Ability Foundation for the Disabled

Ability Foundation for the Disabled A registered Non-GovernmentCharitable Organizationestablished forthe empowerment of differently abled

27/03/2026
വനിതാ ദിനത്തിന് മറ്റുകൂട്ടാൻഷിഫ് ലക്ക് വിമൻ ഓഫ് എക്സലൻസ് അവാർഡ് 2026 ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ ഫോറം ഫോർ സോഷ്യൽ ലീഡേഴ്‌സ് ...
10/03/2026

വനിതാ ദിനത്തിന് മറ്റുകൂട്ടാൻ
ഷിഫ് ലക്ക് വിമൻ ഓഫ് എക്സലൻസ് അവാർഡ് 2026

ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ ഫോറം ഫോർ സോഷ്യൽ ലീഡേഴ്‌സ് ആന്റ് അചീവേഴ്‌സ് ഏർപ്പെടുത്തിയ വിമൻ ഓഫ് എക്സലൻസ് അവർഡിന് പുളിക്കൽ എബിലിറ്റി ഫൌണ്ടേഷൻ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ഓഫീസർ ഷിഫ് ല സി.അർഹയായി.കൊണ്ടോട്ടി നീറാട് അബ്ദുൽലത്തീഫ് ആയിഷക്കുട്ടി ദമ്പതികളുടെ മകളും കിഴിശ്ശേരി പാലപ്പെട്ടി സംജാദിന്റെ ഭാര്യയുമാണ്.
പെരിന്തൽമണ്ണ ജെംസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് എംഎസ്ഡബ്ലിയു പാസ്സായ ഷിഫ് ല കഴിഞ്ഞ രണ്ടര വർഷമായി എബിലിറ്റി ഫൌണ്ടേഷൻ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ഓഫീസർ ആയി ജോലി ചെയ്‌തു വരുന്നു.കൊണ്ടോട്ടി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലുള്ള കിടപ്പിലായവരും വീട്ടിൽനിന്ന് പുറത്ത് പോവാൻ പറ്റാത്തവരുമായ ഭിന്നശേഷിക്കാർക്ക് എബിലിറ്റിയിലെ സേവനങ്ങൾ അവരുടെ വാതിൽപ്പടിയിൽ എത്തിച്ചു കൊണ്ട് അവരുടെ മാനസിക, വിദ്യാഭ്യാസ,
,വ്യക്തിത്വ വികസന, വായന പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ നേതൃത്വപരമായ സേവനങ്ങൾ ചെയ്തു വരുന്നു. ഈ നിശബ്ദ സമർപ്പണത്തിന്റെ അംഗീകരമാണ് ഈ അവാർഡ്.

20/01/2026

*എബിലിറ്റി ഫൗണ്ടേഷൻ സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി.*
മികച്ച ഭിന്ന ശേഷി സൗഹൃദ സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് (2025) എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ. അഹമ്മദ് കുട്ടി ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി. എബിലിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ് കായൽ മടത്തിൽ, ട്രഷറർ എൻ എം അബ്ദുൽ ജലീൽ, കമ്മിറ്റി അംഗം ഷബീർ അഹമ്മദ്, അദീല അബ്ദുള്ള ഐ എ എസ്, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയർ പേഴ്സൺ അഡ്വ. ജയഡാലി എം വി, പ്രശസ്ത നർത്തകി മേതിൽ ദേവിക, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പ്രിയദർശിനി, കെ അൻസലൻ എം എൽ എ, അസിം വെളിമണ്ണ,എന്നിവർ സമീപം
എബിലിറ്റി കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈനർ ഫൗസിയാ സി പി എബിലിറ്റി ആർട്സ് കോളേജ് പ്രിൻസിപ്പൽ അനിൽ കുമാർ എന്നിവർ യഥാക്രമം ചലന വെല്ലുവിളി വിഭാഗം ശ്രവണ പരിമിത വിഭാഗം എന്നിവയിൽ നിന്നുള്ള മികച്ച ജീവനക്കാർക്കുള്ള അവാർഡുകളും ഏറ്റുവാങ്ങി.
എബിലിറ്റിക്ക് ഇതൊരു ഹാട്രിക് വിജയമായി.

20/01/2026

*എബിലിറ്റി ഫൗണ്ടേഷൻ സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി.*
മികച്ച ഭിന്ന ശേഷി സൗഹൃദ സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് (2025) എബിലിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ. അഹമ്മദ് കുട്ടി ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി. എബിലിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ് കായൽ മടത്തിൽ, ട്രഷറർ എൻ എം അബ്ദുൽ ജലീൽ, കമ്മിറ്റി അംഗം ഷബീർ അഹമ്മദ്, അദീല അബ്ദുള്ള ഐ എ എസ്, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയർ പേഴ്സൺ അഡ്വ. ജയഡാലി എം വി, പ്രശസ്ത നർത്തകി മേതിൽ ദേവിക, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പ്രിയദർശിനി, കെ അൻസലൻ എം എൽ എ, അസിം വെളിമണ്ണ,എന്നിവർ സമീപം.

21/12/2025

പാരാലിംബിക് കമ്മിറ്റി ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തിൽ സ്പോർട്സ് അസോസിയേഷൻ ഫോർ ദിഫ്ഫെരെന്റ്റ്ലി ഏബിൾഡ് കേരള
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഡിസംബർ 25,26 തിയ്യതികളിൽ നടത്തിയ പതിനഞ്ചാമത് കേരള സ്റ്റേറ്റ് പാരാ അത് ലെറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത പുളിക്കൽ എബിലിറ്റി കായികതാരങ്ങൾ.

15/11/2025

സംസ്ഥാന സാമൂഹ്യ നീതി ഭിന്നശേഷി അവാർഡ് 2025 പ്രഖ്യാപനം

Address

Pulikkal
Malappuram
673637

Alerts

Be the first to know and let us send you an email when Ability Foundation for the Disabled posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ability Foundation for the Disabled:

Share