13/10/2019
*എഫ്.ആർ.സിയുടെ താരം വാഷിഖ് ഇനി കേരളാ ടീമിനുവേണ്ടി ബൂട്ടണിയും*
*ഉത്തരാഖണ്ഡിൽ വെച്ച് നടക്കാനിരിക്കുന്ന സീനിയർ ഫുട്‌ബോൾ ടൂർണമെന്റിൽ കേരളടീമിന് വേണ്ടി പന്ത് തട്ടാൻ ഇനി എഫ്.ആർ.സി പാങ്ങിൽ നിന്നും ഒരു കളിക്കാരനുണ്ടാകും. മലപ്പുറം ജില്ലയിലെ പാങ്ങ് ചന്തപ്പറമ്പിൽ നിന്നുള്ള പാലക്കമണ്ണിൽ സൂപ്പിഹാജിയുടെ മകൻ വാഷിഖ് ( 22 )ആണ് താരം. ഇന്ത്യൻ ഗെയിംസ് സ്പോർട്സ് ഫെഡറേഷൻ അടുത്ത മാസം ഉത്തരഖണ്ഡിലെ ഹരിദ്വാറിൽ വെച്ച് നടത്തുന്ന സീനിയർ ഫുട്ബോൾ ടൂര്ണമെന്റിൽ പങ്കെടുക്കുന്ന കേരളാടീമിന്റെ ഭാഗമായി താരം ഈമാസം അവസാനത്തോടെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോകും.സ്കൂൾ തലങ്ങളിൽ കായിക മത്സരങ്ങളിൽ ഒട്ടനവധി പുരസ്കാരങ്ങളും ഈ താരത്തെ തേടിയെത്തിയിട്ടുണ്ട്.