AKG Pain & Palliative Society,Mallappally

AKG Pain & Palliative Society,Mallappally 2020ൽ സമ്പൂർണ്ണമായി കിടപ്പു രോഗികളെ പര?

19/03/2024
ഇന്ന് പാലിയേറ്റീവ് കെയർ ദിനമാണ്. കേരളത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും ജനകീയമാക്കുന്നതിനുമായി വ...
15/01/2024

ഇന്ന് പാലിയേറ്റീവ് കെയർ ദിനമാണ്. കേരളത്തിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും ജനകീയമാക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന ബൃഹത്തായ പ്രചരണപരിപാടിക്ക് ഈ പാലിയേറ്റീവ് ദിനത്തിൽ തുടക്കമിടുകയാണ് എൽഡിഎഫ് സർക്കാർ. ജനുവരി 21 വരെ നീളുന്ന ക്യാമ്പയിന്റെ ഭാഗമായി നാടിന്റെ സമസ്ത മേഖലകളിൽ നിന്നുമുള്ളവരുടെ സേവനങ്ങൾ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തും.

കേരളത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ പ്രൈമറി, സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റുകളും ഈ ദിവസങ്ങളിൽ സാന്ത്വന ചികിത്സ തേടുന്ന രോഗികളെ പരിചരിക്കാനും അവരുടെ ബന്ധുക്കൾക്ക് വേണ്ട സൗകര്യങ്ങളുറപ്പുവരുത്താനും ഗൃഹസന്ദർശനം നടത്തും. ഇതോടനുബന്ധിച്ചു സർക്കാർ തലത്തിലും വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.

പൊതുഭരണവകുപ്പിന്റെ കീഴിലുള്ള സാമൂഹിക സന്നദ്ധസേനയുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. നാലു ലക്ഷത്തോളം പേരുള്ള കേരളത്തിന്റെ ഈ സ്വന്തം വളന്റിയർ സേന വഴി എല്ലാ തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കീഴിലും പാലിയേറ്റീവ് പരിചരണങ്ങൾക്കായുള്ള സന്നദ്ധ പ്രവർത്തകരെ കണ്ടെത്താം. സന്നദ്ധസേനാ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് വേണ്ട പരിശീലന പരിപാടികളും മറ്റും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കും. ഇതോടൊപ്പം രോഗികളെ സന്ദർശിക്കാനും പരിചരണത്തിൽ പങ്കുചേരാനുമുള്ള അവസരമൊരുക്കാനും 'ഞാനുമുണ്ട് പരിചരണത്തിന്' ക്യാമ്പയിൻ വഴി സാധിക്കും.

ഇത്തരത്തിൽ വിപുലവും സമഗ്രവുമായ പരിപാടികളാണ് 'ഞാനുമുണ്ട് പരിചരണത്തിന്' ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. സാന്ത്വന പരിചരണത്തിന് ലോകമെങ്ങും ശ്രദ്ധ നേടിയ നാടാണ് കേരളം. മികവുറ്റ പൊതുജനാരോഗ്യ സംവിധാനത്തിലൂടെയും പൊതുജനപങ്കാളിത്തത്തോടെ ഉണ്ടാക്കിയെടുത്ത കൂട്ടായ്മകളിലൂടെയും കേരളത്തിലെ എല്ലാ കിടപ്പുരോഗികൾക്കും വേണ്ട പരിചരണം ഉറപ്പുവരുത്താൻ ധാരാളം പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നു. ഈ ദിശയിലുള്ള വലിയ ചുവടുവെപ്പാണ് ഒരാഴ്‌ച നീണ്ട 'ഞാനുമുണ്ട് പരിചരണത്തിന്' ക്യാമ്പയിൻ.
Pinarayi Vijayan

സുബി സുരേഷ് അന്തരിച്ചു .... #ആദരാഞ്ജലികൾ 🌹🌹🌹
22/02/2023

സുബി സുരേഷ് അന്തരിച്ചു ....
#ആദരാഞ്ജലികൾ 🌹🌹🌹

കൂട്ടിനാളുണ്ടെന്നറിയുമ്പോൾ കുറയുന്നതാണ് പല വേദനകളും എന്ന സന്ദേശമുയർത്തി സംസ്ഥാന പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി മല...
15/01/2023

കൂട്ടിനാളുണ്ടെന്നറിയുമ്പോൾ കുറയുന്നതാണ് പല വേദനകളും എന്ന സന്ദേശമുയർത്തി സംസ്ഥാന പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി മല്ലപ്പള്ളി എ കെ ജി പെയ്ൻ & പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വാളണ്ടിയർ സംഗമവും പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു.

മല്ലപ്പള്ളി വട്ടശ്ശേരിൽ പ്ലാസയിൽ നടന്ന പരിപാടി PRPC രക്ഷാധികാരി രാജു ഏബ്രഹാം,Ex.MLA ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ് അദ്ധ്യക്ഷനായി. പത്തനംതിട്ട CWC മെമ്പർ ഷാൻ രമേശ് ഗോപൻ മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാന്ത്വന പരിചരണത്തിൽ വാളണ്ടിയറുടെ പങ്കും കടമയും എന്ന വിഷയത്തിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് പാലിയേറ്റീവ് കെയർ യൂണിറ്റ് മെഡിക്കൽ കൺസൾട്ടന്റ് ഡോ. തമ്പി ക്ലാസ്സ് എടുത്തു.

സൊസൈറ്റി രക്ഷാധികാരി എസ്. രവീന്ദ്രൻ , സെക്രട്ടറി കെ.എം.അബ്രഹാം, ട്രഷറാർ കെ.എസ്.വിജയൻ പിള്ള , ലിൻസൺ സ്കറിയാ , സിയാദ് സിദ്ദിഖ്, റെജി, ഗീതാ ഷാജി, അനീഷ്, സാജിത , ജോർജ് ചാക്കോ എന്നിവർ സംസാരിച്ചു.

കൂട്ടിനാളുണ്ടെന്നറിയുമ്പോൾ കുറയുന്നതാണ് പല വേദനകളും എന്ന സന്ദേശമുയർത്തി സംസ്ഥാന പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി മല...
14/01/2023

കൂട്ടിനാളുണ്ടെന്നറിയുമ്പോൾ കുറയുന്നതാണ് പല വേദനകളും എന്ന സന്ദേശമുയർത്തി സംസ്ഥാന പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി മല്ലപ്പള്ളി എ കെ ജി പെയ്ൻ & പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വാളണ്ടിയർ സംഗമവും പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു. മല്ലപ്പള്ളി വട്ടശ്ശേരിൽ പ്ലാസയിൽ നടന്ന പരിപാടി PRPC രക്ഷാധികാരി രാജു ഏബ്രഹാം ExMLA ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ് അദ്ധ്യക്ഷനായി. പത്തനംതിട്ട CWC മെമ്പർ ഷാൻ രമേശ് ഗോപൻ മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാന്ത്വന പരിചരണത്തിൽ വാളണ്ടിയറുടെ പങ്കും കടമയും എന്ന വിഷയത്തിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് പാലിയേറ്റീവ് കെയർ യൂണിറ്റ് മെഡിക്കൽ കൺസൾട്ടന്റ് ഡോ. തമ്പി ക്ലാസ്സ് എടുത്തു. സൊസൈറ്റി രക്ഷാധികാരി എസ്. രവീന്ദ്രൻ , സെക്രട്ടറി കെ.എം.അബ്രഹാം, ട്രഷറാർ കെ.എസ്.വിജയൻ പിള്ള , ലിൻസൺ സ്കറിയാ , സിയാദ് സിദ്ദിഖ്, റെജി, ഗീതാ ഷാജി, അനീഷ്, സാജിത , ജോർജ് ചാക്കോ എന്നിവർ സംസാരിച്ചു.

കിടപ്പു രോഗികളുടെ അരികിലേയ്ക്ക് എന്ന സന്ദേശം നൽകി മല്ലപ്പള്ളി എ കെ ജി പെയ്ൻ & പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന...
23/12/2022

കിടപ്പു രോഗികളുടെ അരികിലേയ്ക്ക് എന്ന സന്ദേശം നൽകി മല്ലപ്പള്ളി എ കെ ജി പെയ്ൻ & പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഡിസംബർ 23 വെള്ളി) സോണൽ അടിസ്ഥാനത്തിൽ ഭവന സന്ദർശനം നടത്തി കിടപ്പു രോഗികൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി. വായ്പൂർ സോണലിൽ വച്ചു നടന്ന ഏരിയ തല ഉദ്ഘാടനം റാന്നി മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ സെക്രട്ടറി പി.ആർ. പ്രസാദ് നിർവ്വഹിച്ചു. ഭവന സന്ദർശനത്തിന് സൊസൈറ്റി സെക്രട്ടറി കെ.എം.അബ്രഹാം, സോണൽ സെക്രട്ടറി ഷിയാദ്, രക്ഷാധികാരി കെ.സുരേഷ്, നഴ്സ് ഷീബാ മോൾ ജോസഫ്, പഞ്ചായത്ത് മെമ്പർ അമ്മിണി, സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി.
കല്ലൂപ്പാറ സോണൽ തല ഉദ്ഘാടനം ഫാ.ഇഗ്നേഷ്യസ് തങ്ങളത്തിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ബിനു വർഗീസ്, സോണൽ സെക്രട്ടറി തോമസ് ഏബ്രഹാം, കോ ഓർഡിനേറ്റർ സുധീപ് കുമാർ എന്നിവർ വിവിധ വാർഡുകളിൽ ഭവന സന്ദർശനങ്ങൾക്ക് നേതൃത്വം നൽകി.
എഴുമറ്റൂർ സോണൽ തല ഉദ്ഘാടനം സൊസൈറ്റി രക്ഷാധികാരി എസ്.രവീന്ദ്രൻ നിർവ്വഹിച്ചു. പത്തനംതിട്ട CWC അംഗം ഷാൻ രമേശ് ഗോപൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.റ്റി. രജീഷ് കുമാർ, ശോഭാ മാത്യം, സോണൽ പ്രസിഡന്റ് ജെയിംസ് ഞാലിപ്പാക്കൽ, സെക്രട്ടറി ഗീതാ ഷാജി എന്നിവർ വിവിധ വാർഡുകളിൽ നേതൃത്വം നൽകി.
തെള്ളിയൂർ സോണൽ തല ഉദ്ഘാടനം എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി.പി. ഏബ്രഹാം നിർവ്വഹിച്ചു. സോണൽ രക്ഷാധികാരി കെ.ജെ. ഹരികുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മറിയാമ്മ. T, ഉഷാ ജേക്കബ്ബ്, സോണൽ സെക്രട്ടറി അനീഷ്, കോ - ഓർഡിനേറ്റർ ജോയി എരുത്തിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
കൊറ്റനാട് സോണൽ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ്. പി.സാം ഉദ്ഘാടനം ചെയ്തു. സോണൽ സെക്രട്ടറി ലിൻസൺ സ്കറിയാ , കോ-ഓർഡിനേറ്റർ ബീനാ ഓമനക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.
കോട്ടാങ്ങൽ സോണൽ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് നിർവ്വഹിച്ചു. സോണൽ പ്രസിഡന്റ് ജോർജ് ചാക്കോ, സെക്രട്ടറി അസീസ് റാവുത്തർ, കോ-ഓർഡിനേറ്റർ ബഷീർ എന്നിവർ നേതൃത്വം നൽകി.

മല്ലപ്പള്ളി എ കെ ജി പെയ്ൻ & പാലിയേറ്റീവ് സൊസൈറ്റി തെള്ളിയൂർ സോണൽ കമ്മറ്റി പ്രസിഡന്റ് മറിയാമ്മ. T യുടെ അദ്ധ്യക്ഷതയിൽ ചേർന...
03/11/2022

മല്ലപ്പള്ളി എ കെ ജി പെയ്ൻ & പാലിയേറ്റീവ് സൊസൈറ്റി തെള്ളിയൂർ സോണൽ കമ്മറ്റി പ്രസിഡന്റ് മറിയാമ്മ. T യുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സൊസൈറ്റി സെക്രട്ടറി കെ.എം.അബ്രഹാം പരിപാടികൾ വിശദീകരിച്ചു.

പ്രസിദ്ധീകരണത്തിന്         എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് കിടപ്പു രോഗികൾക്ക് ഹോം കെയർ നൽകുന്ന മല്ലപ്പള്ളി എ കെ ജി പെയ്ൻ & പാ...
03/11/2022

പ്രസിദ്ധീകരണത്തിന് എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് കിടപ്പു രോഗികൾക്ക് ഹോം കെയർ നൽകുന്ന മല്ലപ്പള്ളി എ കെ ജി പെയ്ൻ & പാലിയേറ്റീവ് സൊസൈറ്റിക്ക് 50,000 രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാക്കർ, ഡയപ്പർ, ഡിജിറ്റൽ BP അപ്പാരറ്റസ് എന്നിവയാണ് നൽകിയത്. തെള്ളിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ടി. ശ്രീജ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ജിജി.പി. ഏബ്രഹാം ഉപകരണങ്ങൾ സൊസൈറ്റി സെക്രട്ടറി കെ.എം.അബ്രഹാമിന് കൈമാറി യോഗം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. മായ രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിസന്റ് ഷിനു കീച്ചേരിൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ സാബു, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയാമ്മ. T , മെമ്പർമാരായ ശോഭാ മാത്യം, ജോബി വരങ്ങാ മൂട്ടിൽ, അനിൽകുമാർ, കൃഷ്ണകുമാർ, അജികുമാർ , സാജൻ മാത്യം എന്നിവർ സംസാരിച്ചു.

Address

Mallappally
689585

Telephone

+919495508794

Website

Alerts

Be the first to know and let us send you an email when AKG Pain & Palliative Society,Mallappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AKG Pain & Palliative Society,Mallappally:

Share