പാടം പഞ്ചായത്തിലെ ചെമ്പുക്കട്ടി, മന്ദം പൊട്ടി, കുരുതിച്ചാൽ തുടങ്ങി ധാരാളം സാധ്യതകളുളള പ്രദേശങ്ങളുണ്ടായിരുന്നു... എങ്കിൽ അത് ഈ മണ്ഡലത്തിൻറെയെങ്കിലും ഊർജ്ജപ്രതിസന്ധി പരിഹരിക്കാമായിരുന്നു... ഇതിനുളള എന്ത് നടപടിയാണ് എടുത്തത് ?
15. അലനല്ലൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഗൈനക്കോളജിസ്റ്റ് ഉണ്ടായിട്ടും അവിടെ In patient സൗകര്യം ഇല്ലാത്തതിനാൽ സാധാരണ ജനത്തിന് ഇപ്പോഴും പ്രസവത്തിന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു... ഇതില്ലാതാക്കാൻ എന്ത് നടപടിയാണ് അദ്ധേഹം സ്വീകരിച്ചത്...
16... ക്ഷേത്രങ്ങളിലേക്കും പളളികളിലേക്കും ചർച്ചുകളിലേക്കുമുൾപ്പെടെയുളള റോഡുകൾ ധാരാളമായി നവീകരിച്ചിട്ടുണ്ട്... എന്നാൽ പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന അലനല്ലൂർ... തച്ചനാട്ടുകര..വെട്ടത്തൂർ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന "അലനല്ലൂർ..പുത്തൂർ റോഡിൻറെ ശോച്യാവസ്ഥ താങ്കളൊന്ന് പോയി നോക്കണം....
17. പരമ്പരാഗതമായി കോണിക്ക് വോട്ട് കുത്തുന്ന ബീഡിതെരുപ്പ് തൊഴിലാളികളുൾപ്പെടെ പരമ്പരാഗത തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് .. എന്ത് സംരംഭമാണ് അദ്ധേഹം നടത്തിയത്..?
18.. സച്ചാർ കമ്മീഷൻറെയും തുടർന്നുളള പാലൊളി കമ്മീഷൻറെയും ശുപാർശ പ്രകാരം ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കളെ മൽസരപരീക്ഷകൾക്ക് പ്രാപ്തമാക്കാൻ കഴിയുന്ന സെൻററുകൾ തുടങ്ങാൻ ഫണ്ട് ലഭ്യമാണ്..
ധാരാളം അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവാക്കൾ ഉള്ള മണ്ഡലമായിട്ടും എന്തേ അത്തരം ഒരു സെൻറർ തുടങ്ങാതിരുന്നത് ?
19.മണ്ണാർക്കാട് ടൗണിൽ വരുന്ന ജനങ്ങൾ അനുഭവിക്കുന്ന വിഷമം കംഫർട്ട് സ്റ്റേഷനുകളില്ല എന്നതാണ്..... അത്
ചെയ്യേണ്ടത് പഞ്ചായത്തായിരുന്നു എന്നാവാം വാദം... അങ്ങിനെയെങ്കിൽ ഹൈമാസ്ക് വിളക്കുകളും പഞ്ചായത്തിന് വെക്കാവുന്നതല്ലേ ഉണ്ടായിരുന്നുളളൂ...
എന്തുകൊണ്ടാണ് അത്തരത്തിലുളള ഒരടിയന്തിര വികസനാവശ്യത്തോട് വിമുഖത കാണിച്ചത്( Flex possibility കുറവായതാണോ)
20.. ബൈത്തുറഹ്മക്കും പഞ്ചായത്ത് വീടുകൾക്കും പുറമെ സംസ്ഥാന ഭവന ബോർഡിൽ നിന്നും എത്ര വീടുകൾക്കാണ് അദ്ദേഹം സാമ്പത്തിക സഹായമോ പലിശരഹിത വായ്പയോ ലഭ്യമാക്കിയത് ?
21..യുവസംരംഭകർക്ക് 5 ലക്ഷം വരെ സംസ്ഥാന ധനവകുപ്പ് പലിശരഹിത വായ്പ്പയായി അനുവദിച്ചിരുന്നു.
എന്നെപ്പോലെയുളള പ്രവാസികൾക്ക് നാടിൻറെ വളർച്ചയിൽ അതുവഴി കൂടുതൽ പങ്കുവഹിക്കാമായിരുന്നു... MLA യുടെ ശ്രമഫലമായി എത്ര പേർക്കാണ് ആ വായ്പ ലഭ്യമാക്കിയത് ?......🌱🌱🌱🌱സമാനമായ ചോദ്യങ്ങൾ
ഇനിയും ഒരുപാടുണ്ട്...വിസ്താരഭയം മൂലം നീട്ടുന്നില്ല...😊...
ഞാൻ ഇത്രയേ പറഞ്ഞുളളൂ..."വികസനം" എന്ന് പറയുന്നത് മധ്യവർഗ താൽപ്പര്യങ്ങളുടെ പൂർത്തീകരണമല്ല ; മറിച്ച് സുസ്ഥിരവും സമഗ്രവുമായ ഒരു ജനതയുടെ വളർച്ചയാണ്.. ഭൂമിയില്ലാത്തവർക്ക് ഭൂമിയും കിടപ്പാടമില്ലാത്തവന് അതുണ്ടാവലും തൊഴിലില്ലാത്തവർക്ക് അതുണ്ടാകലും ദരിദ്രൻറെ ജീവിതനിലവാരം വർധിക്കലും നാളത്തെ തലമുറക്ക് ഉപകരിക്കും വിധം ഈ മണ്ണിനേയും പുഴകളേയും സംരക്ഷിക്കുകയും, ചൂഷണത്തിന് വിധേയമായി സ്വയം എരിഞ്ഞടങ്ങുന്ന ആദിവാസി ജനതക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുക എന്നതാണ്...
അല്ലാതെ ⚡ PWD വികസനവും⚡ അതിൻറെ കമ്മീഷൻറെ 10% കൊണ്ടുളള ഫ്ളക്സ് പൊലിമയും സോഷ്യൽ മീഡിയ മാനേജ്മെൻറും മീഡിയ പി.ആറും അനുഭാവികൾ സമർത്ഥമായി നടത്തുന്ന "മർമറിംങ്ങ് കാമ്പയിനും" ആണ് വികസനമെന്ന് ആരെങ്കിലും കരുതുന്നവരുണ്ടെങ്കിൽ അവരോട് "നല്ല നമസ്കാരം🙏" പറയുക മാത്രമേ നിർവ്വാഹമുളളൂ... 😊

Address

Pallikkunnu
Mannarkkad
678583

Website

Alerts

Be the first to know and let us send you an email when പള്ളിക്കുന്ന് സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to പള്ളിക്കുന്ന് സഖാക്കൾ:

Share