24/09/2026
കെപ്‌വ ഖത്തർ ബൈപാപ്പ് മെഷീൻ വിതരണം ചെയ്തു
കിഴുപറമ്പ പഞ്ചായത്ത് പ്രവാസി വെൽഫയർ അസോസിയേഷൻ (കെപ്‌വ ഖത്തർ) പഞ്ചായത്തിലെ പാലിയേറ്റീവ് സെന്ററുകൾക്ക് ബൈപാപ്പ് മെഷീൻ വിതരണം ചെയ്തു.
കിഴുപറമ്പ പഞ്ചായത്ത് പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ അബൂബക്കർ മാസ്റ്റർ ബൈപാപ്പ് മെഷീൻ പത്തനാപുരം, കുനിയിൽ, കിഴുപറമ്പ എന്നീ പാലിയേറ്റീവ് സെന്ററുകൾക്ക് കൈമാറി.
പാലിയേറ്റീവ് പ്രതിനിധികളായി
യൂനുസ് കിഴുപറമ്പ,
ശങ്കരൻ പത്തനാപുരം
അബൂബക്കർ കുനിയിൽ
എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെപ്‌വ ഖത്തർ ട്രഷറർ ഹർഷാദ് വാലില്ലാപ്പുഴ, സെക്രട്ടരിയേറ്റ് അംഗം ഫിറോസ്ഖാൻ കിഴുപറമ്പ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി സംസാരിച്ചു.