KVVES Malappuram DIST

Directions

KVVES Malappuram DIST Official fb page KVVES Malappuram Dist

അരീക്കോട് വ്യാപാരി കെയർ ബോബി ചെമ്മണ്ണൂർ നാടിന് സമർപ്പിക്കും.ഉദ്ഘാടനം ജനു: 19 തിങ്കൾ 5 മണിക്ക്🔊 _വാഴക്കാട് ഡോട്ട് കോം - ന...
06/03/2026

അരീക്കോട് വ്യാപാരി കെയർ ബോബി ചെമ്മണ്ണൂർ നാടിന് സമർപ്പിക്കും.
ഉദ്ഘാടനം ജനു: 19 തിങ്കൾ 5 മണിക്ക്
🔊 _വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ_
°°°°°°°°°°°°°°°°°°°°°°°°°°°
അരീക്കോട് (16/01/2026): അരീക്കോട് യൂണിറ്റ് കെ വി വി ഇ എസ് യൂത്ത് വിംഗ് & വനിതാ വിംഗ് വ്യാപാരി കെയർ സമർപ്പണവും സംഗീത വിരുന്നും ജനുവരി 19 തിങ്കൾ വൈകിട്ട് അഞ്ച് മണിക്ക് അരീക്കോട് ബസ്റ്റാൻഡിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബോബി ചെമ്മണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്യും. സഹജ മലപ്പുറം നേതൃത്വം നൽകുന്ന സംഗീതവിരുന്നും ഘോഷയാത്രയും ഉണ്ടാകും.

മെഡിക്കൽ ഉപകരണങ്ങൾ മൊബൈൽ ഫ്രീസർ അടക്കം രോഗബാധിതരെയും പ്രയാസം അനുഭവിക്കുന്നവരെയും സഹായിക്കാൻ തയ്യാറാക്കിയ വ്യാപാരി കെയർ പദ്ധതി കെ വി വി . ഇ എസ് യൂത്ത് വിംഗ് & വനിതാ വിങ്ങ് ചേർന്നാണ് ഒരുക്കുന്നത്. പായസ ചലഞ്ചിലൂടെ ലഭ്യമായ തുക ഉപയോഗിച്ചാണ് നിർധനരായ രോഗികൾക്കും നാട്ടുകാർക്കും ഗുണകരമാകുന്ന രീതിയിൽ വ്യാപാരി കെയർ പദ്ധതി തുടക്കം കുറിക്കുന്നത്
വൈകിട്ട് 5:00 മണിക്ക് മമതാ ജംഗ്ഷനിൽ നിന്ന് ഘോഷയാത്രയായി ബോ ചേയെ സ്വീകരിക്കും. തുടർന്ന് ബസ്റ്റാൻഡിൽ പൊതു പരിപാടിയും ബിസിനസ് എക്സലൻ്റ് അവാർഡ് വിതരണവും പ്രമുഖരെ ആദരിക്കൽ പരിപാടിയും നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കുഞ്ഞാവു ഹാജി, അക്രം ചുണ്ടയിൽ, താജുദ്ധീൻ ഉരുമഞ്ചേരി, ജാസ്മിൻ കുഞ്ഞു മുഹമ്മദ്‌, ബാപ്പുട്ടി എടവണ്ണ, ജോളി സജീർ തുടങ്ങിയവരും മറ്റു പൗര പ്രമുഖരും നാട്ടുകാരും വ്യാപാരി നേതാക്കളും പങ്കെടുക്കും.

ഭാരവാഹികളായ നസീബ് ഹെന്ന, അഖ്നാസ് ആമയൂർ, നാണി മൈത്ര, അമ്പായത്തിങ്ങൽ മുനീറ, സക്കീന, ബിന്ധു, മോഹനൻ, അഫ്സൽ സി പി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
°°°°°°°°°°°°°°°°°°°°°°°°°
🌐 ഡോട്ട് കോം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് https://chat.whatsapp.com/BV6Jjl0lV2y9OkE3Wzqx8S

ഡോട്ട് കോമിൽ വാർത്തകളും പരസ്യങ്ങളും നൽകുന്നതിന് wa.me/+919946486262

എടവണ്ണപ്പാറയിൽ സ്നേഹവിരുന്നൊരുക്കി ടീം ബസ് സ്റ്റാൻഡ് വ്യാപാരികൾ🔊 _വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ_°°°°°°°°°°°°°°°...
06/03/2026

എടവണ്ണപ്പാറയിൽ സ്നേഹവിരുന്നൊരുക്കി ടീം ബസ് സ്റ്റാൻഡ് വ്യാപാരികൾ
🔊 _വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ_
°°°°°°°°°°°°°°°°°°°°°°°°°°°
എടവണ്ണപ്പാറ (04/03/2026): സാഹോദര്യത്തിന്റെയും ഒത്തുചേരലിന്റെയും സന്ദേശവുമായി എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് പരിസരത്ത് ടീം ബസ് സ്റ്റാൻഡ് വ്യാപാരികളുടെ നേതൃത്വത്തിൽ വിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പ്രദേശത്തെ എഴുനൂറോളം പേർ പങ്കെടുത്ത വിരുന്ന് നാടിന്റെ സൗഹൃദക്കൂട്ടായ്മയായി മാറി. ​ടീം ബസ് സ്റ്റാൻഡ് ചെയർമാൻ മുസ്തഫ സമാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൗഷാദ് എം.കെ മുഖ്യാതിഥിയായിരുന്നു. വ്യാപാരികളുടെയും പൊതുപ്രവർത്തകരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വിരുന്ന് അച്ചടക്കത്തോടെയും കൃത്യതയോടെയുമാണ് സംഘടിപ്പിച്ചത്.

​വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ, യൂണിറ്റ് പ്രസിഡന്റ് കൈരളി ബിച്ചാപ്പു, ട്രഷറർ നിശാ കുഞ്ഞ്, വാർഡ് മെമ്പർ മുനീർ പുളിയക്കൽ, വെട്ടത്തൂർ വാർഡ് മെമ്പർ കരീം ഒരുക്കം, മുൻ വാർഡ് മെമ്പർ സരോജിനി, വനിതാ യൂണിറ്റ് പ്രസിഡന്റ് സൗജത്ത് റഹ്മാൻ, വനിതാ സെക്രട്ടറി സുനിത എസ്.കെ, ബിൽഡിംഗ് ഓണേഴ്സ് ,കെ കെ എം ബീരാൻ ,കെ ഒ ആലി ഹാജി, ഹംസ ഹാജി എം കെ ടവർ, കരീം എ വൺ ബുക്ക്സ്റ്റാൾ നാസർ അൽ ജമാൽ, പൊതു പ്രവർത്തകൻ കരീം എളമരം, യൂണിറ്റ് കോഡിനേറ്റർ മുൻഷാദ് നവീന ,ഫൈസ് എല്ലോറ സ്റ്റുഡിയോ, ശരീഫ് തണൽ കൂൾബാർ ,ഉണ്ണി വെജിറ്റബിൾസ് ,സുൽഫി വാഴക്കാട് ,ജുനൈദ് ,ഇബ്രാഹിം ലുലു തുടങ്ങിയവർ ആശംസകൾ നേർന്നു. ​റാഫി ഒപ്റ്റിക്കൽസ് ചടങ്ങിന് സ്വാഗതവും ഷംസു വാട്ട്സപ്പ് നന്ദിയും പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°
🌐 ഡോട്ട് കോം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് https://chat.whatsapp.com/BV6Jjl0lV2y9OkE3Wzqx8S

ഡോട്ട് കോമിൽ വാർത്തകളും പരസ്യങ്ങളും നൽകുന്നതിന് wa.me/+919946486262

06/03/2026

Address

KVVES Dist Office Near Manorama Uphill Malappuram
Malappuram
673638

Website

Alerts

Be the first to know and let us send you an email when KVVES Malappuram DIST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share