Sayoojyam Charitable Society

Sayoojyam Charitable Society സഹകരിക്കുക, സഹായിക്കുക, സായൂജ്യം നേടുക

തട്ടിപ്പാണ്... എവിടെ നോക്കിയാലും. സകലമേഖലയിലും തട്ടിപ്പ്.എന്നാൽ ചില തട്ടിപ്പുകൾ മാത്രം പുറത്തു വരുന്നു.ചാരിറ്റബിൾ സൊസൈറ്...
06/01/2024

തട്ടിപ്പാണ്... എവിടെ നോക്കിയാലും. സകലമേഖലയിലും തട്ടിപ്പ്.

എന്നാൽ ചില തട്ടിപ്പുകൾ മാത്രം പുറത്തു വരുന്നു.ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളാണ് ഇപ്പോൾ പുറത്തു വരുന്നതിൽ അധികവും.

ഒരു ചാരിറ്റബിൾ സൊസൈറ്റിയുണ്ടാക്കുകയും ഏതെങ്കിലും രോഗിയുടെ പേരിൽ വീടുവീടാന്തരം കയറി പണം പിരിക്കുകയും ചെയ്യുന്നതാണ് മിക്ക സൊസൈറ്റിയും ചെയ്യുന്ന രീതി.പിരിച്ചെടുക്കുന്ന പണം രോഗിക്ക് കിട്ടുന്നുണ്ടോ അല്ലെങ്കിൽ എത്ര കൊടുക്കുന്നു എന്നുള്ളത്തിലാണ് തട്ടിപ്പ് നടക്കുന്നത്.

സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയും വീടുകളിൽ പോയി രോഗികൾക്ക് വേണ്ടി പണം പിരിച്ചു നൽകുന്നുണ്ട്. എന്നാൽ ഈ പണം മറ്റുകാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാറില്ല. എല്ലാ വരവു ചിലവ് കണക്കുകളും വർഷാവർഷം ഓഡിറ്റ് ചെയ്യുകയും ഈ കണക്കടക്കം സബ് രജിസ്ട്രാർ ഓഫീസിൽ സബ്‌മിറ്റ് ചെയ്യുകയും സൊസൈറ്റിയുടെ രജിസ്ട്രേഷൻ പുതുക്കുകയും ചെയ്യുന്നുണ്ട്.

രോഗികൾക്ക് ചികിത്സക്കുള്ള പണം ശേഖരിച്ചു നൽകുന്നുണ്ടെങ്കിലും സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രധാന പരിപാടി ഇതല്ല. മായം കലർന്ന ഭക്ഷണം കഴിച്ചു ആളുകൾ നിത്യ രോഗികളാകുന്നു എന്ന തിരിച്ചറിവിൽ നിന്നും അതിനെതിരെയുള്ള പ്രവർത്തണമെന്ന നിലക്ക് തുടങ്ങിയ ഫുഡ്‌ പ്രോസ്സസ്സിങ് യൂണിറ്റിന്റെ പ്രവർത്തനം മികച്ചതാക്കുക, ശുദ്ധമായ ഭക്ഷണസാധനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക, നിലവിലുള്ള ആംബുലൻസിന്റെ സേവനങ്ങൾ ആവിശ്യമുള്ളവർക്കെല്ലാം നൽകുക എന്നിവയൊക്കെയാണ് പ്രധാന പ്രവർത്തനങ്ങൾ. ചുങ്കപ്പാറയിൽ ഒരു ഡയാലിസിസ് യൂണിറ്റടക്കം മറ്റുചില പദ്ധതികളും ആലോചനയിലുണ്ട്.

ഞങ്ങളാരും തട്ടിപ്പ് നടത്തുകയോ തട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരല്ല. ധാരാളം ആളുകളുടെ സഹായം കൊണ്ടാണ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.നാടിനു വേണ്ടി കുറെ നല്ല കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കുറച്ചുപേർ ചേർന്നുനിൽക്കുന്ന സംഘടനയാണ് സായൂജ്യം ചാരിറ്റബിൾ സൊസൈറ്റി.

അങ്ങനെ....           ആ ആഗ്രഹത്തിലേക്ക് എത്തിയിട്ട് ഒരു വർഷം ആയിരിക്കുന്നു.          സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ പേര...
06/04/2023

അങ്ങനെ....
ആ ആഗ്രഹത്തിലേക്ക് എത്തിയിട്ട് ഒരു വർഷം ആയിരിക്കുന്നു.
സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ നമ്മുടെ നാടിനു വേണ്ടിയൊരു ആംബുലൻസ് സർവീസ്... അത് തുടങ്ങിയിട്ട് ഒരു വർഷം ആയിരിക്കുന്നു.
ഉത്ഘാടന സമയത്ത്, പണം തരാൻ തീരെ നിവർത്തിയില്ലാത്തവർക്ക് സൗജന്യമായി ആംബുലൻസിന്റെ സേവനം നൽകുമെന്ന് പറഞ്ഞിരുന്നു.പറഞ്ഞതു പോലെ ഇതുവരെയും ചെയ്തിട്ടുണ്ട് എന്നതുതന്നെ അഭിമാനം.
ഈ ഒരു വർഷക്കാലത്തിനിടയിൽ നൂറു കണക്കിന് ആളുകളെയും കൊണ്ട് ആശുപത്രിയിലേക്കും തിരികെ അവരുടെ വീടുകളിലേക്കും സായൂജ്യം ആംബുലൻസ് ഓടിയിട്ടുണ്ട്. അപകടങ്ങളിൽ പെട്ടവരെയും രോഗം പിടിപെട്ടവരേയുമടക്കം നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ദൈവം ഞങ്ങളെ നിയോഗിച്ചിരുന്നു എന്നു വിശ്വസിക്കുന്നു. ഇന്നലെ രാത്രിയിൽ പുലിയുറുമ്പിലെ നമ്മുടെ വിനയണ്ണനെയും.....
നമ്മുടെ നാട്ടിൽ ആംബുലൻസില്ലാത്തതു കൊണ്ട് മറ്റു സ്ഥലങ്ങളിൽ നിന്നും ആംബുലൻസ് വിളിച്ചു വരുത്തേണ്ട ഗതികേടിലായിരുന്നു ഇന്നാട്ടിലുള്ളവർ... ഒരു വർഷമായി ആ അവസ്ഥയില്ല എന്നതിൽ സന്തോഷമുണ്ട്.
കൊണ്ടുപോകുന്ന രോഗികളെ ആശുപത്രിയിൽ തള്ളി കൂലിയും വാങ്ങി സ്ഥലം വിടുന്ന രീതി സായൂജ്യം ആംബുലൻസിലില്ല. അത്യാഹിത വിഭാഗത്തിലാണെങ്കിൽ പോലും രോഗിയോടൊപ്പം ഡോക്ടറുടെയടുത്ത് ചെല്ലുകയും രോഗിക്ക് വേണ്ടുന്ന അത്യാവശ്യ സഹായങ്ങളൊക്കെയും ചെയ്യാറുണ്ട്.
രാത്രിയോ പകലോ എന്നില്ലാതെ ഒരു ദിവസം മുഴുവൻ wait ചെയ്യേണ്ടി വന്നിട്ടും ഇതുവരെ വെയ്റ്റിംഗ് ചാർജ് വാങ്ങിയിട്ടില്ല. നിരവധി പേർക്ക് ഓക്സിജൻ നൽകി ആശുപത്രിയിൽ കൊണ്ടുപോയിട്ടും ഒരാളുടെയും കയ്യിൽ നിന്നും അതിന്റെ ചാർജും വാങ്ങിയിട്ടില്ല.
നമ്മുടെ നാട്ടിലെ എല്ലാ ദേവാലയങ്ങളിലെയും പരിപാടികളിൽ സായൂജ്യം ആംബുലൻസിന്റെ സേവനം സൗജന്യമായി നൽകി വരുന്നുണ്ട്.
ഇനിയും സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ സായൂജ്യം ആംബുലൻസ് നമ്മുടെ നാട്ടിൽ ഏതു സമയത്തും സേവനസന്നദ്ധമായിരിക്കും.
സായൂജ്യം ആംബുലൻസിന്റെ സേവനം ആവിശ്യമായി വന്നാൽ 9️⃣2️⃣0️⃣7️⃣0️⃣0️⃣0️⃣1️⃣0️⃣8️⃣ എന്ന നമ്പറിലേക്ക് വിളിക്കാം.

അങ്ങനെ ഒരു വലിയ പുണ്യപ്രവർത്തിയിൽ പങ്കാളിയായി....    കഴിഞ്ഞ ആഴ്ചയിലാണ് നമ്മുടെ ജോളി മെമ്പർ വിളിച്ചത്. കിടപ്പുരോഗിയായ ഒരാ...
14/05/2022

അങ്ങനെ ഒരു വലിയ പുണ്യപ്രവർത്തിയിൽ പങ്കാളിയായി....
കഴിഞ്ഞ ആഴ്ചയിലാണ് നമ്മുടെ ജോളി മെമ്പർ വിളിച്ചത്. കിടപ്പുരോഗിയായ ഒരാൾക്ക് ഒരു കട്ടിലും ഓക്സിജൻ സിലിണ്ടറും വേണം. ആംബുലൻസ് എടുത്ത വകയിൽ വലിയ സാമ്പത്തിക ബാധ്യതയിൽ പെട്ടു നിൽക്കുകയാണ്. അതിന്റെ കൂടെ ഇതും കൂടെ പറ്റുമെന്നു തോന്നുന്നില്ല. പിന്നീട് ആണ് അറിഞ്ഞത് ഈ രോഗിയായ ആൾ 10 ആം വാർഡിലാണ്. അവിടുത്തെ മെമ്പർ Kumpiluvelil നെ വിളിച്ചു സംസാരിച്ചു. സംഗതി ശരിയാണ്. പക്ഷേ.... സഹായിക്കാൻ നിവർത്തിയില്ലല്ലോ, പൈസ വേണ്ടേ....?എങ്കിലുമൊന്ന് ശ്രമിച്ചു നോക്കാമെന്നു കരുതി.
സുഹൃത്തായ ഗോപൻ സാറിനെ ( Bhaskaranpilla )വിളിച്ചു.സാറും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. എന്നിട്ടും ഒന്നു ശ്രമിച്ചു നോക്കട്ടെയെന്നു പറഞ്ഞു. അല്പം കഴിഞ്ഞ് എന്നെ തിരിച്ചു വിളിച്ചു, കട്ടിലിന്റെ പണി തുടങ്ങിക്കഴിഞ്ഞെന്നു പറഞ്ഞു. ഇന്ന് ആ കട്ടിൽ തേജസ്‌ മെമ്പറിനെ ഏല്പിച്ചു. എന്നോടൊപ്പം സൊസൈറ്റിയുടെ മറ്റു പ്രവർത്തകരും പങ്കെടുത്തു. മനസിന് നല്ല സന്തോഷം. ആ സന്തോഷം നിങ്ങളുമായി പങ്കു വക്കുന്നു.
ചെറിയൊരു കാര്യമാണെങ്കിലും ഒപ്പം നിന്ന എല്ലാവർക്കും നന്ദി.
N. B. ഈ post കണ്ടിട്ട് ചില സുഹൃത്തുക്കൾ വിളിച്ച് കട്ടിൽ ആർക്കാണ് കൊടുത്തതെന്നു ചോദിച്ചു.
ആർക്ക് കൊടുക്കുന്നു എന്നതിലല്ല, കൊടുക്കാൻ കഴിയുന്നല്ലോ എന്നതിലാണ് സന്തോഷം.
Ajesh chunkappara.
Secretary
Sayoojyam charitable society

സായൂജ്യം ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് സർവീസ് ആരംഭിക്കണമെന്ന് തീരുമാനിച്ചത് തീർത്തും യാദൃശ്ചികമായിട്ടൊന്നുമല്ല. നമ്മുടെ ന...
06/05/2022

സായൂജ്യം ചാരിറ്റബിൾ സൊസൈറ്റി ആംബുലൻസ് സർവീസ് ആരംഭിക്കണമെന്ന് തീരുമാനിച്ചത് തീർത്തും യാദൃശ്ചികമായിട്ടൊന്നുമല്ല. നമ്മുടെ നാട്ടിൽ,ചുങ്കപ്പാറയിലും കോട്ടാങ്ങലുമൊന്നും വിളിച്ചാൽ പെട്ടെന്ന് ഓടി വരുന്ന ഒരു ആംബുലൻസില്ല എന്ന തിരിച്ചറിവിൽ നിന്നുമാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഈ സൊസൈറ്റിയിലുള്ള ഞങ്ങളാരും ലക്ഷപ്രഭുകളല്ല. എന്നാലും നമ്മുടെ നാടിന് ഗുണം കിട്ടുന്ന ഒരു നല്ല കാര്യം എന്ന നിലക്ക് ഞങ്ങൾ ഈ വലിയ ബാധ്യത ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കുകയായിരുന്നു. ലാഭമുണ്ടാക്കുന്ന ഒരു ബിസ്സിനസായി ഇതിനെ കരുതുന്നില്ല.

അനാഥരും സംരക്ഷിക്കാനാരുമില്ലാത്ത പാവപ്പെട്ടവർക്കും പൂർണമായും ആംബുലൻസിന്റെ സേവനം സൗജന്യമായിരിക്കും.
പാവപ്പെട്ട വളരെ കഷ്ടത അനുഭവിക്കുന്നവരിൽ നിന്നും പകുതി ചാർജ് മാത്രമേ വാങ്ങൂ...
ഏതെങ്കിലും സാഹചര്യത്തിൽ ആംബുലൻസിന്റെ സേവനം ആവിശ്യമായി വന്നെങ്കിൽ വിളിക്കൂ....920 7000 108.

https://thirdeyenewslive.com/saayujyam-ambulance/
06/04/2022

https://thirdeyenewslive.com/saayujyam-ambulance/

സ്വന്തം ലേഖകൻ ചുങ്കപ്പാറ: സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ സംരംഭമായ ആംബുലൻസ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്....

അങ്ങനെ ഗംഭീരമായി..... അതിഗംഭീരമായി.... അതും നടന്നു കഴിഞ്ഞിരിക്കുന്നു.       #സായൂജ്യം_ചാരിറ്റബിൾ_സൊസൈറ്റി യുടെ ആംബുലൻസ് ...
04/04/2022

അങ്ങനെ ഗംഭീരമായി..... അതിഗംഭീരമായി.... അതും നടന്നു കഴിഞ്ഞിരിക്കുന്നു.
#സായൂജ്യം_ചാരിറ്റബിൾ_സൊസൈറ്റി യുടെ ആംബുലൻസ് നാടിനു സമർപ്പിച്ചിരിക്കുന്നു. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിനു ജോസഫ് ആ മംഗള കർമം നിർവഹിച്ചിരിക്കുന്നു.പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ ശ്രീമതി ജമീലാ ബീവി,വികസന കാര്യ സ്റ്റാൻഡിങ് ചെയർമാൻ ശ്രീ. കരുണാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ജോളി ജോസഫ് പഞ്ചായത്തംഗങ്ങളായ തേജസ്‌ കുമ്പിളുവേലിൽ, അഞ്ജലി, നീന ബാബു, അമ്മിണി, C.R. വിജയമ്മ എന്നിവരും പങ്കെടുത്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പകുതി നിരക്കിലാണ് ആംബുലൻസിന്റെ സേവനം നൽകാൻ ഉദ്ദേശിക്കുന്നത്.അതുപോലെ ആരും സംരക്ഷിക്കാനില്ലാത്തവർക്ക് ഈ സേവനം പൂർണമായും സൗജന്യമായി നൽകും.
ആംബുലൻസിന്റെ സേവന ഉദ്ഘാടനം ഞങ്ങൾ ആഗ്രഹിച്ചതിലും മികച്ച രീതിയിൽ നടത്തിത്തന്ന പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. ബിനു ജോസഫിനും പങ്കെടുത്ത എല്ലാ പഞ്ചായത്ത്‌ അംഗങ്ങൾക്കും നന്ദി. ഞങ്ങളോടൊപ്പം എല്ലാ പ്രവർത്തനങ്ങളിലും തോളോടുതോൾ ചേർന്നു സഹകരിക്കുന്ന സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ എല്ലാ വളന്റിയേഴ്സിനും നന്ദി.
സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സേവനം ആവിശ്യമായി വരുന്നവർ 920 7000 108 എന്ന ഫോൺ നമ്പറിൽ വിളിക്കുക.

സുഹൃത്തുക്കളെ,       ഒരു സന്തോഷവർത്ത പങ്കുവക്കുകയാണ്. ഏറെ നാളത്തെ ഒരു സ്വപ്നം പൂവണിയുന്നു .  സായൂജ്യം ചാരിറ്റബിൾ സൊസൈറ്റ...
02/04/2022

സുഹൃത്തുക്കളെ,
ഒരു സന്തോഷവർത്ത പങ്കുവക്കുകയാണ്. ഏറെ നാളത്തെ ഒരു സ്വപ്നം പൂവണിയുന്നു . സായൂജ്യം ചാരിറ്റബിൾ സൊസൈറ്റി ഒരു ഉദ്യമം കൂടി ഏറ്റെടുക്കുകയാണ്.
നമ്മുടെ നാട്ടിൽ അപകടം ഉണ്ടാകുകയോ ഒരാൾ രോഗം മൂലം അത്യാസന്നനിലയിലാകുകയോ മറ്റോ ചെയ്താൽ അടിയന്തിരമായി ഒരു ആംബുലൻസ് വിളിച്ചാൽ കിട്ടാത്ത സ്ഥിതിയായിരുന്നു.അല്ലെങ്കിൽ ദൂരെ സ്ഥലങ്ങളിൽ നിന്നും ആംബുലൻസ് വിളിക്കണമായിരുന്നു.ഈ പ്രശ്നം പരിഹരിക്കുന്നതിനായി സായൂജ്യം ചാരിറ്റബിൾ സൊസൈറ്റി ഒരു ആംബുലൻസ് വാങ്ങി.
2022 ഏപ്രിൽ 4 ആം തീയതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിനു ജോസഫ് ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വച്ച് ആംബുലൻസ് സേവനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിക്കുന്നതാണ്. പ്രസ്തുത കർമ്മത്തിൽ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും സാക്ഷ്യം വഹിക്കുന്നതുമാണ്.താങ്കളെയും ഞങ്ങൾ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ആംബുലൻസ് സേവനം വേണ്ടി വരുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരിൽ നിന്നും പാതി ചാർജ് മാത്രം ഈടാക്കുവാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഒറ്റക്കു താമസിക്കുന്നവർക്കും സംരക്ഷിക്കുന്നതിനു മാറ്റാരുമില്ലാത്തവർക്കും പൂർണമായും ആംബുലൻസ് സേവനം സൗജന്യമായിരിക്കും.
മുൻകാലങ്ങളിൽ പരിചയക്കുറവും പിടിപ്പുകേടും മൂലം ഞങ്ങളുടെ ചില പരിപാടികളിൽ വലിയ വീഴ്ചകൾ സംഭവിച്ചിരുന്നു.പോരായ്മകൾ ഞങ്ങൾ തിരിച്ചറിയുകയും അംഗീകരിക്കുകയും അതിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നു.
സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സേവനം നാടിന്റെ നന്മ മാത്രം ഉദ്ദേശിച്ചുള്ളതാണ്.ആവിശ്യഘട്ടങ്ങളിൽ നിങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഇതാ സായൂജ്യം ചാരിറ്റബിൾ സൊസൈറ്റി മറ്റൊരു പ്രവർത്തനത്തിലേക്ക് കടക്കുകയാണ്....      നിങ്ങൾ ഓണക്കിറ്റ് എന്നു കേട്ടിട്ടുണ്ടാ...
18/09/2020

ഇതാ സായൂജ്യം ചാരിറ്റബിൾ സൊസൈറ്റി മറ്റൊരു പ്രവർത്തനത്തിലേക്ക് കടക്കുകയാണ്....
നിങ്ങൾ ഓണക്കിറ്റ് എന്നു കേട്ടിട്ടുണ്ടായിരിക്കുമല്ലോ. സർക്കാർ സൗജന്യമായി നൽകുന്നതല്ല കേട്ടോ... ചില വ്യക്തികളും ചില സംഘടനകളും നടത്തുന്ന ഓണക്കിറ്റിനെക്കുറിച്ചാണ് പറയുന്നത്. ഒരു പക്ഷേ, നിങ്ങളും ഇങ്ങനെയൊന്നിൽ എപ്പോളെങ്കിലും പങ്കാളിയായിട്ടുണ്ടാവാം.ഓണക്കിറ്റ് ഒരുതരത്തിൽ ഒരു ബിസിനസ്‌ മാർഗ്ഗമാണ്.എന്നാൽ ലാഭം കൂട്ടുന്നതിനായി ചിലരെങ്കിലും ചെറിയ കള്ളത്തരങ്ങളും തട്ടിപ്പുകളും നടത്തുന്നതായി ആക്ഷേപമുയരുന്നുമുണ്ട്.
അതുകൊണ്ട് ഞങ്ങളും ഒരു ഓണക്കിറ്റ് നടത്തുകയാണ്. ഇത്തരത്തിൽ കിട്ടുന്ന ലാഭം പണമായി തന്നെ ഇതിൽ ചേരുന്നവർക്ക് തിരികെ നൽകുന്നതാണ് ഈ പദ്ധതി... പച്ചക്കറിയും പാലും തൈരും ഓണക്കോടിയുമടക്കം 57 കൂട്ടം സാധനങ്ങളാണ് കിറ്റിലുള്ളത്. ആഴ്ചയിൽ 80 രൂപ വീതം വീട്ടിൽ നേരിട്ടെത്തി വാങ്ങുകയാണ് ചെയ്യുന്നത്. ഇങ്ങനെ 50 ആഴ്ചയിലായി 4000 രൂപയാണ് വാങ്ങുന്നത്. എന്നാൽ കിറ്റിലുള്ള മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി, കാപ്പിപ്പൊടി, അരിപ്പൊടി, ഗോതമ്പ് പൊടി, സാമ്പാർപൊടി, അച്ചാർപൊടി, മസാലക്കൂട്ട്, തീയൽകൂട്ട്, രസക്കൂട്ട്, ചമ്മന്തിപ്പൊടി എന്നിവ ഞങ്ങളുടെ സ്വന്തം മില്ലിൽ പൊടിച്ചു pack ചെയ്യുന്നതിനാൽ കിറ്റിന് 4000 രൂപ ആകില്ല. അങ്ങനെ ബാക്കി വരുന്ന തുക (ലാഭം)അത് എത്രയാണെങ്കിലും ഇതിൽ പങ്കാളികളായവർക്കു കിറ്റ് നൽകുമ്പോൾ തന്നെ തിരികെ നൽകുവാനാണ് ഉദ്ദേശിക്കുന്നത്.
ധാരാളം പേർ ഓണക്കിറ്റ് നടത്തുന്നുണ്ടെങ്കിലും ഇങ്ങനെയൊന്നു വേറെയുണ്ടാവില്ല. തട്ടിപ്പിലും വെട്ടിപ്പിലും ആളുകൾ ചെന്നുവീഴാതിരിക്കട്ടെ.

ദാ... ഇന്നലെ ഒരു സുഹൃത്തിന്റെ പരിഹാസം കൂട്ടിക്കുഴച്ച ഒരു പരാതി.... ഞങ്ങളുടെ ചാരിറ്റബിൾ സൊസൈറ്റിയെക്കുറിച്ച് അദ്ദേഹം കേട്...
15/09/2020

ദാ... ഇന്നലെ ഒരു സുഹൃത്തിന്റെ പരിഹാസം കൂട്ടിക്കുഴച്ച ഒരു പരാതി.... ഞങ്ങളുടെ ചാരിറ്റബിൾ സൊസൈറ്റിയെക്കുറിച്ച് അദ്ദേഹം കേട്ടിട്ടേയില്ലത്രേ....ഉണ്ടാവില്ല, ഒരുപക്ഷെ നിങ്ങളും കേട്ടിട്ടുണ്ടാവില്ല.എന്നാൽ കേട്ടിട്ടുള്ളവർ ധാരാളമുണ്ട്. വിശക്കുമ്പോൾ ആഹാരം കിട്ടാത്തവരല്ലേ അതന്വേഷിച്ചിറങ്ങൂ.കയ്യെത്തും ദൂരത്ത് അക്ഷയപാത്രമുള്ളവർക്കെന്തു പ്രശ്നം...
ഞങ്ങളുടെ ചാരിറ്റബിൾ സൊസൈറ്റിയെക്കുറിച്ച് നാട്ടുകാരെ അറിയിക്കണം എന്നു കരുതി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. കുറേ ആളുകൾക്ക് ചികിത്സിക്കാൻ പണം നൽകിയിട്ടുണ്ട്. പക്ഷേ, അതൊക്കെ കൊട്ടിഘോഷിച്ചോണ്ട് നടക്കുന്നത് ശരിയാണോ? നാളെയൊരിക്കൽ നിയമപരമായി എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്നു കരുതി ചിത്രങ്ങൾ എടുത്തു വച്ചിട്ടുണ്ട്.പക്ഷേ, അതൊക്കെ മറ്റുള്ളവരെ കാണിച്ച് ഒരാളുടെ നിസ്സഹായാവസ്ഥയെ മുതലെടുത്തു പേരെടുക്കുന്നതിനോട് ഒട്ടും യോജിപ്പില്ല.
ഈ കോറോണക്കാലത്ത് സാമൂഹ്യനന്മയെ കരുതി ചില പ്രവർത്തനങ്ങൾ നടത്തിയിരുന്നു.ചുങ്കപ്പാറക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് ആവിശ്യമുള്ളതെന്തും കടയിൽനിന്നും വാങ്ങി എത്തിച്ചു കൊടുക്കും എന്ന് പറയുക മാത്രമല്ല, യാതൊരു സർവീസ് ചാർജും വാങ്ങാതെ അതു ചെയ്യുകയും ചെയ്തു. നിരവധി ആളുകളാണ് ഇതിനായി ഞങ്ങളെ വിളിച്ചുകൊണ്ടിരുന്നത്. അതുപോലെ മുളകോ മല്ലിയോ കാപ്പിയോ ധാന്യങ്ങളോ പൊടിക്കാനുണ്ടെങ്കിൽ വീട്ടിലെത്തി അതു വാങ്ങി മില്ലിൽ കൊണ്ടുപോയി പൊടിച്ച് തിരിച്ചു വീട്ടിലെത്തിച്ചു നൽകുക, അതിനും യാതൊരു സർവീസ് ചാർജും വാങ്ങിയില്ല.
മറ്റാരും ഇങ്ങനെയൊന്നു ചെയ്തു കണ്ടില്ല. ഞങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ചിലതൊക്കെ ഞങ്ങൾ ചെയ്യുന്നു അത്രമാത്രം.

അങ്ങനെ ഈ കഴിഞ്ഞ ഓണക്കാലത്ത് ഒരു ചെറിയ എന്നാൽ ഏറെ അഭിമാനം തോന്നിയ ഒരു പ്രവർത്തനം കൂടി നടത്താൻ കഴിഞ്ഞു...     ഉത്സവ, പിറന്...
09/09/2020

അങ്ങനെ ഈ കഴിഞ്ഞ ഓണക്കാലത്ത് ഒരു ചെറിയ എന്നാൽ ഏറെ അഭിമാനം തോന്നിയ ഒരു പ്രവർത്തനം കൂടി നടത്താൻ കഴിഞ്ഞു...
ഉത്സവ, പിറന്നാൾ പ്പറമ്പുകളിലെ ജനാരവത്തെ ചിരിയിൽ ആറാടിച്ച നമ്മുടെ പ്രിയ മിമിക്രി കലാകാരൻമാർ കോറോണയുടെ താണ്ഡവത്തിൽ വേദികൾ കിട്ടാതെ വരുമാനം നിലച്ച് ഓണക്കാലത്തുപോലും പട്ടിണിയിൽ പെട്ടുപോയ സ്ഥിതിയായിരുന്നു. ഈ സ്ഥിതിയിലാണ് മിമിക്രി കലാകാരന്മാരുടെ സംഘടനായ maactra(Mimicri Artist Assosiation of Center Travancore) ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ഇടുക്കി ജില്ലകളിലെ അവരുടെ അംഗങ്ങൾക്ക് 'ഉപ്പുതൊട്ട് കർപ്പൂരം വരെ, പൊന്നോണസമ്മാനം' എന്ന പേരിൽ ഒരു പലവഞ്ജന കിറ്റ് നൽകാൻ തീരുമാനിച്ചത് . അതിന്റെ ആവിശ്യത്തിലേക്കായി ഒരു ചാക്ക് അരി വാങ്ങി നൽകാൻ സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിക്ക് ആയി. അതുകൂടാതെ സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആംബ്രോസിയ ഫുഡ്‌ പ്രോഡക്ട്സിൽ നിന്നും മുളകുപൊടി, മല്ലിപൊടി, കാപ്പിപ്പൊടി, മഞ്ഞൾപൊടി എന്നിവ ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുകയും ചെയ്തു.
സായൂജ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയും maactraയുടെ വൈസ് പ്രസിഡന്റുമായ sumesh chunkappara യാണ് സാധനങ്ങൾ വിതരണം ചെയ്തത്.

എന്തായാലും വലിയ സന്തോഷമുണ്ട് ഞങ്ങൾക്ക്... ഈ മഹാദുരിതകാലത്ത്  നമ്മുടെ സഹോദരങ്ങൾക്കായി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുന്നു...
19/07/2020

എന്തായാലും വലിയ സന്തോഷമുണ്ട് ഞങ്ങൾക്ക്... ഈ മഹാദുരിതകാലത്ത് നമ്മുടെ സഹോദരങ്ങൾക്കായി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുന്നുണ്ടല്ലോ....
കൊറോണ നാട്ടിലാകെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നേ തങ്ങൂ...കോറോണയെ തുരത്തൂ... നിങ്ങൾക്ക് വേണ്ട സാധനങ്ങളെല്ലാം ഞങ്ങളെത്തിച്ചു തരാം എന്ന വലിയ ഒരു ദൗത്യമാണ് ഞങ്ങൾ ഏറ്റെടുത്തത്. ഇതറിഞ്ഞു നിരവധി ആളുകളാണ് ഞങ്ങളെ വിളിക്കുന്നത്. ചുങ്കപ്പാറക്കു 10 കിലോമീറ്റർ ചുറ്റളവിലാണ് ഈ സേവനം എന്നു പ്രത്യകം പറഞ്ഞിട്ടും അതിനുമപ്പുറത്തു നിന്നുപോലും ഞങ്ങളെ ആളുകൾ വിളിക്കുന്നു. ആവിശ്യപ്പെടുന്ന സാധനങ്ങൾ എല്ലാം വാങ്ങി എത്തിച്ചു കൊടുക്കുമ്പോൾ ബിൽ തുകയേക്കാൾ കൂടുതൽ തരാൻ പോലും ചിലർ തയ്യാറാകുന്നു. ചിലർ തുറന്ന മനസ്സോടെ നന്ദി പറയുന്നു. ഞങ്ങളുടെ വാക്കുകൾക്ക് വില കല്പിച്ച് ഞങ്ങളുടെ നിർദേശങ്ങൾ അനുസരിക്കുകയും ഞങ്ങളുടെ സേവനം സ്വീകരിച്ച് ഈ നാടിനോടുള്ള കടപ്പാട് തെളിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.
വീണ്ടും പറയുകയാണ്... രോഗം ആർക്കൊക്കെയുണ്ടെന്ന് നമുക്കറിയില്ല, രോഗം പടരാതിരിക്കാൻ വീട്ടിൽ തന്നേയിരിക്കൂ. മദ്യം ഒഴികെ നിങ്ങൾക്ക് വേണ്ട എല്ലാ സാധനങ്ങളും ഞങ്ങളെത്തിച്ചു തരാം.ഞങ്ങൾക്ക് കമ്മീഷനോ സർവിസ് ചാർജോ നൽകേണ്ടതില്ല.കൂടുതൽ സാധനങ്ങൾ ഒരുമിച്ചു ഓർഡർ ചെയ്യുകയോ അയൽവക്കത്തുള്ള വീട്ടുകാരോട് ഈ വിവരം പറഞ്ഞ് അവർക്കുള്ള സാധനങ്ങളുടെ ഓർഡർ കൂടി തന്നാൽ ഞങ്ങൾക്ക് കൂടുതൽ എളുപ്പമാകും.

വീട്ടിലിരിക്കൂ ;കോറോണയെ തുരത്തൂ.

Address

Chunkappara
Mallappally
686547

Telephone

+919846559455

Website

Alerts

Be the first to know and let us send you an email when Sayoojyam Charitable Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share