Deseeya Sevabharathi Malappuram

Deseeya Sevabharathi Malappuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Deseeya Sevabharathi Malappuram, Non-Governmental Organization (NGO), Naduvilekalam, Near Manu Memorial Hospital, Manjeri.

ദേശീയ സേവാഭാരതി കേരളത്തിന്റെ മലപ്പുറം ജില്ലയുടെ കോർഡിനേഷൻ ടീം ആണ് ദേശീയ സേവാഭാരതി മലപ്പുറം. സംസ്ഥാന സമിതിയുടെ തീരുമാനങ്ങളും മറ്റു സംഘടനാ സംവിധാനങ്ങളും പഞ്ചായത്ത് തലത്തിൽ ഉള്ള യൂണിറ്റുകളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്തം.

25/08/2026

നന്നമ്പ്ര സേവാഭാരതി യുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ മേഖലയിലെ തിരഞ്ഞെടുത്ത 45 നിർധനരായ കുടുംബങ്ങളിലേക്ക് ഓണക്കിറ്റ് വിതരണം നടന്നു

25/08/2026

പൊന്നാനിയിലെ വിവിധ ഇടങ്ങളിൽ കഷ്ടത അനുഭവിക്കുന്നവർക്ക്,പ്രദേശത്തെ സുമനസുകളുടെ സഹായത്തോടെ ഓണകിറ്റ് വിതരണം ചെയ്തു സേവാഭാരതി പൊന്നാനി യൂണിറ്റ്പ്രസിഡന്റ്‌ അനിത ശശിധരൻ, സെക്രട്ടറി പ്രേമ കുമാരി ട്രഷറെർ സന്ദീപ് എന്നിവർ നേതൃത്വം നൽകി വിവിധ പ്രവർത്തകരും പങ്കാളികൾ ആയി അനുഭവിക്കുന്ന ഇരുപതോളം കുടുംബങ്ങൾക്കു

23/08/2026

മാറഞ്ചേരി സേവാഭാരതി വർഷം തോറും സംഘടിപ്പിച്ചുപോരുന്ന, നിർദ്ധനരായ കുടുംബങ്ങൾക്കും രോഗികൾക്കുമുള്ള "ഓണത്തിന് ഒരു കൈത്താങ്ങ്" ഓണക്കിറ്റ് വിതരണ ഉദ്ഘാടനം കരിങ്കല്ലത്താണിയിലുള്ള സേവാഭാരതി ഓഫീസിൽ വെച്ച് നടത്തപ്പെട്ടു.
ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോക്ടർ മുഹമ്മദ് ബിൻ അഹമ്മദ് നിർവ്വഹിച്ചു. സേവാഭാരതി മാറഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ശ്രീമതി സജിനി സുനിൽ അധ്യക്ഷത വഹിക്കുകയും ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു.
രാഷ്ട്രീയ സ്വയംസേവക സംഘം തിരൂർ ജില്ലാ സഹകാര്യവാഹ് ശ്രീ ശിവൻ സി. ചടങ്ങിൽ സേവാ സന്ദേശം നൽകി. സേവാഭാരതി യൂണിറ്റ് അംഗം ശ്രീ ശിവദാസൻ പുറങ്ങ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. മാറഞ്ചേരിയിലെ നിരവധി നിർദ്ധന കുടുംബങ്ങൾക്കും രോഗികൾക്കും ആശ്വാസമേകുന്ന ഓണക്കിറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.

സേവാഭാരതി വള്ളിക്കുന്ന് പഞ്ചായത്ത് സമിതിയുടെ 'ഭൂദാന ശ്രേഷ്ഠ ദാനം' ചടങ്ങ് സംഘടിപ്പിച്ചുസേവാഭാരതി വള്ളിക്കുന്ന് പഞ്ചായത്ത്...
23/08/2026

സേവാഭാരതി വള്ളിക്കുന്ന് പഞ്ചായത്ത് സമിതിയുടെ 'ഭൂദാന ശ്രേഷ്ഠ ദാനം' ചടങ്ങ് സംഘടിപ്പിച്ചു

സേവാഭാരതി വള്ളിക്കുന്ന് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ 'ഭൂദാനം ശ്രേഷ്ഠ ദാനം' പദ്ധതി പ്രകാരമുള്ള ഭൂമികൈമാറ്റവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങിൽ ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തുകയും, പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ എൻ.വി. സുബ്രഹ്മണ്യനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
സേവാഭാരതി വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യ രക്ഷാധികാരി കെ. മോഹൻദാസ് സ്വാഗതം ആശംസിച്ചു. തുടർന്ന് ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതി പ്രകാരമുള്ള ഭൂമികൈമാറ്റം നടന്നു. ഭൂമി ദാനമായി നൽകിയ ശ്രീ എൻ.വി. സുബ്രഹ്മണ്യൻ ചടങ്ങിൽ ആദരം ഏറ്റുവാങ്ങി സംസാരിച്ചു.
ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി സത്യഭാമ ടീച്ചർ ചടങ്ങിൽ സേവാ സന്ദേശം നൽകി. ആർ.എസ്.എസ്. വിഭാഗ് കാര്യവാഹക് വിശ്വനാഥൻ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. വാസു, ഭാരതീയ വ്യാപാരി വ്യവസായി സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ചേറോത്ത്, സേവാഭാരതി ജില്ലാ സെക്രട്ടറി എം.എസ്. മനോജ്, ജില്ലാ മീഡിയ കോർഡിനേറ്റർ NCT അജിത് തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു.
സേവാഭാരതി വള്ളിക്കുന്നു ട്രഷറർ ഇ.ഒ. സതീഷ് ബാബു നന്ദി രേഖപ്പെടുത്തി. ദീപം തെളിയിക്കലോടെ ആരംഭിച്ച ചടങ്ങ് ശാന്തിമന്ത്രത്തോടെ സമാപിച്ചു.

23/08/2026

പരപ്പനങ്ങാടി സേവാഭാരതി സുകൃതം പാലിയേറ്റീവ് വയോജന പരിപാലന പദ്ധതിയിലുള്ള കിടപ്പു രോഗികൾക്കും അർഹതപ്പെട്ട വയോജനങ്ങൾക്കും ഓണക്കിറ്റ് നൽകി.

" സാന്ത്വന സ്പർശമായി സേവാഭാരതി "

അഖിലേന്ത്യാ നീറ്റ്  പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ  സേവാഭാരതി പൊന്നാനി  യൂണിറ്റ് അനുമോദിച്ചു
23/08/2026

അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ സേവാഭാരതി പൊന്നാനി യൂണിറ്റ് അനുമോദിച്ചു

ഓണ കിറ്റ് വിതരണത്തിന് തയ്യാറാക്കിയപ്പോൾ സേവാഭാരതി പൊന്നാനി യൂണിറ്റ്
22/08/2026

ഓണ കിറ്റ് വിതരണത്തിന് തയ്യാറാക്കിയപ്പോൾ സേവാഭാരതി പൊന്നാനി യൂണിറ്റ്

Address

Naduvilekalam, Near Manu Memorial Hospital
Manjeri
676123

Alerts

Be the first to know and let us send you an email when Deseeya Sevabharathi Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Deseeya Sevabharathi Malappuram:

Shortcuts

Share