20/11/2025
പ്രിയപ്പെട്ടവരെ,
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വേൾഡ് കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘POLLTRICKS'
*ഇലക്ഷൻ സ്പെഷ്യൽ കൺവെൻഷൻ* നാളെ വൈകീട്ട് വെള്ളിയാഴ്ച
(6:00 pm സൗദി സമയം)
(7:00 pm യു.എ.ഇ സമയം)
( 8:30 pm ഇന്ത്യൻ സമയം)
ZOOM ONLINE പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുകയാണ്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.കെ. ഫിറോസ് സാഹിബ്, സംസ്ഥാന പ്രവർത്തക സമിതി അംഗം ഷെരീഫ് സാഗർ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എ. സലാം സാഹിബ്, മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ എ.പി ഷരീഫ്, ഷാഫി കാടേങ്ങൽ തുടങ്ങിയവർ സംബന്ധിക്കും.
മലപ്പുറം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെയും,മുനിസിപ്പാലിറ്റിയെയും പ്രതിനിധീകരിച്ച്:
കെ.വി മുഹമ്മദലി എന്ന കുഞ്ഞാൻ (ആനക്കയം), ഇസ്മായിൽ മാസ്റ്റർ (പൂക്കോട്ടൂർ), വി.പി അബൂബക്കർ (മൊറയൂർ), സി.പി.ഷാജി (കോഡൂർ), പി.സി അബ്ദുറഹിമാൻ (പുൽപ്പറ്റ), പി.കെ. ബാവ (മലപ്പുറം മുനിസിപ്പാലിറ്റി)
എന്നീ നേതാക്കളും പങ്കെടുത്ത് സംസാരിക്കുന്നതാണ്.
മലപ്പുറം മണ്ഡലത്തിനകത്തെ മുസ്ലിം ലീഗ്,കെ.എം.സി.സി പ്രാദേശിക ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്നതോടൊപ്പം,താങ്കളും സുഹൃത്തുക്കളും ഓൺലൈൻ കൺവെൻഷന്റെ ഭാഗമാവണം എന്നും അഭ്യർത്ഥിക്കുന്നു.
പ്രസിഡണ്ട് / സെക്രട്ടറി
World KMCC Malappuram Constituency.