15/07/2020
*COVID-19 കാലത്ത് വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായി സൗദി മഞ്ചേരി മുനിസിപ്പൽ KMCC*
ഈ COVID-19 കാലത്ത് കേരളത്തിലെ ജനത അനുഭവിച്ച ദുരിതത്തിൽ കൈത്താങ്ങായി *സൗദി മഞ്ചേരി മുനിസിപ്പൽ KMCC* ഉന്നത വിദ്യാഭ്യാസമായ *ചാർട്ടേർഡ് അക്കൗണ്ടന്റ് (CA)/ കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റ് (CMA)* എന്നീ കോഴ്സുകൾ സ്കോളർഷിപ്പോടുകൂടി പഠിക്കാൻ അപേക്ഷ ക്ഷണിക്കുന്നു.
*1-ആർക്കൊക്കെ സ്കോളർഷിപ്പിന് ആപേക്ഷിക്കാം?*
2020 വർഷത്തിൽ +2/Degree കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
*2-എത്ര ആയിരിക്കും സ്കോളർഷിപ് തുക?*
a) CMA പഠിക്കാൻ താല്പര്യം ഉള്ള വിദ്യാത്ഥികൾക് ഫൌണ്ടേഷൻ പഠിക്കാനുള്ള കോച്ചിംഗ് ഫീ KMCC വഹിക്കും.
b) CA/CMA ഫൌണ്ടേഷൻ സ്കോളർഷിപ്പ് ലഭ്യമായ വിദ്യാർത്ഥികൾക്ക് ഇന്റർമീഡിയറ്റ് 100% സ്കോളര്ഷിപ്പോടുകൂടി പഠിക്കാൻ അവസരം (ഫൌണ്ടേഷൻ മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കും സ്കോളർഷിപ് ലഭ്യമാവുക)
c) CA പഠിക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾക്ക് 10, 000 രൂപയിൽ കൂടുതൽ വരുന്ന കോച്ചിംഗ് ഫീ KMCC വഹിക്കും.
d) 2020 വർഷത്തിൽ ഡിഗ്രീ കഴിഞ്ഞവർക്ക് ഇന്റർമീഡിയറ്റ് പഠിക്കാൻ 10, 000 രൂപ സ്കോളർഷിപ്.
_(Note:-CA/CMA യൂണിവേഴ്സിറ്റി രെജിസ്ട്രേഷൻ വിദ്യാത്ഥികൾ തന്നെ ചെയ്യണം)_
*3-എങ്ങനെ ആയിരിക്കും സ്കോളർഷിപ് ലഭ്യമാവുക?*
സ്കോളർഷിപ് ലഭ്യമായ വിദ്യർത്ഥികൾ കോഴ്‌സ് പൂർത്തീകരിക്കുന്നുണ്ടോ എന്നും.ലഭ്യമായ സ്കോളർഷിപ് തുക പഠനത്തിന്ന് വേണ്ടി തന്നെയാണോ ചിലവഴിച്ചത് എന്നിങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും ഉറപ്പു വരുത്തുന്നതിന്ന് വേണ്ടി.സ്കോളർഷിപ് കുട്ടികളുടെ കയ്യിൽ നേരിട്ട് നൽകുന്നതിന്ന് പകരമായിട്ട്. കേരളത്തിലെ തന്നെ മികച്ചതും CA/CMA
പോലുള്ള വിവിധ പ്രൊഫെഷണൽ കോഴ്സുകൾ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ആയിരിക്കും ഓരോ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പുകൾ നൽകുക. ഈൗ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കമ്മറ്റി തിരഞ്ഞെടുക്കുന്നതായിരിക്കും.
*4- സ്കോളര്ഷിപ്പിന്ന് അപേക്ഷിക്കേണ്ട അവസാന തിയ്യതി?*
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 25, 2020
*5-എങ്ങനെ ആയിരിക്കും ഇതിന്റെ നടത്തിപ്പ്?*
ഈൗ സ്കോളർഷിപ് യഥാർത്ഥ കൈകളിൽ എത്തുന്നതിന്ന് വേണ്ടി സൗദി മഞ്ചേരി മുനിസിപ്പൽ KMCC യുടെ കീഴിൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി co-ഓർഡിനേറ്റർസ് 1-മുജീബ് വട്ടപ്പാറ, 2- താലാപ്പിൽ ഹാരിസ്, 3-ഫാസ് മുഹമ്മദ് അലി, 4-കെഎം ഇല്ലിയാസ് മഞ്ചേരി, എന്നിവരായിരിക്കും.
*6-സ്കോളര്ഷിപ്പിന്ന് എങ്ങനെ അപേക്ഷിക്കാം?*
a) താല്പര്യം ഉള്ള വിദ്യാർത്ഥികൾ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഫോമും.
b) SSLC, Plus Two, Degree Certificate Copy.
_(Plus Two/Degree പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കോപ്പി)_
എന്നിവ താഴെ ഉള്ള അഡ്രസ്സിൽ സമർപ്പിക്കുക.
*Gain Building, Near Zeenath Silks, Vayaparapadi, Manjeri, Malappuram Dist, Kerala*
വിശദ വിവരങ്ങൾക്ക് *+91-9995 000 667*