German Football Fans Kerala

Directions

German Football Fans Kerala Germany National Football Supporters in Kerala, India East Germany won Olympic Gold in 1976.

Germany is one of the three most successful national teams in international competitions, having won a total of three World Cups (1954, 1974, 1990) and three European Championships (1972, 1980, 1996). They have also been runners-up three times in the European Championships, four times in the World Cup, and have won a further four third places. Germany is the only nation to have won both the men's and women's World Cups. The current coaching staff of the national team include head coach Joachim Löw, assistant coach Hans-Dieter Flick, goalkeeper coach Andreas Köpke, athletic coach Shad Forsythe, athletic coach Oliver Bartlett, scout Urs Siegenthaler, sporting director Robin Dutt, and team manager Oliver Bierhoff.

കഴിഞ്ഞ കളിയിലെ അപ്രതീക്ഷിത പരാജയത്തിന് ശേഷം നാളെ പുലർച്ചെ 2am നു ജർമനി തങ്ങളുടെ round of 32 മത്സരത്തിൽ paraguay ആയി ഏറ്റ...
29/06/2026

കഴിഞ്ഞ കളിയിലെ അപ്രതീക്ഷിത പരാജയത്തിന് ശേഷം നാളെ പുലർച്ചെ 2am നു ജർമനി തങ്ങളുടെ round of 32 മത്സരത്തിൽ paraguay ആയി ഏറ്റുമുട്ടുന്നു.. നീണ്ട 12 വർഷത്തിന് ശേഷം ജർമ്മനി കളിക്കുന്ന ആദ്യ knockout match ആണ് ഇത് എന്ന പ്രത്യേകതയും ഈ മത്സരത്തിന് ഉണ്ട്.. കഴിഞ്ഞ കളിയിലെ കോച്ച് നെഗൽസ്മാന്റെ team selection and tactics ഒരുപാടു വിമർശനങ്ങൾ നേരിട്ടിരുന്നു.. അതിനാൽ ആ തോൽ‌വിയിൽ നിന്നും പാഠം ഉൾക്കൊണ്ടു, അന്നത്തെ mistakesകൾ എല്ലാം പരിഹരിച്ചു team ജർമനി തിരിച്ചു വരും എന്നു തന്നെയാണ് എല്ലാവരുടെയും വിശ്വാസം .. Key playersinte പരിക്കുകൾ ടീമിന്റെ താളം തെറ്റിക്കുന്നുണ്ടെങ്കിലും, നാളെ ജയിച്ചു കയറും എന്ന പ്രതീക്ഷയോടെ
German football fans Kerala 🇩🇪🩷

It's Paraguay next in the FIFA WorldCup 2026™ Round of 32 🏆Tonight 2:00 AM IST
29/06/2026

It's Paraguay next in the FIFA World
Cup 2026™ Round of 32 🏆
Tonight 2:00 AM IST

FIFA World Cup‌ 2026,  E ഗ്രൂപ്പിൽ ഒന്നാം സ്ഥാനം  ഏറെക്കുറെ ഉറപ്പിച്ച ജർമ്മനി ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുന്ന Ecuador നെ ...
25/06/2026

FIFA World Cup‌ 2026, E ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച ജർമ്മനി ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുന്ന Ecuador നെ ഇന്ന് രാത്രി /പുലർച്ചെ 1:30 AM നു നേരിടുകയാണ്. ജർമനിക്ക് ഈ മത്സരത്തിന്റെ റിസൾട്ട്‌ എന്തായാലും അവരെ ബാധിക്കില്ല എങ്കിലും Ecuador നു ഗ്രൂപ്പിൽ നിന്നും മൂന്നാം സ്ഥാനക്കാർക്കുള്ള ക്വാട്ടയിലെങ്കിലും കയറിക്കൂടാൻ ജർമ്മനിക്കെതിരെ ജയിച്ചേ മതിയാവൂ.

ഐവറി കോസ്റ്റിനു എതിരെ പൊരുതി നേടിയ വിജയം ജർമൻ നിരയ്ക്കും നമ്മൾ ഫാൻസിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല, എന്നാൽ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ഡിഫെൻഡർ schlotterbeck നു പരിക്ക് മൂലം ഇനിയുള്ള മത്സരങ്ങൾ കളിക്കാനാവില്ല എന്നത് നിരാശാജനകമാണ്. ഈ മത്സരത്തിൽ ടീം സെലക്ഷനിൽ മാറ്റം വരുത്തി ബെഞ്ചിൽ ഇരുന്ന കളിക്കാർക്ക് അവസരം കൊടുക്കാനായിരിക്കും കോച്ച് ശ്രമിക്കുക. കൂടാതെ ഫോർമേഷനിലും മാറ്റങ്ങൾ വരുത്തി പരീക്ഷണങ്ങൾ നടത്താനുള്ള ഒരു അവസരമായി ഈ മത്സരത്തെ കാണാനുള്ള സാധ്യതയാണ് കാണുന്നത്. കഴിഞ്ഞ മത്സരത്തിലെ രക്ഷകൻ ഡെന്നിസ് ഉണ്ടാവ് ഈ മത്സരത്തിൽ ആദ്യം തന്നെ ഇറങ്ങുമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. ജയിക്കാൻ വേണ്ടി ശ്രമിക്കുമെങ്കിലും അമേരിക്കയിലെ നിലവിലെ ചൂട് കാലാവസ്ഥയിൽ അത്രയ്ക്ക് important അല്ലാത്ത ഒരു കളിക്ക് വേണ്ടി full energy കളഞ്ഞു ടീം risk എടുക്കുമെന്ന് കരുതാനാവില്ല .എങ്കിലും നെഗൽസ്മാന്റെ ടീം തങ്ങളുടെ തുടർച്ചയായ 12 th വിജയം ഇന്ന് കരസ്ഥമാക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ..keep going Germany ❤️💪
Team German Football Fans Keralam 🇩🇪

ഐവറി കോസ്റ്റിനെതിരെ പൊരുതി നേടിയ വിജയവുമായി ജർമനി റൌണ്ട് ഓഫ് 32 ലേക്ക് യോഗ്യത നേടി 🔥🇩🇪കളിച്ച 2 കളികളിൽ 2 വിജയവുമായി ആധിക...
21/06/2026

ഐവറി കോസ്റ്റിനെതിരെ പൊരുതി നേടിയ വിജയവുമായി ജർമനി റൌണ്ട് ഓഫ് 32 ലേക്ക് യോഗ്യത നേടി 🔥🇩🇪

കളിച്ച 2 കളികളിൽ 2 വിജയവുമായി ആധികാരികമായി തന്നെ നോക്കൗട്ടിലേക്ക് 😎

World cup 2026  ഗ്രൂപ്പ്‌ ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ജർമ്മനി നാളെ ivory cost നെ പുലർച്ചെ  നേരിടുകയാണ്. ഇന്ത്യ...
20/06/2026

World cup 2026 ഗ്രൂപ്പ്‌ ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ജർമ്മനി നാളെ ivory cost നെ പുലർച്ചെ നേരിടുകയാണ്. ഇന്ത്യൻ സമയം 1.30 Am ആണ് മത്സരം. രണ്ടു ടീമുകളും ഓരോ ജയങ്ങളുമായി ഗ്രൂപ്പിൽ പോയിന്റ് നിലയിൽ തുല്യതയിലാണ് എങ്കിലും കരുത്തരായ Ecuador നെയാണ് ആദ്യ മത്സരത്തിൽ തോൽപിച്ചത് എന്നത് Costarica യുടെ അവസ്ഥ ഏറെക്കുറെ safe ആക്കുന്നു. എന്നാൽ ജർമനിയുടെ യഥാർത്ഥ പരീക്ഷണങ്ങൾ ഈ മത്സരത്തോടെയാണ് ആരംഭിക്കുന്നത്.
ടൂർണമെന്റിൽ സെറ്റ് ആകുന്നതിനു മുന്നേ ആദ്യ മത്സരങ്ങളിൽ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു എന്നതാണ് മുൻ ലോക കപ്പുകളിൽ ജർമനിക്ക് വിനയയത്. എങ്കിൽ ഈ തവണ ആദ്യ മത്സരത്തിൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ നല്ല മാർജിനിൽ ജയിക്കാനായതും ടീമിന് ഒരു ഒത്തിണക്കം ഉണ്ടാക്കിയെടുക്കാനായതും ടീമിന്റെ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്. ജർമ്മനി ഈ ടൂർണമെന്റ് നേടാൻ തക്കതായി എത്രത്തോളം സജ്ജമാണ് എന്നതു വിലയിരുത്താനുള്ള ആദ്യ പടിയാണ് ഇന്നത്തെ മത്സരം. ആദ്യ പരീക്ഷണം തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷ, അല്ല വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസം 🔥❤️
Team German football fans keralam

Our starting 11 for the First World-cup Match 🇩🇪🇩🇪🇩🇪Let’s Goooo!!!!!
14/06/2026

Our starting 11 for the First World-cup Match 🇩🇪🇩🇪🇩🇪

Let’s Goooo!!!!!

ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30ന്   ജർമ്മനി തങ്ങളുടെ ആദ്യ മത്സരത്തിൽ കുറസാവോയെ നേരിടുകയാണ്. ആദ്യ മത്സരം താരതമ്യേനെ ശക്തര...
14/06/2026

ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30ന് ജർമ്മനി തങ്ങളുടെ ആദ്യ മത്സരത്തിൽ കുറസാവോയെ നേരിടുകയാണ്. ആദ്യ മത്സരം താരതമ്യേനെ ശക്തരല്ലാത്ത എതിരാളികൾ ആണെങ്കിലും കഴിഞ്ഞ രണ്ടു വേൾഡ് കപ്പുകളിലെയും ആദ്യ മത്സരങ്ങളിൽ സംഭവിച്ചത് ഒരാളും മറക്കാനിടയില്ല. അവസാനം കളിച്ച 9 മത്സരങ്ങളും ജയിച്ചു എന്ന കോൺഫിഡൻസും കൊണ്ടാണ് നെഗൽസ്മാനും സംഘവും വേൾഡ് കപ്പിന്റെ ആദ്യ മത്സരത്തിനു ഇറങ്ങുന്നത്. അടുത്ത രണ്ടു മത്സരങ്ങളും ശക്തരായ എതിരാളികൾ ആണെന്നിരിക്കെ മികച്ച മാർജിനിൽ ഉള്ള ജയമായിരിക്കും ജർമ്മനി ലക്ഷ്യം വെയ്ക്കുന്നത്. നിലവിൽ ഉള്ള സ്‌ക്വാഡിൽ എല്ലാവരും കളിക്കാൻ ഫിറ്റ്‌ ആണെന്നാണ് latest update.
4-2-3-1 ശൈലിയിൽ ആയിരിക്കാം ജർമ്മനി ഇന്ന് ഇറങ്ങുന്നത്. അങ്ങനെയെങ്കിൽ probable starting line up ഇതായിരിക്കാം

Neuer |
Kimmich- Tah - Schlotterbeck
- Brown |
Nmecha - Pavlovic |
Sane- Musiala- Writz |
Havertz

ഈ തവണ തുടക്കം തന്നെ ഗഭീരമാവുകയും ആ തുടക്കം ടൂർണമെന്റിൽ മികച്ച ഒരു കുതിപ്പ് നടത്താനുള്ള എനർജി ടീമിന് നൽകട്ടെ എന്നും ആശംസിക്കുന്നു.
©️ German Football Fans Kerala 🇩🇪 😍

ഒരു ടൂർണമെന്റ് ടീം എന്ന രീതിയിൽ ജർമനി എക്കാലത്തും ഇത്തരം സ്റ്റേജുകളിൽ എഴുതിത്തള്ളാൻ പറ്റാത്ത ടീം ആയിരുന്നു എങ്കിലും 2018...
11/06/2026

ഒരു ടൂർണമെന്റ് ടീം എന്ന രീതിയിൽ ജർമനി എക്കാലത്തും ഇത്തരം സ്റ്റേജുകളിൽ എഴുതിത്തള്ളാൻ പറ്റാത്ത ടീം ആയിരുന്നു എങ്കിലും 2018-2022 വേൾഡ് കപ്പുകളിൽ ആ നിലവാരത്തിൽ നിന്നും ഒരു പിന്നോട്ട് പോക്ക് ആയിരുന്നു കാണാൻ സാധിച്ചത്. എന്നാൽ നെഗൽസ്മാന്റെ കീഴിൽ ഈ കഴിഞ്ഞ യൂറോയിൽ എഴുതി തള്ളിയവർക്ക് മറുപടിയുമായി ശക്തമായ തിരിച്ചുവരവ് ആണ് ജർമ്മനി നടത്തിയത്. അന്ന് ചാമ്പ്യന്മാരായ സ്പെയിനിനെതിരെ ഇഞ്ചോടിഞ് പൊരുതി ആണ് കീഴടങ്ങിയത്. ഒരു പക്ഷെ ആ ഹാൻഡ്‌ബോൾ കാൾ കറക്റ്റ് ആയി വിളിച്ചിരുന്നു എങ്കിൽ കപ്പും നേടിയേനെ ! .

പിന്നീട് നടന്ന നേഷൻസ് ലീഗിൽ knockout സ്റ്റേജിൽ പരിക്ക് മൂലം strength ഇല്ലാതായപ്പോൾ കുറേ പരീക്ഷണങ്ങൾ നടത്തുകയും അതുവിജയിക്കാതെ വരികയും ചെയ്തു.
ഇന്നത്തെ ടീമിലേക്കു വരുമ്പോൾ യുവത്വം ആണെങ്കിലും 3 വർഷത്തിലധികം ഫസ്റ്റ് ലീഗിലും, യൂറോപ്യൻ ലീഗിലും ഒട്ടേറെ മത്സരങ്ങൾ കളിച്ച കളിക്കാർ ആണ് . ഗ്നാബ്രിയും,ലെനർട്ട് കാളും ഇല്ലാതിരുക്കുന്നത് വലിയ miss ആകുന്നു.

Starting eleven ആവാൻ സാധ്യത ഉള്ള പ്ലയേഴ്‌സിനെ കുറിച്ചു മാത്രം ഉള്ള എന്റെ അഭിപ്രായം പറയാം

ന്യൂയറിന്റെ ഫോമിലേക്കുള്ള തിരിച്ചു വരവ് കണ്ട സീസൺ ആയിരുന്നു 2026,റിയലിന് എതിരെയുള്ള UCL ആദ്യ പാദ മത്സരത്തിലെ MOTM പെർഫോമൻസ് മാത്രം നോക്കിയാൽ മതി അയാളിലെ മാച്ച് വിന്നർ ക്വാളിറ്റി ഇന്നും ബാക്കിയുണ്ട് എന്ന് മനസ്സിലാക്കാൻ. ബൗമാൻ കഴിഞ്ഞ മത്സരങ്ങളിൽ ജയിച്ച ടീമിൽ ഉണ്ടായിരുന്നില്ലേ എന്നല്ലല്ലോ നോക്കേണ്ടത്, അയാൾക്ക്‌ എത്ര സേവുകൾ നടത്തേണ്ടി വന്നു എന്നും എതിരാളികൾ ആരായിരുന്നു എന്നുമാണ് വിലയിരുത്തേണ്ടത്. നല്ല എതിരാളികൾ വരുമ്പോൾ ന്യൂയറിന്റെ എക്സ്പീരിയൻസ് മുതൽക്കൂട്ട് ആകും. ആക്ച്വലി 2022 ൽ അന്നത്തെ ഫോമിൽ ന്യൂയറിനെക്കാളും deserved ടെർ സ്റ്റീഗൻ ആയിരുന്നു, പക്ഷെ ഇന്ന് ന്യൂയർ തന്നെയാണ് ബെറ്റർ

ബാക്ക് ലൈൻ നോക്കിയാൽ 2022 നെ അപേക്ഷിച്ചു വളരെ വലിയ upgrade ആണ് ഇന്ന് ഉള്ളത്. റൂഡിഗറിനെ പോലെ ഉള്ള ഒരു പ്ലയെർ ബെഞ്ചിൽ back up ആയി ഇരിക്കേണ്ടി വരിക എന്നുള്ളത് വലിയ luxury തന്നെയാണ്. Jonathan Tah,schlotterbeck എന്നീ സെൻട്രൽ ബാക്കുകൾ ലോക നിലവാരം ഉള്ളവരായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് schlotterbeck .അയാൾ ഒരു modern all action ഡിഫെൻഡർ ആണ്. Tacking, Agression, ariel ability ball control, ball carrying, vision എല്ലാം കൂടിയ ഒരു പാക്കേജ് ആണ്.
Left back സ്ഥാനത്തേക്ക് ക്വാളിറ്റി ഉള്ള രണ്ടു മുതലുകൾ ആണ്. Raum ക്രോസ്സുകൾ കൊടുക്കുന്നതിൽ മികച്ചു നിൽക്കുന്നു എങ്കിൽ brown അസാധ്യ സ്പീഡ് ഉള്ള modern type wing back ആണ്.
Right back ആയി ആകെ കിമ്മിച്ചിനെ ആണ് കോച്ച് ടീമിൽ എടുത്തിരിക്കുന്നത് എന്നതിൽ നിന്നു തന്നെ എനിക്ക് മനസ്സിലാവുന്നത് ജർമ്മനി left wing കേന്ദ്രീകരിച്ചു ആയിരിക്കും അറ്റാക്ക് നയിക്കുക എന്നാണ്. IN possession, kimmich ഒരു right midfielder ആയി വലിഞ്ഞു കളിക്കുകയും right midfield കളിക്കുന്ന പ്ലയെർ (felix Nmecha) റൈറ്റ് ബോക്സിലേക്ക് അഡ്വാൻസ് ചെയ്തു കളിക്കുകയും ചെയ്യും അപ്പോൾ വൈഡിൽ winger (sane 0r lewelling ) position keep ചെയ്യുകയും ചെയ്യും. എന്നാൽ ലെഫ്റ്റ് സൈഡിൽ wing back വൈഡ് ഫോർവേഡ് കളിക്കുകയും winger (writz)സെൻട്രൽ ഏരിയയിലേക്ക് മൂവ് ചെയ്യുകയും ചെയ്യും. ഇവിടെയാണ് കിമ്മിച്ചിന്റെ ക്വാളിറ്റി ഉപയോഗപ്പെടുത്തുക. high driven & Chipped ക്രോസ്സുകൾ ഒരു പാട് പ്രതീക്ഷിക്കാം.

മിഡ്‌ഫീൽഡിൽ pavlovic world class ആയിക്കൊണ്ടിരിക്കുന്നു എന്ന് നിസ്സംശയം പറയാം ജർമ്മനി നല്ല രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ 2014 WC ക്രൂസിനെ എങ്ങിനെ സ്റ്റാർ ആക്കിയോ അതേ പോലെ ഇവിടെ പാവലോവിക്കിന്റെ പേരും ഉയർന്നു വരും. agression,ball retention ability , ball control , passing, vision എല്ലാം കൈമുതൽ ആയുള്ള പ്രോപ്പർ No 6.

കിമ്മിച്ച് മിഡിലേക്ക് invert ആകുമ്പോൾ ഇനിയാവശ്യം box to box പ്ലയെർ ആണെന്ന് ഇരിക്കെ Felix Nmecha ഉറപ്പായും start ചെയ്യും. ഒരു all action midfielder ആണ് അയാൾ, അത്യാവശ്യം ഷൂട്ടും ചെയ്യും. Ball carrying ചെയ്യാനുള്ള കഴിവും ഒരു ആനുകൂല്യം ആണ്.

Right winger ആയി Sane കളിക്കാൻ ആണ് ചാൻസ് (കോച്ചിന്റെ pet ) എങ്കിലും ഇന്നത്തെ ഫോമിൽ sane അധികം സമയം പാഴാക്കാതെ jamie leweling എന്ന പ്രോമിസിങ് പ്ലയെറിനു batton കൈമാറും എന്ന കാര്യത്തിൽ എനിക്ക് സംശയം ഇല്ല. കൌണ്ടർ അറ്റാക്ക് കളിക്കേണ്ട സിറ്റുവേഷനിൽ മാത്രമേ sane ഇന്നത്തെ നിലയിൽ ടീമിന് ഉപയോഗമാകൂ. മറിച്ചു leweling ടീമിന് ഉപയോഗിക്കാൻ പറ്റിയ modern type winger ആണ്. Pressing ചെയ്യും, ഇറങ്ങി defend ചെയ്യും.എന്നാൽ high speed ഉള്ളത് അറ്റാക്കിങ്ങിനു മുതൽക്കൂട്ടും ആവുന്നു.
Left side ഫ്ലോറിയാൻ വ്രിട്സും, central AM ൽ മുസിയാലയും rotate ചെയ്തു കളിക്കുമെന്നതിനാൽ ആര് എവിടെ എന്ന് എതിരാളികൾക്ക് പോലും കൺഫ്യൂഷൻ ആകും,.false 9 ആയി ഹവേർട്സും കൂടെ ചേരുമ്പോൾ ഈ 3പേർ തമ്മിലുള്ള link up play, position swapping എതിരാളികൾക്ക് തലവേദന സൃഷ്ടിക്കും. ഈ 3 പേരുടെ link up play എത്രത്തോളം മികച്ചതാകും എന്നതിനനുസരിച്ചു ആവും ജർമനിയുടെ സാദ്ധ്യതകൾ. ഹവേർട്സ്ന് ചേഞ്ച്‌ ആയെ ഡെനിസ് ഉണ്ടാവിന് ചാൻസ് ഉള്ളൂ. ഈ സീസണിൽ ന്യൂ കാസ്റ്റിലിനു AM ൽ കളിക്കേണ്ടി വന്നത് ആണ് voltmadinu അവസരം കുറയാൻ ഇടയാക്കിയത്.

ഈ ജർമൻ ടീമിന്റെ ഏറ്റവും വലിയ strength അതിന്റെ കോച്ച് ആണ്. കളിക്കിടയിൽ സിറ്റുവേഷൻ അനുസരിച്ചു ഫോർമേഷനും പ്ലാനും ചേഞ്ച്‌ ആക്കാൻ അയാൾ മിടുക്കൻ ആണ്. കൌണ്ടർ പ്രെസ്സിങ്ങും aggressive playing ശൈലിയും മികച്ച ടീമുകളെ വരെ പ്രതിരോധത്തിലാക്കാൻ ജർമനിയെ സഹായിച്ചേക്കാം. പ്രീ ക്വാർട്ടറിൽ ഫ്രാൻസ് പോലൊരു ടീം എതിരായി വന്നാൽ അതോടെ ജർമ്മനി തീർന്നു എന്ന് കരുതുന്ന 95% ആൾക്കാരായിരിക്കും ഇന്നുള്ളത്. എന്നാൽ ഈ ടൂർണമെന്റിന്റെ ഫേവറിറ്റുകൾ അല്ലെങ്കിലും കറുത്ത കുതിരകൾ ആയി മാറി ജർമ്മനി തങ്ങൾ ആരാണെന്നു വീണ്ടും ലോകത്തിനു കാണിച്ചു കൊടുക്കുമെന്നാണ് പ്രതീക്ഷ.
🖊 Leneesh Alakkat
Team analysis വായിച്ചു നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തു 😊

Address

Malappuram

Website

Alerts

Be the first to know and let us send you an email when German Football Fans Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share